‘ഭീഷ്മപര്‍വ്വം എന്ന സിനിമയുടെ തീയറ്റര്‍ എക്‌സ്പീരിയന്‍സ് That is & markable…’; കുറിപ്പ് വൈറല്‍
1 min read

‘ഭീഷ്മപര്‍വ്വം എന്ന സിനിമയുടെ തീയറ്റര്‍ എക്‌സ്പീരിയന്‍സ് That is & markable…’; കുറിപ്പ് വൈറല്‍

തിറ്റാണ്ടുകളായി മലയാളത്തിലെ സൂപ്പര്‍ താരമായി മാറ്റമില്ലാതെ തുടരുന്ന മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. കഥാപാത്ര വൈവിധ്യങ്ങളിലൂടെ ഏതുവേഷവും തനിക്ക് മാത്രം കഴിയുന്ന ചില പ്രകടനങ്ങളിലൂടെ അവിസ്മരണീയമാക്കി. ബോക്സ്ഓഫീസ് തകര്‍ക്കുന്ന ചിത്രങ്ങളാണ് കോവിഡിന് ശേഷം മമ്മൂട്ടി അഭിനയിച്ച ചിത്രങ്ങളെല്ലാം തന്നെ. അമല്‍ നീരദ് – മമ്മൂട്ടി ടീം ഒന്നിച്ച ഭീഷ്മപര്‍വ്വം 100 കോടി ക്ലബ്ബും കടന്ന് മുന്നേറുകയായിരുന്നു. മമ്മൂട്ടിയുടെ കരിയറില്‍ തന്നെ വന്‍ ഹിറ്റായിരുന്നു. ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഭീഷ്മ പര്‍വ്വം. സ്റ്റൈലിഷായ മമ്മൂട്ടിയെ ചിത്രത്തിലൂടെ വീണ്ടും കാണാനാകുന്നുവെന്നാണ് ഭീഷ്മ പര്‍വത്തെ കുറിച്ചുള്ള പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍. ആക്ഷനിലും സംഭാഷണങ്ങളിലും ഭീഷ്മ പര്‍വത്തില്‍ മമ്മൂട്ടി വലിയ മികവ് കാട്ടിയിരിക്കുന്നു. സംവിധായകന്‍ അമല്‍ നീരദിന്റെ സ്റ്റൈലിഷ് മെയ്ക്കിംഗ് തന്നെയാണ് ‘ഭീഷ്മ പര്‍വ’ത്തിന്റെ പ്രധാന ആകര്‍ഷണം. സോഷ്യല്‍ മീഡിയകളിലെല്ലാം ഇപ്പോള്‍ ഭീഷ്മപര്‍വം സിനിമയിലെ ഡയലോഗുകളും ഗാനങ്ങളും ഇപ്പോഴും വൈറലാണ്. സിനിമ റിലീസ് ചെയ്ത് ഇന്നേക്ക് ഒരു വര്‍ഷം തികയുകയാണ്. ഒരു വര്‍ഷം തികയുന്ന ആഘോഷവേളയില്‍ ഭീഷ്മപര്‍വത്തെക്കുറിച്ച് പങ്കുവെച്ച കുറിപ്പ് വായിക്കാം.

കുറിപ്പിന്റെ പൂര്‍ണരൂപം

An Amal Neerad Gift. 👐🏻
യാതൊരു മുന്നറിയിപ്പും ഇല്ലാതെ ഒരു ദിവസം രാത്രി അമൽ നീരദ് ഒരു പോസ്റ്റ് പങ്ക് വെച്ചു. സോഷ്യൽ മീഡിയയെ മൊത്തത്തിൽ ഇളക്കി മറിച്ച് കൊണ്ട് മുടിയും വളർത്തി കൈലിയും ഉടുത്ത് കാലിൽ മേൽ കാലും വെച്ച ആ ഫോട്ടോ ഭരണം ആരംഭിച്ചു.
അതാ , ബിഗ് ബി ക്ക് ശേഷം ബിലാലിന് മുൻപായി ഒരു അമൽ നീരദ് – മമ്മൂട്ടി സിനിമ.. കാത്തിരിക്കാൻ ഈ രണ്ട് പേരുകളിൽ കൂടുതൽ എന്തങ്കിലും വേണമോ.. അങ്ങനെ വരവ് അറിയിച്ചു ദാ എത്തി സ്റ്റൈലിഷ് ഒരു ടീസർ , പിന്നാലെ ചാമ്പിക്കോ , ജാവോ ട്രെൻഡ് സെറ്ററും കൊണ്ട് അതാ വന്ന് ഒരു ട്രെയിലറും.
എല്ലാത്തിനും ഒടുവിൽ മാർച്ച് 3 ന് ബിഗ് സ്ക്രീനുകളിൽ വൻ സ്വാഗും സ്റ്റൈലും കൊണ്ട് അമൽ നീരദിൻ്റെ മൈക്കിളും എത്തി.. ആ വർഷത്തെ ഏറ്റവും നല്ല തിയറ്റർ എക്സ്പീരിയൻസുകളിൽ ഒന്നിനെ സമ്മാനിക്കുകയും ചെയ്തു.
– Pandemic ടൈമിൽ അമൽ നീരദ് മമ്മൂട്ടി കൂട്ടുകെട്ടിൽ OTT ക്ക് വേണ്ടി പ്ലാൻ ചെയ്ത സിനിമ , ചർച്ചകളുടെ എല്ലാം ഒടുവിൽ തിയറ്ററിലേക്ക് ഇറങ്ങുന്നു.. ആ വർഷത്തെ ഏറ്റവും ലാഭം നേടിയ സിനിമകളിൽ ഒന്നും ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിൽ ഉള്ള ഒരു മമ്മൂട്ടി സ്വാഗും ചിത്രം സമ്മാനിച്ചു.
മാർച്ച് 3 എന്ന ദിവസം മമ്മൂട്ടി എന്ന നടനെ സംബന്ധിച്ച് ഏറ്റവും നല്ല ഒരു Breakthrough കൂടി സമ്മാനിച്ച ദിവസം ആയിരുന്നു. കരിയറിലെ ഏറ്റവും നല്ല വർഷങ്ങളിൽ ഒന്നായ 2022 ന് തുടക്കം കുറിച്ചതും അവിടെ നിന്ന് ആയിരുന്നു.
ഇപ്പോഴും ഭീഷ്മ പർവ്വം ഒരു വിശ്വാസത്തിൻ്റെ ഉറപ്പാണ്. മമ്മൂട്ടി – അമൽ നീരദ് എന്ന കൂട്ടുകെട്ടിലുള്ള വിശ്വാസത്തിൻ്റെ ഉറപ്പ്. കേവലം OTT ക്ക് വേണ്ടി പ്ലാൻ ചെയ്ത സിനിമയിൽ നിന്ന് ഇത്രയും മികച്ചൊരു തിയറ്റർ എക്സ്പീരിയൻസ് സമ്മാനിക്കാം എങ്കിൽ ഇനിയുമിതിനും മുകളിൽ നൽകാൻ ആ അമൽ നീരദ് എന്ന സംവിധായകന് സാധിക്കും എന്നുള്ള വിശ്വാസം.
OTT ക്ക് ശേഷമുള്ള കീറി മുറിക്കലുകൾക്കും Overrated വാക്കുകൾക്കും ഒക്കെ ഒറ്റ വാക്ക് “ജാവോ!” കാരണം ഭീഷ്മ എന്ന സിനിമയുടെ തീയറ്റർ എക്സ്പീരിയൻസ് , That is 🔥 & markable!!!! പോയ വർഷത്തെ ഏറ്റവും മികച്ച ഒരു തീയറ്റർ എക്സ്പീരിയൻസിന് , മൈക്കിളെന്ന swag maker ന് നാളേക്ക് ഒരു വയസ്സ് !
1 Year Of Amal Neerad’s ഭീഷ്മ പർവ്വം. ❤️‍🔥
1 Year Of That @mammootty swag. 🛐
Bheeshma’s March 3…!!!!!!!!!!!