മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, നിവിൻ പോളി, മഞ്ജു വാര്യർ തുടങ്ങി സൂപ്പർ താരങ്ങൾ എല്ലാം ഒക്ടോബർമാസം തിയേറ്റർ പൂരപറമ്പ് ആക്കാൻ എത്തുന്നു
1 min read

മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, നിവിൻ പോളി, മഞ്ജു വാര്യർ തുടങ്ങി സൂപ്പർ താരങ്ങൾ എല്ലാം ഒക്ടോബർമാസം തിയേറ്റർ പൂരപറമ്പ് ആക്കാൻ എത്തുന്നു

കോവിഡ് പ്രതിസന്ധിക്ക് ശേഷം വീണ്ടും സിനിമ മേഖല കൂടുതൽ ഉണർന്നിരിക്കുകയാണ് എന്നതാണ് സത്യം. സിനിമ റിലീസുകൾ ഒക്കെ മാറ്റി വയ്ക്കുകയും ചെയ്തിരുന്നു. ഇതിൽ സിനിമാപ്രേമികൾ വളരെയധികം വേദനയിലാണ് എന്നതാണ് സത്യം. സിനിമ പ്രേമികൾക്ക് ഒരു സന്തോഷവാർത്ത ആണ് ഇപ്പോൾ പുറത്തു വരുന്നത്. ഒക്ടോബർ മാസം വമ്പൻ റിലീസുകൾ ആണ് വരാനിരിക്കുന്നത്. പൂജാ റിലീസായി പല ചിത്രങ്ങളും തീരുമാനിക്കുകയും പിന്നീട് മാറ്റുകയും ഒക്കെ ചെയ്ത സാഹചര്യമുണ്ടായിരുന്നു.

ഇപ്പോൾ ഒക്ടോബർ മാസം താരങ്ങളുടെ ഒരു വലിയനിരയെ തന്നെയാണ് കാണാൻ സാധിക്കുന്നത് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. സൂപ്പർതാരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, നിവിൻ പോളി, ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ തുടങ്ങിയവരുടെ ചിത്രങ്ങളൊക്കെ തന്നെ ഒക്ടോബർ മാസത്തിലായിരിക്കും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുക. ഏറെ പ്രതീക്ഷയോടെ സിനിമാപ്രേക്ഷകർക്ക് കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമായ റോഷാക്ക് ഒക്ടോബർ 13ന് ആയിരിക്കും റിലീസ് ചെയ്യുകയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ നിന്നും മനസ്സിലാക്കുന്നത്. ചിത്രത്തിന്റെ റിലീസ് ഡേറ്റ് ഇതുവരെ ഒഫീഷ്യലായി പ്രഖ്യാപ്പിക്കപ്പെട്ടിട്ടില്ല. സൂപ്പർ താരം മോഹൻലാൽ നായകനായെത്തുന്ന മോൺസ്റ്റർ എന്ന വൈശാഖ് ചിത്രം ഒക്ടോബറിൽ തന്നെയായിരിക്കും തിയേറ്ററുകളിലെത്തുന്നത്.

 

 

ദീപാവലി റിലീസ് ആയിരിക്കും മോൺസ്റ്റർ എത്തുന്നത് എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. നിവിൻ പോളി നായകനായെത്തുന്ന പടവെട്ട് എന്ന ചിത്രവും ഒക്ടോബറിൽ ആയിരിക്കും പുറത്ത് വരിക. ഇതൊരു പൊളിറ്റിക്കൽ സോഷ്യൽ ത്രില്ലറായാണ് അവതരിപ്പിക്കുകയെന്നും അറിയാൻ സാധിക്കുന്നുണ്ട്. റോഷൻ ആൻഡ്രൂസ് ചിത്രമായ സാറ്റർഡേ നൈറ്റ്‌സ് ചിലപ്പോൾ ഒക്ടോബർ ആദ്യവാരം തന്നെ റിലീസിനെത്തും എന്നാണ് പുറത്തു വരുന്ന വാർത്തകളിൽ നിന്നും മനസ്സിലാകുന്നത്. ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ അഭിനയിച്ച പാൻ ഇന്ത്യൻ ചിത്രമായ ആയിഷയും ഒക്ടോബർ മാസത്തിൽ തന്നെയായിരിക്കും റിലീസിന് എത്തുന്നത് എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്.

പൂജ റിലീസായി പ്രേക്ഷകർക്ക് മുന്നിലേയ്ക്ക് എത്തുന്ന ചിത്രം എന്നത് മേഹും മൂസയെന്ന സുരേഷ് ഗോപി ചിത്രമായിരിക്കുമെന്നും അടുത്ത വൃത്തങ്ങൾ അറിയിക്കുന്നുണ്ട്. സൂപ്പർതാരങ്ങൾ എല്ലാം തന്നെ ഒക്ടോബർ മാസം ഒരേപോലെ മത്സരിക്കാൻ നിൽക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചിരിക്കുന്നത്. സിനിമാപ്രേമികൾക്ക് ഇത് ആവേശം പകരുന്ന നിമിഷം തന്നെയാണ്. സുരേഷ് ഗോപി, നിവിൻ പോളി, മോഹൻലാൽ, മമ്മൂട്ടി, മഞ്ജു വാര്യർ തുടങ്ങി പ്രേക്ഷകർ ഇഷ്ടപ്പെടുന്ന താരങ്ങളെല്ലാം തന്നെ ഒരേ മാസം തന്നെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുകയാണ്.