ശ്രീനാഥ് ഭാസിയുടെ പുതിയ ചിത്രത്തിന്റെ ടീസർ പുറത്ത്; ഭാസിയുടെ ​ഗെറ്റപ്പ് മാറിയോ എന്ന് പ്രേക്ഷകർ..!
1 min read

ശ്രീനാഥ് ഭാസിയുടെ പുതിയ ചിത്രത്തിന്റെ ടീസർ പുറത്ത്; ഭാസിയുടെ ​ഗെറ്റപ്പ് മാറിയോ എന്ന് പ്രേക്ഷകർ..!

ശ്രീനാഥ് ഭാസി, വിശാഖ് നായർ, അശ്വത് ലാൽ എന്നിവരെ നായകന്മാരാക്കി എഎം സിദ്ധിഖ് ഒരുക്കുന്ന എൽഎൽബി (ലൈഫ് ലൈൻ ഓഫ് ബാച്ചിലേഴ്സ്) ചിത്രത്തിന്റെ ടീസർ പുറത്ത്. യുവത്വത്തിന്റെയും സൗഹൃദത്തിന്റെയും കഥ പറയുന്നതാണ് ചിത്രമെങ്കിലും ടീസറിൽ ചില ദുരൂഹതകളും നിഴലിച്ച് കാണാനുണ്ട്. രണ്ടത്താണി ഫിലിംസിന്റെ ബാനറിൽ മുജീബ് രണ്ടത്താണി ആണ് സിനിമ നിർമ്മിക്കുന്നത്.

ശ്രീനാഥ് ഭാസിയുടെ ഇതുവരെ കണ്ട കഥാപാത്രങ്ങളിൽ നിന്നും അൽപം വേറിട്ട് നിൽക്കുന്ന വേഷമാണിതെന്നാണ് സോഷ്യൽ മീഡിയയിൽ പൊതുവെയുളള അഭിപ്രായം. സിബി, സൽമാൻ എന്ന രണ്ട് സുഹൃത്തുക്കളുടെ കോളജ് പ്രവേശനവും അവർക്കിടയിലേക്ക് എത്തുന്ന പുതിയ സുഹൃത്ത്‌ സഞ്ജുവിലൂടെയുമാണ് ചിത്രം മുന്നോട്ടു പോകുന്നത്. ചിത്രം ജനുവരി 19ന് തിയറ്ററുകളിൽ എത്തും.

അനൂപ് മേനോൻ, റോഷൻ റഹൂഫ്, സുധീഷ് കോഴിക്കോട്, ശ്രീജിത്ത് രവി, രമേഷ് കോട്ടയം, സിബി കെ. തോമസ്, മനോജ് കെ. യു, പ്രദീപ് ബാലൻ, വിജയൻ കാരന്തൂർ, രാജീവ്‌ രാജൻ, കാർത്തിക സുരേഷ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എഎം സിദ്ധിഖ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഫൈസൽ അലി ആണ് ഛായാ​ഗ്രഹണം. ബിജി ബാൽ, കൈലാസ് എന്നിവരാണ് ചിത്രത്തിന് വേണ്ടി സം​ഗീതം ഒരുക്കിയിരിക്കുന്നത്.