23 Jan, 2025
1 min read

മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാറാക്കിയ , മമ്മൂട്ടി വിസമ്മതിച്ച ചിത്രം; നിർമിച്ചത് കാറ് വിറ്റും റബ്ബര്‍ തോട്ടം പണയംവച്ചും

മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നാണ് തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ‘രാജാവിന്റെ മകൻ’. മോഹൻലാലിന്റെ അഭിനയജീവിതത്തിലെ നാഴികക്കല്ലെന്നു തന്നെ വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ‘രാജാവിന്റെ മകൻ’. ഡെന്നിസ് ജോസഫിന്റേതായിരുന്നു തിരക്കഥ. നടൻ മമ്മൂട്ടിയെ വെച്ച് ചെയ്യാനിരുന്ന സിനിമ ആണ് രാജാവിന്റെ മകൻ എന്ന് സിനിമാ ലോകത്ത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. മമ്മൂട്ടി സിനിമ നിരസിച്ച ശേഷമാണ് മോഹൻലാലിലേക്ക് രാജാവിന്റെ മകൻ എത്തുന്നത്. ഇന്നും സിനിമാ രം​ഗത്ത് ഇത് ഒരു ചർച്ചാ വിഷയമാണ്. മമ്മൂട്ടിയെ നായനാക്കി എഴുതിയ കഥയായിരുന്നു […]

1 min read

”ചോദിച്ചാൽ സ്വന്തം മോതിരം വരെ ഊരിത്തരുന്ന ആളാണ് മോഹൻലാൽ”; അനുഭവം വെളിപ്പെടുത്തി നടൻ സിദ്ദീഖ്

മോഹൻലാലും സിദ്ദീഖും വളരെ അടുത്ത സുഹൃത്തുക്കളാണ്. പല സന്ദർഭങ്ങളിലും താരങ്ങൾ തങ്ങളുടെ സൗഹൃദം വെളിപ്പെടുത്തിയിട്ടുമുണ്ട്. സിനിമയിൽ എതിരെയാണ് നിൽക്കുന്നതെങ്കിലും റിയൽ ലൈഫിൽ അടുത്ത സുഹൃത്തുക്കളാണ് തങ്ങളെന്നാണ് മോഹൻലാലിനെപ്പറ്റി സിദ്ദിഖ് പറഞ്ഞത്. ചോദിച്ചാൽ സ്വന്തം മോതിരം വരെ ഊരിത്തരുന്ന ആളാണ് ലാലെന്നും സിദ്ദിഖ് പറയുന്നു. ‘ഖൽബ്’ എന്ന സിനിമയുെട ഓഡിയോ ലോഞ്ച് ചടങ്ങിൽ സംസാരിക്കുകയായിരുന്നു സിദ്ദിഖ്. ‘‘രാവണപ്രഭു തൊട്ട് തുടങ്ങിയതാണ് ഞങ്ങളുടെ കോമ്പോ.അതിന് മുമ്പ് ഒന്നിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിൽ പോലും എല്ലാവരും ഇഷ്ടപ്പെടുന്ന കോമ്പിനേഷനാണ് അത്. പ്രത്യേകിച്ച് ഓപ്പോസിറ്റ് ആണെങ്കിൽ […]

1 min read

കുതിച്ചുയർന്ന് മോഹൻലാൽ ചിത്രം; നേരിന് യുകെയിൽ മാത്രം ഒരു കോടിയിലധികം കളക്ഷൻ

മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ നേര് തിയേറ്ററിൽ മികച്ച വിജമാണ് നേടുന്നത്. ഇത് പ്രതീക്ഷയ്ക്കുമപ്പുറമുള്ള വിജയമായാണ് ആരാധകരുൾപ്പെടെ കണക്കാക്കുന്നത്. യുകെയിലും മോഹൻലാലിന്റെ നേരിന് മികച്ച കളക്ഷനാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനകം നേര് യുകെയിൽ 1.98 കോടി രൂപയിലധികം നേടിക്കഴിഞ്ഞു. കൊച്ചി മൾട്ടിപ്ലക്സുകളിൽ നിന്നുള്ള നേരിന്റെ കളക്ഷൻ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം 1.50 കോടി രൂപയാണ്. തിരുവനന്തപുരം മൾടപ്ലക്സുകളിൽ മോഹൻലാൽ ചിത്രം നേര് നടത്തുന്ന കുതിപ്പും ശ്രദ്ധയാകർഷിക്കുകയാണ്. തിരുവനന്തപുരത്ത് മൾട്ടിപ്ലക്സുകളിൽ നേര് 1,04,77,200 കോടി രൂപ നേടിയിരിക്കുന്നു […]

1 min read

തിരിച്ച് വരവ് അളക്കുന്നത് കമേഴ്സ്യൽ വിജയത്തിലാണോ? മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും കം ബാക്ക് പ്രയോ​ഗത്തിൽ വിയോജിപ്പെന്ന് വിനയ് ഫോർട്ട്

കമേഴ്സ്യലി വിജയിച്ച സിനിമകൾ അളവ് കോലായി കണ്ട് ലെജന്റ്സിന്റെ കം ബാക്ക് അളക്കുന്നതിൽ വിയോജിപ്പുണ്ടെന്ന് നടൻ വിനയ് ഫോർട്ട്. നേര് റിലീസ് ചെയ്തപ്പോൾ മോഹൻലാൽ തിരിച്ച് വന്നു എന്ന തരത്തിലൊരു പ്രചരണം സമൂഹമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെടുത്തിയാണ് വിനയ് ഫോർട്ട് സംസാരിച്ചത്. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിനയ് മനസ് തുറന്നത്. നേര് എന്ന ചിത്രം ഗംഭീര സിനിമയായിരിക്കും, പക്ഷേ അവർ ചെയ്തു വച്ചിട്ടുള്ള ​ഗംഭീര സിനിമകളായിട്ട് ഇപ്പോഴുള്ള സിനിമകളെ നമ്മൾ എങ്ങനെ കംപയർ ചെയ്യും എന്ന് […]

1 min read

‘നേര്’ എന്ന പേരിലേക്കെത്തിയത് ഇങ്ങനെ; സിനിമയ്ക്ക് പേര് നൽകിയയാളെ വെളിപ്പെടുത്തി ജീത്തു ജോസഫ്

മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന നേര് എന്ന ചിത്രം വലിയ തിയേറ്റർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്. ഈയിടെയായി കണ്ടു വരുന്ന പതിവ് മോഹൻലാൽ ചിത്രങ്ങളെ അപേക്ഷിച്ച് നേര് വളരെയേറെ വ്യത്യസ്തത പുലർത്തുന്ന ചിത്രമാണ്. മാസ് ഡയലോ​ഗുകളും ത്രില്ലിങ്ങ് മൊമെന്റുകളുമൊന്നുമില്ലാതെ വർഷങ്ങൾക്ക് ശേഷം ഒരു മോഹൻലാൽ ചിത്രം വമ്പിച്ച തിയേറ്റർ വിജയം നേടിയെടുത്തിരിക്കുകയാണ്. ഇപ്പോൾ ഈ സിനിമയുടെ പേരിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. സിനിമയുമായി ബന്ധപ്പെട്ട ഒരു മീറ്റിങ്ങിൽ പേരിനെക്കുറിച്ചുള്ള ചർച്ച വരികയും അസിസ്റ്റന്റ് ഡയറക്ടർമാരിലൊരാളായ ഒരു […]

1 min read

വാളുമേന്തി കുതിരപ്പുറത്ത് മോഹൻലാൽ…! ബറോസിന്റെ പുതുവര്‍ഷ ആശംസയുമായി പുത്തൻ പോസ്റ്റര്‍ പുറത്ത്

ഏറ്റവും കൂടുതൽ ആളുകൾ സാധ്വീനിച്ച ഒരു മലയാളി ആരാണെന്ന് ചോദിച്ചാൽ ഭൂരിഭാ​ഗം പേരും പറയാൻ പോകുന്ന ഒരു ഉത്തരം നടൻ‌ മോഹൻലാൽ എന്നായിരിക്കും. കഴിഞ്ഞ നാൽപ്പത് വർഷത്തിലേറെയായി കാണുന്ന മുഖമായുകൊണ്ട് തന്നെ മോഹൻലാൽ സിംഹാസനത്തിൽ ഇരുന്ന് ബോക്സ് ഓഫീസ് ഭരിക്കുന്നത് കാണാൻ മലയാളികൾക്ക് എന്നും ഇഷ്ടമാണ്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി നല്ല മോഹൻലാൽ സിനിമകളൊന്നും വന്നിരുന്നില്ല. ഇറങ്ങിയതിൽ ഒട്ടുമിക്ക സിനിമകളും പരാജയമായിരുന്നു. ഇതിന്റെ എല്ലാം കേട് തീർത്തത് രണ്ടാഴ്ച മുമ്പ് പുറത്തിറങ്ങിയ നേര് സിനിമയാണ്. ജീത്തു […]

1 min read

50 കോടി ക്ലബ്ബിൽ ‘നേര്’ ; സ്നേഹക്കൂടിലെ അന്തേവാസികളോടൊപ്പം വിജയം ആഘോഷിച്ച് കോട്ടയം മോഹൻലാൽ ഫാൻസ് ക്ലബ്ബ്

മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ‘നേര്’ മികച്ച പ്രേക്ഷക പിന്തുണയോടെ 50 കോടി ക്ലബിൽ ഇടം നേടിയിരിക്കുകയാണ്. ഇപ്പോഴിതാ നേരിന്‍റെ വൻ വിജയം ആഘോഷിച്ചിരിക്കുകയാണ് കോട്ടയം മോഹൻലാൽ ഫാൻസ് ക്ലബ്ബ്. കോട്ടയം സെൻട്രൽ സിനിമാസിൽ നടന്ന ചടങ്ങിൽ സിനിമയുടെ അണിയറപ്രവർത്തകരും സ്നേഹക്കൂട് അഭയമന്ദിരത്തിലെ അന്തേവാസികളും ഭാഗമായി. കേക്കു മുറിച്ചും മധുരം പങ്കുവച്ചുമാണ് സിനിമയുടെ വിജയം ആഘോഷിച്ചത്. ചിത്രത്തിൽ വില്ലനായി വേഷമിട്ട ശങ്കർ ഇന്ദുചൂഡൻ, എഡിറ്റർ വിനായക് എന്നിവർ‍ വിശിഷ്ടാതിഥികളായെത്തുകയുണ്ടായി. കോട്ടയത്ത് പ്രവർത്തിക്കുന്ന സ്നേഹക്കൂട് അഭയമന്ദിരത്തിലെ […]

1 min read

2023ൽ ഒന്നാം സ്ഥാനം നഷ്ടപ്പെട്ട് മോഹൻലാൽ; കളക്ഷനിലെ സർവ്വകാല റക്കോർഡ് സ്വന്തമാക്കിയത് ഈ താരങ്ങൾ

മോഹൻലാൽ ചിത്രങ്ങൾക്ക് തിയേറ്ററുകളലിൽ ലഭിക്കുന്ന സ്വീകാര്യത മറ്റ് താരങ്ങളുടെ സിനിമകൾക്ക് ലഭിക്കുന്നത് താരതമ്യേന കുറവാണ്. എക്കാലത്തേയും കളക്ഷൻ റക്കോർഡിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണദ്ദേഹം. എന്നാൽ 2023ൽ ഇക്കാര്യത്തിൽ ചെറിയ മാറ്റം വന്നിരിക്കുകയാണ്. മോഹൻലാലിനെ മറികടന്ന് യുവ താരങ്ങളുടെ ചിത്രമായ 2018 ആ സ്ഥാനത്തേയ്‍ക്ക് എത്തി. മോഹൻലാൽ 2016ലായിരുന്നു ആഗോള കളക്ഷനിൽ തന്നെ ആ റെക്കോർഡിട്ടത്. മലയാളത്തിൽ നിന്നുള്ള ആദ്യ 100 കോടി ക്ലബായി പുലിമുരുകൻ മാറി. മോഹൻലാൽ നായകനായ പുലിമുരുകൻ 89.40 കോടി രൂപ കേരളത്തിൽ നിന്ന് […]

1 min read

മോഹൻലാലിന്റെ ശബ്ദത്തിൽ വാലിബനിലെ റാക്ക് ​ഗാനം; പത്ത് ലക്ഷത്തിന് മീതെ കാഴ്ചക്കാർ

ലിജോ ജോസ് പെല്ലിശേരി- മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന വാലിബൻ എന്ന ചിത്രത്തിലെ പുതിയ ​ഗാനത്തിന് വൻ വരവേൽപ്പ്. ചിത്രത്തിലെ രണ്ടാമത്തെ ​ഗാനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മോഹൻലാൽ പാടിയ ‘റാക്ക്’ എന്ന ​ഗാനത്തിന്റെ ലിറിക് വിഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥാകൃത്തായ പിഎസ് റഫീഖ് തന്നെയാണ് ​ഗാനരചന നിർവഹിച്ചിരിക്കുന്നത്. പ്രശാന്ത് പിള്ളയാണ് ​ഗാനം ഒരുക്കിയത്. എന്തായാലും മോഹൻലാലിന്റെ ശബ്ദത്തിലെത്തിയ ആഘോഷ​ഗാനം ആരാധകരുടെ മനം കവരുകയാണ്. യൂട്യൂബിൽ സം​ഗീതത്തിൽ‌ ട്രെൻഡിങ്ങായിരിക്കുകയാണ് ​ഗാനം. പത്ത് ലക്ഷത്തിൽ അധികം പേരാണ് ഇതിനോടകം റാക്ക് ​ഗാനം […]

1 min read

50 കോടി ക്ലബ്ബിൽ വീണ്ടും മോഹൻലാൽ; ‘ദൃശ്യം’ മുതൽ ‘നേര്’ വരെ

ജീത്തു ജോസഫ് – മോ​ഹൻലാൽ കൂട്ടുകെട്ടിലിറങ്ങിയ ഏറ്റവും പുതിയ ചിത്രം ‘നേര്’ ബോക്സ് ഓഫീസിൽ അൻപത് കോടി ക്ലബ്ബിൽ ഇടംപിടിച്ചിരിക്കുകയാണ്. മലയാള സിനിമയിലെ ഇരുപതാമത്തെ 50 കോടി വേൾഡ് വൈഡ് ​ഗ്രോസ് കളക്ഷൻ നേടുന്ന ചിത്രമാണ് ‘നേര്’. 2023ലെ ക്രിസ്തുമസ് ചിത്രമായി ചിത്രത്തിൻ്റെ രചന അഡ്വക്കേറ്റ് ശാന്തി മായാദേവിയാണ്. അനശ്വര രാജൻ, സിദ്ധിഖ്, ജഗദീഷ്, പ്രിയാമണി, ശ്രീധന്യ, നന്ദു തുടങ്ങിയവരാണ് മറ്റ് പ്രമുഖതാരങ്ങൾ. പത്ത് വർഷം മുൻപ് 2013ലെ ക്രിസ്തുമസ് കാലത്താണ് ആദ്യമായൊരു മലയാള ചിത്രം ലോകവ്യാപകമായി […]