‘മോഹന്‍ലാലിന്റെ കടുത്ത ആരാധിക ആണ് ഞാന്‍’; മനസ്സ് തുറന്ന് നടി ഷക്കീല
1 min read

‘മോഹന്‍ലാലിന്റെ കടുത്ത ആരാധിക ആണ് ഞാന്‍’; മനസ്സ് തുറന്ന് നടി ഷക്കീല

ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞ് നിന്ന നടിയായിരുന്നു ഷക്കീല. സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് പോലും അക്കാലത്ത് ഷക്കീലാ ചിത്രങ്ങള്‍ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. ഷക്കീല അഭിനയിച്ച മലയാളത്തിലെ കിന്നാരത്തുമ്പികള്‍ എന്ന ചിത്രം വന്‍ വിജയമായിരുന്നു. കൂടാതെ, ഒട്ടേറെ മലയാളം സിനിമകളില്‍ ഷക്കീല വേഷമിട്ടിട്ടുണ്ട്. കിന്നാരത്തുമ്പികള്‍, ഡ്രൈവിംഗ് സ്‌കൂള്‍, സിസ്റ്റര്‍ മരിയ തുടങ്ങിയതില്‍ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Shakeela Age, Husband, Family, Biography & More » StarsUnfolded

ഇത്തരം ചിത്രങ്ങള്‍ക്ക് പ്രേക്ഷകര്‍ കുറഞ്ഞതോടെ ഇവര്‍ മുഖ്യധാരാചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചു തുടങ്ങി. തമിഴിലായിരുന്നു കൂടുതലും. മോഹന്‍ലാലിന്റെ ഛോട്ടാ മുംബൈ എന്ന ചിത്രത്തിലും ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ട്. തേജാഭായി ആന്‍ഡ് ഫാമിലി എന്ന ചിത്രത്തിലും അഭിനയിച്ചു.

Shakeela Photos [HD]: Latest Images, Pictures, Stills of Shakeela - FilmiBeat

ഇപ്പോഴിതാ തന്റെ സിനിമകള്‍ ഒന്നും കാണാറില്ലെന്ന് പറയുകയാണ് ഷക്കീല. അഭിനയിച്ചതില്‍ കിന്നാര തുമ്പി മാത്രമാണ് കണ്ടിട്ടുള്ളതെന്നും അതും ഒരു തവണ മാത്രമാണ് കണ്ടതെന്നും ഷക്കീല പറയുന്നു. എനിക്ക് നല്ല കഥാപാത്രങ്ങള്‍ ചെയ്യണം എന്നുണ്ടെന്നും നടി പറയുന്നു. താന്‍ മോഹന്‍ലാലിന്റെ കടുത്ത ആരാധിക ആണെന്നും ഛോട്ടാ മുംബൈയില്‍ അഭിനയിച്ചത് ഫാന്‍ ഗേള്‍ മൊമന്റ് ആയിരുന്നു എന്നും ഷക്കീല പറയുന്നു.

ഷക്കീലയുടെ വാക്കുകള്‍….

മോഹന്‍ലാലിന്റെ കടുത്ത ആരാധികയാണ് താനെന്ന് പറയുകയാണ് ഷക്കീല. ഞാന്‍ അഭിനയിച്ച സിനിമകളില്‍ കിന്നാര തുമ്പി മാത്രമാണ് കണ്ടത്. അതിന്റെ സംഗീതം കേട്ട് തന്നെ ഞാന്‍ ടെന്‍ഷന്‍ ആയിപ്പോയി. എനിക്ക് എ ഫിലിമുകള്‍ ഒന്നും ഇഷ്ടമല്ല. അതുകൊണ്ട് ചെയ്ത കഥാപാത്രങ്ങളോട് ഒന്നും ഇഷ്ടം തോന്നിയിട്ടില്ല. അതല്ലാത്ത കഥാപാത്രങ്ങളും ഞാന്‍ ചെയ്തിട്ടുണ്ട്. പക്ഷേ ഇതുവരെയും എനിക്ക് ഇഷ്ടപ്പെട്ട കഥാപാത്രങ്ങള്‍ കിട്ടിയിട്ടില്ല. അക്കാലത്തെ ഒരു വേവ് ആയിരുന്നു. അപ്പോള്‍ എനിക്ക് ഒരുപാട് സിനിമകള്‍ കിട്ടി. അഭിനയിച്ചതിനെല്ലാം എനിക്ക് നല്ല പൈസയും കിട്ടി. എന്നോട് പറയുന്ന കഥയാവില്ല എടുക്കുന്നത്. അതുകൊണ്ട് കഥ കേള്‍ക്കാനുള്ള സമയം ഞാന്‍ കളയാറില്ല.

പബ്ലിസിറ്റി സ്റ്റണ്ടായി കാണരുത്'; ട്രെയ്‌ലർ ലോഞ്ച് റദ്ദാക്കിയ സംഭവത്തിൽ ഷക്കീല | shakkeela comments on the trailer launch cancelled incident

ഒരു നല്ല സീന്‍, ഒരു മാര്‍ക്കറ്റ് സീന്‍, ഒരു ഹസ്ബന്‍സ് സീന്‍ ഇതിത്രയും കഴിയുമ്പോള്‍ ഒരു ദിവസത്തെ ഷൂട്ട് കഴിയും. പൈസ വാങ്ങും പോകും. ഇതില്‍ നല്ലത് എന്ന് ഏത് സീന്‍ ഞാന്‍ പറയും. എനിക്ക് നല്ല കഥാപാത്രങ്ങള്‍ ചെയ്യണം എന്നുണ്ട്. ഇനി ചെയ്യും. നല്ല കുറേ കഥാപാത്രങ്ങള്‍ എന്റെ മനസില്‍ ഉണ്ട്. ഞാന്‍ സീരിയസായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചിരുന്നു. പക്ഷെ എന്റെ ഫേസിന് അത് പറ്റുന്നില്ലെന്ന് സംവിധായകന്‍ പറഞ്ഞു. സൗന്ദര്യം കൂടിയിട്ടാണത്രെ നന്നായിട്ട് കരയുന്ന സാധാരണ കഥാപാത്രങ്ങള്‍ ചെയ്യണമെന്നൊക്കെ എനിക്ക് ആഗ്രഹമുണ്ട്. ഷക്കീല പറഞ്ഞു.

മോഹൻലാലിൻറെ കടുത്ത ആരാധികയാണ്, ദുൽഖർ എന്നൊക്കെ വെറുതെ പറയാമെന്നെ ഉള്ളു: ഷക്കീല | General, Latest News, NEWS , shakeela