‘മമ്മൂട്ടി, മോഹന്‍ലാല്‍ ഇവര്‍ക്കൊന്നും നേടാന്‍ കഴിയാത്ത കാര്യമാണ് ഇന്ന് ദുല്‍ഖര്‍ നേടുന്നത്’ ; കുറിപ്പ് ചര്‍ച്ചയാവുന്നു
1 min read

‘മമ്മൂട്ടി, മോഹന്‍ലാല്‍ ഇവര്‍ക്കൊന്നും നേടാന്‍ കഴിയാത്ത കാര്യമാണ് ഇന്ന് ദുല്‍ഖര്‍ നേടുന്നത്’ ; കുറിപ്പ് ചര്‍ച്ചയാവുന്നു

ലയാളത്തിന്റെ അഭിമാന താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലില്‍ സിനിമയില്‍ എത്തിയ ദുല്‍ഖര്‍ ഇന്ന് മലയാളത്തില്‍ നിന്നുള്ള ഏറ്റവും വലിയ പാന്‍ ഇന്ത്യന്‍ താരമാണ്. വിവിധ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവ്, കോസ്‌മോപോളിറ്റന്‍ അപ്പീലുള്ള മുഖവും ശരീരവും, ആരെയും പ്രത്യേകിച്ച് യുവാക്കളെ തന്നിലേക്ക് അടുപ്പിക്കുന്ന ഡിസ്‌പൊസിഷനെല്ലാം ദുല്‍ഖറിന് മുതല്‍ക്കൂട്ടായി. ഇതെല്ലാം എല്ലാ ഭാഷകളിലും നന്നായി തന്നെ ഉപയോഗിക്കപ്പെട്ടിട്ടുമുണ്ട്. അടുത്തിടെ തെലുങ്കില്‍ നിന്നും ദുല്‍ഖറിന്റെ പാന്‍ ഇന്ത്യ ചിത്രം സീതാ രാമം ഗംഭീര വിജയമായി മാറിയിരുന്നു. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ഹിന്ദി ചിത്രം ഛുപ്: റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റും മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്.

ഇതോടെ മലയാളത്തില്‍ നിന്നുള്ള ഏറ്റവും ജനപ്രീതിയുള്ള പാന്‍ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് ദുല്‍ഖര്‍. ഈ വിജയത്തിളക്കത്തിനിടെ പുതിയ മലയാള സിനിമയുടെ തിരക്കിലേക്ക് പോവുകയാണ് മലയാളികളുടെ സൂപ്പര്‍ താരം. ‘കിംഗ് ഓഫ് കൊത്ത’ എന്ന മലയാള ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം തുടങ്ങി. മലയാളികള്‍ ഏറെ ആകാംഷയോടെയാണ് സിനിമക്കായി കാത്തിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ roi മാര്‍ക്കറ്റ് നമ്മള്‍ വിചാരിക്കുന്നതിലും അപ്പുറം ആണെന്നാണ് സോഷ്യല്‍ മീഡിയകളില്‍ പറയുന്നത്. മമ്മൂട്ടി മോഹന്‍ലാല്‍ ഇവര്‍ക്കൊന്നും നേടാന്‍ കഴിയാത്ത കാര്യമാണ് ഇന്ന് ദുല്‍ഖര്‍ നേടുന്നത്. കൊത്ത എല്ലാം ഒരു പോസിറ്റീവ് റിവ്യൂ വന്നാല്‍ കേരള ഗ്രോസിന്റെ ഒപ്പം തന്നെ കിട്ടും roi നിന്ന്. ഇവിടെ വന്ന് ഹേയ് ചുണമിക എന്നൊന്നും കരഞ്ഞിട്ട് കാര്യമില്ല. പോപ്പുലാരിറ്റി ദുല്‍ഖര്‍ സല്‍മാനാണെന്നാണ് സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ കുറിപ്പുകളിലൂടെയല്ലാം പറയുന്നത്.

ഇന്ത്യ മുഴുവന്‍ ആരാധകരുള്ള ദുല്‍ഖറിന് തന്റെ വളര്‍ച്ചയ്ക്കൊപ്പം ചോക്ലേറ്റ് ബോയ്, ചാമിങ് ഹീറോ തുടങ്ങി നിരവധി വിശേഷങ്ങളളും ലഭിച്ചിട്ടുണ്ട്. ഇതില്‍ നിന്നെല്ലാം വളരെ വ്യത്യസ്ഥമായ ഒറു കഥാപാത്രമായിരിക്കും കിംങ് ഓഫ് കൊത്ത സിനിമയില്‍ ദുല്‍ഖര്‍ അവതരിപ്പിക്കുക. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ‘കിങ് ഓഫ് കൊത്ത’ ഒരു പിരീഡ് ആക്ഷന്‍ ത്രില്ലറായിരിക്കും. ദുല്‍ഖര്‍ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള ചിത്രം വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും ശക്തവും മാസുമായ കഥാപാത്രമായിരിക്കും ചിത്രത്തിലേത് എന്നാണ് സൂചന. ഗ്യാങ്സ്റ്റര്‍ ചിത്രമായി ഒരുങ്ങുന്ന ‘കിംഗ് ഓഫ് കൊത്ത’ മാസ് എന്റര്‍ടെയ്‌നറാണെന്നും സൂചനയുണ്ട്. ചിത്രത്തില്‍ നടി ശാന്തി കൃഷ്ണയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയായെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ‘പൊറിഞ്ചു മറിയം ജോസി’ന് തിരക്കഥാകൃത്ത് അഭിലാഷ് എന്‍ ചന്ദ്രനാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. വിലാസിനി മെമ്മോറിയല്‍, ഓതിരം കടകം തുടങ്ങി നിരവധി ചിത്രങ്ങളാണ് ദുല്‍ഖറിന്റേതായി പുറത്തുവരാനിരിക്കുന്നത്.