21 Jan, 2025
1 min read

“ആള് ഗുസ്തിക്കാരനാ, ചതഞ്ഞ് പോകും”: മോഹൻലാലിനെ കുറിച്ച് എം ജി ശ്രീകുമാർ

പതിറ്റാണ്ടുകളായി മലയാളി പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന നടനാണ് മോഹൻലാൽ. മോഹൻലാലിന് പകരമാവാൻ മറ്റൊരു നടന്നുമില്ലെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. അത്രമാത്രം വൈവിധ്യമാർന്ന കഥാപാത്രങ്ങളെയാണ് നടൻ ഇക്കാലയളവിനിടയിൽ വെള്ളിത്തിരയിൽ അവതരിപ്പിച്ചിട്ടുള്ളത്.പ്രേക്ഷകരെ ഒരു പോലെ പൊട്ടിച്ചിരിപ്പിക്കാനും കരയിക്കാനും സാധിക്കുന്ന അസാധ്യ നടനാണ് അദ്ദേഹം. കഴിഞ്ഞ 20 വർഷത്തിലേറെയായി സൂപ്പർ സ്റ്റാറായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് നടൻ. അതുപോലെ നടൻ മോഹൻലാലിന് വേണ്ടി ഏറ്റവും കൂടുതൽ പാടിയിട്ടുള്ളത് ആരാണെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ കാണൂ. എംജി ശ്രീകുമാർ. പ്രിയദർശന്റെ ചിത്രം സിനിമയിലൂടെ […]

1 min read

സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടി… !! ബസൂക്ക ഫസ്റ്റ് ലുക്ക് പുറത്ത്

മലയാളികൾ മെഗാസ്റ്റാർ എന്ന വിളിച്ച ഒരു നടനേയുള്ളു, അത് മമ്മൂട്ടിയാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി പ്രേക്ഷകരെ വിസ്‍മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് നടൻ.ഈ വർഷവും ഒരുപിടി വ്യത്യസ്ത വേഷങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുകയാണ്. മമ്മൂ‌ട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ബസൂക്ക’. പേരിലെ കൗതുകം കൊണ്ടു തന്നെ പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ മമ്മൂ‌ട്ടി ചിത്രം സംവിധാനം ചെയ്യുന്നത് ഡിനോ ഡെന്നിസ് ആണ്. മമ്മൂട്ടി ഒരു സ്റ്റൈലൻ ഗെറ്റപ്പിലാകും ബസൂക്കയിൽ എത്തുക എന്ന് അപ്ഡേറ്റുകളിൽ നിന്നും നേരത്തെ വ്യക്തമായിരുന്നു. ഇപ്പോഴിതാ അത് […]

1 min read

തീക്ഷ്ണമായ കണ്ണുകള്‍, നരകയറിയ മുടിയും താടിയും! ഇതുവരെ കാണാത്ത വേഷപകർച്ചയിൽ ദിലീപ്; ഞെട്ടിച്ച് ‘തങ്കമണി’ ഫസ്റ്റ് ലുക്ക്

തീയാളുന്ന നോട്ടവും നരകയറിയ മുടിയും താടിയുമൊക്കെയായി നിൽക്കുന്ന നടൻ ദിലീപിന്‍റെ ഞെട്ടിക്കുന്ന വേഷപകർച്ച സോഷ്യൽമീഡിയിൽ ആളിപ്പടർന്നിരിക്കുകയാണ്. പ്രേക്ഷക നിരൂപക പ്രശംസ നേടിയ ‘ഉടലി’ന് ശേഷം രതീഷ് രഘുനന്ദനൻ സംവിധാനം ചെയ്യുന്ന ‘തങ്കമണി’ എന്ന സിനിമയിൽ ഇതുവരെ കാണാത്ത ലുക്കിലാണ് ജനപ്രിയ നായകനെത്തുന്നതെന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് ഇന്ന് പുറത്തിറങ്ങിയിരിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ. ദിലീപിന്‍റെ കരിയറിലെ തന്നെ ഏറെ വ്യത്യസ്തമായൊരു ചിത്രം തന്നെയാകും ‘തങ്കമണി’യെന്നാണ് പ്രേക്ഷകരേവരും കാത്തിരിക്കുന്നത്.   മനുഷ്യ മന:സ്സാക്ഷിയെ ഞെട്ടിച്ച തങ്കമണി സംഭവത്തിന്‍റെ 37-ാം വാർഷിക ദിനത്തിലാണ് […]

1 min read

“വെറുതെയല്ല മലയാള സിനിമ രക്ഷപ്പെടാത്തത്: റിലീസാകാത്ത സിനിമയ്ക്ക് വരെ റിവ്യൂ ചെയ്യുന്ന അപൂർവ്വ പ്രതിഭകളാണിവിടെ”; റാഹേൽ മകൻ കോരയ്ക്കെതിരെ അധിക്ഷേപം

നവാ​ഗതനായ ഉബൈനി സംവിധാനം ചെയ്യുന്ന റാഹേൽ മകൻ കോര ഒക്ടോബർ 13ന് റിലീസ് ചെയ്യാനിരിക്കുകയാണ്. ഇതിനിടെ സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ പടം കണ്ടെന്ന പോലെ സമൂഹ മാധ്യമം വഴി അവഹേളിക്കുന്ന കമന്റുമായെത്തിയിരിക്കുകയാണ് ഒരാൾ. ഫസ്റ്റ് ഹാഫ് ലാ​ഗിങ് ആണ്, ബിജിഎം അത്ര പോര എന്നൊക്കെയാണ് റിലീസ് ചെയ്യാത്ത പടത്തെക്കുറിച്ച് എഴുതിയിരിക്കുന്നത്. ബിജോ ജോയ് എന്ന ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് അധിക്ഷേപ കമന്റ് ഇട്ടിരിക്കുന്നത്. “ഫസ്റ്റ് ഹാഫ് ലാഗ് ആയിരുന്നു. BGM അത്ര പോരാ. സെക്കൻഡ് ഹാഫ് […]

1 min read

സുരേഷ് ഗോപി ചിത്രം ഒറ്റകൊമ്പന്‍ എന്ന് തുടങ്ങും… ? ചര്‍ച്ചകള്‍ കനക്കുന്നു

മലയാള സിനിമയില്‍ സൂപ്പര്‍ താര പദവി സ്വന്തമാക്കിയിട്ടുള്ള നടനാണ് സുരേഷ് ഗോപി. മമ്മൂട്ടിയും മോഹന്‍ലാലും കഴിഞ്ഞാല്‍ ഒരുകാലത്ത് ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ടിരുന്ന നടനാണ് അദ്ദേഹം. ആക്ഷന്‍, മാസ് സിനിമകളില്‍ തിളങ്ങുന്ന സുരേഷ് ഗോപിയുടെ പൊലീസ് വേഷങ്ങള്‍ക്ക് പ്രത്യേക ആരാധക വൃന്ദം തന്നെയുണ്ട്. സിനിമകളില്‍ ഉയര്‍ച്ചയും താഴ്ചയും ഒരുപോലെ സുരേഷ് ഗോപിക്ക് വന്നിട്ടുണ്ട്. ഒരു കാലത്തെ നടനെ നായക നിരയില്‍ മലയാളത്തില്‍ പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിയാഞ്ഞ സമയവും ഉണ്ടായിരുന്നു. ഏറെക്കാലം സിനിമയില്‍ നിന്ന് വിട്ട് നിന്ന സുരേഷ് ഗോപി […]

1 min read

ആദ്യാവസാനം ടോട്ടല്‍ ഫണ്‍ ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ്; രസം പിടിപ്പിച്ച് ‘തീപ്പൊരി ബെന്നി’, റിവ്യൂ വായിക്കാം

പ്രായഭേദമെന്യേ ഏവര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്നൊരു ചിത്രമായി തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ് തീപ്പൊരി ബെന്നി. രാഷ്ട്രീയം പ്രമേയമാക്കിയുള്ള നിരവധി സിനിമകള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. പാര്‍ട്ടികള്‍ തമ്മിലുള്ള പോര്, ക്യാമ്പസ് രാഷ്ട്രീയം, നാട്ടിലെ രാഷ്ട്രീയം എന്നിങ്ങനെ പോകുന്നു അത്തരം പ്രമേയങ്ങള്‍. ഇവയില്‍ നിന്നും വ്യത്യസ്തമായൊരു ആഖ്യാനവുമായി എത്തി പ്രേക്ഷകരെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത സിനിമയാണ് ‘തീപ്പൊരി ബെന്നി’. ഒട്ടേറെ സിനിമകളില്‍ പ്രേക്ഷകരേവരേയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത മലയാളത്തിലെ മുതിര്‍ന്ന താരം ജഗദീഷും മലയാളത്തിലെ യുവതാരനിരയില്‍ ശ്രദ്ധേയനായ അര്‍ജുന്‍ അശോകനും ഒരുമിച്ചെത്തുന്ന സിനിമയെന്നതാണ് […]

1 min read

‘ദുല്‍ഖറിന്റെ കരിയര്‍ പ്ലാനിങ്ങില്‍ സംഭവിച്ച വന്‍ പിഴവാണ് കിംഗ് ഓഫ് കൊത്ത’ : കുറിപ്പ് വൈറല്‍ 

മലയാളത്തില്‍ സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു കിംഗ് ഓഫ് കൊത്ത. ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റമായിരുന്ന ചിത്രത്തില്‍ നായകനായെത്തിയത് ദുല്‍ഖര്‍ സല്‍മാന്‍ ആയിരുന്നു. ഓണം റിലീസ് ആയി ഓഗസ്റ്റ് 24 നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ഓണം റിലീസുകളില്‍ ആദ്യമെത്തിയ ചിത്രവും ഇതായിരുന്നു. കുറുപ്പിന് ശേഷമെത്തുന്ന ദുല്‍ഖറിന്റെ മലയാളം തിയറ്റര്‍ റിലീസ് എന്നതും കിംഗ് ഓഫ് കൊത്തയ്ക്ക് ഹൈപ്പ് ഉയര്‍ത്തിയ ഘടകമായിരുന്നു. എന്നാല്‍ റിലീസ് ദിനത്തില്‍ ചിത്രത്തിന് സമ്മിശ്ര അഭിപ്രായമാണ് […]

1 min read

എമ്പുരാന്‍ പണിപ്പുരയിലേക്ക്….? സൂചന നല്‍കി പൃഥ്വിരാജ് സുകുമാരന്‍ 

സിനിമാ പ്രേമികള്‍ ഒരു പോലെ കാത്തിരിക്കുന്ന മാസ് സിനിമയാണ് ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍. 200 കോടി ക്ലബില്‍ ഇടംപിടിച്ച ലൂസിഫര്‍ മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു. വാണിജ്യ സിനിമകളുടെ എല്ലാ ചേരുവകളും അടങ്ങിയ സിനിമ നടന്‍ പൃഥിരാജിന്റെ സംവിധാനത്തിലേക്കുള്ള ചുവടുവെപ്പും അവിസ്മരണീയമാക്കി. മോഹന്‍ലാലിന്റെ കരിയറിലെ മികച്ച മാസ് മസാല സിനിമകളിലൊന്നുമായി എമ്പുരാന്‍ മാറി. ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിയുടെ വില്ലന്‍ വേഷം, മഞ്ജു വാര്യരുടെയും ടൊവിനോയുടെയും സാന്നിധ്യം എന്നിവയും സിനിമയുടെ മാറ്റ് കൂട്ടി. 2019 […]

1 min read

ഫാമിലിയായിട്ട് ടിക്കറ്റ് എടുക്കാന്‍ റെഡിയായിക്കോ ; മനം കവര്‍ന്ന് ഇമ്പത്തിലെ ആദ്യഗാനം

  ലാലു അലക്‌സ്, ദീപക് പറമ്പോള്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് ഇമ്പം. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ വീഡിയോ ഗാനം പുറത്തിറക്കിയിരിക്കുകയാണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് പി എസ് ജയഹരി സംഗീതം നല്‍കി ‘മായികാ’ എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസായത്. ഗാനം ഇതുവരെ രണ്ട്‌ലക്ഷത്തിലും കൂടുതല്‍ ആളുകള്‍ കണ്ട് കഴിഞ്ഞു. ഒരു മുഴുനീള ഫാമിലി എന്റര്‍ടെയ്‌നറായ ചിത്രത്തില്‍ ദേശീയ അവാര്‍ഡ് ജേതാവ് അപര്‍ണ ബാലമുരളി, ശ്രീകാന്ത് ഹരിഹരന്‍, സിത്താര കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിക്കുന്നു […]