‘മോഹന്‍ലാല്‍ സ്വഭാവികതയോടെ അഭിനയിക്കുന്നു, മമ്മൂട്ടി നാടകീയതയും സ്വഭാവികതയും കലര്‍ന്നുള്ള അഭിനയം’; കുറിപ്പ്
1 min read

‘മോഹന്‍ലാല്‍ സ്വഭാവികതയോടെ അഭിനയിക്കുന്നു, മമ്മൂട്ടി നാടകീയതയും സ്വഭാവികതയും കലര്‍ന്നുള്ള അഭിനയം’; കുറിപ്പ്

ലയാളത്തിന്റെ ബിഗ് എംസ് ആണ് മമ്മൂട്ടിയും മോഹന്‍ലാലും. കഥാപാത്ര വൈവിധ്യങ്ങളിലൂടെ ഏതു വേഷവും തങ്ങള്‍ക്ക് മാത്രം കഴിയുന്ന ചില പ്രകടനങ്ങളിലൂടെ ഇരുവരും അവിസ്മരണീയമാക്കുകയായിരുന്നു. മറ്റുള്ളവരില്‍ നിന്നും ഇരുവരും വ്യത്യസ്തമാകുന്നത് അവര്‍ ഓണ്‍സ്‌ക്രീനിലും ഓഫ്‌സ്‌ക്രീനിലും കാണിക്കുന്ന പരസ്പരബഹുമാനം കൊണ്ടാണ്. ഏകദേശം അന്‍പത്തി അഞ്ച് ചിത്രങ്ങളില്‍ ഇരുവരും ഒപ്പം അഭിനയിച്ചിട്ടുണ്ട്. ഓതിക്കാച്ചിയ പൊന്ന് മുതല്‍ കടല്‍ കടന്നൊരു മാത്തുകുട്ടി വരെയുള്ള സിനിമകളില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചഭിനയിച്ച് കയ്യടികള്‍ നേടിയിട്ടുണ്ട്. നായകനും വില്ലനുമായും, നായകനും സഹനയാകാനുമായും, നായകനും നായകനുമായും, നിരവധി സിനിമകള്‍. ഇപ്പോഴിതാ രണ്ടുപേരെയും കുറിച്ച് സിനിഫൈല്‍ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം.

കുറിപ്പിന്റെ പൂര്‍ണരൂപം

മെത്തേഡ് ആക്ടിങ്ങോ?? നാച്ചുറല്‍ ആക്ടിങ്ങോ??
ഞാന്‍ ഒരു സാധാരണക്കാരനാണ്. എന്റെ ലൈഫില്‍ ഞാന്‍ പലതും സിനിമയില്‍ നിന്ന് പഠിച്ചിട്ടുണ്ട്. അതില്‍ ആകര്‍ഷണീയമായി തോന്നിയ കാര്യങ്ങള്‍ എന്റെ അഭിപ്രായത്തില്‍ കൊണ്ട് വന്നിട്ടുണ്ട്, ലൈഫില്‍ സ്വാധിനിച്ചിട്ടുണ്ട്. നേരെ തിരിച്ചും ഞാന്‍ ജീവിതത്തില്‍ കണ്ട അവസ്ഥകളെ സിനിമയില്‍ പ്രതിഫലിക്കുന്നുണ്ടോ എന്ന് വിലയിരുത്താറുണ്ട്. ചുരുക്കി പറഞ്ഞാല്‍ സിനിമ എന്നാല്‍ എനിക്ക് ജീവിതം ആണ്. ഒരു സിനിമയായാല്‍ അതിനു ഒരു ലൈഫ് വേണം എന്ന് ചിന്തിക്കുന്ന ഒരാളാണ് ഞാന്‍. സിനിമയെന്നും മനുഷ്യനെ ബന്ധപ്പെടുത്തിയേ എന്തും പറഞ്ഞിട്ടുള്ളു. കാരണം അത് അവന്റെ മാത്രം ഭാഷയാണ്. അവനു കാണാന്‍ ഉണ്ടാക്കിയതുമാണ്. പറയാന്‍ ഉദ്ദേശിക്കുന്ന കാര്യം അഭിനേതാക്കളുടെ പ്രകടനത്തിലൂടെ പ്രേഷകനിലേക്ക് എത്തുന്നു. അതിന്റെ മികവ് എത്രത്തോളം ഉയരുന്നുവോ അത്രത്തോളം ആശയവിനിമയം സാധ്യമാകുന്നു. ഈ പറഞ്ഞ കാര്യം കണ്ടുകൊണ്ടിരിക്കുവാന്‍ വിലയിരുത്തുവാന്‍ എനിക്ക് ഇഷ്ടം ആണ്. പക്ഷെ ഞാന്‍ ഇതിനെ കുറിച്ചൊന്നും പഠിച്ചിട്ടില്ല സിനിമയിലും ജീവിതത്തിലും കണ്ടകാര്യം മാത്രമേ എനിക്ക് അറിയൂ. ഇതിന്റെ ടെക്‌നിക്കല്‍ വേര്‍ഡ്‌സോ അതിന്റെ തറമായുള്ള വിശദീകരണമോ എനിക്ക് അറിയില്ല. അങ്ങനെ നിന്ന എന്റെ മുന്നിലേക്ക് വന്ന രണ്ടു ചോദ്യങ്ങള്‍ ആണ് -നാച്ചുറല്‍ ആക്ടിങ് ആന്‍ഡ് മെത്തേഡ് ആക്ടിങ് ഇതെന്താണ്??. സോഷ്യല്‍ മീഡിയ വഴി വളരെകുറച്ചു വിവരങ്ങളെ എനിക്ക് കിട്ടിയുള്ളൂ. നാച്ചുറല്‍ ആക്ടിങ്ങനെക്കുറിച്ചു ഇപ്പോഴും വല്യ ധാരണ എനിക്കില്ല പകഷെ മെത്തേഡ് ആക്ടിങ്ങിനെ കുറിച്ച് ഒരു പോയിന്റ് എനിക്ക് കിട്ടി. അത് ഇതാണ് ‘ ഒരു ക്യാറക്ടറിന്റെ സ്വഭാവം, ഇമോഷന്‍സ്, ജീവിതചര്യ ഇവയെല്ലാം പഠിച്ചു പരിശീലിച്ചു അഭിനയിക്കുന്ന രീതി

(ഇത് ശരിയാണോ എന്ന് എനിക്ക് അറിയില്ല തെറ്റാണെങ്കില്‍ ഈ പോസ്റ്റ് ഇവിടെ വിട്ടേക്കുക ഇതിലൂന്നിയാണ് ഈ പോസ്റ്റിന്റെ ബാക്കിഭാഗം) ആ പോയിന്റില്‍ ശ്രദ്ധിച്ചാല്‍ ഒരു ക്യാരക്റ്ററിന്റെ എല്ലാ ഗുണങ്ങളും ആക്ട്ടറിലേക്ക് എടുത്തു ചെയ്യുന്ന രീതിയായിട്ടാണ് എനിക്ക് തോന്നിയത്. തന്നിലേക്ക് ആവാഹിക്കുക എന്നൊക്കെ പറയുന്നതുപോലെ പിന്നെ തീര്‍ച്ചയായും വ്യത്യസ്തതയും ഉണ്ട്. അങ്ങനെയാണെങ്കില്‍ മെത്തേഡ് ആക്ടര്‍ എന്നാ രീതിയില്‍ ഇവിടെ അറിയപ്പെടുന്ന നടന്‍ മമ്മൂട്ടി ആണ്. നാച്ചുറല്‍ ആക്ടര്‍ എന്നാ രീതിയില്‍ അറിയപ്പെടുന്നത് മോഹന്‍ലാലും. ഇവരുടെ പൊതുവെ ഉള്ള അഭിനയരീതിയെടുത്താല്‍ മമ്മൂട്ടി – നാടകീയതയും സ്വഭാവികതയും കലര്‍ന്നുള്ള അഭിനയം, മോഹന്‍ലാല്‍ – വളരെ സ്വഭാവികതയോടെ അഭിനയിക്കുന്ന നടന്‍.

നിങ്ങള്‍ക്ക് അറിയാമല്ലോ ഓരോ ക്യാറക്ടര്‍ ചെയ്യുമ്പോള്‍ വളരെ പ്രധാനപ്പെട്ടകാര്യമായി ഞാന്‍ കണക്കാക്കുന്നത് അതിന്റെ മാനസികാവസ്ഥകളെ ശരീരഭാഷവഴിയും മുഖഭാവങ്ങളിലൂടെയും അവതരിപ്പിക്കുക എന്നുള്ളതാണ്. ഇവിടെ മമ്മൂട്ടിക്ക് ശരീരഭാഷകൊണ്ട് ക്യാരക്റ്ററിനെ നീതികരിക്കാന്‍ കഴിയാറുണ്ട്. അയാളുടെ അനുഭവസംമ്പത്തിലുള്ളതെല്ലാം അവിടെ കൊടുക്കാറുണ്ട്. മുഖഭാവം കൊണ്ട് തന്നാല്‍ കഴിയുന്നവധം നീതികരിക്കാറുണ്ട്. ഇങ്ങനെ പറയാന്‍ കാരണം മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരില്‍ ഒരാളാണ് മമ്മൂട്ടി. പക്ഷെ കൂടയുള്ളവരുടെ അത്രത്തോളം ഭാവങ്ങള്‍ പ്രേകടിപ്പിക്കാനുള്ള കഴിവ് താരതമ്യേന കുറവാണ്. അതുകൊണ്ടാണ് ഒരു സീനിലെ ഒരു സാഹചര്യം പ്രേക്ഷകരെ ബോധ്യപ്പെടുത്താന്‍ നോക്കുമ്പോള്‍ നാടകീയത കയറിവരുന്നത് എന്ന് തോന്നിയിട്ടുണ്ട്. ഇനി വ്യത്യസ്തത നോക്കുവാണെങ്കില്‍ തന്നെ ഗെറ്റപ്പ് ചേഞ്ചിനെയും ഭാഷകൈകാര്യം ചെയ്യുന്ന കഴിവിലും കുറച്ചധികം ആശ്രയിക്കുന്നതായി തോന്നിയിട്ടുണ്ട്. എന്നാല്‍ ക്യാരക്റ്ററിന്റെ വികാരങ്ങള്‍ അവതരിപ്പിക്കുന്ന രീതിയെടുത്താല്‍ വളരെയധികം ആവര്‍ത്തനം തോന്നിയിട്ടുണ്ട് കൂടാതെ മമ്മൂട്ടി ഓരോ ക്യാരക്റ്ററിനെയും തന്റെതായ രീതിക്കു പറിച്ചു നട്ടാണ് അഭിനയിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്. രൗദ്രം അവതരിപ്പിക്കുമ്പോഴും നിഷ്‌കളങ്കത അവതരിപ്പിക്കുമ്പോഴും കണ്ട് ശീലിച്ചിട്ടുള്ള സിഗനേച്ചര്‍ ഇടാറുണ്ട് എന്ന് തോന്നിയിട്ടുണ്ട്. എന്ന് വച്ചു ആവര്‍ത്തനം ഇല്ലാത്ത നടന്‍മാര്‍ ഉണ്ട് എന്നൊന്നും ഞാന്‍ പറയുന്നില്ല. ഞാന്‍ ഇനി പറയാന്‍ പോകുന്ന മോഹന്‍ലാലിനടക്കം ഉണ്ട് ആവര്‍ത്തനം. പകഷെ മമ്മൂട്ടിക്ക് താരതമ്യേന കൂടുതലാണ്. ഇതൊക്കെ മെത്തേഡ് ആക്ടര്‍ ആയ മമ്മൂട്ടിയില്‍ എനിക്ക് തോന്നിയ കാര്യങ്ങള്‍ ആണ് ഇത്.

ഇനി മോഹന്‍ലാല്‍ എടുത്താല്‍ ഓരോ ക്യാരക്റ്ററിനെ അവതരിപ്പിക്കുമ്പോഴും (പുള്ളി ഉള്‍ക്കൊണ്ട് അഭിനയിക്കുന്ന എല്ലാ ക്യാരക്റ്ററിനും) ശരിരഭാഷകൊണ്ടും മുഖഭാവങ്ങള്‍ കൊണ്ടും ക്യാരക്റ്ററിനെ വളരെ മനോഹരമായിട്ട് അവതരിപ്പിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. പുള്ളിയുടെ സ്‌ട്രോങ്ങ് സോണ്‍ ആയിട്ട് എനിക്ക് തോന്നിയ കാര്യം മോഹന്‍ലാലിന്റെ എക്‌സ്പ്രസ്സീവ് ആയ മുഖം ആണ്. ഭാവങ്ങള്‍ വളരെ സ്വഭാവികമായി പുള്ളി പ്രകടിപ്പിക്കും. അതിനാല്‍ തന്നെ പെട്ടന്ന് പുള്ളിയുടെ ക്യാറക്ടര്‍സിനെ റിലേറ്റ് ചെയ്യാന്‍ പറ്റും. വളരെ വ്യത്യസ്തമായിട്ട് ക്യാരക്റ്ററിന്റെ വികാരങ്ങളെ അവതരിപ്പിക്കാന്‍ മോഹന്‍ലാലിന് സാധിക്കാറുണ്ട് . പിന്നുള്ളത് ശരിരഭാഷയാണ് ശരീരത്തിലെ ഓരോ ചലനവും അളന്നു മുറിച്ചുള്ളതാണോ എന്ന് തോന്നി പോകും. ക്യാരക്റ്ററിന്റെ ഗുണങ്ങളെ തന്നിലേക്ക് എടുക്കാനുള്ള കഴിവ് ഉണ്ടെന്നും തോന്നിയിട്ടുണ്ട്. പിന്നെ ഡീടൈലിങ്. ഇതെല്ലാം പുള്ളി അയാളുടെ അനുഭവസമ്പത്തില്‍ നിന്ന് ആര്‍ജിച്ചെടുത്തവയാണ്. അല്ലാതെ ഇങ്ങേയോന്നും ചെയ്യാന്‍ പറ്റില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു . പിന്നെ പുള്ളിക്ക് ആവര്‍ത്തനം ഇല്ലെന്നൊന്നും ഞാന്‍ പറയുന്നില്ല ഉണ്ട്. പിന്നെ ഭാഷകൈകാര്യം ചെയ്യാനുള്ള കഴിവ് കുറവാണു. പിന്നെ അധികം ഗെറ്റപ്പ് ചേഞ്ചിനും പുള്ളി മുതിരാറില്ല.

ഞാന്‍ ഇത്രയും പറഞ്ഞത് ഇവരുടെ അഭിനയരീതിയും മെത്തേഡ് ആക്ടിങ് എന്നതിലെ എനിക്ക് കിട്ടിയ പോയിന്റും തമ്മിലുള്ള ബന്ധം കാണിക്കാനാണ്. ഞാന്‍ നോക്കിയിട്ട് മെത്തേഡ് ആക്റ്റിംഗിന്റെ ആ പോയിന്റിനോട് കൂടുതല്‍ ചേര്‍ന്ന് നില്‍ക്കുന്നത് മോഹന്‍ലാല്‍ ആണ്. പക്ഷെ അഭിനയത്തിലെ സ്വാഭാവികത കാരണം ആണെന്ന് തോന്നുന്നു പുള്ളിയെ മെത്തേഡ് ആക്റ്റിംഗിന്റെ ഈ രീതിയില്‍ അഭിനയിക്കുന്ന നടനായി പരിഗണിച്ചു കണ്ടിട്ടില്ല. മെത്തേഡ് ആക്റ്റിംഗിന് നാടകീയത വേണം എന്നുള്ള നിബന്ധന വല്ലതും ഉണ്ടോ??.
ഞാന്‍ ഈ പോസ്റ്റ് ഇടുന്നത് അതറിയാന്‍ ആണ്. എന്താണ് നാച്ചുറല്‍ ആക്ടിങ്?. എന്താണ് മെത്തേഡ് ആക്ടിങ്?. ഈ രണ്ടു രീതിയും ഈ രണ്ടു നടന്മാരും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
(NB: നാച്ചുറല്‍ ആക്ടിങ് ആന്‍ഡ് മെത്തേഡ് ആക്ടിങ് ഇവയില്‍ ഈ രണ്ടു നടന്മാരെയാണ് ഏറ്റവും കൂടുതല്‍ കെട്ടിട്ടുള്ളത് അതുകൊണ്ടാണ് അവരെ പിക്ക് ചെയ്തത് )