Director ranjith
”തൂവനത്തുമ്പികളിലെ ലാലിന്റെ തൃശൂർ ഭാഷ ബോർ”; രഞ്ജിത്തിന് മറുപടി നൽകി അനന്തപത്പനാഭൻ
1987ൽ മോഹൻലാലിനെ നായകനാക്കി പത്മരാജൻ സംവിധാനം ചെയ്ത സിനിമയായിരുന്നു തൂവാനത്തുമ്പികൾ. ഈ സിനിമയിൽ മോഹൻലാൽ സംസാരിക്കുന്നത് തനി തൃശൂർ ഭാഷയായിരുന്നു. ഇതിനെ വിമർശിച്ച് സംവിധായകൻ രഞ്ജിത്ത് നടത്തിയ പരാമർശം ചലച്ചിത്ര ലോകത്ത് വൻ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. മോഹൻലാലിന്റെ തൃശൂർ ഭാഷ ബോർ ആയിരുന്നെന്നും അത് ശരിയാക്കാൻ പത്മരാജനും മോഹൻലാലും ശ്രദ്ധിച്ചില്ലെന്നുമായിരുന്നു വിമർശനം. ഈ പരാമർശം വലിയ വിവാദമായപ്പോൾ ഇതിൽ പ്രതികരണവുമായി പത്മരാജന്റെ മകൻ അനന്തപത്മനാഭൻ രംഗത്തെത്തിയിരിക്കുകയാണ്. സിനിമയെ അല്ല രഞ്ജിത്ത് വിമർശിച്ചത് എന്നാണ് അനന്തപത്മനാഭൻ കുറിച്ചത്. സ്ലാംഗിൽ […]
”ജനക്കൂട്ടത്തെ കണ്ടാൽ മോഹൻലാലിന് നാണമാകും, മമ്മൂട്ടിക്ക് ആണെങ്കിൽ ആളുകളെ കണ്ടില്ലെങ്കിലാണ് പ്രശ്നം”: രഞ്ജിത്ത്
മോഹൻലാലിനെയും മമ്മൂട്ടിയെയും കുറിച്ച് ചില തുറന്ന് പറച്ചിലുകൾ നടത്തിയിരിക്കുകയാണ് സംവിധായകൻ രഞ്ജിത്ത്. മോഹന്‍ലാലും മമ്മൂട്ടിയും സിനിമയെ സമീപിക്കുന്നത് രണ്ട് രീതിയില്‍ ആണെന്നാണ് സംവിധായകന്‍ പറയുന്നത്. മോഹന്‍ലാലിന്റെയും തന്റെയും മീറ്റര്‍ ഒരു പോലെ ആയതിനാലാണ് തന്റെ എഴുത്തുകള്‍ കൂടുതല്‍ അദ്ദേഹത്തിന് ചേര്‍ന്നു വരിക. എന്നാല്‍ മമ്മൂക്ക നമ്മള്‍ക്ക് സര്‍പ്രൈസുകള്‍ തരുന്ന ഒരു നടനാണ് എന്നാണ് രഞ്ജിത്തിന്റെ അഭിപ്രായം. ”മോഹന്‍ലാല്‍ സ്‌ക്രീനില്‍ നൂറു പേരെ ഒരുമിച്ച് അടിച്ചിടുന്ന നായകനാണ്, എന്നാല്‍ ജീവിതത്തില്‍ അറിയാത്ത ഒരു കൂട്ടം ആളുകള്‍ വന്നാല്‍ അദ്ദേഹത്തിന് […]
“ദേവാസുരത്തിന്റെ നായകനായി തീരുമാനിച്ചത് മമ്മൂട്ടിയെ, സംവിധായകൻ ആകേണ്ടിയിരുന്നത് ഞാനും; സെറ്റ് ഒക്കെ കണ്ടുപിടിച്ചത് ഞാൻ തന്നെ”: കെ കെ ഹരിദാസ്
1982ൽ രാജു മഹേന്ദ്ര സംവിധാനം ചെയ്ത ഭാര്യ ഒരു മന്ത്രി എന്ന ചിത്രത്തിൽ സഹസംവിധായകൻറെ കുപ്പായമണിഞ്ഞ് മലയാള സിനിമയിൽ സജീവമായ സംവിധായകനാണ് കെ കെ ഹരിദാസ്. തുടർന്ന് ബി കെ പൊറ്റക്കാട്, ടി എസ് മോഹന്‍, തമ്പി കണ്ണന്താനം, വിജിതമ്പി, രാജസേനൻ എന്നിവരുടെ സഹായിയായി അദ്ദേഹം സിനിമയിൽ പ്രവർത്തിക്കുകയുണ്ടായി. 18 വർഷം അസോസിയേറ്റഡ് ഡയറക്ടറായി തുടരുകയും പ്രശസ്ത സംവിധായകരുടെ 48 ഓളം ചിത്രങ്ങളിൽ അസോസിയേറ്റ് ആയി ജോലി ചെയ്യുകയും ചെയ്തു. നിസാർ സംവിധാനം ചെയ്ത സുദിനം ആയിരുന്നു […]
“മമ്മൂട്ടി ചിത്രത്തിൽ നിന്നും ലിജോ ജോസ് പെല്ലിശ്ശേരി പിന്മാറി! പകരം രഞ്ജിത്ത് “
മലയാള സാഹിത്യത്തിന് സമഗ്ര സംഭാവന ചെയ്ത എഴുത്തുകാരനാണ് എംടി വാസുദേവൻ നായർ. അദ്ദേഹത്തിന്റെ കഥകളെ ആസ്പദമാക്കി നെറ്റ്ഫ്ലിക്‌സ് ഒരുക്കുന്ന ആന്തോളജി ചിത്രം വരാൻ പോകുന്നു എന്ന വാർത്ത നേരത്തെ തന്നെ പുറത്തു വന്നിട്ടുണ്ട്. വർഷങ്ങൾക്കു മുൻപ് പുറത്തിറങ്ങിയ ഓളവും തീരവും എന്ന സിനിമ ഈ ആന്തോളജി ചിത്രങ്ങളിലൂടെ വീണ്ടും ആരാധകർക്ക് മുൻപിലേക്ക് എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ചിത്രത്തിൽ മോഹൻലാലാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സിനിമ സംവിധാനം ചെയ്യുന്നത് പ്രിയദർശനാണ്. എന്നാൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന […]
ഇപ്പോള്‍ മൂളാന്‍ തോന്നുന്നത് ശുദ്ധസംഗീതമല്ല.. നഞ്ചിയമ്മയുടെ കലക്കാത്ത ചന്ദനമരമാണ്.. വിമര്‍ശകര്‍ക്കെതിരെ കുറിപ്പ്
‘ഉള്‍ക്കാട്ടില്‍ എവിടെയോ പഴുത്ത ഒരു ഫലത്തിനെ സച്ചിയിങ്ങനെ പറിച്ചെടുത്ത് ലോകത്തിന്റെ മുന്നിലേക്ക് പ്രദര്‍ശിപ്പിക്കുകയായിരുന്നു’…. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നഞ്ചിയമ്മയെ തേടിയെത്തിയിരിക്കുന്നു എന്ന വാര്‍ത്ത പുറത്ത് വന്നതിന് ശേഷം സംവിധായകനും എഴുത്തുകാരനുമായ രഞ്ജിത്ത് പറഞ്ഞ വാക്കുകളാണിത്. ആ ഒറ്റ വരിയില്‍ തന്നെ എല്ലാമുണ്ടായിരുന്നു. നഞ്ചിയമ്മയെക്കുറിച്ചും, അവരെ കണ്ടെത്തിയ ആളെക്കുറിച്ചും. നഞ്ചിയമ്മയെ വിശേഷിപ്പിക്കാന്‍ ഇതിനുമപ്പുറം മറ്റ് വാക്കുകള്‍ ഉണ്ടെന്ന് തോന്നുന്നില്ല. എന്നാല്‍ ആ അവാര്‍ഡ് ദഹിക്കാത്ത ചിലരും സമൂഹത്തില്‍ ഉണ്ട്. നഞ്ചിയമ്മയ്ക്ക് പുരസ്‌ക്കാരം ലഭിച്ചെങ്കിലും മലയാള സിനിമാ ഗാനലോകത്ത് […]
അപരിചിതരായ ഒരാള്‍ കഥയുമായി വന്നാല്‍ അത് കേള്‍ക്കാള്‍ തയ്യാറാകുന്ന ഒരാളാണ് മമ്മൂക്ക; മനസ് തുറന്ന് രഞ്ജിത്ത്
മലയാള സിനിമയില്‍ പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമാണ് രഞ്ജിത്ത്. ‘ഒരു മെയ് മാസപുലരിയില്‍’ എന്ന സിനിമ സംവിധാനം ചെയ്ത രഞ്ജിത്ത് കമല്‍, ഷാജി കൈലാസ്, സിബി മലയില്‍, വിജി തമ്പി തുടങ്ങി പ്രമുഖ സംവിധായകര്‍ക്കു വേണ്ടി തിരക്കഥകള്‍ എഴുതി. അന്നത്തെ രഞ്ജിത്തന്റെ ഏറ്റവും നല്ല തിരക്കഥകളിലൊന്നായിരുന്നു ‘ദേവാസുരം’ എന്ന സിനിമയുടേത്. മലയാള സിനിമയിലെ തിരക്കഥാ രീതി തന്നെ മാറ്റി മറിച്ച സിനിമയായിരുന്നു അത്. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഐവി ശശി സംവിധാനം ചെയ്ത ചിത്രമായിരുന്നു ദേവാസുരം. മോഹന്‍ലാല്‍ ആണ് ചിത്രത്തില്‍ […]
“വിനായകൻ ഒന്നുകൂടെ ജനിക്കണം; ആ ഏറ് തൻ്റെ ദേഹത്ത് കൊള്ളില്ല”; രൂക്ഷ വിമർശനവുമായി രഞ്ജിത്ത്
ലൈംഗിക അതിക്രമ കേസിൽ ആരോപണ വിധേയനായ നടൻ ദിലീപിനെ സന്ദർശിക്കുന്നതിനായി സംവിധായകൻ രഞ്ജിത്ത് ജയിലിൽ പോയ ചിത്രങ്ങൾ നടൻ വിനായകൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. സംഭവം വിവാദമായതിനെ തുടർന്ന് ചിത്രങ്ങൾ പിന്നീട് രഞ്ജിത്ത് പിൻവലിക്കുകയായിരുന്നു. ചിത്രം പിൻവലിച്ച സാഹചര്യത്തിൽ അത് ‘കൊള്ളേണ്ടവർക്ക് കൊണ്ടു’ എന്ന മറുപടിയുമായി വിനായകൻ രംഗത്തെത്തി. എന്നാൽ വിനായകൻ നടത്തിയ പരാമർശത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ രഞ്ജിത്ത്. രഞ്ജിത്തിൻ്റെ പ്രതികരണം ഇങ്ങനെ … “ഇവന്‍ ആരെ ഉദ്ദേശിച്ചാണ് ഇത് എറിഞ്ഞത് എന്ന് ആദ്യം മനസിലാക്കിയാല്‍ […]