Lijo jose pellisserry
“ഇത് കേ ജി എഫും ലൂസിഫറും ഒന്നുമല്ല, ക്ലാസും മാസും നിറഞ്ഞ ഒരു LJP സംഭവമാണ് വാലിബൻ” ; പ്രേക്ഷികൻ്റെ റിവ്യൂ
കാത്തിരിപ്പിനൊടുവില്‍ മലൈക്കോട്ടൈ വാലിബൻ എത്തിയിരിക്കുകയാണ്. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തില്‍ മോഹൻലാല്‍ നായകനാകുമ്പോഴുള്ള ആവേശത്തിലാണ് മലൈക്കോട്ടൈ വാലിബൻ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. മലൈക്കോട്ടൈ വാലിബൻ മികച്ച ഒരു സിനിമ അനുഭവമാണ് എന്ന് പ്രേക്ഷകര്‍ സോഷ്യൽ മീഡിയകളിൽ കുറിക്കുന്നത്. മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ സിനിമയിലെ ദൃശ്യങ്ങള്‍ പ്രേക്ഷകരെ വിസ്‍മയിപ്പിക്കുന്നു എന്നാണ് മിക്ക അഭിപ്രായങ്ങളും. നിരവധി റിവ്യൂസാണ് വരുന്നത്. സിനിഫൈൽ ഗ്രൂപ്പിൽ പങ്കുവെച്ച ഒരു റിവ്യു വായിക്കാം കുറിപ്പിൻ്റെ പൂർണരൂപം ഇത് കേ ജി എഫും ലൂസിഫറും ഒന്നുമല്ല… […]
അതുല്യം, ഐതിഹാസികം! ഭ്രമിപ്പിക്കുന്ന ദൃശ്യാനുഭവമായി വാലിബന്‍റെ വീരചരിതം; ‘മലൈക്കോട്ടൈ വാലിബൻ’ റിവ്യൂ വായിക്കാം
‘നോ പ്ലാന്‍സ് ടു ചേഞ്ച്, നോ പ്ലാന്‍സ് ടു ഇംപ്രസ്’ എന്നുള്ള തന്‍റെ നിലപാട് ഓരോ സിനിമകളിലൂടേയും ഊട്ടി ഉറപ്പിക്കുന്ന സംവിധായകനായ ലിജോ ജോസിന്‍റെ കൈയ്യൊപ്പ് പതിഞ്ഞ ചിത്രം എന്ന് തന്നെ വിശേഷിപ്പിക്കാം മോഹൻലാൽ നായകനായ ‘മലൈക്കോട്ടൈ വാലിബൻ’. സിനിമാലോകത്ത് എത്തിയിട്ട് 13 വർഷങ്ങളായെങ്കിലും ‘നായകൻ’ മുതൽ ഇതിനകം ഒരുക്കിയ ഒൻപത് സിനിമകളും ഒന്നിനൊന്ന് വ്യത്യസ്തമായാണ് ലിജോ പ്രേക്ഷകർക്ക് നൽകിയിട്ടുള്ളത്. പത്താമത്തെ ചിത്രമായ ‘മലൈകോട്ടൈ വാലിബ’നും ഭ്രമിപ്പിക്കുന്ന അമ്പരപ്പിക്കുന്ന ദൃശ്യാനുഭവം പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുകയാണ്. മലയാളത്തിലെ നവയുഗ സിനിമാ […]
‘മലൈക്കൊട്ടൈ വാലിബൻ’ തിയേറ്ററുകളിൽ….!!! ആദ്യ പകുതി കഴിയുമ്പോൾ പ്രേക്ഷക പ്രതികരണം
മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രത്തോളം ഹൈപ്പ് അടുത്തകാലത്ത് മറ്റൊരു സിനിമയ്ക്ക് ലഭിച്ചോ എന്ന കാര്യത്തിൽ സംശയമാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തുന്നു എന്നത് തന്നെയാണ് അതിന് കാരണം. അതുതന്നെയാണ് ചിത്രത്തിന്റെ യുഎസ്പിയും. ലിജോയുടെ ഫ്രെയിമിൽ മലയാളത്തിന്റെ മോഹൻലാൽ എങ്ങനെ ഉണ്ടെന്ന് അറിയാൻ പ്രേക്ഷകർ തിയേറ്ററിൽ അക്ഷമരായി കാത്തിരിക്കുകയാണ്. ആദ്യ പകുതി കഴിയുമ്പോൾ വളരെ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ” ഇത് മോഹൻലാൽ ചിത്രമല്ല, ഒരു പക്കാ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമാണ് . […]
“അതിനകത്ത് ഒരു ക്ലാസ് ഉണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഒരു ക്ലാസ്, ” ; വാലിബനെക്കുറിച്ച് മോഹൻലാൽ
മലയാള സിനിമ പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശേരി ടീമിന്‍റെ മലൈക്കോട്ടൈ വാലിബന്‍. വാലിബനെത്താൻ ഇനി വെറും കുറച്ച് മണിക്കൂറുകൾ മാത്രം. കൗണ്ട് ഡൗൺ പോസ്റ്റ് കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു മോഹന്‍ലാൽ. ജനുവരി 25ന് തിയേറ്ററുകളിലെത്തുന്ന സിനിമയെ വലിയ പ്രതീക്ഷയോടെയാണ് ലാല്‍ ആരാധകരും കാണുന്നത്. അടുത്തിടെ പുറത്തുവന്ന സിനിമയുടെ ട്രെയിലറും പ്രേക്ഷകരുടെ പ്രതീക്ഷയെ വാനോളം ഉയര്‍ത്തി. സിനിമകളില്‍ എല്ലായ്പ്പോഴും ഒരു അപ്രതീക്ഷിതത്വം സൂക്ഷിക്കുന്ന ലിജോയുടെ ചിത്രമായതിനാല്‍ത്തന്നെ വാലിബന്‍റെ ഔട്ട്പുട്ട് എത്തരത്തിലാവും എന്നത് പ്രതീക്ഷയ്ക്കൊപ്പം ആരാധകരില്‍ […]
ആവേശം ടിക്കറ്റ് ബുക്കിങ്ങിലും; ഇതുവരെ വിറ്റുപോയ സംഖ്യയിൽ കണ്ണ്തള്ളി അണിയറപ്രവർത്തകർ
മോഹൻലാൽ- ലിജോ ജോസ് പെല്ലിശേരി ചിത്രം മലൈക്കോട്ടൈ വാലിബന് വേണ്ടി അക്ഷമരായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ട്രെയിലറും അടുത്തിടെ പുറത്തിറങ്ങിയതോടെ ആരാധകർ ഒരു രക്ഷയുമില്ലാത്ത അവസ്ഥയിലാണ്. വാലിബനായി മോഹൻലാൽ കാണാൻ കാത്തിരിക്കാനാവുന്നില്ലെന്നാണ് സിനിമയുടെ ആരാധകർ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കുന്നത്. മാത്രമല്ല, മലൈക്കോട്ടൈ വാലിബന്റെ ആവേശം അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിലും പ്രതിഫലിക്കുകയാണ് എന്നാണ് പുതിയ റിപ്പോർട്ട്. മണിക്കൂറുകൾക്കുള്ളിൽ വാലിബന്റെ ടിക്കറ്റുകൾ പ്രതീക്ഷിച്ചതിനപ്പുറമാണ് ആരാധകർ ബുക്ക് ചെയ്‍തിരിക്കുന്നതെന്നാണ് റിപ്പോർട്ട്. അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് എണ്ണം ഒരു ലക്ഷം കവിഞ്ഞു എന്നാണ് ബുക്ക് മൈ […]
ട്രൻഡിംഗിൽ ഇടം നേടാൻ മലൈക്കോട്ടൈ വാലിബനിലെ ഗാനങ്ങൾ …!!! ആൽബം പുറത്തുവിട്ടു
മോഹൻലാല്‍ നായകനായ മലൈക്കോട്ടൈ വാലിബൻ സിനിമയുടെ ആവേശം നിറയുകയാണ് കേരളത്തില്‍. വാലിബനായി മോഹൻലാല്‍ കാണാൻ കാത്തിരിക്കാനാവുന്നില്ലെന്നാണ് സിനിമയുടെ ആരാധകര്‍ വ്യക്തമാക്കുന്നത്. ഇപ്പോഴിതാ വാലിബൻ്റെ ആൽബം പുറത്തിറക്കിയിരിക്കുകയാണ്. ചിത്രത്തിലെ ട്രാക്കുകളും പാട്ടുകളും ഉൾപ്പെടുത്തി കൊണ്ടുള്ളതാണ് ആൽബം. മൊത്തം എട്ട് പാട്ടുകൾ ലിസ്റ്റിലുണ്ട്. സരിഗമപ മലയാളത്തിൽ പാട്ടുകൾ ആരാധകർക്ക് ആസ്വദിക്കാവുന്നതാണ്. ഹിന്ദി ഗാനവും ഇക്കൂട്ടത്തിലുണ്ട്. പുന്നാര കാട്ടിലെ പൂവനത്തിൽ..’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രീകുമാറും അഭയ ഹിരൺമയിയും ചേർന്നാണ്. പ്രശാന്ത് പിള്ളയും പി എസ് റഫീഖും സംഗീതം നൽകിയ ഗാനത്തിന് വരികൾ […]
ഇത് ചരിത്രം…. !!! റിലീസിന് 4 ദിവസങ്ങൾ ബാക്കി നിൽക്കേ ബുക്ക് മൈ ഷോയിൽ റെക്കോർഡുകൾ തീർത്ത് മലൈക്കോട്ടൈ വാലിബൻ …!!
ഒരു സിനിമയുടെ കളക്ഷൻ തുടങ്ങുന്നത് അതിന്റെ ബുക്കിംഗ് തുടങ്ങുന്നത് മുതലാണ്. സൂപ്പർ താര ചിത്രങ്ങൾക്ക് വലിയ തോതിലുള്ള പ്രതികരണം ആകും ഇത്തരം പ്രീ-സെയിലുകൾക്ക് ലഭിക്കുക. അതുകൊണ്ട് തന്നെ റിലീസിന് മുൻപ് പ്രിയതാര ചിത്രങ്ങൾ എത്ര നേടി എന്നറിയാൻ പ്രേക്ഷകർക്ക് കൗതുകം കൂടുതലുമാണ്. അത്തരത്തിൽ ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബന്റെ പ്രീ-സെയിൽ കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്. ആദ്യദിനം മുതൽ മികച്ച പ്രതികരണമാണ് ബുക്കിങ്ങിന് ലഭിക്കുന്നത്. പല തിയറ്ററുകളിലും തിരക്കും അനുഭവപ്പെട്ടു. റിലീസിന് നാല് ദിവസം […]
വാലിബന് ഏറ്റവും അധികം ബുക്കിങ് നടന്ന ആ ജില്ല ഏത് ? ആവേശത്തോടെ ആരാധകർ
സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബൻ. മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രം തിയറ്ററുകളിൽ അദ്ഭുതം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. വാലിബൻ ജനുവരി 25നാണ് പ്രേക്ഷകരിലേക്കെത്തുന്നത്. പ്രണയവും, വിരഹവും, ദുഃഖവും, അസൂയയും, സന്തോഷവും, പ്രതികാരവുമുള്ള ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ചിത്രം തിയറ്ററുകളിലേക്ക് എത്താന്‍ വെറും നാല് ദിനങ്ങള്‍ കൂടി മാത്രം. ഒരു വര്‍ഷം മുന്‍പ് ചിത്രം പ്രഖ്യാപിച്ച വേളയില്‍ത്തന്നെ സിനിമാപ്രേമികള്‍ക്കിടയില്‍ കൗതുകമുണര്‍ത്തിയ പ്രോജക്റ്റ് റിലീസിനോടടുക്കുമ്പോള്‍ ആവേശം ഇരട്ടിപ്പിച്ചിട്ടുണ്ട്. അഡ്വാന്‍സ് ബുക്കിംഗിലും തരംഗം തീര്‍ക്കുകയാണ് […]
‘ നേര് ‘ ഒടിടിയിൽ എത്തുമ്പോഴും “വാലിബൻ” തിയേറ്റർ അടക്കി ഭരിക്കും….!!!
മോഹൻലാൽ നായകനായി തീയ്യേറ്ററുകളിൽ വമ്പൻ വിജയം നേടിയിരിക്കുകയാണ് നേര്. മോഹൻലാൽ, അനശ്വര രാജൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് നേര്. ക്രിസ്മസ് റിലീസായി എത്തിയ ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയം നേടിയിരുന്നു.നേര് നൂറ് കോടി ക്ലബിൽ എത്തിയ വിശേഷം അടുത്തിടെയാണ് നിർമാണ കമ്പനിയായ ആശിർവാദ് സിനിമാസ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. 35 ദിവസം കൊണ്ടാണ് ചിത്രം100 കോടി ക്ലബ്ബിലെത്തിയത്. 2023 ഡിസംബർ 21നാണ് നേര് തിയേറ്ററുകളിൽ എത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒടിടി […]
രാജമൗലി അല്ല, ലിജോ ജോസ് പെല്ലിശ്ശേരിയാണ്, കണ്ടറിയണം ; ‘മലൈക്കോട്ടൈ വാലിബൻ’ ജനുവരി 25ന്
മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ ഒരു സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. മമ്മൂട്ടിയെ നായകനാക്കി നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിന് ശേഷം ലിജോ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. മലയാള സിനിമാ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഈ മോഹൻലാൽ ചിത്രം. രണ്ട് ലെജൻ്റ്സ് ഒന്നിക്കുന്നുവെന്നത് തന്നെയാണ് ആ ആകാംഷയ്ക്കുള്ള കാരണവും. പ്രഖ്യാപനം മുതൽ ഓരോ അപ്‌ഡേറ്റും പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. കാലഘട്ടങ്ങളോ ദേശ വ്യത്യാസങ്ങളോ ഇല്ലാതെ ലിജോ […]