ആന്ധ്രയിലെ ഗുണ്ടയായി മോഹൻലാൽ, ലിജോ ജോസ് പല്ലിശ്ശേരി – മോഹൻലാൽ കോമ്പിനേഷനിൽ പുതിയ ചിത്രം ജനുവരിയിൽ ആരംഭിക്കുന്നു
1 min read

ആന്ധ്രയിലെ ഗുണ്ടയായി മോഹൻലാൽ, ലിജോ ജോസ് പല്ലിശ്ശേരി – മോഹൻലാൽ കോമ്പിനേഷനിൽ പുതിയ ചിത്രം ജനുവരിയിൽ ആരംഭിക്കുന്നു

കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് നടൻ മോഹൻലാൽ. മോഹൻലാൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് കാണാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. വ്യത്യസ്തമായ പ്രമേയത്തിലൂടെ പുതിയകാലത്തെ പ്രേക്ഷകർക്കിടയിൽ സുപരിചിതനായ താരമാണ് ലിജോ ജോസ് പല്ലിശ്ശേരി. മമ്മൂട്ടിയെ നായകനാക്കി കൊണ്ട് ഉടനെതന്നെ നൻപകൽ നേരത്ത് മയക്കം എന്ന ഒരു ചിത്രം സംവിധാനം ചെയ്യുകയാണ് ലിജോ ജോസ്. ഇരുവരും ഒരുമിച്ച് സമയത്ത് തന്നെ മോഹൻലാൽ ആരാധകർ തിരക്കിയ കാര്യമായിരുന്നു ലിജോ ജോസും മോഹൻലാലും ഒരുമിക്കുന്നില്ലെ എന്നത്.

പ്രേക്ഷകർ വളരെയധികം കാത്തിരുന്ന ഒരു കോമ്പിനേഷൻ തന്നെയായിരുന്നു ഇത്. ഇപ്പോൾ പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം ആയിരിക്കുകയാണ് എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. മോഹൻലാലും ലിജോ ജോസ് പല്ലിശ്ശേരി ഇനിയും കൈകോർക്കുകയാണ്.ഇരുവരും ഒരുമിക്കുന്ന ചിത്രം അടുത്തവർഷം ആയിരിക്കും ചിത്രീകരണം ആരംഭിക്കുക. ജനുവരിയിലേക്ക് ചിത്രത്തിന്റെ ചിത്രീകരണം ഉണ്ടാകുമെന്നാണ് അറിയുന്നത്. ആന്ധ്രപ്രദേശിന്റെ പശ്ചാത്തലത്തിൽ പ്രാദേശിക ഗുസ്തി ആണ് സിനിമയുടെ പ്രമേയമായി വരുന്നത്. നാടൻ ഗുണ്ടാ ഗെറ്റപ്പിൽ ആയിരിക്കും ചിത്രത്തിൽ മോഹൻലാലിനെ അവതരിപ്പിക്കുക എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. ജിത്തു ജോസഫ് ചിത്രമായ റാം പൂർത്തിയായതിനു ശേഷം മോഹൻലാൽ ഈ ചിത്രത്തിൽ ജോയിൻ ചെയ്യും എന്നും അറിയാൻ സാധിക്കുന്നു.

സൂപ്പർതാരങ്ങളെ ലിജോ ജോസ് പല്ലിശ്ശേരി വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കാൻ തീരുമാനിച്ചിരിക്കുന്നത് എന്നാണ് ഇതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിൽ ഒരു കള്ളൻ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത് എന്നാണ് സൂചനകൾ വഴി അറിയാൻ സാധിച്ചിരിക്കുന്നത്. മലയാളത്തിലെ രണ്ട് സൂപ്പർസ്റ്റാറുകളെയും ഇതുവരെ കണ്ടിട്ടില്ലാത്ത വ്യത്യസ്തമായ ഒരു ഗെറ്റപ്പിൽ കാണാൻ സാധിക്കുന്ന ആകാംക്ഷയാണ് പ്രേക്ഷകരും ഉള്ളത്. മോഹൻലാൽ സിനിമയുടെ കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വന്നിരുന്നില്ല. പലപ്പോഴും വിമർശനാത്മകമായ കമന്റുകൾ നേരിടുന്ന ചിത്രങ്ങളാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ. ലിജോയുടെ ചുരുളി എന്ന ചിത്രം വലിയതോതിൽ തന്നെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. മോഹൻലാൽ മമ്മൂട്ടി എന്നീ താരങ്ങളെ ലിജോ ജോസ് പെല്ലിശ്ശേരി എങ്ങനെയായിരിക്കും അവതരിപ്പിക്കുക, ഈ ചിത്രങ്ങളിൽ എന്തൊക്കെ വ്യത്യസ്തതകൾ ആയിരിക്കും കാത്തുസൂക്ഷിക്കുക എന്നൊക്കെ വലിയ ആകാംക്ഷയോടെ പ്രേക്ഷകരും കാത്തിരിക്കുന്നുണ്ട്.