“ശ്രീനിവാസന് എപ്പോൾ വയ്യാണ്ടായാലും മമ്മൂട്ടി ആശുപത്രിയിൽ എത്തും” : മനോജ് രാം സിങ്
1 min read

“ശ്രീനിവാസന് എപ്പോൾ വയ്യാണ്ടായാലും മമ്മൂട്ടി ആശുപത്രിയിൽ എത്തും” : മനോജ് രാം സിങ്

സിനിമ മേഖല എപ്പോഴും അത്ഭുതങ്ങളുടെ ലോകമാണ്. അവിടെ താരങ്ങൾ സിനിമയ്ക്ക് പുറത്തുള്ള സൗഹൃദങ്ങൾ എപ്പോഴും കാത്തു സൂക്ഷികാറുണ്ട്. സോഷ്യൽ മീഡിയയിലൂടെ ചെറുതും വലുതുമായ താരങ്ങളുടെ സൗഹൃദങ്ങൾ പങ്കു വെക്കുന്ന നിമിഷങ്ങൾ പെട്ടെന്നു തന്നെ വൈറലായി മാറാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസം മോഹൻലാലും ശ്രീനിവാസനും ഒരുമിച്ച് നിൽക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഒന്നാകെ വൈറലായി മാറിയിരുന്നു. മഴവിൽ മനോരമയുടെ അവാർഡ് നൈറ്റിൽ ആണ് ഇരുവരും ഒന്നിച്ച് എത്തിയത്. അസുഖ ബാധിതനായി ശ്രീനിവാസൻ തന്റെ അസുഖങ്ങളെ മറികടന്ന് അവാർഡ് വേദിയെ സജീവ സാന്നിധ്യമായി എത്തിയത്.

അത്തരത്തില്‍ മമ്മൂട്ടിയും ശ്രീനിവാസനും തമ്മിലുള്ള സൗഹൃദത്തിന്റെ ആത്മ ബന്ധം കാണിക്കുന്ന  അനുഭവം പങ്കു വെക്കുകയാണ് നിര്‍മാതാവും തിരക്കഥകൃത്തുമായ മനോജ് രാം സിങ്.  ശ്രീനിവാസന്‍ ആശുപത്രിയിൽ ആണെന്ന് അറിഞ്ഞാൽ മമ്മൂട്ടി  ഹോസ്പിറ്റലില്‍ എത്തും. മമ്മൂട്ടി നേരിട്ട് തന്നെ എത്തി അസുഖ വിവരം തിരക്കാരാണ് പതിവ് എന്നും മനോജ് പറയുന്നു .മമ്മൂട്ടിയുടെ തിരക്ക് എല്ലാവർക്കും അറിയാവുന്നതാണ് ആശുപത്രി എംഡിയെ വിളിച്ച് കാര്യങ്ങൾ തിരക്കിയാൽ മതി. അല്ലെങ്കിൽ ശ്രീനിവാസനെ ഭാര്യ വിമലയെ വിളിക്കുകയോ മക്കളായ വിനീതിനെയോ ധ്യാനിനെയോ വിളിച്ച് കാര്യങ്ങൾ തിരക്കിയാൽ മതി എന്നാൽ അദ്ദേഹം അങ്ങനെയല്ല ചെയ്യുന്നത് എന്നാൽ മമ്മൂക്ക ആശുപത്രിയിലെത്തി നേരിട്ട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുകയും ശ്രീനിവാസനോട് സംസാരിക്കാനും തമാശ പറയുവാനുമൊക്കെ ശ്രമിക്കാറുണ്ട്.

എത്ര തിരക്കുണ്ടെങ്കിലും അദ്ദേഹം ഇങ്ങനെ ചെയ്യുന്നത് തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് എന്നും മനോജ് പറയുന്നു.  മമ്മൂട്ടി നേരിട്ട് വരണമെങ്കിൽ അദ്ദേഹത്തിന്റെ കൂടെ എത്ര ആളുകൾ വരണം എന്ന് ചിന്തിച്ചാൽ മതി. മമ്മൂട്ടിയും ശ്രീനിവാസനും തമ്മിലുള്ള വർഷങ്ങളായുള്ള ബന്ധം കൊണ്ടാണ് അദ്ദേഹം ഇങ്ങനെ നേരിട്ട് വന്ന് കാര്യങ്ങൾ തിരക്കുന്നത്. ശ്രീനിവാസൻ കേന്ദ്ര കഥാപാത്രമായി ഏറ്റവുമൊടുവിൽ തിയേറ്ററിലെത്തിയ ചിത്രമാണ് കീടം.

കഴിഞ്ഞ ദിവസം അസുഖ ബാധിതനായ ശ്രീനിവാസൻ മഴവിൽ മനോരമയുടെ അവാർഡിൽ എത്തിയത് ഏവരേയും അമ്പരപ്പിച്ചിരുന്നു.  വേദിയിലെത്തിയ ശ്രീനിവാസനെ മോഹൻലാൽ കെട്ടിപ്പിടിച്ച് ചുംബിച്ചിരുന്നു ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വളരെ പെട്ടെന്ന് തന്നെ കത്തി കയറുകയായിരുന്നു. ശ്രീനിവാസൻ അസുഖങ്ങളെല്ലാം മാറി സിനിമയിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷയിലാണ് ആരാധകരും സിനിമാ ലോകവും. കീടം എന്ന സിനിമയിൽ മികച്ച പ്രകടനമായിരുന്നു ശ്രീനിവാസൻ കാഴ്ചവച്ചത്.