News Block
Fullwidth Featured
അഞ്ചടി പൊക്കത്തില്‍ കാല്‍ ചവിട്ടി മോഹന്‍ലാല്‍; ബെഞ്ചില്‍ ചവിട്ടി ചിരഞ്ജീവി;ലൂസിഫറിന്റെ തെലുങ്ക് റീമേക്കിന് ട്രോളുകളുടെ പെരുമഴ!
മോഹന്‍ലാലിനെ പ്രധാനകഥാപാത്രമാക്കി പ്രിഥ്വിരാജ് സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ലൂസിഫര്‍. ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ഇപ്പോഴിതാ, ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ആയ ഗോഡ് ഫാദര്‍ പ്രദര്‍ശനത്തിന് ഒരുിങ്ങുകയാണ്. എന്നാല്‍ അതിന്റെ ആദ്യ ടീസറിനു ലഭിച്ചിരുക്കുന്ന ട്രോളുകള്‍ക്ക് പിന്നലെ സിനിമയുടെ ട്രെയിലറിനും ട്രോളുകളുടെ പെരുമഴയാണ്. ‘സ്റ്റീഫന്‍ നെടുമ്പള്ളി’യായി എത്തുന്ന ചിരഞ്ജീവിയുടെ ഇന്‍ട്രൊ സീന്‍ ആണ് ആദ്യം ട്രോള്‍ നേരിട്ടതെങ്കില്‍, ഇത്തവണ മോഹന്‍ലാലിന്റെ കാല് പൊക്കിയുള്ള ആക്ഷന്‍ അനുകരിച്ചതാണ് വിനയായത്. സിനിമയില്‍ മോഹന്‍ലാലിനെ […]
മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, നിവിൻ പോളി, മഞ്ജു വാര്യർ തുടങ്ങി സൂപ്പർ താരങ്ങൾ എല്ലാം ഒക്ടോബർമാസം തിയേറ്റർ പൂരപറമ്പ് ആക്കാൻ എത്തുന്നു
കോവിഡ് പ്രതിസന്ധിക്ക് ശേഷം വീണ്ടും സിനിമ മേഖല കൂടുതൽ ഉണർന്നിരിക്കുകയാണ് എന്നതാണ് സത്യം. സിനിമ റിലീസുകൾ ഒക്കെ മാറ്റി വയ്ക്കുകയും ചെയ്തിരുന്നു. ഇതിൽ സിനിമാപ്രേമികൾ വളരെയധികം വേദനയിലാണ് എന്നതാണ് സത്യം. സിനിമ പ്രേമികൾക്ക് ഒരു സന്തോഷവാർത്ത ആണ് ഇപ്പോൾ പുറത്തു വരുന്നത്. ഒക്ടോബർ മാസം വമ്പൻ റിലീസുകൾ ആണ് വരാനിരിക്കുന്നത്. പൂജാ റിലീസായി പല ചിത്രങ്ങളും തീരുമാനിക്കുകയും പിന്നീട് മാറ്റുകയും ഒക്കെ ചെയ്ത സാഹചര്യമുണ്ടായിരുന്നു. ഇപ്പോൾ ഒക്ടോബർ മാസം താരങ്ങളുടെ ഒരു വലിയനിരയെ തന്നെയാണ് കാണാൻ സാധിക്കുന്നത് […]
ആന്ധ്രയിലെ ഗുണ്ടയായി മോഹൻലാൽ, ലിജോ ജോസ് പല്ലിശ്ശേരി – മോഹൻലാൽ കോമ്പിനേഷനിൽ പുതിയ ചിത്രം ജനുവരിയിൽ ആരംഭിക്കുന്നു
കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് നടൻ മോഹൻലാൽ. മോഹൻലാൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് കാണാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. വ്യത്യസ്തമായ പ്രമേയത്തിലൂടെ പുതിയകാലത്തെ പ്രേക്ഷകർക്കിടയിൽ സുപരിചിതനായ താരമാണ് ലിജോ ജോസ് പല്ലിശ്ശേരി. മമ്മൂട്ടിയെ നായകനാക്കി കൊണ്ട് ഉടനെതന്നെ നൻപകൽ നേരത്ത് മയക്കം എന്ന ഒരു ചിത്രം സംവിധാനം ചെയ്യുകയാണ് ലിജോ ജോസ്. ഇരുവരും ഒരുമിച്ച് സമയത്ത് തന്നെ മോഹൻലാൽ ആരാധകർ തിരക്കിയ കാര്യമായിരുന്നു ലിജോ ജോസും മോഹൻലാലും ഒരുമിക്കുന്നില്ലെ എന്നത്. പ്രേക്ഷകർ വളരെയധികം കാത്തിരുന്ന ഒരു കോമ്പിനേഷൻ തന്നെയായിരുന്നു […]
‘മാനസികരോഗികളായ കഥാപാത്രങ്ങള്‍ ചെയ്ത് തന്നെ അത്ഭുതപ്പെടുത്തിയ രണ്ട് താരങ്ങളാണ് മോഹന്‍ലാലും കമല്‍ഹാസനും’; കുറിപ്പ് വൈറല്‍
മലയാളികളുടെ പ്രിയ താരമാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ കരിയറിലെ വളരെ മികച്ച വേഷങ്ങളില്‍ ഒന്നായിരുന്നു അഹത്തിലെ സിദ്ധാര്‍ത്ഥന്‍. ബാല്യം മനുഷ്യന്റെ സ്വഭാവ മാനസിക വളര്‍ച്ചയെ ഏറെ സ്വാധിനിക്കാന്‍ കഴിവുള്ള സമയമാണ്. ഈ പ്രായത്തില്‍ ഉണ്ടാകുന്ന ചെറിയ കാര്യങ്ങള്‍ പോലും ആ വ്യക്തിയുടെ ഭാവി ജീവിതത്തില്‍ ഏറെ സ്വാധിനം ഉണ്ടാവും. ഇതാണ് ഈ സിനിമയുടെ മെയിന്‍ മെസ്സേജ് ആയി വരുന്നത്. ഇപ്പോഴിതാ മാനസികരോഗികളായ കഥാപാത്രം ചെയ്ത മോഹന്‍ലാലിനെയും കമല്‍ ഹാസനെയും കുറിച്ച് സിനിഫൈല്‍ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. […]
‘ഒറ്റ നോട്ടത്തില്‍ സ്ത്രീകള്‍ ശ്രദ്ധിക്കുന്ന ഗ്ലാമര്‍ എനിക്ക് ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല’; ദുല്‍ഖര്‍ സല്‍മാന്‍
മലയാള സിനിമയിലെ ഏറ്റവും സ്‌റ്റൈല്‍ ഉള്ള നടന്മാരില്‍ ഒരാളാണ് മെഗാസ്റ്റാറിന്റെ മകന്‍ കൂടിയായ ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തിന് പുറമെ മറ്റ്ഭാഷ ചിത്രങ്ങളിലും സജീവമായി അഭിനയക്കുന്ന താരത്തിന് ആരാധകരും ഏറെയാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ എന്ന നിലയില്‍ ആണ് അദ്ദേഹം ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചതെങ്കിലും ഇപ്പോള്‍ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ ദുല്‍ഖറിന് സാധിച്ചിട്ടുണ്ട്. ആര്‍. ബാല്‍കി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ഛുപ്പ് ആണ് ദുല്‍ഖറിന്റെ അവസാനമായി തിയേറ്ററില്‍ എത്തിയ ചിത്രം. ഇപ്പോഴിതാ, ദുല്‍ഖര്‍ തന്റെ സൗന്ദര്യത്തെ […]
” ലാൽ കഥാപാത്രത്തെ സ്വീകരിച്ചു കഴിഞ്ഞു എന്ന് മനസ്സിലായാൽ പിന്നെ നമുക്ക് മറിച്ചു ചിന്തിക്കേണ്ട കാര്യമില്ല, ആശങ്കയുമില്ല. ” – സാഗർ കോട്ടപ്പുറത്തെ കുറിച്ച് കമൽ
മലയാളി പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം വളരെയധികം പൊട്ടിചിരിച്ചിട്ടുള്ള ഒരു ചിത്രമായിരിക്കും അയാൾ കഥയെഴുതുകയാണ് എന്ന ചിത്രം. അയാൾ കഥയെഴുതുകയാണ് എന്ന ചിത്രത്തിലെ സാഗർ കോട്ടപ്പുറം എന്ന നോവലിസ്റ്റിനെ അത്ര പെട്ടെന്ന് ആർക്കും മറക്കാൻ സാധിക്കില്ലല്ലോ. സാഗർ കോട്ടപ്പുറം എന്ന കഥാപാത്രത്തിന്റെ ഇന്നലെകളെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത് തന്നെ. ഇപ്പോൾ ഈ ചിത്രത്തെക്കുറിച്ച് ഉള്ള ഒരു പുതിയ അറിവാണ് മൂവി സ്ട്രീറ്റ് എന്ന ഒരു സിനിമ ഗ്രൂപ്പിൽ കുറിപ്പ് ആയി എത്തിയത്. സിനിമയുടെ പ്രത്യേകതയെ കുറിച്ചാണ് ഇതിൽ പറയുന്നത്. സത്യത്തിൽ […]
‘ലിപ് ലോക്കും ബെഡ്റൂം സീനുമൊക്കെ ചെയ്താല്‍ അല്ല നടന് ആവുക, അല്ലാതെയും ആ വികാരം കണ്‍വേ ചെയ്യാന്‍ പറ്റുന്ന നടനാണ് ദുല്‍ഖര്‍’ ; കുറിപ്പ് ചര്‍ച്ചയാവുന്നു
എല്ലാവര്ക്കും പ്രിയങ്കരനായ യുവ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. വളരെ ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കൊണ്ട് തന്നെ പാന്‍ ഇന്ത്യന്‍ താരമായി ദുല്‍ഖര്‍ സല്‍മാന്‍ മാറി കഴിഞ്ഞു. വെറും പത്ത് വര്‍ഷം കൊണ്ടാണ് ദുല്‍ഖര്‍ ഇന്ന് കാണുന്ന നേട്ടമെല്ലാം സ്വന്തമാക്കിയത് എന്നത് ആരാധകരെ വിസ്മയിപ്പിക്കുന്ന ഒന്നാണ്. അതും മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ യാതൊരു പിന്തുണയും കൂടാതെ. ദുല്‍ഖറിന്റെ ഹിന്ദി ചിത്രം ഛുപ്: റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റ് മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമെന്നാണ് […]
മമ്മൂക്കയെ കണ്ട് തുള്ളിച്ചാടി തെന്നിന്ത്യന്‍ താരം സ്‌നേഹ ; വീഡിയോ വൈറല്‍
തെന്നിന്ത്യയില്‍ ഒട്ടേറെ ആരാധകരുള്ള നടിമാരിലൊരാളാണ് സ്‌നേഹ. താരത്തിന്റെ ചിത്രങ്ങള്‍ക്കെല്ലാം സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. 2000ല്‍ പുറത്തിറങ്ങിയ മലയാള ചിത്രം ഇങ്ങനെ ഒരു നിലാപക്ഷിയിലൂടെയാണ് സ്‌നേഹ അഭിനയരംഗത്തേക്ക് എത്തുന്നത്. 2012 ലായിരുന്നു സ്‌നേഹയുടേയും പ്രസന്നയുടേയും വിവാഹം. ധനുഷ് ചിത്രം പട്ടാസിലാണ് സ്‌നേഹ ഒടുവില്‍ അഭിനയിച്ചത്. വിവാഹത്തിന് ശേഷം സിനിമയില്‍ അത്ര കണ്ട് സജീവമല്ലെങ്കിലും അവതരിപ്പിച്ച വേഷങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂട്ടിയും സ്‌നേഹയും മലയാളത്തില്‍ ചില ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. ഇപ്പോള്‍ വീണ്ടും മലയാളത്തിലേക്ക് തിരികെയെത്തുന്നതിന്റെ സന്തോഷത്തിലാണ് സ്‌നേഹ. മമ്മൂട്ടി […]
” മോഹൻലാലിനെ പോലെ ആരുമില്ല, അന്നും ഇന്നും എന്നും മോഹൻലാലിന് പകരം മോഹൻലാൽ മാത്രമേയുള്ളൂ “
മോഹൻലാൽ എന്ന നടനെ കുറിച്ച് മലയാളസിനിമ പ്രേക്ഷകർക്കിടയിൽ ഒരു പ്രത്യേകമായ ആമുഖത്തിന്റെ ആവശ്യമൊന്നുമില്ല. മലയാളികൾക്കെല്ലാം സുപരിചിതനാണ് അദ്ദേഹം. മലയാളികളുടെ ജീവിതത്തിലെ സമസ്ത വികാരങ്ങളിൽ നിന്ന് ഇറങ്ങി നിന്നിട്ടുള്ള കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയിട്ടുള്ള കലാകാരൻ എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. വില്ലനായി വന്ന് പിന്നീട് സ്വന്തം കഴിവുകൊണ്ട് നായകനായി മാറി. ഇന്ന് മലയാള സിനിമാലോകത്തെ വിസ്മയമായി നിലനിൽക്കുന്ന മോഹൻലാൽ. മോഹൻലാലിനെ കുറിച്ച് ഒരു ആരാധകൻ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത് ഒരു സിനിമ ഗ്രൂപ്പിലാണ് ഈ […]
‘മമ്മൂട്ടി ചിത്രത്തില്‍ വില്ലനാവാന്‍ മടിച്ച് സിനിമയില്‍ നിന്ന് പിന്മാറിയ ജയറാം’; കുറിപ്പ് വൈറല്‍
മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളിലൊരാളാണ് ജയറാം. വ്യത്യസ്തമായ കഥാപാത്രങ്ങളുമായി മുന്നേറുകയാണ് അദ്ദേഹം. പത്മരാജന് സംവിധാനം ചെയ്ത അപരനിലൂടെയായാണ് ജയറാം തുടക്കം കുറിച്ചത്. മണിരത്നത്തിന്റെ സ്വപ്ന സിനിമയായ പൊന്നിയിന്‍ സെല്‍വനില്‍ അഭിനയിച്ച് വരികയാണ് ജയറാം. കരിയറിലെ തന്നെ മികച്ച വേഷമായിരിക്കും ചിത്രത്തിലേതെന്നാണ് താന്‍ കരുതുന്നതെന്ന് ജയറാം പറഞ്ഞത്. ഇപ്പോഴിതാ ഒരു കുറിപ്പാണ് വൈറലാവുന്നത്. മമ്മൂട്ടി ചിത്രത്തില്‍ വില്ലനാവാന്‍ മടിച്ച് സിനിമയില്‍ നിന്ന് പിന്മാറിയ ജയറാമിനേയും ഭാസ്കര്‍ ദി റാസ്കല്‍ എന്ന ചിത്രത്തെയും കുറിച്ചാണ് കുറിപ്പില്‍ പറയുന്നത്. ഭാസ്കര്‍ ദി റാസ്കല്‍ […]