ഫാമിലിയായിട്ട് ടിക്കറ്റ് എടുക്കാന്‍ റെഡിയായിക്കോ ; മനം കവര്‍ന്ന് ഇമ്പത്തിലെ ആദ്യഗാനം
1 min read

ഫാമിലിയായിട്ട് ടിക്കറ്റ് എടുക്കാന്‍ റെഡിയായിക്കോ ; മനം കവര്‍ന്ന് ഇമ്പത്തിലെ ആദ്യഗാനം

 

ലാലു അലക്‌സ്, ദീപക് പറമ്പോള്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് ഇമ്പം. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ വീഡിയോ ഗാനം പുറത്തിറക്കിയിരിക്കുകയാണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് പി എസ് ജയഹരി സംഗീതം നല്‍കി ‘മായികാ’ എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസായത്. ഗാനം ഇതുവരെ രണ്ട്‌ലക്ഷത്തിലും കൂടുതല്‍ ആളുകള്‍ കണ്ട് കഴിഞ്ഞു. ഒരു മുഴുനീള ഫാമിലി എന്റര്‍ടെയ്‌നറായ ചിത്രത്തില്‍ ദേശീയ അവാര്‍ഡ് ജേതാവ് അപര്‍ണ ബാലമുരളി, ശ്രീകാന്ത് ഹരിഹരന്‍, സിത്താര കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിക്കുന്നു എന്നത് മറ്റൊരു പ്രത്യേകതയാണ്. ബംഗളൂരു ആസ്ഥാനമായ മാമ്പ്ര സിനിമാസിന്റെ ബാനറില്‍ ഡോ. മാത്യു മാമ്പ്രയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ശ്രീജിത്ത് ചന്ദ്രനാണ്. നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ നേതൃത്വത്തിലുള്ള മാജിക് ഫ്രെയിംസ് ആണ് ചിത്രത്തിലെ ഗാനങ്ങളുടെ ഓഡിയോ റൈറ്റ്‌സും, ചിത്രത്തിന്റെ വിതരണവും സ്വന്തമാക്കിയിരിക്കുന്നത്. ഒക്ടോബര്‍ ആദ്യവാരം ചിത്രം തീയേറ്റര്‍ റിലീസിനെത്തുമെന്നാണ് നിര്‍മ്മാതാവ് അറിയിച്ചിരിക്കുന്നത്.

ബ്രോ ഡാഡി എന്ന ചിത്രത്തിന് ശേഷം ലാലു അലക്സ് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. മീര വാസുദേവ്, ദര്‍ശന സുദര്‍ശന്‍, ഇര്‍ഷാദ്, കലേഷ് രാമാനന്ദ്, ദിവ്യ എം നായര്‍, ശിവജി ഗുരുവായൂര്‍, നവാസ് വള്ളിക്കുന്ന്, വിജയന്‍ കാരന്തൂര്‍, മാത്യു മാമ്പ്ര, ഐ.വി ജുനൈസ്, ജിലു ജോസഫ്, സംവിധായകരായ ലാല്‍ ജോസ്, ബോബന്‍ സാമുവല്‍ തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ശബ്ദം എന്ന് പേരുള്ള ഒരു പബ്ലിഷിംഗ് ഹൗസിന്റെ നടത്തിപ്പുകാരനായ കരുണാകരന്‍ എന്നയാളുടേയും അയാളുടെ സ്ഥാപനത്തിലേക്ക് അവിചാരിതമായി കടന്നുവരുന്ന കാര്‍ട്ടൂണിസ്റ്റിന്റെയും കൂടിക്കാഴ്ച്ചയും അതിന് ശേഷം നടക്കുന്ന രസകരവും ഉദ്വേഗജനകവുമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രേമയം.

ഛായാഗ്രഹണം: നിജയ് ജയന്‍, എഡിറ്റിംഗ്: കുര്യാക്കോസ് ഫ്രാന്‍സിസ് കുടശ്ശെരില്‍, സംഗീതം: പി.എസ് ജയഹരി, ഗാനരചന: വിനായക് ശശികുമാര്‍, ആര്‍ട്ട്: ആഷിഫ് എടയാടന്‍, കോസ്ട്യൂം: സൂര്യ ശേഖര്‍, മേക്കപ്പ്: മനു മോഹന്‍, പ്രോഡക്ഷന്‍ കണ്‍ട്രോളര്‍: അബിന്‍ എടവനക്കാട്, സൗണ്ട് ഡിസൈന്‍: ഷെഫിന്‍ മായന്‍, സൗണ്ട് റെക്കോര്‍ഡിങ്: രൂപേഷ് പുരുഷോത്തമന്‍, അസോസിയേറ്റ് ഡയറക്ടര്‍: ജിജോ ജോസ്, കളറിസ്റ്റ്: ലിജു പ്രഭാകര്‍, വി.എഫ്.എക്‌സ്: വിനു വിശ്വന്‍, ആക്ഷന്‍: ജിതിന്‍ വക്കച്ചന്‍, സ്റ്റില്‍സ്: സുമേഷ് സുധാകരന്‍, ഡിസൈന്‍സ് : രാഹുല്‍ രാജ്, പി.ആര്‍.ഓ: പി.ശിവപ്രസാദ്, മാര്‍ക്കറ്റിങ്: സ്‌നേക്ക് പ്ലാന്റ് എല്‍.എല്‍.പി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.