Blessy
”ആടുജീവിതം നോവൽ വായിച്ച് സമയം കളഞ്ഞതിൽ ലജ്ജിക്കുന്നു”; ബെന്യാമിൻ പൊതുസമൂഹത്തെയും നജീബിനെയും ഒരുളുപ്പുമില്ലാതെ പറ്റിക്കുകയാണെന്ന് ഹരീഷ് പേരടി
ബെന്യാമിന്റെ പ്രശസ്ത നോവൽ ആടുജീവിതം അതേ പേരിൽ തന്നെ സിനിമയായി ഇറങ്ങിയതിന് പിന്നാലെ പല വിവാദങ്ങളും ഉടലെടുക്കുകയാണ്. ഇപ്പോൾ ബെന്യാമിനെ രൂക്ഷമായി വിമർശിച്ച് നടൻ ഹരീഷ് പേരടി രംഗത്തെത്തിയിരിക്കുകയാണ്. നോവലിനും ആടുജീവിതം സിനിമയ്ക്കും വേണ്ടി ഒരു മനുഷ്യന്റെ ജീവിതത്തെ യഥാർത്ഥത്തിൽ നടന്ന കഥയാണ് എന്ന പിൻബലത്തോടെ മാർക്കറ്റ് ചെയ്യുകയാണ് ഇവർ എന്നും നോവൽ വായിച്ച് അത് വിശ്വസിച്ച പൊതുസമൂഹത്തെയും ഷുക്കൂറിനെയും ഒരു ഉളുപ്പുമില്ലാതെ കളിയാക്കുകയാണെന്നും ഹരീഷ് പേരടി പറയുന്നു. ആടുജീവിതം’ ജീവിതകഥയല്ലെന്നും പലരുടേയും അനുഭവങ്ങൾ കൂട്ടിച്ചേർത്ത് എഴുതിയ […]
ഞായറാഴ്ച ടെസ്റ്റ് പാസായി ആടുജീവിതം ; ബോക്സ് ഓഫീസില്‍ ഇത് അപൂര്‍വ്വത
ഏറെ നാളത്തെ കാത്തിരിപ്പിനു വിരാമമിട്ട് കൊണ്ടാണ് ബ്ലെസി- പൃഥ്വിരാജ് ചിത്രം ആടുജീവിതം തീയറ്ററുകളിൽ മാർച്ച് 28 ന് എത്തിയത്. ആദ്യ ദിനം തന്നെ ചിത്രത്തിനു ആഗോളതലത്തിൽ ലഭിച്ചത് വൻ സ്വീകാര്യതയായിരുന്നു. നജീബ് ആയുള്ള പൃഥ്വിരാജിന്റെ പകർന്നാട്ടം കണ്ട് മലയാളികൾ ഒന്നടങ്കം ആശ്ചര്യപ്പെട്ടിരിക്കുകയാണ്. ഒരു കഥാപാത്രത്തിന് വേണ്ടി നടൻ എടുത്ത എഫേർട്ട് ഏവരുടെയും കണ്ണിനെ ഈറനണിയിക്കുകയും ചെയ്തു. ഫാൻസ് ഷോകൾ ഇല്ലാതിരുന്നിട്ടും ചിത്രം കേരളത്തിൽ നിന്നുമാത്രം അഞ്ചുകോടി രൂപ സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്. ആദ്യ നാല് ദിനങ്ങള്‍ കൊണ്ടുതന്നെ ബോക്സ് […]
ആടുജീവിതം ശരിക്കും ആകെ നേടിയത് എത്ര ??? കണക്കുകൾ പുറത്ത് വിട്ട് പൃഥ്വിരാജ്
മലയാള സിനിമയ്ക്ക് വീണ്ടുമൊരു ‘സീൻ മാറ്റൽ’ ചിത്രം കൂടി ലഭിച്ചിരിക്കുകയാണ്. ആടുജീവിതം. ബ്ലെസിയുടെ സംവിധാനത്തിൽ മറ്റാരാലും പകർന്നാടാനാകാത്ത വിധം പൃഥ്വിരാജ് എത്തിയപ്പോൾ പ്രേക്ഷകർ ഒന്നടങ്കം ചിത്രം ഏറ്റെടുത്തു. ബ്ലെസി എന്ന സംവിധായകന്റെ 16 വർഷത്തെ കാത്തിരിപ്പ് വെറുതെ ആയില്ല എന്നവർ വിധി എഴുതി. പൃഥ്വിരാജിന്റെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് കളക്ഷൻ ആടുജീവിതം നേടിയിരിക്കുകയാണ്. ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍ സാധൂകരിക്കുന്നതാണ് കളക്ഷന്റെ ഔദ്യോഗിക കണക്കുകളും. റിലീസിന് ആഗോളതലത്തില്‍ ആടുജീവിതം നേടിയ കളക്ഷന്റെ കണക്കുകള്‍ നായകൻ പൃഥ്വിരാജ് പുറത്തുവിട്ടിരിക്കുകയാണ്. ആടുജീവിതം […]
‘രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ… ബ്ലെസി ചേട്ടാ നിങ്ങൾക്കും’; ആടുജീവിതം സിനിമയെ പ്രശംസിച്ച് ജയസൂര്യ
മലയാള സിനിമയ്ക്ക് വീണ്ടുമൊരു ‘സീൻ മാറ്റൽ’ ചിത്രം കൂടി ലഭിച്ചിരിക്കുകയാണ്. ആടുജീവിതം. ബ്ലെസിയുടെ സംവിധാനത്തിൽ മറ്റാരാലും പകർന്നാടാനാകാത്ത വിധം പൃഥ്വിരാജ് എത്തിയപ്പോൾ പ്രേക്ഷകർ ഒന്നടങ്കം ചിത്രം ഏറ്റെടുത്തു. ബ്ലെസി എന്ന സംവിധായകന്റെ 16 വർഷത്തെ കാത്തിരിപ്പ് വെറുതെ ആയില്ല എന്നവർ വിധി എഴുതി. ലോക സിനിമയ്ക്ക് മലയാള സിനിമയുടെ സംഭാവനയാണ് ആടുജീവിതം എന്നവർ കുറിച്ചിട്ടു. ഇപ്പോഴിതാ ബ്ലെസിയും പൃഥ്വിരാജ് ചിത്രം ആടുജീവതത്തിന് മികച്ച അഭിപ്രായങ്ങൾ ലഭിക്കുമ്പോൾ പ്രശംസിച്ച് നടൻ ജയസൂര്യ. വിധിയുടെയും പടച്ചോൻ്റെയും നടുവിലൂടെയുള്ള നജീബിൻ്റെ യാത്ര, […]
“ആടുജീവിതം എന്താണോ പ്രതീക്ഷിച്ചത് അതിന്റെ നാലിരട്ടി മുകളിൽ നിൽക്കുന്ന ഐറ്റം”
അടുത്തകാലത്ത് ആടുജീവിതത്തോളം കാത്തിരിപ്പ് ഉയര്‍ത്തിയ മറ്റൊരു സിനിമ ഉണ്ടോ എന്ന കാര്യത്തില്‍ സംശയമാണ്. ബ്ലെസി എന്ന സംവിധായകനും ‘ആടുജീവിതം’ എന്ന നോവലും തന്നെ ആയിരുന്നു അതിന് കാരണം. മലയാളികള്‍ വായിച്ച് ഹൃദ്യസ്ഥമാക്കിയ ‘ആടുജീവിതം’ നോവല്‍, സിനിമയാകുമ്പോള്‍ എങ്ങനെ ഉണ്ടാകുമെന്ന് അറിയാന്‍ ആയിരുന്നു ഏവരും അക്ഷമരായി കാത്തിരുന്നത്. ഒടുവില്‍ ചിത്രം ഇന്നലെ തിയറ്ററില്‍ എത്തി കഴിഞ്ഞിരിക്കുകയാണ്. തന്റെ ജീവിതം ബിഗ് സ്‌ക്രീനില്‍ കാണാന്‍ കഥാനായകന്‍ നജീബും എത്തിയിരുന്നു. മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ് ചിത്രം. ഇപ്പോഴിതാ ചിത്രത്തെ […]
“ഇന്റർനാഷണൽ ലെവൽ സിനിമയാണ് ആടുജീവിതം”; ആടുജീവിതം കണ്ട് പ്രേക്ഷകർ
നടൻ പൃഥ്വിരാജിനെ നായകനാക്കി സംവിധായകൻ ബ്ലെസി ഒരുക്കിയ ചിത്രമാണ് ആടുജീവിതം. 16 വർഷത്തെ തയ്യാറെടുപ്പിനൊടുവിൽ വ്യാഴാഴ്ചയാണ് ചിത്രം തിയേറ്ററിലെത്തിയത്. ആരാധകർ പടുത്തുയർത്തിയ പ്രിതീക്ഷകളോട് ചിത്രം നീതി പുലർത്തിയെന്നാണ് പടം കണ്ടിറങ്ങുന്ന പ്രേക്ഷകർ ഒരോ സ്വരത്തിൽ പറയുന്നത്. ബ്ലെസിയുടെ 16 വര്‍ഷത്തെ കാത്തിരിപ്പും പൃഥ്വിരാജിന്റെ സമര്‍പ്പണവും വെറുതെ ആയില്ലെന്നാണ് ഫസ്റ്റ് ഷോ കഴിഞ്ഞ ശേഷമുള്ള പ്രേക്ഷക പ്രതികരണങ്ങള്‍. “ഇത് സിനിമയല്ല, ഇതാണ് സ്‌ക്രീനിലെ ജീവിതം. ഉയർന്ന സാങ്കേതിക മികവ്. പൃഥ്വിരാജിന്റെ മികച്ച പ്രകടനം. ബ്ലെസി ഒന്നിലും കോമ്പ്രമൈസ് ചെയ്തിട്ടില്ല. […]
”നിന്നെ കിനാവ് കാണും കണ്ണിലാകെ…. വീണ്ടും കോരിത്തരിപ്പിച്ച് എആർ റഹ്മാൻ”; ആടുജീവിതത്തിലെ പുതിയ ഗാനം കേൾക്കാം…
പ്രേക്ഷകർ അക്ഷമരായി കാത്തിരിക്കുകയാണ് ആടുജീവിതം എന്ന ഇതിഹാസ സിനിമയ്ക്ക് വേണ്ടി. റഹ്മാൻ കമ്പോസ് ചെയ്ത ചിത്രത്തിലെ പെരിയോനെ എന്ന ഗാനം പ്രേക്ഷകർ ഇതിനോടകം നെഞ്ചേറ്റിക്കഴിഞ്ഞു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ രണ്ട് മില്യണിലധികം ആളുകളാണ് ഈ പാട്ട് യൂട്യൂബിൽ കേട്ടത്. കൂടാതെ റീലുകളിലും ട്രെൻഡിങ് ആണ്. ഇപ്പോൾ ചിത്രത്തിലെ അടുത്ത ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘നിന്നെ കിനാവ് കാണും കണ്ണിലാകെ….’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ടൈറ്റിൽ ഓമനേ… എന്നാണ്. ചിന്മയിയും വിജയ് യേശുദാസും […]
പ്രീ സെയില്‍സില്‍ വൻ നേട്ടം കൊയ്ത് ആടുജീവിതം ; കളക്ഷൻ റിപ്പോർട്ട്
പൃഥ്വിരാജ് നായകനായി എത്തുന്ന ആടുജീവിതം സിനിമയില്‍ വലിയ പ്രതീക്ഷകളാണ്. ജനപ്രീതിയുടെ പുതിയ ഉയരങ്ങള്‍ സൃഷ്ടിച്ച, ബെന്യാമിന്‍ രചിച്ച ആടുജീവിതം നോവലിനെ ആസ്പദമാക്കുന്ന സിനിമ എന്നതാണ് അതിന് പ്രധാന കാരണം. കൊവിഡ് ഉള്‍പ്പെടെയുള്ള തടസങ്ങളാലും കാന്‍വാസിന്‍റെ വലിപ്പത്താലുമൊക്കെ ആശയത്തില്‍ നിന്നും സ്ക്രീനിലേക്ക് എത്താന്‍ 16 വര്‍ഷമെടുത്ത ആടുജീവിതം അവസാനം തിയറ്ററുകളിലേക്ക് എത്തുകയാണ്. സംവിധാനം നിര്‍വഹിക്കുന്നത് ബ്ലസ്സിയാണ്. റിലീസ് മാര്‍ച്ച് 28ന്. പൃഥ്വിരാജിന്റെ വമ്പൻ റിലീസായ ആടുജീവിതത്തിന്റെ ടിക്കറ്റ് ബുക്കിംഗില്‍ പ്രതീക്ഷയ്‍ക്കപ്പുറത്തെ നേട്ടമുണ്ടാക്കാനായിട്ടുണ്ട്. റിലീസിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ […]
ആടുജീവിതത്തിന് പ്രദർശനാനുമതി നിഷേധിച്ച് ഗൾഫ് രാജ്യങ്ങൾ: യുഎഇയിൽ മാത്രം മലയാളം പതിപ്പ് പ്രദർശിപ്പിക്കാം
ബ്ലസ്സിയുടെ ‘ആടുജീവിതം’ സിനിമയ്ക്ക് ഗൾഫ് രാജ്യങ്ങളിൽ പ്രദർശാനാനുമതിയില്ല. നിലവിൽ ഗൾഫ് രാജ്യങ്ങളിൽ യുഎഇയിൽ മാത്രമേ സിനിമയ്ക്ക് പ്രദർശാനാനുമതി നൽകിയിട്ടുള്ളു. വിവിധ ഇന്ത്യൻ ഭാഷകളിൽ ആടുജീവിതം മൊഴിമാറ്റം ചെയ്തിട്ടുണ്ട്. എന്നാൽ നിലവിൽ മലയാളം പതിപ്പ് മാത്രമാണ് യുഎഇയിൽ പ്രദർശിപ്പിക്കാൻ അനുമതി ലഭിച്ചിട്ടുള്ളത്. നൂൺഷോയോട് കൂടിയാണ് യുഎഇയിൽ എല്ലായിടത്തും പ്രദർശനം ആരംഭിക്കുക. ജനപ്രിയമായ ബെന്യാമിന്റെ ബഹ്‌റൈനിൽ പ്രവാസിയായിരുന്ന കാലത്ത് ബെന്യാമിൻ നജീബിൽ നിന്ന് കേട്ടറിഞ്ഞ കാര്യങ്ങളാണ് 2008ൽ നോവലായി പ്രസിദ്ധീകരിച്ചത്. ഇംഗ്ലീഷിലടക്കം ഒട്ടേറെ ഭാഷകളിൽ പുസ്തകം വിവർത്തനം ചെയ്ത നോവൽ […]
”ഞങ്ങൾ ഓസ്കാർ നേടിയാൽ അത് അത്ഭുതമാകും”; ആടുജീവിതത്തിന് ഓസ്കാർ ലഭിക്കണമെന്ന് പൃഥ്വിരാജ്
ബ്ലസ്സി – പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങുന്ന ആടുജീവിതം എന്ന സിനിമയ്ക്ക് വേണ്ടി മലയാള ചലച്ചിത്രലോകം ഒന്നടങ്കം കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ആടുജീവിതം സിനിമയ്ക്ക് ഓസ്‌കർ ലഭിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്ന് പറഞ്ഞിരിക്കുകയാണ് നടൻ പൃഥ്വിരാജ്. അടുത്ത വർഷത്തെ അക്കാദമി അവാർഡിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ഈ ചിത്രമാണെങ്കിൽ തങ്ങൾക്ക് കൂടുതൽ സന്തോഷമാകും എന്നാണ് പൃഥ്വിരാജ് പറയുന്നത്. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭുമുഖത്തിലാണ് നടൻ മനസ് തുറന്നത്. ”ഈ സിനിമ അന്താരാഷ്ട്രതലത്തിൽ സഞ്ചരിക്കണമെന്ന് ഞങ്ങൾ എപ്പോഴും ആഗ്രഹിച്ചിരുന്നു. അടുത്ത വർഷത്തെ അക്കാദമി അവാർഡിനുള്ള […]