“ഇത് ഒരു സിനിമകാണൽ മാത്രമല്ല..ഒരു പോരാട്ടമാണ്…കലയുടെ പോരാട്ടം..വാലിബ ചരിതം ഒന്നാംഭാഗം കാണാൻ തിയറ്റിലേക്ക് പോവുക”
1 min read

“ഇത് ഒരു സിനിമകാണൽ മാത്രമല്ല..ഒരു പോരാട്ടമാണ്…കലയുടെ പോരാട്ടം..വാലിബ ചരിതം ഒന്നാംഭാഗം കാണാൻ തിയറ്റിലേക്ക് പോവുക”

മോഹൻലാല്‍ സിനിമകളിൽ ഏറ്റവും മികച്ച നാലാമത്തെ വലിയ ഓപ്പണിങ്ങ് ആയിരുന്നു മലൈക്കോട്ടൈ വാലിബൻ. കേരളത്തിലെ തിയേറ്ററുകളിൽ നിന്നും ആദ്യ ദിനം വാലിബൻ നേടിയത് 5.85 കോടിയാണ് നേടിയത്. മോഹൻലാൽ ആരാധകരെയും ലിജോ ജോസ് പെല്ലിശ്ശേരി സിനിമൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകരെയും പൂർണമായും തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് വാലിബൻ ഒരുക്കിയിരിക്കുന്നത്.ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ചിത്രം മൊഴിമാറ്റിയും എത്തുന്നുണ്ട്. വാലിബനെ’ കുറിച്ച് നടൻ ഹരീഷ് പേരടി കുറിച്ച വാക്കുകൾ ശ്രദ്ധനേടുന്നു. വാലിബന്റെ ചരിത്ര ഏടുകൾ ഇനിയും തുറക്കാനുണ്ടെന്നും തിയറ്ററിൽ കയറി ജനങ്ങൾ ഇന്ധനം നിറക്കുന്തോറും അത് ഞങ്ങളുടെ യാത്രക്ക് വലിയ ഊർജ്ജമാവുമെന്നും പേരടി പറയുന്നു. സിനിമ കാണാൻ തിയറ്ററിലേക്ക് പോകണമെന്നും തങ്ങളോടൊപ്പം നിൽക്കണമെന്നും ഹരീഷ് പേരടി ആവശ്യപ്പെട്ടു.

“വാലിബ ചരിതത്തിന്റെ ഏടുകൾ ഇനിയും തുറക്കാനുണ്ട്…പൊയ്കളും നിജങ്ങളും നിങ്ങൾക്ക് തിരഞ്ഞെടുക്കാൻ ആദ്യഭാഗം കണ്ടേ പറ്റു…ലച്ചിയത്തെ നിറവേറ്റാൻ ഞങ്ങൾക്ക് യാത്ര തുടർന്നേപറ്റു…തിയറ്ററിൽ കയറി നിങ്ങൾ ഇന്ധനം നിറക്കുതോറും അത് ഞങ്ങളുടെ യാത്രക്ക് വലിയ ഊർജ്ജമാവും…മലയാളത്തിന്റെ മേൽവിലാസം ലോക സിനിമയെന്ന ആ മലക്ക് മുകളിൽ നാട്ടിയെപറ്റു…ഇത് ഒരു സിനിമകാണൽ മാത്രമല്ല..ഒരു പോരാട്ടമാണ്…കലയുടെ പോരാട്ടം..വാലിബ ചരിതം ഒന്നാംഭാഗം കാണാൻ തിയറ്റിലേക്ക് പോവുക…കൂടെ നിൽക്കുക…സ്നേഹം തരിക…”, എന്നാണ് ഹരീഷ് പേരടി കുറിച്ചത്.

പല ദേശങ്ങളിൽ പോയി മല്ലന്മാരോടു യുദ്ധം ചെയ്ത് അവരെ തറപറ്റിക്കുന്ന മലൈക്കോട്ടൈ വാലിബനായാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. വാലിബന്റെ ആശാനായി എത്തുന്ന ഹരീഷ് പേരടിയാണ് കയ്യടി നേടുന്ന മറ്റൊരു കഥാപാത്രം. മോഹൻലാലിന്റെ ഗംഭീര ഫൈറ്റ് സീൻസും ലുക്കുമാണ് മറ്റൊരു പ്രത്യേകത. മധു നീലകണ്ഠന്റെ ഛായാഗ്രഹണം സിനിമയെ മറ്റൊരു തലത്തിലെത്തിക്കുന്നു. കാലഘട്ടങ്ങളോ ദേശ വ്യത്യാസങ്ങളോ ഇല്ലാതെയാണ് മലൈക്കോട്ടൈ വാലിബന്‍ ഒരുക്കിയിരിക്കുന്നത്. പ്രണയവും,വിരഹവും, ദുഃഖവും, അസൂയയും, സന്തോഷവും, പ്രതികാരവുമുള്ള ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍.