മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യാന്‍ ആഗ്രഹം; തുറന്നു പറഞ്ഞ് അര്‍ജുന്‍ സര്‍ജ
1 min read

മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യാന്‍ ആഗ്രഹം; തുറന്നു പറഞ്ഞ് അര്‍ജുന്‍ സര്‍ജ

തെന്നിന്ത്യന്‍ നടനും നിര്‍മാതാവും സംവിധായകനുമാണ് അര്‍ജ്ജുന്‍ സര്‍ജ. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വന്ദേ മാതരം,മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ജാക്ക് ഡാനിയേല്‍ തുടങ്ങിയവയാണ് അദ്ദേഹം അഭിനയിച്ച മലയാള സിനിമകള്‍.

Arjun Sarja - Wikipedia

ഇപ്പോഴിതാ, മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാന്‍ ആഗ്രഹം ഉണ്ടെന്ന്
പറയുകയാണ്‌ ആക്ഷന്‍ കിംഗ് അര്‍ജുന്‍ സര്‍ജ. ആ കാര്യം മോഹന്‍ലാലുമായി ചര്‍ച്ച ചെയ്തുവെന്നും അര്‍ജുന്‍ സര്‍ജ വ്യക്തമാക്കി. ഏറെ നാളായിട്ട് മോഹന്‍ലാലുമായി ഈ കാര്യം ചര്‍ച്ച ചെയ്യുന്നുണ്ടെന്നും ഉടനെ ഇല്ലെങ്കിലും മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

MeToo: Arjun Sarja appears before Cubbon Park Police | Deccan Herald

പന്ത്രണ്ട് ചിത്രങ്ങളോളം അര്‍ജുന്‍ സംവിധാനം ചെയ്തിട്ടുണ്ട്. 1992-ല്‍ സേവകന്‍ എന്ന ചിത്രമൊരുക്കി സംവിധായകനായി അരങ്ങേറ്റം കുറിച്ചു. അതിന് ശേഷം പ്രതാപ്, ജയ് ഹിന്ദ്, തായിന്‍ മണിക്കൊടി, സൂയംവരം, വേദം, ഏഴുമലൈ, പരശുറാം, മദ്രാസി, ജയ് ഹിന്ദ് 2 , പ്രേമ ബാരഹ, സൊല്ലി വിടവാ എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു.

Actor Arjun joins Mohanlal in the set of 'Marakkar: Arabikadalinte Simham' | Malayalam Movie News - Times of India

ധ്രുവ സര്‍ജയുടെ ഏറ്റവും പുതിയ ചിത്രമായ ‘മാര്‍ട്ടിന്‍’ ന്റെ ടീസര്‍ ലോഞ്ച് ചടങ്ങിലാണ് അര്‍ജുന്‍ സര്‍ജ ഇക്കാര്യം പറഞ്ഞത്. ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തില്‍ അര്‍ജുന്‍ സര്‍ജ മോഹന്‍ലാലിന് ഒപ്പം അഭിനയിച്ചിരുന്നു. അര്‍ജുന്റെ മരക്കാരിലെ പ്രകടനം മലയാളികള്‍ ഏറെ പ്രശംസിച്ചിരുന്നു. ധ്രുവ സര്‍ജ നായകനാവുന്ന മാര്‍ട്ടിന്റെ കഥ അര്‍ജുനാണ് എഴുതിയിരിക്കുന്നത്. വന്ദേ മാതരം, ജാക്ക് ഡാനിയേല്‍ തുടങ്ങിയവയാണ് അര്‍ജുന്‍ അഭിനയിച്ച മറ്റ് മലയാള ചിത്രങ്ങള്‍.

Arjun Sarja is Anandan in Mohanlal's Marakkar Arabikadalinte Simham | Entertainment News,The Indian Express

ആക്ഷന്‍-പാക്ക്ഡ് കഥയായിരിക്കും ചിത്രമെന്നും റിലീസിനെ കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ധ്രുവ സര്‍ജയ്ക്കൊപ്പം വൈഭവി ഷാന്‍ഡില്യ, അന്‍വേഷി ജെയിന്‍, ചിക്കണ്ണ, മാളവിക അവിനാഷ്, അച്യുത് കുമാര്‍, നികിതിന്‍ ധീര്‍, നവാബ് ഷാ, രോഹിത് പഥക് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും.