”സൂപ്പർസ്റ്റാറുകൾ ഇന്നത് ചെയ്യണം, ചെയ്യണ്ട എന്ന് പറയാൻ പാടില്ല, എനിക്കിപ്പോഴും ആർത്തി അവസാനിച്ചിട്ടില്ല”; മമ്മൂട്ടി
1 min read

”സൂപ്പർസ്റ്റാറുകൾ ഇന്നത് ചെയ്യണം, ചെയ്യണ്ട എന്ന് പറയാൻ പാടില്ല, എനിക്കിപ്പോഴും ആർത്തി അവസാനിച്ചിട്ടില്ല”; മമ്മൂട്ടി

മ്മൂട്ടി കഥാപാത്രനിർണയത്തിൽ കാണിക്കുന്ന വ്യത്യസ്തതയും സൂക്ഷ്മതയുമാണ് ഇപ്പോൾ തെന്നിന്ത്യൻ സിനിമാലോകം ചർച്ച ചെയ്യുന്നത്. പേരൻപ്, കാതൽ, കണ്ണൂർ സ്ക്വാഡ് എന്നീ വ്യത്യസ്ത ജോണറിലുള്ള സിനിമകൾ ഇറങ്ങിയത് അടുത്തടുത്താണ്. ഇവ മൂന്നും ഏറെ ശ്രദ്ധനേടിയിരുന്നു. കാതൽ എന്ന സിനിമയിലെ ഹോമോസെക്വഷലായ മാത്യു എന്ന കഥാപാത്രം ഏറെ പ്രേക്ഷകപ്രശംസ പിടിച്ച് പറ്റി.

കഴിഞ്ഞ ദിവസം വരെ സോഷ്യൽ മീഡിയ ചർച്ചകളിൽ നിറഞ്ഞു നിന്നത് സ്വവർഗരതിയെ കുറിച്ച് സംസാരിച്ച മമ്മൂട്ടി ചിത്രം കാതൽ ആയിരുന്നു. ‘കാതൽ’ ചിത്രത്തിന് പിന്നാലെ ‘എബ്രഹാം ഓസ്‌ലറും’, അതിന് തൊട്ടുപിന്നാലെ ‘ഭ്രമയുഗം’ ടീസറും എത്തിയതോടെ മമ്മൂട്ടിയെ ആഘോഷിക്കുകയാണ് ആരാധകർ. ഓസ്‌ലർ റിലീസ് ചെയ്തതിന് പിന്നാലെ മമ്മൂട്ടിയുടെ കാമിയോ റോൾ ആവേശമായിരിക്കുകയാണ്.

എന്നാൽ ഓരോ കഥാപാത്രങ്ങൾ ചെയ്യാനുള്ള ആർത്തി ഇനിയും പൂർത്തിയായിട്ടില്ല എന്നാണ് മമ്മൂട്ടി ഇതേക്കുറിച്ച് പറയുന്നത്. ജയറാമിന്റെ എബ്രഹാം ഓസ്‌ലർ ചിത്രത്തിന്റെ പ്രസ് മീറ്റിനിടെയാണ് മമ്മൂട്ടി സംസാരിച്ചത്. ”സൂപ്പർ സ്റ്റാറുകൾ ഇന്നത് ചെയ്യണം, ഇന്നതു ചെയ്യാൻ പാടില്ല എന്നില്ലല്ലോ. ഞാൻ മെഗാസ്റ്റാറാണ് എന്ന് പറഞ്ഞു നടക്കുന്ന ആളല്ല. എനിക്ക് ഇപ്പോഴും കഥാപാത്രങ്ങളോടുള്ള ആർത്തി അവസാനിച്ചിട്ടില്ല”.

കാതൽ എന്ന സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പ് പേരൻപിൽ അവസാനം ഞാൻ വിവാഹം ചെയ്യുന്നത് ആരെയാണെന്ന് ഓർത്ത് നോക്കിയാൽ മതി. ഇതിന് മുമ്പത്തെ കഥാപാത്രങ്ങളും അങ്ങനെയാണ്. ഞാൻ നടനാവാൻ ആഗ്രഹിച്ചയാളാണ്. ഇപ്പോഴും ആ ആഗ്രഹം കൊണ്ടുനടക്കുന്ന ആളാണ്. ഇതുവരെ പൂർത്തിയായിട്ടില്ല എന്നേയുള്ളൂ” എന്നാണ് മമ്മൂട്ടി പറയുന്നത്.

അതേസമയം, ഡോ. അലക്‌സാണ്ടർ ജോസഫ് എന്ന റോളിലാണ് മമ്മൂട്ടി ചിത്രത്തിൽ എത്തിയിരിക്കുന്നത്. ‘അഞ്ചാം പാതിര’യ്ക്ക് ശേഷം മിഥുൻ മാനുവൽ സംവിധാനം ചെയ്ത ചിത്രമാണിത്. മിഥുൻ തിരക്കഥയെഴുതിയ ടർബോ എന്ന ചിത്രത്തിൽ മമ്മൂട്ടി ഇപ്പോൾ പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്. വൈശാഖാണ് ചിത്രത്തിന്റെ സംവിധായകൻ.