”ദൈവവും പറുദീസയുമെല്ലാം എന്നേ കൈവിട്ടവരാണ് നമ്മൾ”: മമ്മൂട്ടിയുടെ ഇൻട്രോയുമായി ഓസ്ലർ സക്സസ് ടീസർ
1 min read

”ദൈവവും പറുദീസയുമെല്ലാം എന്നേ കൈവിട്ടവരാണ് നമ്മൾ”: മമ്മൂട്ടിയുടെ ഇൻട്രോയുമായി ഓസ്ലർ സക്സസ് ടീസർ

റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിടുമ്പോൾ വൻ വിജയത്തിലേക്കു കുതിക്കുന്ന ജയറാം ചിത്രം ‘എബ്രഹാം ഓസ്‌ലറി’ന്റെ സക്സസ് ടീസർ പുറത്ത്. നാല് ദിവസത്തെ ബോക്സ് ഓഫിസ് കളക്ഷൻ കൊണ്ട് മലയാള സിനിമയെ ഞെട്ടിച്ചിരിക്കുകയാണ് ഈ മിഥുൻ മാന്വൽ തോമസ് ചിത്രം. ഇതിനിടെയാണ് സക്സസ് ടീസറിന്റെ വരവ്. മമ്മൂട്ടിയുടെ ഗംഭീര ഇൻട്രോ അടക്കമുള്ള രംഗങ്ങൾ ഉൾപ്പെടുത്തിയ ടീസറാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്.

52 സെക്കന്റ് ദൈർഘ്യമുള്ള ടീസറിലെ വോയ്സ് ഓവറിലും മമ്മൂട്ടിയുടെ ഡലയോഗുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ ഈ ടീസറിലെ ജയറാം, അനശ്വര രാജൻ, ജ​ഗദീഷ് തുടങ്ങിയവരെല്ലാം പ്രത്യക്ഷപ്പെടുന്നുണ്ട്. ഓസ്ലർ ഇതുവരെ കാണാത്ത പ്രേക്ഷകർക്ക് തിയേറ്ററിലേക്ക് പോകാൻ തീർച്ചയായും ഈ സക്സസ് ടീസർ ഒരു കാരണമാകും. പതിവ് മിഥുൻ മാന്വൽ ചിത്രങ്ങളിൽ കാണുന്നതിനേക്കാൾ കൂടുതലായെന്തോ ഓസ്ലറിൽ ഉണ്ടെന്നാണ് സിനിമ കണ്ടവരുടെ അഭിപ്രായം.

റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ ചിത്രം വാരിയത് 30 കോടി രൂപയാണ്. സിനിമയുടെ ആഗോള ഗ്രോസ് ക‌ലക്‌ഷനാണിത്. ജയറാം നായകനായ സിനിമകളുടെ സകല റെക്കോർഡും ഓസ്‌ലർ തൂത്തുവാരിയേക്കും. ഒരിടവേളയ്ക്കു ശേഷം മലയാളത്തിൽ റിലീസിനെത്തിയ ജയറാം ചിത്രത്തിന് തിയറ്റുകളിൽ ആദ്യ ദിവസം തന്നെഅതിഗംഭീര വരവേൽപാണ് ലഭിച്ചത്.

ഇതുവരെ കാണാത്ത ജയറാമിനെയാണ് ഓസ്‌ലറിൽ പ്രേക്ഷകർക്കു കാണാനാകുക. മേക്കോവറും പെർഫോമൻസുമെല്ലാം അതി ​ഗംഭീരമായിട്ടുണ്ട്. ജീവിതത്തിൽ വലിയൊരു ദുരന്തം നേരിട്ട പൊലീസ് ഓഫിസറായ ഓസ്‌ലറിനു മുന്നിൽ ഒരു സീരിയൽ കില്ലർ പ്രത്യക്ഷപ്പെടുന്നതും തുടർന്നുള്ള കുറ്റാന്വേഷണവുമാണ് പ്രമേയം.

അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുന്റേതായി എത്തിയ എബ്രഹാം ഓസ്ലറിന്റെ തിരക്കഥ എഴുതിയത് ഡോ. രൺധീർ കൃഷ്ണയാണ്. ജയറാമിനൊപ്പം മമ്മൂട്ടി, അനശ്വര, ജ​ഗദീഷ്, അർജുൻ അശോകൻ തുടങ്ങി ഒട്ടനവധി താരങ്ങളും അണിനിരന്നിരുന്നു. മികച്ച ഓപ്പണിംഗ് ഡേ കളക്ഷൻ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഓസ്‍ലർ. കിംഗ് ഓഫ് കൊത്ത, നേര്, കണ്ണൂർ സ്ക്വാഡ്, വോയ്സ് ഓഫ് സത്യനാഥൻ എന്നിവയാണ് പട്ടികയിലുള്ള മറ്റ് സിനിമകൾ.