21 Jan, 2025
1 min read

പൃഥ്വിരാജിന്റെ ആക്ഷന്‍ ചിത്രം ‘കടുവ’ തമിഴിലേക്ക് ; റിലീസ് തിയതി പ്രഖ്യാപിച്ചു

ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘കടുവ’. ചിത്രത്തില്‍ പൃഥ്വിരാജ് ആയിരുന്നു നായകനായെത്തിയത്. വന്‍ പ്രതികരണമാണ് പൃഥ്വിരാജ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. നീണ്ട ഇടവേളക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്ര കൂടിയായിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജിനു എബ്രഹാമാണ് ‘കടുവ’യുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്. പൃഥ്വിരാജിന്റെ വിളയാട്ടം, ഷാജി കൈലാസ് എന്ന മാസ് സംവിധായകന്റെ മെഗാ മാസ് തിരിച്ചുവരവ് എന്നെല്ലാമായിരുന്നു സിനിമകണ്ട പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടത്. ഇപ്പോഴിതാ […]

1 min read

ഈ വര്‍ഷം മമ്മൂട്ടിയും സുരേഷ് ഗോപിയും മുന്നില്‍ ; ഏറ്റവും കൂടുതല്‍ കളക്ഷന്‍ കിട്ടിയ മലയാള സിനിമകള്‍ ഇവയൊക്കെ

കോവിഡ് കാലത്ത് തിയേറ്ററുകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരുന്നു. കാണികളില്ലാത്ത തിയേറ്ററുകളില്‍ നിന്നും പല ചിത്രങ്ങളും ശരാശരി കളക്ഷന്‍പോലും നേടാനാവാതെ മടങ്ങി. പ്രതിസന്ധികാലമെല്ലാം പിന്നിട്ട് തിയേറ്ററുകള്‍ ഇപ്പോള്‍ ഉണര്‍ന്നിരിക്കുകയാണ്. ഭീഷ്മപര്‍വ്വം പോലുള്ള ചിത്രങ്ങള്‍ ആയിരുന്നു തിയേറ്ററുകളെ ഹൗസ് ഫുള്ളാക്കി നല്ല കളക്ഷന്‍ നേടികൊടുക്കാന്‍ തുടക്കമിട്ടത്. ആദ്യ നാല് ദിവസം കൊണ്ട് മമ്മൂട്ടി അമല്‍ നീരദ് ടീമിന്റെ ഭീഷ്മപര്‍വ്വം റെക്കോര്‍ഡ് കളക്ഷനാണ് നേടിയത്. ഈ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളുടെ തിയേറ്റര്‍ കളക്ഷന്‍ റിപ്പോര്‍ട്ടാണ് മൂവി റീല്‍ എന്ന ഫെയ്‌സ്ബുക്ക് […]

1 min read

‘പൃഥ്വിരാജ് ഇപ്പോഴും സിനിമ പഠിച്ചു കൊണ്ടിരിക്കുകയാണ്’ : സുധീർ കരമന

സുകുമാരൻ, കരമന ജനാർദ്ദനൻ നായർ എന്നിവർ മലയാള സിനിമയിലെ രണ്ട് മഹാ പ്രതിഭകളായിരുന്നു. അഭിനയത്തിന്റെ കാര്യത്തിൽ ഇരുവരും ഉണ്ടാക്കിവെച്ച പേരും പ്രശസ്തിയും അതേപോലെ നിലനിർത്തുന്നവരാണ് സുകുമാരന്റെ മകൻ പൃഥ്വിരാജും ജനാർദ്ദനൻ നായരുടെ മകൻ സുധീർ കരമനയും. പൃഥ്വിരാജും സുധീറും ഒരുമിച്ച് നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സുധീർ ആദ്യമായി അഭിനയിച്ച വാസ്തവത്തിൽ പൃഥ്വിരാജ് ആയിരുന്നു നായകൻ. തുടക്കം തൊട്ട് അവസാന ചിത്രമായ കടുവയിൽ വരെ എത്തിനിൽക്കുന്ന ആ കൂട്ടുകെട്ടിൽ നിരവധി നല്ല സിനിമകൾ ലഭിച്ചിട്ടുണ്ട്. മലയാളത്തിൽ നല്ല ചിത്രങ്ങള്‍ […]

1 min read

‘വീട്ടിലെ രാജാവ് സ്ത്രീകളാണ്, ബഹളവും ആക്ഷനുമൊക്കെ വരുമ്പോള്‍ ഒരു സ്ത്രീയെ വലിച്ച് മുന്നിലിടാന്‍ പറ്റില്ലല്ലോ’ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഷാജി കൈലാസ്

ചെറിയ ഒരു ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് കടുവ. മികച്ച പ്രതികരണത്തോടെ തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തിന് വിമര്‍ശനങ്ങളും വിവാദങ്ങളും ഏറെയാണ്. തൊണ്ണൂറുകളില്‍ പാലയില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തില്‍ പൃഥ്വിരാജിനെ കൂടാതെ, സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക […]

1 min read

“ആ മൂന്ന് ഫ്ലോപ്പ് സിനിമകൾ കാരണമാണ് സിനിമയിൽ നിന്നും മാറി നിൽക്കേണ്ടി വന്നത്” : ഷാജി കൈലാസ് മനസുതുറക്കുന്നു

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട മാസ് ത്രില്ലർ സിനിമകൾ സംവിധാനം ചെയ്ത ഷാജി കൈലാസ് എന്തു കൊണ്ടാണ് സിനിമാ മേഖലയിൽ നിന്നും വിട്ടു നിന്നത് എന്നതിനെക്കുറിച്ച് ഇപ്പോൾ തുറന്നു പറയുകയാണ്. താൻ ഒരിക്കലും ഒരു സ്ക്രിപ്റ്റ് റൈറ്റർ അല്ല എന്നും മാസ് സിനിമകളോട് എപ്പോഴും വല്ലാത്ത ഒരു ആവേശം ഉണ്ട് അതു കൊണ്ടു തന്നെ താൻ നിർമ്മിക്കുന്ന ഓരോ കഥാപാത്രങ്ങളും അങ്ങനെയുള്ള ആയിരിക്കണം എന്ന ആഗ്രഹവും ഉള്ള ആളാണ് ഷാജി കൈലാസ്. അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിലെ ഓരോ കഥാപാത്രങ്ങളും […]

1 min read

ഇത് അന്തകാലമല്ല! ; കടുവയിലേത് 90കളിലെ പാലായാണെങ്കിൽ ചിത്രം കണ്ടത് 90കളിലെ പ്രേക്ഷകരല്ല; മാറ്റം തുടങ്ങി കഴിഞ്ഞു! ; കടുവയിലെ വിവാദ പരാമർശത്തിനെതിരെ ദീപാ നിശാന്ത്

എണ്ണം പറഞ്ഞ ഹിറ്റുകളിലൂടെ മലയാള സിനിമയെ സമ്പന്നമാക്കിയ സംവിധായകനാണ് ഷാജി കൈലാസ്.മാസ് എന്ന വാക്ക് സിനിമ ചർച്ചകളിൽ ഇടം പിടിക്കുന്നത് ഒരുപക്ഷേ ഷാജി കൈലാസ് ചിത്രങ്ങളിലൂടെ തന്നെയായിരിക്കും. എട്ട് വർഷം നീണ്ട ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധായകനായി തിരിച്ചെത്തിയ ചിത്രമായിരുന്നു പൃഥ്വിരാജ് നായകനായി വൻ വിജയമായി മുന്നേറിക്കൊണ്ടിരിക്കുന്ന കടുവ എന്ന ചിത്രം. ടൈറ്റിൽ കഥാപാത്രമായി അഭിനയിച്ചതും ചിത്രം നിർമ്മിച്ചിരിക്കുന്നതും പൃഥ്വിരാജ് ആയിരുന്നു എന്നതുകൊണ്ട് തന്നെ മാസ് മസാല സിനിമകൾ അന്യം നിന്നതാണെന്ന് വിലയിരുത്തുകൾക്കിടയിലേക്ക് പുതിയ ഒരു […]

1 min read

ഒരു തവണയല്ല, രണ്ടാമതും ‘കടുവ’ ഇറങ്ങും.. അപ്പൻ കടുവയായി സൂപ്പർ താരങ്ങളിലൊരാൾ എത്തുമെന്ന് തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാം

നീണ്ട ഒരു ഇടവേളയ്ക്കു ശേഷം പൃഥ്വിരാജ് – ഷാജി കൈലാസ് എന്നിവർ ഒന്നിക്കുന്ന മാസ് എന്റെർറ്റൈൻർ ചിത്രം കടുവയുടെ റിലീസ് തീയതി മാറ്റിവെച്ച നിരാശയിലാണ് ആരാധകർ. ഈ മാസം 30 ന് തിയേറ്ററുകളിൽ എത്തുമെന്ന് അറിയിച്ച ചിത്രം ജൂലൈ ഏഴിനാണ് റിലീസ് ആകുന്നത്.നീണ്ട ഇടവേളക്ക് ശേഷം സംവിധായകൻ ഷാജി കൈലാസ് സിനിമാരംഗത്തേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും കടുവയ്ക്കുണ്ട്. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പൗരുഷമുള്ള  കഥാപാത്രമായിട്ടാണ് പൃഥ്വിരാജ്  അഭിനയിക്കുന്നത്. മലയാളത്തിന് പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും […]

1 min read

ഇനി പൃഥ്വിരാജ് യുഗം! ; വരി വരിയായി വരുന്നത് ആരും മോഹിക്കുന്ന പാൻ ഇന്ത്യൻ സിനിമാ പ്രോജക്റ്റുകൾ

മലയാള സിനിമപ്രേക്ഷകരുടെ പ്രിയതാരമാണ് പൃഥ്വിരാജ്. നന്ദനം എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച താരം കൈവയ്ക്കാത്ത മേഖല സിനിമയില്‍ ഇല്ലെന്ന് പറയാം. അഭിനയം, സംവിധാനം, നിര്‍മാണം, ഗായകന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ച് മലയാളികളുടെ മനസില്‍ ഇടംനേടുകയാണ്. മലയാളത്തിന് പുറമേ തമിഴിലും ഹിന്ദിയിലും സാന്നിധ്യമറിയിച്ച പൃഥ്വിരാജിന് കേരളത്തിന് പുറത്തും നിരവധി ആരാധകരാണ് ഉള്ളത്. തെന്നിന്ത്യന്‍ ഭാഷകളിലുള്ള ചിത്രങ്ങളും താരങ്ങളും പാന്‍ ഇന്ത്യന്‍ തലത്തിലേക്ക് ഉയരുമ്പോള്‍ മലയാളത്തില്‍ നിന്ന് അങ്ങനെ ഒരാളെ പറയാന്‍ പറയുമ്പോള്‍ എല്ലാവരും പറയുന്ന പേര് […]