“ആടുജീവിതം  എന്താണോ പ്രതീക്ഷിച്ചത് അതിന്റെ നാലിരട്ടി മുകളിൽ നിൽക്കുന്ന ഐറ്റം”
1 min read

“ആടുജീവിതം എന്താണോ പ്രതീക്ഷിച്ചത് അതിന്റെ നാലിരട്ടി മുകളിൽ നിൽക്കുന്ന ഐറ്റം”

അടുത്തകാലത്ത് ആടുജീവിതത്തോളം കാത്തിരിപ്പ് ഉയര്‍ത്തിയ മറ്റൊരു സിനിമ ഉണ്ടോ എന്ന കാര്യത്തില്‍ സംശയമാണ്. ബ്ലെസി എന്ന സംവിധായകനും ‘ആടുജീവിതം’ എന്ന നോവലും തന്നെ ആയിരുന്നു അതിന് കാരണം. മലയാളികള്‍ വായിച്ച് ഹൃദ്യസ്ഥമാക്കിയ ‘ആടുജീവിതം’ നോവല്‍, സിനിമയാകുമ്പോള്‍ എങ്ങനെ ഉണ്ടാകുമെന്ന് അറിയാന്‍ ആയിരുന്നു ഏവരും അക്ഷമരായി കാത്തിരുന്നത്. ഒടുവില്‍ ചിത്രം ഇന്നലെ തിയറ്ററില്‍ എത്തി കഴിഞ്ഞിരിക്കുകയാണ്. തന്റെ ജീവിതം ബിഗ് സ്‌ക്രീനില്‍ കാണാന്‍ കഥാനായകന്‍ നജീബും എത്തിയിരുന്നു. മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ് ചിത്രം. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് ഒരു പ്രേക്ഷകൻ പങ്കുവെച്ച കുറിപ്പ് വായിക്കാം .

‘Aadujeevitham’ is slated to be a Pooja release. Photo: Movie poster

കുറിപ്പിൻ്റെ പൂർണരൂപം

 

അടയാളപ്പെടുത്തുക കാലമേ നമ്മുടെ മലയാള സിനിമ ലോക സിനിമക്ക് മുന്നിൽ തലയെടുപ്പോടെ നിൽക്കുന്ന സമയം.. 🔥

ആടുജീവിതം 🥵🔥

എന്താണോ പ്രതീക്ഷിച്ചത് അതിന്റെ നാലിരട്ടി മുകളിൽ നിൽക്കുന്ന ഐറ്റം.👌🏻

ഇന്റർനാഷണൽ സ്റ്റഫ് എന്ന വാക്ക് പോലും പോരാതെ വരും ബ്ലെസ്സിയുടെ ആടുജീവിതത്തേ വിശേഷിപ്പിക്കാൻ.

ഇതു വെറുതെ കണ്ണുകൾ കൊണ്ട് കാണേണ്ട സിനിമയല്ല

അനുഭവിക്കേണ്ട സിനിമയാണ്..❤️

മരുഭൂമിയിലെ കൊടുംചൂടും രാത്രിയിലെ മരംകോച്ചുന്ന തണുപ്പും മണൽകാറ്റിന്റെ ഭീകരതയുമൊക്കെ തിയേറ്ററിൽ അനുഭവിച്ചു തന്നെയറിയാം..

അത്രക്ക് ക്വാളിറ്റി മേക്കിങ് ആണ് പടത്തിന്റേത്.

AR റഹ്മാന്റെ ഇന്റർനാഷണൽ അപ്പീലുള്ള സ്കോറും പ്രിത്വിയുടെ കരിയർ ബെസ്റ്റ് പെർഫോമൻസും..

ആടുജീവിതം തീയറ്ററിൽ തന്നെ രുചിച്ചറിയണം.😘