“വെറുതെയല്ല മലയാള സിനിമ രക്ഷപ്പെടാത്തത്: റിലീസാകാത്ത സിനിമയ്ക്ക് വരെ റിവ്യൂ ചെയ്യുന്ന അപൂർവ്വ പ്രതിഭകളാണിവിടെ”; റാഹേൽ മകൻ കോരയ്ക്കെതിരെ അധിക്ഷേപം
1 min read

“വെറുതെയല്ല മലയാള സിനിമ രക്ഷപ്പെടാത്തത്: റിലീസാകാത്ത സിനിമയ്ക്ക് വരെ റിവ്യൂ ചെയ്യുന്ന അപൂർവ്വ പ്രതിഭകളാണിവിടെ”; റാഹേൽ മകൻ കോരയ്ക്കെതിരെ അധിക്ഷേപം

നവാ​ഗതനായ ഉബൈനി സംവിധാനം ചെയ്യുന്ന റാഹേൽ മകൻ കോര ഒക്ടോബർ 13ന് റിലീസ് ചെയ്യാനിരിക്കുകയാണ്. ഇതിനിടെ സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ പടം കണ്ടെന്ന പോലെ സമൂഹ മാധ്യമം വഴി അവഹേളിക്കുന്ന കമന്റുമായെത്തിയിരിക്കുകയാണ് ഒരാൾ. ഫസ്റ്റ് ഹാഫ് ലാ​ഗിങ് ആണ്, ബിജിഎം അത്ര പോര എന്നൊക്കെയാണ് റിലീസ് ചെയ്യാത്ത പടത്തെക്കുറിച്ച് എഴുതിയിരിക്കുന്നത്.

ബിജോ ജോയ് എന്ന ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് അധിക്ഷേപ കമന്റ് ഇട്ടിരിക്കുന്നത്. “ഫസ്റ്റ് ഹാഫ് ലാഗ് ആയിരുന്നു. BGM അത്ര പോരാ. സെക്കൻഡ് ഹാഫ് ആവറേജ് ആണ്. ക്ലൈമാക്സ് ഒക്കെ പ്രെടിക്ടബിൾ ആണ്. മൊത്തത്തിൽ ഒരുവട്ടം കാണാം”- ഇങ്ങനെയായിരുന്നു അയാളുടെ കമന്റ്.

രണ്ട് ദിവസം മുൻപ് ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചാവേർ എന്ന സിനിമ റിലീസ് ചെയ്ത് ഷോ തീരുന്നതിന് മുൻപ് ബുക്ക് മൈ ഷോയുടെ ആപ്ലിക്കേഷനിൽ നെ​ഗറ്റീവ് റേറ്റിങ് വന്നത് വാർത്തയായിട്ടുണ്ടായിരുന്നു. അതിന് പിന്നാലെയാണിത്. മലയാള സിനിമകൾക്കെതിരെ മനപ്പൂർവ്വം കൂട്ടായ ആക്രമണം നടക്കുന്നുണ്ടെന്നതിന് ഇതിൽക്കൂടുതൽ തെളിവുകൾ ആവശ്യമില്ല.

ഇതിനിടെ, സിനിമ റിലീസ് ചെയ്ത ദിവസം തന്നെ അതിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ നെ​ഗറ്റീവ് റിവ്യൂ നൽകുന്നതിനെതിരെ ഹൈക്കോടതിയുടെ പരാമർശം ഇന്നലെ വന്നിരുന്നു.

 

കുട്ടനാടിൻ്റെ പശ്ചാത്തലത്തിൽ ഉബൈനി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘റാഹേൽ മകൻ കോര’. എസ്.കെ. ഫിലിംസിൻ്റെ ബാനറിൽ ഷാജി കെ. ജോർജാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ട്രാൻസ്പോർട്ട് ബസ്സിൽ കണ്ടക്ടറായി സ്ഥിരം ജോലിയിൽ എത്തുന്ന ഒരു ചെറുപ്പക്കാരൻ്റേയും അയാൾ എത്തുന്നതിലൂടെ ജോലി നഷ്ടമാകുന്ന താൽക്കാലിക ജീവനക്കാരിയുടേയും ജീവിതത്തിലൂടെയാണ് കഥാ വികസനം. ശക്തമായ കുടുംബ ബന്ധത്തിനും ചിത്രം ഏറെ പ്രാധാന്യം നൽകുന്നു. നർമ്മവും, ബന്ധങ്ങളും, ഇമ്പമാർന്ന ഗാനങ്ങളുമൊക്കെയായി ഒരു ക്ലീൻ എൻറർടൈനറായിട്ടാണ് ചിത്രത്തിൻ്റെ അവതരണം.

ആൻസൺ പോൾ നായകനാകുന്ന ചിത്രത്തിൽ മെറിൻ ഫിലിപ്പ് നായികയാകുന്നു. റാഹേൽ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതിലൂടെ സ്മിനു സിജോ മുൻനിരയിലേക്കു കടന്നു വരുന്നു. വിജയകുമാർ, അൽത്താഫ് സലിം, മനു പിള്ള, മധു പുന്നപ്ര, മുൻഷി രഞ്ജിത്ത്, ബ്രൂസ്‌ലി രാജേഷ്, കോട്ടയം പുരുഷൂ, അയോധ്യാ ശിവൻ, ഹൈദരാലി, ബേബി എടത്വ, അർണവ് വിഷ്ണു, ജോപ്പൻ മുറിയാനിക്കൽ, രശ്മി അനിൽ, മഞ്ജു എന്നിവരും പ്രധാന അഭിനേതാക്കളാണ്.

https://m.facebook.com/story.php?story_fbid=24062066700104307&id=100001829397338&mibextid=Nif5oz