സുരേഷ് ഗോപി ചിത്രം ഒറ്റകൊമ്പന്‍ എന്ന് തുടങ്ങും… ? ചര്‍ച്ചകള്‍ കനക്കുന്നു
1 min read

സുരേഷ് ഗോപി ചിത്രം ഒറ്റകൊമ്പന്‍ എന്ന് തുടങ്ങും… ? ചര്‍ച്ചകള്‍ കനക്കുന്നു

മലയാള സിനിമയില്‍ സൂപ്പര്‍ താര പദവി സ്വന്തമാക്കിയിട്ടുള്ള നടനാണ് സുരേഷ് ഗോപി. മമ്മൂട്ടിയും മോഹന്‍ലാലും കഴിഞ്ഞാല്‍ ഒരുകാലത്ത് ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ടിരുന്ന നടനാണ് അദ്ദേഹം. ആക്ഷന്‍, മാസ് സിനിമകളില്‍ തിളങ്ങുന്ന സുരേഷ് ഗോപിയുടെ പൊലീസ് വേഷങ്ങള്‍ക്ക് പ്രത്യേക ആരാധക വൃന്ദം തന്നെയുണ്ട്. സിനിമകളില്‍ ഉയര്‍ച്ചയും താഴ്ചയും ഒരുപോലെ സുരേഷ് ഗോപിക്ക് വന്നിട്ടുണ്ട്. ഒരു കാലത്തെ നടനെ നായക നിരയില്‍ മലയാളത്തില്‍ പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിയാഞ്ഞ സമയവും ഉണ്ടായിരുന്നു. ഏറെക്കാലം സിനിമയില്‍ നിന്ന് വിട്ട് നിന്ന സുരേഷ് ഗോപി പിന്നീട് വീണ്ടും സിനിമകളില്‍ സജീവമായി. ഇതിനിടെ നടന്‍ രാഷ്ട്രീയത്തിലും ഇറങ്ങി. രാഷ്ട്രീയ വിവാദങ്ങളില്‍ അകപ്പെട്ടപ്പോഴും നടന് മലയാള സിനിമയിലുള്ള സ്ഥാനം അത് പോലെ നിലനിന്നു. ഇപ്പോള്‍ സിനിമയില്‍ സിനിമകളില്‍ വീണ്ടും സജീവമാവുകയാണ് സുരേഷ് ഗോപി.


സുരേഷ് ഗോപിയുടെ ഏറെ പ്തീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒറ്റകൊമ്പന്‍. ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ക്കായി ആരാധകരെല്ലാം കാത്തിരിക്കുകയാണ്. 2020ല്‍ ആണ് ‘ഒറ്റക്കൊമ്പന്‍’ എന്ന ചിത്രം വരുന്നുവെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. മലയാളത്തിന്റെ സുരേഷ് ഗോപി ആണ് നടന്‍ എന്നറിഞ്ഞതോടെ ഏറെ ആവേശത്തില്‍ ആയിരുന്നു ആരാധകര്‍. എന്നാല്‍ പലകാരണങ്ങളാലും ചിത്രീകരണം നീണ്ടുപോയി. ഒടുവില്‍ വിവാദങ്ങളിലും ചിത്രം അകപ്പെട്ടു. പൃഥ്വിരാജ് നായകനായി എത്തിയ കടുവയുടെ തിരക്കഥയും കഥാപാത്രവും സുരേഷ് ഗോപി ചിത്രത്തിനായി പകര്‍പ്പവകാശം ലംഘിച്ച് പകര്‍ത്തി എന്ന് ആരോപിച്ച് തിരക്കഥാകൃത്ത് ജിനു എബ്രഹാം രംഗത്തെത്തിയിരുന്നു. ‘കടുവാക്കുന്നേല്‍ കുറുവച്ചന്‍’ എന്ന കഥാപാത്രത്തിന്റെ പേര് പകര്‍പ്പവകാശ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകളടക്കം ഹര്‍ജിക്കാര്‍ സമര്‍പ്പിച്ചിരുന്നു. പിന്നാലെ ഒറ്റക്കൊമ്പന് സ്റ്റേയും വന്നു. വിലക്ക് നീക്കണമെന്ന് പലയാവര്‍ത്തി ഹര്‍ജി സമര്‍പ്പിക്കുകയും അവ തള്ളുകയും ചെയ്തിരുന്നു. ഷാജി കൈലാസ് ആയിരുന്നു കടുവയുടെ സംവിധാനം. ഇതും സുരേഷ് ഗോപി ചിത്രത്തിന്റെ ഷൂട്ടിംഗ് വൈകാന്‍ കാരണമായിരുന്നു.

ഇപ്പോഴിതാ ഏറെ കാത്തിരിപ്പ് ഉയര്‍ത്തുന്ന ഒറ്റക്കൊമ്പന്റെ റിലീസുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ കഴിഞ്ഞെന്നും ചിത്രം 2024ല്‍ തുടങ്ങുമെന്നുമാണ് ഇവര്‍ പറയുന്നത്. ചിത്രത്തിന്റെ കഥ മാറ്റി എഴുതി എന്നും പറയപ്പെടുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല. മാത്യൂസ് തോമസ് ആണ് ഒറ്റക്കൊമ്പന്‍ സംവിധാനം ചെയ്യുന്നത്. ഷിബിന്‍ ഫ്രാന്‍സിസ് രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ അനുഷ്‌ക ഷെട്ടിയാണ് നായികയായി എത്തുന്നതെന്നാണ് വിവരം. ഇക്കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്. ബിജു മേനോനും ചിത്രത്തിന്റെ ഭാഗമാകും. ഷാജി കുമാര്‍ ഛായഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഹര്‍ഷവര്‍ധന്‍ രാമേശ്വര്‍ ആണ്. ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മാണം.