News Block
Fullwidth Featured
‘ഏറ്റവും നല്ല നടനുള്ള ദേശീയ അവാര്‍ഡ് ഇത്രയും വാങ്ങുക എന്നത് വളരെ പ്രയാസപ്പെട്ട കാര്യമാണ്, അത് സാധിച്ചെടുത്ത ആളാണ് മമ്മൂക്ക’ ; മോഹന്‍ലാല്‍
എണ്‍പത് കാലഘട്ടം മുതല്‍ മമ്മൂട്ടി-മോഹന്‍ലാല്‍ എന്നീ താരങ്ങളെ കേന്ദ്രീകരിച്ചായിരുന്നു വാണിജ്യപരമായി മലയാള സിനിമയുടെ നിലനില്‍പ്പ്. ഇരുവര്‍ക്കും പിന്നിലായി പലരും വന്നുപോയെങ്കില്‍ തന്നെയും മമ്മൂട്ടി-മോഹന്‍ലാല്‍ താരജോടികള്‍ ഇന്നും തങ്ങളുടെ പ്രഭാവം നിലനിര്‍ത്തി പോരുന്നു. നായകനും വില്ലനുമായും നായകനും സഹനയാകാനുമായും നായകനും നായകനുമായും നിരവധി സിനിമകള്‍ ഇരുവരും ഒന്നിച്ച് സമ്മാനിച്ചിട്ടുണ്ട്. ഇരുവരുടെയും വിസ്മയകരമായ പ്രകടനം മലയാള സിനിമക്ക് ആഗോളതലത്തില്‍ പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്തു. ഇരുവരുടേയും ആരാധകര്‍ തമ്മില്‍ പോര്‍വിളികളും മത്സരബുദ്ധിയുമൊക്കെ മുറുകുമ്പോഴും ഇരുവരും തമ്മില്‍ പങ്കിടുന്ന ഒരു സൗഹൃദം വേറൊന്ന് തന്നെയാണ്. […]
ഫഹദ് ഫാസിലിന്റെ ഏറ്റവും മികച്ച ആറ് കഥാപാത്രങ്ങളെ പരിചയപ്പെടാം
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഫഹദ് ഫാസില്‍. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇന്ന് ഫഹദിനോളം തുടര്‍ച്ചയായി അമ്പരപ്പിക്കുന്ന പ്രകടനങ്ങള്‍ നല്‍കുന്ന മറ്റൊരു നടനുണ്ടാകില്ല. ആദ്യ സിനിമയുടെ പരാജയമേല്‍പ്പിച്ച മുറിവായിരിക്കാം പതിന്മടങ്ങ് ശക്തിയോടെ ഫഹദ് തിരിച്ചെത്തിയത്. ആദ്യ ചിത്രം പരാജയപ്പെട്ടപ്പോള്‍ ഏഴ് വര്‍ഷത്തെ ഇടവേളയെടുത്ത് ഇന്‍ഡസ്ട്രിക്ക് പുറത്ത് പോയി പിന്നീട് ഒരു ഗംഭീര തിരിച്ചുവരവായിരുന്നു. ഓരോ സിനിമ കഴിയുന്തോറും ഇതിന് മുകളില്‍ എന്താണെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ഫഹദിന്റെ പ്രകടന മികവ്. തന്റെ കഴിവും കഠിനാധ്വാനവും കൊണ്ട് മലയാള സിനിമയും കടന്ന് […]
“ദൃശ്യംശ്രീനിവാസനെ നായകനാക്കി ചെയ്യാനിരുന്ന സിനിമ, കൂടെ നിന്നവര്‍ എന്നെ ചതിച്ചു”; നിര്‍മ്മാതാവ് എസ്. സി പിള്ള വെളിപ്പെടുത്തുന്നു
ജിത്തു ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച് മോഹന്‍ലാലും മീനയും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച മലയാളം ത്രില്ലര്‍ ചിത്രമാണ് ദൃശ്യം. ജീത്തു ജോസഫിന്റെ അഞ്ചാമത്തെ ചിത്രമായിരുന്നു ദൃശ്യം. ഏകദേശം നാലര കോടി ബജറ്റ് ആയ ചിത്രം ആഗോള കലക്ഷനില്‍ വാരിയത് 75 കോടിക്ക് മുകളില്‍ രൂപയാണ്. മലയാളത്തിലെ ഏറ്റവും കൂടുതല്‍ പണംവാരി പടങ്ങളുടെ പട്ടികയിലും ദൃശ്യം ഇടം നേടിയിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ഈ ചിത്രം നിര്‍മ്മിച്ചത്. ദൃശ്യത്തിന്റെ രണ്ടാം ഭാഗമായ ‘ദൃശ്യം 2’ […]
‘പാട്ട്, ഡാൻസ് എന്നിവവെച്ച് മമ്മൂട്ടിയുടെ അഭിനയത്തെ അളക്കരുത്’ ; മമ്മൂട്ടിയെ കൂടുതൽ ഇഷ്ടപ്പെടാനുള്ള കാരണം വ്യക്തമാക്കി ബിഷപ്പ് ഡോ. ഗീവർഗീസ് മാർ കൂറിലോസ്
മമ്മൂട്ടി എന്ന മഹാനടൻ സിനിമയിലെത്തിയിട്ട് 51 വർഷങ്ങൾ തികഞ്ഞിരിക്കുകയാണ്. 1971 ഓഗസ്റ്റ് ആറിന് റിലീസ് ചെയ്ത ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന സിനിമയിലൂടെ ജൂനിയർ ആർട്ടിസ്റ്റായാണ് മമ്മൂട്ടി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ മമ്മൂട്ടിയുടെ പേര് ആദ്യമായി സ്ക്രീനിൽ തെളിഞ്ഞത് 1980 – ലെ ‘വിൽക്കാനുണ്ട് സ്വപ്നങ്ങൾ’ എന്ന സിനിമയിലൂടെയാണ്. അനുഭവങ്ങൾ പാളിച്ചകൾ തന്നെയാണ് ഇദ്ദേഹത്തിന്റെ ആദ്യ സിനിമയായി കണക്കാക്കുന്നത്. 51 വർഷങ്ങൾ പിന്നിടുമ്പോഴും അന്നത്തെ ജൂനിയർ ആർട്ടിസ്റ്റിന്റെ അതേ യുവത്വം ഇന്നും അദ്ദേഹത്തിനുണ്ട്. ഇപ്പോഴിതാ ബഹുമാനപ്പെട്ട ബിഷപ്പ് […]
‘ഒരുപാട് ശക്തമായ സ്ത്രീ കഥാപാത്രങ്ങളുള്ള ആദ്യ മലയാള ത്രില്ലര്‍ സിനിമ’ ; പാപ്പനെ വാഴ്ത്തി സോഷ്യല്‍ മീഡിയ പോസ്റ്റര്‍
മലയാള സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെയും ആകാംഷയോടെയും കാത്തിരുന്ന് റിലീസ് ചെയ്ത ചിത്രമായിരുന്നു സുരേഷ് ഗോപി- ജോഷി കൂട്ടുകെട്ടില്‍ പിറന്ന പാപ്പന്‍. നീണ്ട കാലത്തിന് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ച ചിത്രം ആദ്യ ആഴ്ച പിന്നിട്ടപ്പോള്‍ തന്നെ മെഗാഹിറ്റിലേക്ക് കാലൊടുത്ത് വച്ചിരുന്നു. റിലീസ് ചെയ് 10 ദിവസത്തിന് ഉള്ളില്‍ തന്നെ പാപ്പന്‍ 30 കോടിയാണ് പിന്നിട്ടിരിക്കുന്നത്. ആഗോള ബോക്‌സ് ഓഫീസില്‍ നിന്നായി 30. 43 കോടി രൂപയാണ് നേടിയിരിക്കുന്നത്. ചിത്രത്തില്‍ ഏറ്റവും എടുത്ത് പറയേണ്ട ഒന്നാണ് ചിത്രത്തിലെ […]
‘മോഹന്‍ലാല്‍ ആണോ മമ്മൂട്ടി ആണോ മികച്ചത്’ ; നടനും സംവിധായകനുമായ മധുപാല്‍ പറയുന്നതിങ്ങനെ
സംവിധായകന്‍, തിരക്കഥാകൃത്ത്, എഴുത്തുകാരന്‍ എന്നുവേണ്ട കേരള കലാ സംസ്‌കാരിക മണ്ഡലത്തിലെ വിവിധ മേഖലകളില്‍ തന്റേതായ കയ്യൊപ്പ് പതിപ്പിച്ച നടനാണ് മധുപാല്‍. വൈവിധ്യമാര്‍ന്ന നിരവധി കഥാപാത്രങ്ങള്‍ പകര്‍ന്നാടി നിരവധി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് അദ്ദേഹം. ആദ്യമായി മധുപാല്‍ സംവിധാനം ചെയ്ത 2008-ല്‍ പുറത്തിറങ്ങിയ തലപ്പാവ് ചിത്രത്തിന് ആ വര്‍ഷത്തെ മികച്ച നവാഗത സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിക്കുകയുണ്ടായി. ഇന്‍ എന്ന സിനിമയാണ് മധുപാലിന്റേതായി ഏറ്റവും ഒടിവില്‍ പുറത്തിറങ്ങിയ ചിത്രം. പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് […]
‘ഷാജി അവിടെ നല്ല കഥയുണ്ടെന്ന് പറയുന്നുണ്ടല്ലോ, നമുക്കത് ലാലിനെ വെച്ച് ആലോചിച്ചാലോ?’ ആ ഒരു ചോദ്യമാണ് പിന്നീട് ആറാംതമ്പുരാനിലേക്ക് മോഹന്‍ലാല്‍ വരാന്‍ കാരണം ; ഷാജി കൈലാസ് വ്യക്തമാക്കുന്നു
മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ – ഷാജി കൈലാസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമകള്‍ എല്ലാം തന്നെ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിട്ടുളളത്. നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളളും ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയിട്ടുണ്ട്. 1997ല്‍ പുറത്തിറങ്ങിയ ആറാം തമ്പുരാന്‍ ഷാജി കൈലാസ് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ഹിറ്റ് ചിത്രമാണ്. മാസ് ആക്ഷന്‍ സിനിമ ഇന്നും ആരാധകരുടെ ഇഷ്ട മോഹന്‍ലാല്‍ സിനിമകളില്‍ ഒന്നാണ്. ഇരുനൂറ് ദിവസത്തിലധികം ആറാം തമ്പുരാന്‍ എന്ന ചിത്രം തിയേറ്ററില്‍ ഓടിയിരുന്നു. മോഹന്‍ലാലിന്റെ തന്നെ ചന്ദ്രലേഖയുടെ റെക്കോര്‍ഡ് […]
25 കോടി ക്ലബ്ബിലേക്ക് രാജകീയമായി പ്രവേശിച്ച് ‘പാപ്പന്‍’ ; അനുദിനം കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ നിറയുന്നു
ജോഷി സംവിധാനം ചെയ്ത സുരേഷ് ഗോപി ചിത്രമായ പാപ്പന്‍ രണ്ടാം വാരത്തിലേക്ക് കടക്കുമ്പോഴും വിജയക്കുതിപ്പ് തുടരുകയാണ്. കനത്ത മഴ ആയിട്ടുപോലും കേരളത്തില്‍ നിന്ന് മാത്രം ബമ്പര്‍ കളക്ഷനാണ് ചിത്രം നേടിയത്. റിലീസ് ദിനത്തില്‍ കേരളത്തില്‍ നിന്ന് ചിത്രം നേടിയത് 3.16 കോടി ആയിരുന്നു. രണ്ടാംദിനമായ ശനിയാഴ്ച 3.87 കോടിയും ഞായറാഴ്ച 4.53 കോടിയും തിങ്കളാഴ്ച 1.72 കോടിയും നേടിയിരുന്നു. കേരളത്തില്‍ നിന്ന് ഒരാഴ്ച്ച നേടിയ കളക്ഷന്‍ 17.85 ആയിരുന്നു. ഇപ്പോഴിതാ ചിത്രം 25 കോടി ക്ലബ്ബില്‍ ഇടം […]
ട്രിപിള്‍ സ്‌ട്രോങില്‍ ‘ഇരട്ട’യടി അടിക്കാന്‍ ആര്‍.ഡി.എക്‌സിനായി അന്‍പറിവ് എത്തുന്നു
സൂപ്പര്‍ഹീറോ കഥ പറഞ്ഞ മിന്നല്‍ മുരളിക്ക് ശേഷം മാസ്സ് ആക്ഷന്‍ ചിത്രവുമായി വീണ്ടും എത്തുകയാണ് വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ്. ആര്‍.ഡി.എക്‌സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഉയര്‍ന്ന സാങ്കേതിക മികവു പുലര്‍ത്തുന്നതായിരിക്കും. മലയാളികളുടെ പ്രീയതാരങ്ങളായ ഷെയ്ന്‍ നിഗം,ആന്റണി വര്‍ഗീസ്,നീരജ് മാധവ് എന്നിവരാണ് ടൈറ്റില്‍ റോളുകളില്‍ എത്തുന്നത്. കൂടാതെ ലാലും അതിശക്തമായ മറ്റൊരു കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. മൂന്ന് പേരും ഒത്തുചേരുമ്പോള്‍ ഇത്തവണ ഒരു മെഗാ മാസ്അടി ചിത്രം തന്നെ പ്രതിക്ഷിക്കാം. കെ.ജി.എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ സൂപ്പര്‍ ചിത്രങ്ങള്‍ക്ക് സംഘട്ടനം […]
പുലിക്ക് പിറന്നത് പൂച്ചയായില്ല; ഡബ്ബിങ്ങില്‍ മൂന്ന് ഭാഷകളിലും കൈയ്യടി നേടി ദുല്‍ഖര്‍
വിവിധ ഭാഷകളില്‍ അഭിനയിക്കുകയും സ്വന്തം ശബ്ദത്തില്‍ തന്നെ ഡബ്ബ് ചെയ്യുകയും ചെയ്യുന്ന മമ്മൂട്ടിയുടെ കഴിവിനെക്കുറിച്ച് സിനിമാ ലോകം വാനോളം പുകഴ്ത്താറുണ്ട്. അക്കാര്യത്തില്‍ മികച്ച നടനെന്നപോലെ വര്‍ഷങ്ങള്‍ക്ക് മുമ്പേ ഏറെ പ്രശംസകള്‍ ഏറ്റുവാങ്ങിയ ആളാണ് അദ്ദേഹം. ഏത് ഭാഷ ഡബ്ബ് ചെയ്താലും അതേ ഒഴുക്കോടെ കൈകാര്യം ചെയ്യുന്ന അത്യപൂര്‍വം നടന്മാരില്‍ ഒരാളാണ് മമ്മൂട്ടി. ഇപ്പോഴിതാ പുലിക്ക് പിറന്നത് പൂച്ചയാകില്ലെന്ന കാര്യം അടിവരയിട്ട് ഉറപ്പിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ഒരു ചിത്രത്തിനായി മൂന്ന് ഭാഷകളിലും ഡബ്ബ് ചെയ്ത് കൈയ്യടി നേടുകയാണ് ദുല്‍ഖര്‍ […]