‘ നേര് ‘ ഒടിടിയിൽ എത്തുമ്പോഴും “വാലിബൻ” തിയേറ്റർ അടക്കി ഭരിക്കും….!!!
1 min read

‘ നേര് ‘ ഒടിടിയിൽ എത്തുമ്പോഴും “വാലിബൻ” തിയേറ്റർ അടക്കി ഭരിക്കും….!!!

മോഹൻലാൽ നായകനായി തീയ്യേറ്ററുകളിൽ വമ്പൻ വിജയം നേടിയിരിക്കുകയാണ് നേര്. മോഹൻലാൽ, അനശ്വര രാജൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് നേര്. ക്രിസ്മസ് റിലീസായി എത്തിയ ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയം നേടിയിരുന്നു.നേര് നൂറ് കോടി ക്ലബിൽ എത്തിയ വിശേഷം അടുത്തിടെയാണ് നിർമാണ കമ്പനിയായ ആശിർവാദ് സിനിമാസ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. 35 ദിവസം കൊണ്ടാണ് ചിത്രം100 കോടി ക്ലബ്ബിലെത്തിയത്. 2023 ഡിസംബർ 21നാണ് നേര് തിയേറ്ററുകളിൽ എത്തിയത്.

ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക. ജനുവരി 23 ന് ആണ് സ്ട്രീമിംഗ് ആരംഭിക്കുക. ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് അഭിഭാഷകയും നടിയുമായ ശാന്തി മായാദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ്. ഏറെക്കാലത്തിന് ശേഷമാണ് മോഹന്‍ലാല്‍ ബിഗ് സ്ക്രീനില്‍ അഭിഭാഷക കഥാപാത്രമായി എത്തുന്നത്. ഒരു കോർട്ട് റൂം ഡ്രാമയായ നേരിൽ മോഹൻലാലിനൊപ്പം അനശ്വര രാജൻ, ജഗദീഷ്, സിദ്ദിഖ്, ശ്രീധന്യ, ഗണേഷ് കുമാർ എന്നിവരും മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. അഡ്വക്കേറ്റ് ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

അതേസമയം ജനുവരി 25 ന് ആണ് സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം മലൈക്കോട്ടൈ വാലിബന്‍റെ റിലീസ്. ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയിരിക്കുന്ന ചിത്രം എന്നതാണ് ഹൈലൈറ്റ്. മോഹൻലാലിൻ്റെ വാലിബൻ തിയേറ്റർ അടക്കി ഭരിക്കുമ്പോൾ നേര് ഒടിടിയും തൂക്കുമെന്നാണ് പ്രേക്ഷകർ പറയുന്നത്. എന്തായാലും ഇത് മോഹൻലാലിൻ്റെ വർഷമായിരിക്കുമെന്നും ആരാധകർ പറയുന്നു.

വാലിബനിൽ മോഹന്‍ലാലിനൊപ്പം സൊണാലി കുല്‍ക്കര്‍ണി, മനോജ് മോസസ്, കഥ നന്ദി, ഡാനിഷ് സേഠ്, മണികണ്ഠന്‍ ആചാരി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 130 ദിവസങ്ങളിൽ രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്.