21 Jan, 2025
1 min read

‘ഓസ്‍ലറും’ പിള്ളേരും നാലാം വാരത്തിൽ…!! 25 ദിവസം കൊണ്ട് നേടിയത്

ഈ വർഷത്തെ ആദ്യത്തെ വലിയ റിലീസ് ആയിരുന്നു ‘ഓസ്‍ലർ’. ഒരിടവേളയ്ക്ക് ശേഷം ജയറാം നായകനായി എത്തിയ മലയാള ചിത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. മിഥുൻ മാനുവൽ തോമസ് ആയിരുന്നു സംവിധാനം. ഓസ്‍ലറിൽ മമ്മൂട്ടി അതിഥി വേഷത്തിൽ എത്തിയതും ഏറെ ശ്രദ്ധിക്കപ്പെടാൻ കാരണമായി. ജയറാം ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച അബ്രഹാം ഓസ്‍ലര്‍ ജനുവരി 11 നാണ് തിയറ്ററുകളില്‍ എത്തിയത്. മികച്ച സ്ക്രീന്‍ കൗണ്ടോടെ എത്തിയ ചിത്രം മികച്ച അഭിപ്രായമാണ് നേടിയത്. ഇത് ബോക്സ് ഓഫീസിലും പ്രതിഫലിച്ചു. നാലാം […]

1 min read

”ദൈവവും പറുദീസയുമെല്ലാം എന്നേ കൈവിട്ടവരാണ് നമ്മൾ”: മമ്മൂട്ടിയുടെ ഇൻട്രോയുമായി ഓസ്ലർ സക്സസ് ടീസർ

റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിടുമ്പോൾ വൻ വിജയത്തിലേക്കു കുതിക്കുന്ന ജയറാം ചിത്രം ‘എബ്രഹാം ഓസ്‌ലറി’ന്റെ സക്സസ് ടീസർ പുറത്ത്. നാല് ദിവസത്തെ ബോക്സ് ഓഫിസ് കളക്ഷൻ കൊണ്ട് മലയാള സിനിമയെ ഞെട്ടിച്ചിരിക്കുകയാണ് ഈ മിഥുൻ മാന്വൽ തോമസ് ചിത്രം. ഇതിനിടെയാണ് സക്സസ് ടീസറിന്റെ വരവ്. മമ്മൂട്ടിയുടെ ഗംഭീര ഇൻട്രോ അടക്കമുള്ള രംഗങ്ങൾ ഉൾപ്പെടുത്തിയ ടീസറാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. 52 സെക്കന്റ് ദൈർഘ്യമുള്ള ടീസറിലെ വോയ്സ് ഓവറിലും മമ്മൂട്ടിയുടെ ഡലയോഗുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ ഈ ടീസറിലെ […]

1 min read

“കഴിഞ്ഞ 35 വർഷം കൊണ്ട് പുള്ളി ചെയ്തു വെച്ച വേഷങ്ങൾ എല്ലാം ഒരു ശരാശരി മലയാളിയുടെ ജീവിതമാണ്.! ” ജയറാമിനെ കുറിച്ച് കുറിപ്പ്

ആരാധകർ ഏറെ കാത്തിരുന്ന തിരിച്ച് വരവാണ് ജയറാമിന്റേത്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട നടനായിരുന്നു ജയറാം. കരിയറിലെ തുടക്കകാലം മുതൽ പ്രഗൽഭരായ സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞ നടൻ. ഒരിടവേളയ്ക്ക് ശേഷം ‘ഓസ്‍ലർ’ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് വൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നടൻ ജയറാം. മിഥുൻ മാനുവലിന്റെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രത്തിൽ മമ്മൂട്ടി കൂടി എത്തിയതോടെ ആ തിരിച്ചുവരവിന് പത്തരമാറ്റിന്റെ തിളക്കം. ആദ്യദിനം മുതൽ മികച്ച പ്രതികരണം നേടുന്ന ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനം […]

1 min read

നാല് ദിവസം കൊണ്ട് നേടിയത് 25 കോടി; അമ്പരപ്പിച്ച് ജയറാമിന്റെ ഓസ്ലർ

മിഥുൻ മാന്വൽ തോമസിന്റെ സംവിധാനത്തിൽ ജയറാം നായകനായെത്തിയ എബ്രഹാം ഓസ്‌ലർ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ബോക്സ് ഓഫിസിൽ നിന്ന് മികച്ച റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. നാല് ദിവസം കൊണ്ട് 25 കോടി രൂപയാണ് ചിത്രം തിയറ്ററിൽ നിന്ന് വാരിയതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ജയറാം ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മികച്ച കളക്ഷനാണ് ഇത്. ചിത്രം ഈ മാസം 11 നാണ് തിയറ്ററിൽ എത്തിയത്. ആദ്യ ദിവസം മുതൽ മികച്ച റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ശനിയും ഞായറും മികച്ച പ്രതികരണമാണ് തിയറ്ററുകളിൽ […]

1 min read

”സുരേഷ് ​ഗോപിയെ വരെ ആ റോളിലേക്ക് ആലോചിച്ചിരുന്നു, മമ്മൂക്ക യാദൃശ്ചികമായി വന്നതാണ്”; ഓസ്ലറിനെക്കുറിച്ച് ജയറാം

ജയറാം നായകനായ എബ്രഹാം ഓസ്ലർ എന്ന ചിത്രം വൻ സാമ്പത്തിക നേട്ടം കൈവരിച്ച് കൊണ്ട് മുന്നേറുകയാണ്. ദിവസങ്ങൾ കൊണ്ട് തന്നെ ചിത്രം പത്ത് കോടിയിലേക്ക് കുതിക്കും. ഇതിൽ അതിഥി വേഷത്തിൽ നടൻ മമ്മൂട്ടിയും അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ കാമിയോ റോൾ ആരാധകർ ആഘോഷമാക്കുകയാണ്. ഡോ. ജോസഫ് അലക്‌സാണ്ടർ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിൽ വേഷമിട്ടത്. എന്നാൽ അലക്‌സാണ്ടർ എന്ന കഥാപാത്രത്തിനായി ആദ്യം പരിഗണിച്ചത് മമ്മൂട്ടിയെ ആയിരുന്നില്ല എന്നാണ് ജയറാം ഇപ്പോൾ പറയുന്നത്. മനോരമ ന്യൂസിലെ നേരെ ചൊവ്വ പരിപാടിയിലാണ് […]

1 min read

തിയേറ്റർ ഇളക്കി മറിച്ച് ” ഓസ്‌ലർ ” രണ്ടാം ദിനത്തില്‍ നേടിയ കളക്ഷന്‍.

ജയറാം എന്ന നായകന്റെ തിരിച്ചുവരവ്, അത് ഏതൊരു മലയാളിയും കാത്തിരുന്ന ഒന്നായിരുന്നു. ആ തിരിച്ചുവരവിന് വഴിവെച്ചതിനൊപ്പം ഈ വര്‍ഷത്തെ ആദ്യ ഹിറ്റ് എന്ന പ്രതീതിയും എബ്രഹാം ഓസ്‌ലര്‍ റിലീസ് ദിവസം സൃഷ്ടിച്ചിട്ടുണ്ട്. ജയറാമിന്റെ വേറിട്ട വേഷവുമായി എത്തിയ ചിത്രമാണ് ഓസ്‍ലര്‍. പൊലീസ് ഓഫീസറായിട്ടാണ് ജയറാം വേഷമിട്ടത്. സംവിധാനം മിഥുൻ മാനുവേല്‍ തോമസായിരുന്നു. അടുത്തകാലത്ത് മലയാളത്തില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്താൻ ജയറാമിന്റെ ഓസ്‍ലറിന് കഴിഞ്ഞു . ആദ്യദിനം ആ​ഗോളതലത്തിൽ ജയറാം ചിത്രം നേടിയ കളക്ഷൻ […]

1 min read

”സൂപ്പർസ്റ്റാറുകൾ ഇന്നത് ചെയ്യണം, ചെയ്യണ്ട എന്ന് പറയാൻ പാടില്ല, എനിക്കിപ്പോഴും ആർത്തി അവസാനിച്ചിട്ടില്ല”; മമ്മൂട്ടി

മമ്മൂട്ടി കഥാപാത്രനിർണയത്തിൽ കാണിക്കുന്ന വ്യത്യസ്തതയും സൂക്ഷ്മതയുമാണ് ഇപ്പോൾ തെന്നിന്ത്യൻ സിനിമാലോകം ചർച്ച ചെയ്യുന്നത്. പേരൻപ്, കാതൽ, കണ്ണൂർ സ്ക്വാഡ് എന്നീ വ്യത്യസ്ത ജോണറിലുള്ള സിനിമകൾ ഇറങ്ങിയത് അടുത്തടുത്താണ്. ഇവ മൂന്നും ഏറെ ശ്രദ്ധനേടിയിരുന്നു. കാതൽ എന്ന സിനിമയിലെ ഹോമോസെക്വഷലായ മാത്യു എന്ന കഥാപാത്രം ഏറെ പ്രേക്ഷകപ്രശംസ പിടിച്ച് പറ്റി. കഴിഞ്ഞ ദിവസം വരെ സോഷ്യൽ മീഡിയ ചർച്ചകളിൽ നിറഞ്ഞു നിന്നത് സ്വവർഗരതിയെ കുറിച്ച് സംസാരിച്ച മമ്മൂട്ടി ചിത്രം കാതൽ ആയിരുന്നു. ‘കാതൽ’ ചിത്രത്തിന് പിന്നാലെ ‘എബ്രഹാം ഓസ്‌ലറും’, […]

1 min read

”മമ്മൂക്ക, ഉമ്മ, എനിക്ക് വേണ്ടി വന്ന് ഈ കഥാപാത്രം ചെയ്തു തന്നതിന്’’: ഓസ്ലറിൽ അഭിനയിച്ചതിന് മമ്മൂട്ടിയോട് നന്ദി പറഞ്ഞ് ജയറാം

ഒരിടവേളയ്ക്ക് ശേഷം ജയറാം മലയാള സിനിമയിൽ ശക്തമായ തിരിച്ച് വരവ് നടത്തിയ സിനിമയാണ് ഓസ്ലർ. മിഥുൻ മാന്വൽ തോമസ് സംവിധാനം ചെയ്ത ഈ ചിത്രം മികച്ച പ്രതികരണങ്ങൾ നേടിക്കൊണ്ട് തിയേറ്ററിൽ മുന്നേറുകയാണ്. ഇതിനിടെ മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് രം​ഗത്തിയിരിക്കുകയാണ് ജയറാം. ചിത്രത്തിൽ അതിഥി വേഷത്തിലെത്തി പ്രേക്ഷകരെ ആവേശത്തിരയിലാഴ്ത്തിയ മമ്മൂട്ടിക്ക് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു ജയറാം നന്ദി അറിയിച്ചത്. ‘‘ഒരുപാട് സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ഞാൻ ഈ വിഡിയോ ചെയ്യുന്നത്. മറ്റൊന്നിനും വേണ്ടിയല്ല, നന്ദി പറയാൻ […]

1 min read

“ഞാൻ ഈ മെ​ഗാസ്റ്റാർ എന്ന് പറഞ്ഞ് നടക്കുന്ന ആളല്ല, കഥാപാത്രങ്ങളോടുള്ള ആർത്തി ഇപ്പോഴും അവസാനിച്ചിട്ടില്ല ” ; മമ്മൂട്ടി പറയുന്നു

മലയാളികൾ മെഗാസ്റ്റാർ എന്ന വിളിച്ച ഒരു നടനേയുള്ളു, അത് മമ്മൂട്ടിയാണ്. മമ്മൂട്ടി എന്നാൽ മലയാളികൾക്ക് ഒരു വികാരമാണ്. മലയാള സിനിമയിലും മലയാളികളുടെ ജീവിതത്തിലും മമ്മൂട്ടിയ്ക്കുള്ള സ്വാധീനം വാക്കുകൾക്ക് അതീതമാണ്. സിനിമ സ്വപ്‌നം കാണുന്നവർക്കെല്ലാം ഒരു ടെസ്റ്റ് ബുക്കാണ് അദ്ദേഹത്തിന്റെ കരിയർ. സിനിമയിലേക്കെത്തുന്ന ഏതൊരു പുതുമുഖവും മാതൃകയാക്കുന്ന താരവും മമ്മൂട്ടിയാണ്. അഭിനയം കൊണ്ട് മാത്രമല്ല വ്യക്തിത്വം കൊണ്ടും പലർക്കും റോൾ മോഡലാണ് മമ്മൂട്ടി. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി പ്രേക്ഷകരെ വിസ്‍മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് നടൻ. ഓരോ വർഷവും പുത്തൻ പരീക്ഷണങ്ങളുമായാണ് […]

1 min read

ബോക്സ് ഓഫീസിൽ ഹിറ്റടിക്കുമോ ജയറാം ?? ‘അബ്രഹാം ഓസ്‌ലർ ‘ ആദ്യ ദിനം നേടിയ കളക്ഷൻ

മലയാളത്തില്‍ ജയറാമിന്‍റെ തിരിച്ചുവരവ് ചിത്രം ആവുമെന്ന് പ്രതീക്ഷിച്ചിരുന്ന ചിത്രമായിരുന്നു ഇന്നലെ തിയറ്ററുകളിലെത്തിയ അബ്രഹാം ഓസ്‍ലര്‍. ജയറാം ടൈറ്റില്‍ റോളില്‍ എത്തിയിരിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം മിഥുന്‍ മാനുവല്‍ തോമസ് ആണ്. മെഡിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഒരു പൊലീസ് ഓഫീസര്‍ ആണ് ജയറാമിന്‍റെ കഥാപാത്രം. ജയറാമിനൊപ്പം അതിഥി താരമായി എത്തുന്ന മമ്മൂട്ടിയും സര്‍ജന്‍റെ റോളിലെത്തുന്ന ജഗദീഷുമടക്കം തിയറ്ററുകളില്‍ കൈയടി നേടുന്നുണ്ട്. ബോക്സ് ഓഫീസ് വിജയങ്ങള് നേടിയ താരങ്ങളിൽ ജയറാമും എത്തണമെന്ന് സിനിമാപ്രേമികള്‍ ഏറെക്കാലമായി ആഗ്രഹിക്കുന്നു. ജയറാഠ ആ […]