HAREESH PERADI
“അയാൾ ഒരു ക്ലാസ്സിക് നടൻ മാത്രമല്ല. ഒരു ക്ലാസ്സിക് സംവിധായകൻ കൂടിയാണ് ” : ‘ബറോസ്’ കണ്ട ഹരീഷ് പേരടി പറയുന്നു
മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകരുടെ സജീവ ശ്രദ്ധയിലുള്ള ചിത്രമായിരുന്നു ബറോസ്. പലകുറി റിലീസ് മാറ്റിവെക്കപ്പെട്ട ചിത്രം ഒടുവില്‍ തിയറ്ററുകളിലെത്തിയപ്പോള്‍ അഡ്വാന്‍സ് ബുക്കിംഗിലടക്കം മികച്ച പ്രതികരണമാണ് നേടിയത്. ഇന്ന് ക്രിസ്മസ് ദിനത്തിലായിരുന്നു ചിത്രത്തിന്‍റെ റിലീസ്. ഇപ്പോഴിതാ ചിത്രം ആദ്യദിനം തന്നെ കണ്ട നടന്‍ ഹരീഷ് പേരടി ബറോസിനെക്കുറിച്ചുള്ള തന്‍റെ അഭിപ്രായം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ്. “അതെ, അയാൾ ഒരു ക്ലാസ്സിക് നടൻ മാത്രമല്ല. ഒരു ക്ലാസ്സിക് സംവിധായകൻ കൂടിയാണ്. നിധി കാക്കുന്ന […]
”മോഹൻലാലിന് ആരെയും ഒന്നിനെയും പേടിയില്ല, ആ ഭയമില്ലായ്മയാണ് അയാളെ സമ്പൂർണ്ണ കലാകാരനാക്കുന്നത്”; ഹരീഷ് പേരടി
വനിത സംഘടിപ്പിച്ച താരനിശയിൽ പങ്കെടുത്ത് നൃത്തം ചെയ്യുന്ന മോഹൻലാലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ടായിരുന്നു. ഷാരൂഖിന്റെ ജവാൻ എന്ന സിനിമയിലെ സിന്ദ ബിന്ദ പാട്ടിനാണ് മോഹൻലാൽ ചുവട് വെച്ചത്. സംഭവം സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയതിന് പിന്നാലെ വീട്ടിൽ ഡിന്നറിന് ക്ഷണിച്ചും മറുപടി നൽകിയും ഇരുവരും എക്‌സിൽ നിറഞ്ഞു നിന്നിരുന്നു. സൂപ്പർ താരങ്ങളുടെ ഈ സംഭാഷണം ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തിൽ മോഹൻലാലിനെ പുകഴ്ത്തി കൊണ്ട് ഹരീഷ് പേരടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഷാരൂഖിനെ അഡ്രസ് […]
”ആടുജീവിതം നോവൽ വായിച്ച് സമയം കളഞ്ഞതിൽ ലജ്ജിക്കുന്നു”; ബെന്യാമിൻ പൊതുസമൂഹത്തെയും നജീബിനെയും ഒരുളുപ്പുമില്ലാതെ പറ്റിക്കുകയാണെന്ന് ഹരീഷ് പേരടി
ബെന്യാമിന്റെ പ്രശസ്ത നോവൽ ആടുജീവിതം അതേ പേരിൽ തന്നെ സിനിമയായി ഇറങ്ങിയതിന് പിന്നാലെ പല വിവാദങ്ങളും ഉടലെടുക്കുകയാണ്. ഇപ്പോൾ ബെന്യാമിനെ രൂക്ഷമായി വിമർശിച്ച് നടൻ ഹരീഷ് പേരടി രംഗത്തെത്തിയിരിക്കുകയാണ്. നോവലിനും ആടുജീവിതം സിനിമയ്ക്കും വേണ്ടി ഒരു മനുഷ്യന്റെ ജീവിതത്തെ യഥാർത്ഥത്തിൽ നടന്ന കഥയാണ് എന്ന പിൻബലത്തോടെ മാർക്കറ്റ് ചെയ്യുകയാണ് ഇവർ എന്നും നോവൽ വായിച്ച് അത് വിശ്വസിച്ച പൊതുസമൂഹത്തെയും ഷുക്കൂറിനെയും ഒരു ഉളുപ്പുമില്ലാതെ കളിയാക്കുകയാണെന്നും ഹരീഷ് പേരടി പറയുന്നു. ആടുജീവിതം’ ജീവിതകഥയല്ലെന്നും പലരുടേയും അനുഭവങ്ങൾ കൂട്ടിച്ചേർത്ത് എഴുതിയ […]
”മോളെ സത്യഭാമേ.. ഞങ്ങൾക്ക് ‘കാക്കയുടെ നിറമുള്ള’ മോഹിനിയാട്ടം മതി.. രാമകൃഷ്ണനോടും ഒരു അഭ്യർത്ഥന”: തുറന്നടിച്ച് ഹരീഷ് പേരടി
നടൻ കലഭാവൻ മണിയുടെ സഹോദരനും നർത്തകനുമായ ഡോ. ആർഎൽവി രാമകൃഷ്ണനെ നിറത്തിന്റെ പേരിൽ അധിക്ഷേപിച്ച കലാമണ്ഡലം സത്യഭാമയ്ക്കെതിരെ രൂക്ഷവിമർശനവുമായി നടൻ ഹരീഷ് പേരടി. ഞങ്ങൾക്ക് കാക്കയുടെ നിറമുള്ള രാമകൃഷ്ണന്റെ മോഹിനിയാട്ടം മതിയെന്ന് പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് ഹരീഷ് പേരടി തന്റെ അഭിപ്രായം പങ്കുവെച്ചത്. ”മോളെ സത്യഭാമേ.. ഞങ്ങൾക്ക് നീ പറഞ്ഞ ‘കാക്കയുടെ നിറമുള്ള’ രാമകൃഷ്ണന്റെ മോഹിനിയാട്ടം മതി… രാമകൃഷ്ണനോടും ഒരു അഭ്യർഥന. ഇനി മോഹിനിയാട്ടം കളിക്കുമ്പോൾ ഒരു പ്രതിഷേധമെന്ന നിലയ്ക്ക് മുഖത്തും ശരീരത്തിലും വെള്ള […]
വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞതിന് അന്ന് സെൻസർ സർട്ടിഫിക്കറ്റ് നിഷേധിച്ചു, ഇന്ന് എന്ത് പറ്റി?; ഓളവും തീരവും വൈകുന്നതിനെക്കുറിച്ച് ഹരീഷ് പേരടി
മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’ ബ്ലാക്ക് ആൻഡ് വൈറ്റ് തീമിൽ എത്തിയതോടെ മലയാള സിനിമയുടെ സീൻ മാറുകയാണ്. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾക്ക് പ്രിയത കൂടി ഇവിടെ. എന്നാൽ ഇതിനിടെ ചർച്ചകളിൽ നിറയുന്നത് ബ്ലാക്ക് ആൻഡ് വൈറ്റ് തീമിൽ ചിത്രീകരിച്ച മറ്റൊരു സിനിമയാണ്. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ ‘ഓളവും തീരവും’ എവിടെ എന്ന ചോദ്യമാണ് സൈബർ ലോകത്തെ ചർച്ചകളിൽ ഇടം നേടുന്നത്. എംടിയുടെ പത്ത് ചെറുകഥകളെ ആസ്പദമാക്കി നെറ്റ്ഫ്‌ളിക്‌സിന് വേണ്ടി 10 സംവിധായകർ ഒരുക്കിയ ആന്തോളജി ചിത്രത്തിലെ […]
“ഇത് ഒരു സിനിമകാണൽ മാത്രമല്ല..ഒരു പോരാട്ടമാണ്…കലയുടെ പോരാട്ടം..വാലിബ ചരിതം ഒന്നാംഭാഗം കാണാൻ തിയറ്റിലേക്ക് പോവുക”
മോഹൻലാല്‍ സിനിമകളിൽ ഏറ്റവും മികച്ച നാലാമത്തെ വലിയ ഓപ്പണിങ്ങ് ആയിരുന്നു മലൈക്കോട്ടൈ വാലിബൻ. കേരളത്തിലെ തിയേറ്ററുകളിൽ നിന്നും ആദ്യ ദിനം വാലിബൻ നേടിയത് 5.85 കോടിയാണ് നേടിയത്. മോഹൻലാൽ ആരാധകരെയും ലിജോ ജോസ് പെല്ലിശ്ശേരി സിനിമൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകരെയും പൂർണമായും തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് വാലിബൻ ഒരുക്കിയിരിക്കുന്നത്.ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ചിത്രം മൊഴിമാറ്റിയും എത്തുന്നുണ്ട്. വാലിബനെ’ കുറിച്ച് നടൻ ഹരീഷ് പേരടി കുറിച്ച വാക്കുകൾ ശ്രദ്ധനേടുന്നു. വാലിബന്റെ ചരിത്ര ഏടുകൾ ഇനിയും തുറക്കാനുണ്ടെന്നും തിയറ്ററിൽ കയറി ജനങ്ങൾ […]
’43 വർഷത്തെ അഭിനയജീവതത്തിലൂടെ ഹെയ്റ്റ് ക്യാപയിൻ എന്ന കൂടോത്രങ്ങളെ നിസ്സാരമായി വലിച്ച് താഴെയിട്ടിട്ടുണ്ട്, കാരണം അയാളുടെ പേർ മോഹൻലാൽ എന്നാണ്’
സോഷ്യൽമീഡിയ തുറന്നാൽ മലൈക്കോട്ടൈ വാലിബൻ തരംഗമാണ്. സിനിമാപ്രേമികൾക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്ന സിനിമയാണ് മലൈക്കോട്ടൈ വാലിബൻ. ലിജോ ജോസ് പെല്ലിശ്ശേരി-മോഹൻലാൽ കൂട്ടുകെട്ടിൽ എത്തുന്ന സിനിമ എന്നതായിരുന്നു കാത്തിരിപ്പിന് ആകാംഷ കൂട്ടിയ പ്രധാന കാരണം. സിനിമ കണ്ടിറങ്ങിയവർ ഒരു നാടോടിക്കഥപോലെ സുന്ദരമെന്നാണ് പറയുന്നത്. എന്നാല് നെഗറ്റീവ് കമൻ്റ്സ് ധാരാളം വന്നിരുന്നു. ചിത്രത്തെ മനഃപൂർവം ഡിഗ്രഡ് ചെയ്യാനും പലരും ശ്രമിച്ചിരുന്നുവെന്നും അണിയറപ്രവർത്തകർ പറഞ്ഞിരുന്നു. ഇപ്പോഴിതാ മലൈക്കോട്ടൈ വാലിബനെ കുറിച്ച് നടൻ ഹരീഷ് പേരടി കുറിച്ച വാക്കുകൾ ശ്രദ്ധനേടുന്നു. 43 വർഷത്തെ അഭിനയജീവതത്തിലൂടെ […]
“അനാവശ്യ ഉപദേശങ്ങളില്ല..അനുഭവങ്ങളുടെ വീമ്പിളക്കമില്ല,പൊങ്ങച്ചമില്ല” ; പ്രിയപ്പെട്ട ലാലേട്ടനെ കുറിച്ച് ഹരീഷ് പേരടി
കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി മലയാളികളെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന നടനാണ് മോഹൻലാൽ. മലയാള സിനിമയെ മുന്നിൽ നിന്ന് നയിക്കുന്ന ഒരാൾ. താരപരിവേഷത്തിലും അഭിനയ മികവിന്റെ കാര്യത്തിലുമെല്ലാം ഇന്ത്യയിലെ മറ്റു പല സൂപ്പർ താരങ്ങളേക്കാളും ഏറെ മുന്നിലാണ് മോഹൻലാൽ. നടന വിസ്മയമെന്നും കംപ്ലീറ്റ് ആക്ടർ എന്ന് ആരാധകർ വിളിക്കുന്ന നടൻ, കരിയറിൽ സ്വന്തമാക്കിയിട്ടുള്ള നേട്ടങ്ങൾ സമാനതകളില്ലാത്തതാണ് . സിനിമയ്ക്ക് അകത്തും പുറത്തുമൊക്കെ നിരവധി ആരാധകരുണ്ട് മോഹൻലാലിന്. ഒപ്പം അഭിനയിക്കുന്നവരെയെല്ലാം തന്റെ ആരാധകരാക്കി മാറ്റുന്ന അപൂർവ കഴിവ് മോഹൻലാലിനുണ്ട്. നിലവില്‍ മലൈക്കോട്ടൈ […]
“മലയാളി കുടുംബങ്ങൾ തിയ്യറ്ററുകൾ നിറക്കേണ്ട സിനിമതന്നെയാണ് ചാവേർ ” :- ഹരിഷ് പേരടി
വെള്ളിയാഴ്ച തിയറ്ററുകളിൽ എത്തിയ ചിത്രമാണ് ‘ചാവേർ’. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ടിനു പാപ്പച്ചൻ ആയിരുന്നു. വൻ ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ലെന്നാണ് ഒരുവിഭാഗത്തിന്റെ പ്രതികരണം. മനഃപൂർവ്വമായ ഡീഗ്രേഡിംഗ് നടക്കുന്നുവെന്നും പറയപ്പെടുന്നു. ഈ അവസരത്തിൽ നടൻ ഹരീഷ് പേരടി കഴിഞ്ഞ ദിവസം ഒരു കുറിപ്പ് പങ്കുവെച്ചത് വൈറലായിരുന്നു. സിനിമ കാണരുത് എന്ന് പറയുന്നവർക്കുള്ള ഒരു മറുപടി കൂടിയായിന്നു അത്. സിനിമ കാണാൻ ഇനി എന്തായാലും പോകാമെന്നായിരുന്നു കുറിച്ചത്.”ചാവേർ…നാളെ […]
” ചാവേർ കാണണം എന്ന് തീരുമാനിക്കാനുള്ള കാരണം, ഈ പടം കാണരുത് എന്ന അടിച്ചമർത്തലാണ് ” : ഹരീഷ് പേരടി
ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചാവേർ ഒക്ടോബർ 5 ന് ആയിരുന്നു തിയേറ്ററിൽ റിലീസ് ചെയ്തത്. ഏറെ പ്രതീക്ഷയോടെ തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികണമായിരുന്നു ലഭിച്ചത്. എന്നാൽ നലൊരു ചിത്രത്തെ മന:പൂർവ്വം ഡീഗ്രേഡ് ചെയ്യുകയാണ് ഒരുകൂട്ടം ആളുകൾ . കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളും വന്യമായ മനസുള്ള ചില മനുഷ്യരും അവരുടെ ജീവിത വഴികളിലെ രക്തരൂക്ഷിതമായ സംഭവങ്ങളുമൊക്കെയാണ് സിനിമയുടെ പശ്ചാത്തലം. ‘ചിന്താവിഷ്ടയായ ശ്യാമള’യിലൂടെ ശ്രദ്ധ നേടിയ നടി സംഗീതയും വേറിട്ടൊരു ഗെറ്റപ്പില്‍ സിനിമയില്‍ എത്തിയിരുന്നു. കഴിഞ്ഞ ദിവസം […]