Mammmootty
‘സ്വവർഗരതി എന്നാൽ ആത്മസുഖമോ?’; മമ്മൂട്ടിച്ചിത്രം കാതലിന്റെ ഹിന്ദി പതിപ്പിനെതിരെ ക്വീർ കമ്യൂണിറ്റി
ജിയോ ബേബി – മമ്മൂട്ടി ചിത്രം കാതൽ ദി കോർ രാജ്യത്തിനകത്തും പുറത്തും സംസാരവിഷയമാണ്. ഒരു മെയിൻസ്ട്രീം നടനെ വെച്ച് ഇത്തരത്തിലൊരു ചിത്രം ചെയ്തതിന് ജിയോ ബേബിയേയും, തന്റെ മുഖം നോക്കാതെ ഇതിലഭിനയിക്കാൻ തയാറായ മമ്മൂട്ടിയെയും വിമർശകരുൾപ്പെടെ പ്രശംസിക്കുകയാണ്. ന്യൂയോർക്ക് ടൈംസ് ഉൾപ്പെടെ ചിത്രത്തെയും മമ്മൂട്ടിയെയും പ്രകീർത്തിച്ച് രംഗത്തെത്തിയിരുന്നു. 2023 നവംബർ 23ന് റിലീസ് ചെയ്ത ചിത്രം നിലവിൽ ഒ.ടി.ടിയിൽ സ്ട്രീമിംഗ് തുടരുകയാണ്. എന്നാൽ ആമസോൺ പ്രൈമിൽ സ്ട്രീമിംഗ് തുടരുന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിനെതിരെ വിമർശനങ്ങൾ ഉയർന്ന് […]
”കാതൽ ഞാൻ കണ്ടു, വളരെ ശക്തവും സൂക്ഷ്മവുമായ ചിത്രം”; പ്രശംസകളുമായി ഗൗതം മേനോൻ
റിലീസ് ചെയ്തത് മുതൽ കേരളസമൂഹം വളരെയധികം ചർച്ച ചെയ്ത സിനിമയാണ് ജിയോ ബേബി- മമ്മൂട്ടി കൂട്ടുകെട്ടിലിറങ്ങിയ കാതൽ ദി കോർ. ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തതോടെ ലോകത്തിന്റെ പല കോണുകളിൽ നിന്നും നിരവധി പ്രശംസകളാണ് കാതലിന് കിട്ടിക്കൊണ്ടിരിക്കുന്നത്. തിയറ്റർ റിലീസിൻറെ സമയത്ത് മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രം ഒടിടി റിലീസിന് ശേഷം മറുഭാഷാ പ്രേക്ഷകരും ഏറ്റെടുത്തിരിക്കുകയാണ്. കാതൽ കണ്ട് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ തങ്കനെ അവതരിപ്പിച്ച സുധി കോഴിക്കോടിന് മെസേജ് അയക്കുകയായിരുന്നു ഗൗതം മേനോൻ. “ഹായ് […]
”മമ്മൂക്കയുടേത് അതിമനോഹര പ്രകടനം, ജിയോ ബേബിയിൽ നിന്നൊരുപാട് പഠിക്കാനുണ്ട്”; കാതലിനെ വാനോളം പുകഴ്ത്തി ബോളിവുഡ് സംവിധായകൻ
72ാം വയസിലും സിനിമയോടുള്ള അഭിനിവേശമാണ് മമ്മൂട്ടിയെ മറ്റ് താരങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നത്. ഈയടുത്ത കാലത്ത് അദ്ദേഹം തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമാണ്. അദ്ദേഹത്തിന്റെ വ്യത്യസ്തത തേടിയുള്ള യാത്രകളിൽ ഏറെ കൈയ്യടികൾ നേടുന്ന ചിത്രമാണ് ‘കാതൽ ദി കോർ’. സ്വവർഗ്ഗ പ്രണയം ആസ്പദമാക്കി ഒരുക്കിയ ചിത്രം ഒ.ടി.ടിയിൽ എത്തിയപ്പോൾ കൂടുതൽ ചർച്ചയാവുകയാണ്. ജിയോ ബേബി ചിത്രത്തെ വാനോളം പുകഴ്ത്തി ദി ന്യൂയോർക്ക് ടൈംസ് വരെ രംഗത്തെത്തി. കാതലിനെ കുറിച്ച് ബോളിവുഡ് സംവിധായകൻ ഹൻസൽ മെഹ്ത പങ്കുവച്ച വാക്കുകളാണ് ഇപ്പോൾ […]
മമ്മൂട്ടിയുടെ ഗാനഗന്ധർവന് ശേഷം പുതിയ സിനിമയുമായി രമേഷ് പിഷാരടി; നായകൻ സൗബിൻ ഷാഹിർ
അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടുമൊരു സിനിമയുമായി പ്രേക്ഷകർക്ക് മുന്നിലേക്ക് വരികയാണ് നടനും മിമിക്രി കലാകാരനുമായ രമേഷ് പിഷാരടി. 2018ലായിരുന്നു പിഷാരടി ആദ്യമായി സംവിധാന രംഗത്തേക്ക് കടന്നു വന്നത്. ജയറാം ആയിരുന്നു ആദ്യ ചിത്രത്തിലെ നായകൻ. ഇപ്പോഴിതാ അടുത്ത സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുന്നെന്ന സന്തോഷം പങ്കുവച്ചിരിക്കുകയാണ് പിഷാരടി. സോഷ്യൽ മീഡിയ വഴിയാണ് രമേശ് പിഷാരടി ഇക്കാര്യം അറിയിച്ചത്. സൗബിൻ ഷാഹിർ ആണ് ചിത്രത്തിൽ നായകനായെത്തുന്നത്. സന്തോഷ് ഏച്ചിക്കാനം രചന നിർവഹിക്കുന്ന ചിത്രം നിർമിക്കുന്നത് ബാദുഷയുടെ നേതൃതൃത്വത്തിലുള്ള […]
നിരവധി സൂപ്പർഹിറ്റുകൾ, പത്ത് മില്യണിലധികം പരാമർശങ്ങൾ; പുത്തൻനേട്ടവുമായി മമ്മൂട്ടി
കുറച്ച് കാലങ്ങളായി മലയാള സിനിമയ്ക്ക് ഏറ്റവുമധികം ഹിറ്റുകൾ നൽകിയ താരമാണ് മമ്മൂട്ടി. ഹിറ്റുകൾ മാത്രമല്ല, ഹിറ്റുകൾ മാത്രമല്ല, വ്യത്യസ്തമായ പ്രമേയമുള്ള ചിത്രങ്ങളിലെ അതിലേറെ വ്യത്യസ്ത കഥാപാത്രങ്ങളെയും അദ്ദേഹം വെള്ളിത്തിരയിലെത്തിച്ചു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഏറ്റവുമൊടുവിലിറങ്ങിയ മമ്മൂട്ടിച്ചിത്രം കാതൽ ദി കോർ. ഇങ്ങനെ മറ്റാരാലും അനുകരിക്കാനാകാത്ത ഭാവപകർച്ചയോടെ മലയാളത്തിന്റെ പ്രിയതാരം ഇന്നും തന്റെ സിനിമാ ജീവിതം തുടർന്ന് കൊണ്ടിയിരിക്കുകയാണ്. ഇപ്പോഴിതാ പ്രമുഖ ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയുടെ പുത്തൻ നേട്ടത്തിന് അർഹനായിരിക്കുകയാണ് മമ്മൂട്ടി. മലയാളത്തിൽ നിന്നും […]
തിരിച്ച് വരവ് അളക്കുന്നത് കമേഴ്സ്യൽ വിജയത്തിലാണോ? മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും കം ബാക്ക് പ്രയോഗത്തിൽ വിയോജിപ്പെന്ന് വിനയ് ഫോർട്ട്
കമേഴ്സ്യലി വിജയിച്ച സിനിമകൾ അളവ് കോലായി കണ്ട് ലെജന്റ്സിന്റെ കം ബാക്ക് അളക്കുന്നതിൽ വിയോജിപ്പുണ്ടെന്ന് നടൻ വിനയ് ഫോർട്ട്. നേര് റിലീസ് ചെയ്തപ്പോൾ മോഹൻലാൽ തിരിച്ച് വന്നു എന്ന തരത്തിലൊരു പ്രചരണം സമൂഹമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെടുത്തിയാണ് വിനയ് ഫോർട്ട് സംസാരിച്ചത്. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിനയ് മനസ് തുറന്നത്. നേര് എന്ന ചിത്രം ഗംഭീര സിനിമയായിരിക്കും, പക്ഷേ അവർ ചെയ്തു വച്ചിട്ടുള്ള ഗംഭീര സിനിമകളായിട്ട് ഇപ്പോഴുള്ള സിനിമകളെ നമ്മൾ എങ്ങനെ കംപയർ ചെയ്യും എന്ന് […]
ജീവിതത്തോട് ചേർന്ന് നിൽക്കുന്ന പുരോഗമനപരമായ കഥ; കാതലിന് ന്യൂയോർക്ക് ടൈംസിന്റെ പ്രശംസ
അന്താരാഷ്ട്ര തലത്തിൽ ചർച്ചയായി ജിയോ ബേബി ചിത്രം കാതൽ ദി കോർ. മമ്മൂട്ടി നായകനായ ഈ ചിത്രത്തെ പ്രശംസിച്ച് ന്യൂയോർക്ക് ടൈസ് ആണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്വവർഗ്ഗാനുരാഗം പ്രമേയമായ കാതൽ റിലീസ് ചെയ്തതിന് ശേഷം നിരവധി പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു. ലോകത്തിന് മുന്നിൽ മലയാള സിനിമ എന്തെന്ന് വരച്ചു കാട്ടുന്ന ഒടുവിലത്തെ ഉദാഹരണമാണ് കാതൽ എന്നാണ് ന്യൂയോർക്ക് ടൈംസിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നത്. ബോളിവുഡ് സിനിമകളുടെ ഗ്ലാമർ ലോകത്തിനപ്പുറം യഥാർത്ഥ ജീവിതങ്ങളോട് ചേർന്ന് നിൽക്കുന്ന പുരോഗമനപരമായ കഥകളിലൂടെയാണ് മലയാള […]
മമ്മൂട്ടിയുടെ കാതൽ 40ാം ദിവസത്തിലേക്ക്; കളക്ഷനിൽ ഉൾപ്പെടെ റെക്കോർഡുകൾ
മമ്മൂട്ടിയും ജ്യോതികയും പ്രധാന വേഷങ്ങളിലെത്തിയ കാതൽ ദി കോർ എന്ന ചിത്രം തിയേറ്ററുകളിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇന്ന് സമൂഹം വളരെയേറെ ചർച്ചചെയ്യുന്ന ക്വീർ പൊളിറ്റിക്സ് ആണ് ചിത്രത്തിന്റെ അന്തസത്ത. ഇത്രയും സെൻസിറ്റീവ് ആയ ഒരു വിഷയത്തെ ജിയോ ബേബി ഏറെ കയ്യടക്കത്തോടെ പ്രേക്ഷകന് മുൻപിലെത്തിച്ചിട്ടുണ്ട്. കാതൽ 40മത്തെ ദിവസവും തിയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുകയാണ്. അതിന് ശേഷം ധാരാളം വലുതും ചെറുതുമായ സിനിമകൾ വന്നിട്ടും ഈ ജിയോ ബേബി ചിത്രം ശക്തമായി യാത്ര തുടരുന്നു. നവംബർ 23നാണ് ചിത്രം തിയറ്റർ റിലീസ് […]
”പ്രിയ സഹോദരൻ ലാലിന് എല്ലാവിധ ആശംസകളും നേരുന്നു”: നേരിന് ആശംസകളുമായി മമ്മൂട്ടി
മോഹൻലാൽ ചിത്രം നേര് നാളെ തിയേറ്ററുകളിലെത്തുകയാണ്. ചെറിയൊരു ഇടവേളയ്ക്ക് ശേഷമെത്തുന്ന ചിത്രമായത് കൊണ്ടും ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ട് ആയത് കൊണ്ടും പ്രേക്ഷകർ അതീവ ആവേശത്തോടെയാണ് സിനിമയെ വരവേൽക്കുന്നത്. ഇതിനിടെ നേരിന് ആശംസയുമായി നടൻ മമ്മൂട്ടി രംഗത്തെത്തിയിരിക്കുകയാണ്. തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പ്രിയപ്പെട്ട ലാലിന് മമ്മൂട്ടി ആശംസ അറിയിച്ചത്. ‘പ്രിയ സഹോദരൻ ലാലിന് എല്ലാവിധ ആശംസകളും നേരുന്നു’, എന്നാണ് മമ്മൂട്ടി കുറിച്ചത്. ഒപ്പം മോഹൻലാലിന്റെ നേര് ലുക്കും അദ്ദേഹം പങ്കുവച്ചു. മമ്മൂട്ടിയുടെ ആശംസകൾക്ക് പിന്നാലെ […]
”എംടി റക്കോർഡ് ചെയ്ത ഡയലോഗുകൾ കേട്ടു പഠിച്ചു”, മമ്മൂട്ടിയുടെ ചന്തുവിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ല; സത്യൻ അന്തിക്കാട്
മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിൽ ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ‘ഒരു വടക്കൻവീരഗാഥ’. വടക്കൻ പാട്ടുകളെ ആസ്പദമാക്കി എം.ടി.യുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത ഈ ചിത്രം 1989ലാണ് തിയേറ്ററുകളിലെത്തിയത്. ബാലൻ കെ. നായർ, സുരേഷ് ഗോപി, മാധവി, ഗീത, ക്യാപ്റ്റൻ രാജു എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വടക്കൻ വീരകഥകളിലെല്ലാം ചതിയുടെ ആൾരൂപമായി കണ്ടിരുന്ന ചന്തുവിന്റെ വ്യത്യസ്തമായൊരു ഷേഡ് ആയിരുന്നു മമ്മൂട്ടി അവതരിപ്പിച്ചിരുന്നത്. ചിത്രത്തിൽ മമ്മൂട്ടിയുടെ ഡയലോഗ് പ്രസന്റേഷനെല്ലാം പ്രത്യേക ഭംഗിയായിരുന്നു. എന്നാൽ എംടി വാസുദേവൻ നായർ […]