Collection record
74 ദിവസം തിയേറ്ററിൽ, ആദ്യ 200 കോടി ചിത്രം; മഞ്ഞുമ്മൽ ബോയ്സ് അഞ്ച് ഭാഷകളിൽ ഇന്ന് തിയേറ്ററുകളിലെത്തും
മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് വിജയമായി മാറിയ ചിത്രം മഞ്ഞുമ്മൽ ബോയ്സ് ഇന്ന് ഒടിടിയിൽ പ്രദർശനം ആരംഭിച്ചു. ഫെബ്രുവരി 22നാണ് മഞ്ഞുമ്മൽ ബോയ്സ് തിയറ്ററുകളിൽ റിലീസ് ചെയ്തത്. തുടർന്ന് നീണ്ട 74 ദിവസത്തെ പ്രദർശനത്തിന് ശേഷം ചിത്രം ഇപ്പോൾ ഒടിടിയിൽ എത്തിയിരിക്കുകയാണ്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ഒടിടിയിൽ ചിത്രം കാണാനാവും. മലയാളത്തിന് പുറമെ […]
സൂര്യയുടെ കരിയർ ബെസ്റ്റ് ചിത്രത്തെയും പിന്നിലാക്കി മഞ്ഞുമ്മൽ ബോയ്സ്; തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രം
മലയാളത്തിലെ യുവസംവിധായകനായ ചിദംബരത്തിന്റെ മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രം തമിഴ്നാട്ടിൽ മികച്ച രീതിയിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. തെന്നിന്ത്യൻ സൂപ്പർ താരം സൂര്യയുടെ തമിഴ്നാട്ടിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായ ‘സിങ്കം 2’വിന്റെ കളക്ഷൻ റെക്കോർഡ് വരെ മറികടന്നു ഈ ചിത്രം. 61 കോടി രൂപയാണ് തമിഴ്നാട്ടിൽ നിന്നു മാത്രമായി മഞ്ഞുമ്മൽ ബോയ്സ് കളക്ട് ചെയ്തിരിക്കുന്നത്. സൂര്യയുടെ സിങ്കം 2 വിന്റെ തമിഴ്നാട്ടിലെ ലൈഫ്ടൈം കളക്ഷൻ 60 കോടി രൂപയാണ്. ഒരു മലയാള ചിത്രത്തിന് തമിഴ്നാട്ടിൽ ലഭിക്കുന്ന ഏറ്റവും […]
”100 കോടി കളക്ഷൻ എന്നൊക്കെ നിർമ്മാതാക്കൾ പറയും, ഇൻകം ടാക്സ് വന്നാൽ അറിയാം”; മുകേഷ്
ഇന്ന് സിനിമാ പ്രേമികൾക്ക് ഏറ്റവും പ്രിയമുള്ളൊരു വാക്കാണ് കളക്ഷൻ റിപ്പോർട്ട്. 100 കോടി ക്ലബ്, 200 കോടി ക്ലബ്, 500 കോടി ക്ലബ് എന്നിങ്ങനെ കോടികളുടെ അടിസ്ഥാനത്തിലാണ് പലരും സിനിമയുടെ വിജയം വിലയിരുത്തുന്നത് തന്നെ. ഇതിന്റെ അടിസ്ഥാനത്തിലാണ് സൂപ്പർ ഹിറ്റ്, ഹിറ്റ്, മെഗാ ഹിറ്റ് എന്നൊക്കെയുള്ള ടാഗ് സിനിമകൾക്ക് ലഭിക്കുന്നത്. ഈ കളക്ഷന്റെ അടിസ്ഥാനത്തിൽ ഫാൻസുകാർ തമ്മിൽ ഏറ്റുമുട്ടാറുമുണ്ട്. ഇപ്പോഴിതാ ഇത്തരം കളക്ഷനുകളെ പറ്റി നടനും എംപിയുമായ മുകേഷ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. “100, 150 കോടി […]
മോഹൻലാലിന്റെ നേര് 100 കോടി കടന്നോ?; ഔദ്യോഗിക വിവരങ്ങൾ ഉടൻ വരും
മോഹൻലാൽ എന്ന നടൻ മലയാള സിനിമയിൽ ഒരു വലിയ തിരിച്ച് വരവ് നടത്തിയ ചിത്രമാണ് നേര്. റിലീസ് ചെയ്ത ദിവസം തന്നെ വലിയ കളക്ഷനാണ് ചിത്രം നേടിയത്. ദിവസങ്ങൾക്കുള്ളിൽ തന്നെ 50 കോടി കളക്ഷൻ നേടുകയും ചെയ്തു. ദൃശ്യം എന്ന സിനിമയിലൂടെ മലയാളികൾക്ക് വൻ ചലച്ചിത്രാനുഭവം സമ്മാനിച്ച ജീത്തു ജോസഫും മോഹൻലാലും വീണ്ടും ഒന്നിച്ച ചിത്രം എന്ന പ്രത്യേകതയും നേരിനുണ്ട്. മുഴുവൻ സമയ കോർട് റൂം ഡ്രാമയായി ഒരുക്കിയ ചിത്രം മികച്ച മൗത്ത് പബ്ലിസിറ്റിയ്ക്ക് ഒപ്പം ബോക്സ് […]
മമ്മൂട്ടിയും മോഹൻലാലുമല്ലാതെ മറ്റാര്?; മലയാള സിനിമയിൽ 80 കോടി ക്ലബിൽ ആരെല്ലാമെന്ന് നോക്കാം..!!
ഒരു സിനിമ എത്ര കാലം തിയേറ്ററുകളിൽ ഓടിയെന്ന് കണക്കാക്കി സിനിമയുടെ ജയപരാജയങ്ങൾ കണക്കാക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു മലയാള സിനിമയ്ക്ക്. അക്കാലത്ത് കളക്ഷൻ അപ്രധാനമായിരുന്നു. 365 ദിവസവും 400 ദിവസവുമൊക്കെ ഓടിയിട്ടുള്ള ജനപ്രിയ ചിത്രങ്ങൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ അതൊക്കെ വൈഡ് റിലീസിംഗിന് മുൻപും തിയറ്ററുകൾ എബിസി ക്ലാസുകളിലായി വിഭജിക്കപ്പെട്ടിരുന്നതിനും മുൻപായിരുന്നു. അതിന് ശേഷം വൈഡ് റിലീസിംഗ് സാധാരണമായതിന് ശേഷം കഴിഞ്ഞ ഒരു പത്ത് വർഷത്തിനിടെയാണ് ബോക്സ് ഓഫീസ് കണക്കുകൾ നിർമ്മാതാക്കൾ തന്നെ സിനിമകളുടെ പരസ്യത്തിന് ഉപയോഗിച്ച് തുടങ്ങിയത്. […]
ക്രിസ്മസ് കളക്ഷനിലെ സർവകാല റെക്കോർഡ് തിരുത്തി നേര്; ഇത് മോഹൻലാലിന്റെ വിജയം
ക്രിസ്മസ് കളക്ഷനിൽ ഇതുവരെയുള്ള റക്കോർഡ് തിരുത്തിയിരിക്കുകയാണ് നേര് എന്ന ജീത്തു ജോസഫ് ചിത്രം. വലിയ ഹൈപ്പുകളൊന്നുമില്ലാതെ തിയേറ്ററുകളിലെത്തിയ സിനിമ ഓരോ ദിവസം കൂടുംതോറും തീയേറ്റർ നിറഞ്ഞ് ഓടുകയാണ്. ക്രിസ്‍മസിന് കേരളത്തിൽ നിന്ന് നാല് കോടി രൂപ നേര് നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോർട്ട്. ക്രിസ്‍മസിന് ഒരു മലയാള സിനിമയുടെ കളക്ഷനിൽ റെക്കോർഡിട്ടിരിക്കുകയാണ് നേര് എന്നാണ് ട്രേഡ് അനലിസ്റ്റുകൾ നൽകുന്ന വിവരം. ആഗോളതലത്തിൽ നേര് ആകെ 30 കോടി രൂപയിൽ അധികം നേടി എന്നും ബോക്സ് ഓഫീസ് […]
ടൊവിനോ തോമസിന്റെ ഏറ്റവും വലിയ പണം വാരി ചിത്രമായി ‘തല്ലുമാല’! ; ബോക്സ് ഓഫീസ് റെക്കോർഡുകൾ തല്ലിതകർത്ത് മുന്നേറുന്നു..
അനുരാഗകരിക്കിൻ വെള്ളം, ഉണ്ട, ലവ് എന്നീ ചിത്രങ്ങൾക്ക് ശേഷം ടോവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രമാണ് തല്ലുമാല. തീയേറ്ററുകളിൽ ആരവം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ചിത്രം ടോവിനോയുടെ സൂപ്പർതാര പദവിയിലേക്കുള്ള കാൽവപ്പെന്ന സൂചനകളാണ് ആദ്യദിന കളക്ഷനുകൾ നിന്ന് സൂചിപ്പിക്കുന്നത്. മൂന്നര കോടിയിലേറെ കളക്ഷനാണ് ആദ്യ ദിനം കേരളത്തിൽ നിന്നു മാത്രം ചിത്രം നേടിയത്. ലോകത്തകാമനം മികച്ച പ്രതികരണമാണ് മണവാളൻ വസിയും സംഘവും നേടുന്നത്. ടോവിനോ തോമസിന്റെ അഭിനയ ജീവിതത്തിൽ ഏറ്റവുമധികം ഫസ്റ്റ് ഡേ കളക്ഷൻ […]