20 Mar, 2025
1 min read

ആടുതോമയും ചാക്കോ മാഷും ബിഗ് സ്‌ക്രീനില്‍ തിരിച്ചെത്തുന്നു ; റീമാസ്റ്ററിങ് പതിപ്പിന്റെ അപ്‌ഡേറ്റ് പങ്കുവെച്ച് ഓള്‍ഡ് മങ്ക്‌സ് ഡിസൈന്‍സ്

മലയാളത്തിലെ ക്ലാസിക്കുകളിലൊന്നാണ് സ്ഫടികം. മോഹന്‍ലാലിന്റെ ആടുതോമയും ഉര്‍വ്വശിയുടെ തുളസിയും തിലകന്റെ ചാക്കോ മാഷുമൊക്കെ ഇന്നും മലയാളികളുടെ കൂടെ ജീവിക്കുന്നുണ്ട്. അന്നും ഇന്നും ആടു തോമയ്ക്ക് ആരാധകരുണ്ട്. സ്ഫടികത്തിലെ ഓരോ രംഗവും ഡയലോഗും വരെ മലയാളികള്‍ക്ക് മനപാഠമാണ്. മലയാളികള്‍ ഏറെക്കാലമായി കേള്‍ക്കുന്നതാണ് ഭദ്രന്‍ സംവിധാനം ചെയ്ത സ്ഫടികം തിയറ്ററില്‍ പുതിയ ഫോര്‍മാറ്റില്‍ റിലീസ് ചെയ്യുമെന്ന്. അതു സംബന്ധിച്ചുള്ള അപ്‌ഡേഷനുകള്‍ ഇടക്കാലത്ത് പുറത്തുവരികയും ചെയ്തിരുന്നു. സ്ഫടികം സിനിമയെ ഇത്രമാത്രം സ്നേഹിക്കുന്ന എന്റെ പ്രേക്ഷകര്‍ക്കായി ആടുതോമയും ചാക്കോ മാഷും റെയ്ബാന്‍ ഗ്ലാസ്സും […]

1 min read

‘മമ്മൂസ് ആണ് എന്റെ മോനായി ആദ്യം അഭിനയിച്ചത്, സ്‌നേഹം പ്രകടിപ്പിക്കാന്‍ അറിയില്ല, ശുദ്ധനാണ്’; കവിയൂര്‍ പൊന്നമ്മ

മലയാള സിനിമയില്‍ അമ്മ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് കവിയൂര്‍ പൊന്നമ്മ. കരിയറില്‍ ചെയ്ത മിക്ക വേഷങ്ങളും നന്‍മ നിറഞ്ഞ അമ്മ കഥാപാത്രങ്ങള്‍ ആയിരുന്നു. മലയാളത്തിലെ മിക്ക സൂപ്പര്‍ സ്റ്റാറുകളുടെ സിനിമയിലെ അമ്മ വേഷം ചെയ്തിരുന്നത് കവിയൂര്‍ പൊന്നമ്മ ആയിരുന്നു. വര്‍ഷങ്ങളായി സിനിമയിലുളള കവിയൂര്‍ പൊന്നമ്മ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങള്‍ മലയാളത്തില്‍ അവതരിപ്പിച്ചിരുന്നു. നടന്‍ മോഹന്‍ലാലിന്റെ സിനിമകളില്‍ ചെയ്ത അമ്മ വേഷം ഏറെ ശ്രദ്ധ നേടാറുണ്ട്. മോഹന്‍ലാല്‍-കവിയൂര്‍ പൊന്നമ്മ എന്ന കോബോ അമ്മ-മകന്‍ എന്ന ലേബലായി […]

1 min read

‘മമ്മൂക്ക നായകസ്ഥാനത്ത് നിന്ന് മാറേണ്ട സമയമായി എന്ന് ശ്രുതി തമ്പി’ ; വിമര്‍ശനത്തിന് മറുപടിയുമായി പ്രശസ്ത യൂട്യൂബ് ചാനല്‍

മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത പ്രതികാര കഥയും ആഖ്യാന രീതിയുമായി എത്തി തിയറ്ററുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ച ചിത്രമാണ് ‘റോഷാക്ക്’. മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം തന്നെ മറ്റ് അഭിനേതാക്കളും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. റിലീസ് ദിവസം മുതല്‍ ബോക്‌സ്ഓഫീസിലും മിന്നും പ്രകടനമാണ് കാഴ്ച്ചവെച്ചത്. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ […]

1 min read

”തീര്‍ച്ചയായും മോണ്‍സ്റ്ററില്‍ പഴയ ലാലേട്ടനെ കാണാന്‍ സാധിക്കും”; സുദേവ് നായര്‍

നടന്‍, മോഡല്‍ എന്നീ നിലകളില്‍ സൗത്ത് ഇന്ത്യയില്‍ പ്രശസ്തനായ താരമാണ് സുദേവ് നായര്‍. അനാര്‍ക്കലി അടക്കമുള്ള സിനിമകളിലൂടെയാണ് സുദേവ് നായര്‍ മലയാളികള്‍ക്ക് സുപരിചിതനാകുന്നത്. ഏറ്റവും ഒടുവില്‍ ഭീഷ്മപര്‍വ്വത്തിലെ സുദേവ് നായരുടെ അഭിനയം വളരെ മികച്ചതായിരുന്നുവെന്ന് പ്രേക്ഷകര്‍ പറഞ്ഞിരുന്നു. പൂനൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സിനിമയെ കുറിച്ച് അറിവ് നേടിയ ശേഷമാണ് സുദേവ് നായര്‍ മലയാള സിനിമയിലേക്ക് എത്തിയത്. മുംബൈ മലയാളിയാണ് സുദേവ് നായര്‍. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരമടക്കം ചുരുങ്ങിയ കാലം കൊണ്ടുതന്നെ സുദേവ് നായര്‍ സ്വന്തമാക്കിയിട്ടുണ്ട്. […]

1 min read

“വണ്ടി മമ്മൂക്കയുടെ കയ്യിൽ ആയതുകൊണ്ട് വലിയ ടെൻഷൻ ഉണ്ടായിരുന്നില്ല”… റോഷാക്കിൽ താരമായ മസ്താങ് കാറിന്റെ ഉടമ അലൻ സംസാരിക്കുന്നു

രണ്ടാം ആഴ്ച പിന്നിടുമ്പോഴും ഗംഭീര പ്രതികരണങ്ങൾ നേടി തീയേറ്ററുകളിൽ തുടരുകയാണ് ‘റോഷാക്ക്’. നിസാം ബഷീറിന്റെ റോഷാക്കിൽ മമ്മൂട്ടി അവതരിപ്പിച്ച ലൂക്ക് ആന്റണിക്കൊപ്പം നിന്ന് മറ്റൊരു താരമാണ് മസ്താങ് കാർ. ലൂക്കിന്റെ കൂടെ സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ ഈ കാർ ഉണ്ടായിരുന്നു. മസ്താങ് കാറും റോഷാക്കിൽ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രം തന്നെയായിരുന്നു എന്നതിൽ സംശയമില്ല. അതിനാൽ തന്നെ വളരെ പണിപ്പെട്ടാണ് ചിത്രത്തിന്റെ ആർട്ട് ടീം മസ്താങ് കാറിനെ റോഷാക്കിൽ കാണുന്ന രൂപത്തിലേക്ക് മാറ്റിയെടുത്തത്. കൊച്ചി […]

1 min read

”ആരുമായാണ് ആക്ഷന്‍ എന്നത് മോണ്‍സ്റ്റര്‍ സിനിമ കണ്ടാലേ അറിയൂ”; ആക്ഷന്‍ രംഗങ്ങളെക്കുറിച്ച് മോഹന്‍ലാല്‍

100 കോടി ക്ലബ്ബില്‍ ഇടം നേടിയ പുലിമുരുകന്‍ എന്ന ബ്ലോക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമാണ് മോണ്‍സ്റ്റര്‍. ഉദയ് കൃഷ്ണന്റെ തിരക്കഥയില്‍ എത്തുന്ന മോണ്‍സ്റ്റര്‍ ആശിര്‍വ്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. ഇപ്പോഴിതാ മോണ്‍സ്റ്ററിലെ ആക്ഷന്‍ രംഗങ്ങളെക്കുറിച്ച് പറയുന്ന മോഹന്‍ലാലിന്റെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള സിനിമയാണെന്നും ഏറെ വ്യത്യസ്തമായാണ് അത് ചെയ്തിരിക്കുന്നതെന്നും ആസ്വാദകര്‍ക്ക് വളരെയധികം ഇഷ്ടപ്പെടുമെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം വീഡിയോയിലൂടെ പറയുന്നു. മോണ്‍സ്റ്ററില്‍ […]

1 min read

“ഞാൻ ഇന്ന് എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിനുള്ള കാരണം ഞാൻ അദ്ദേഹത്തിന്റെ മകൻ ആയതുകൊണ്ടാണ്”… അച്ഛന്റെ ഓർമ്മകൾ പങ്കുവെച്ച് വിജയരാഘവൻ

ക്യാരക്ടർ റോളുകളിലൂടെ മലയാള സിനിമയിൽ തിളങ്ങിയ താരങ്ങളിൽ ഒരാളാണ് വിജയരാഘവൻ. സഹനടനായും വില്ലനായും പ്രേക്ഷകർക്കും മുന്നിലെത്തിയിരുന്ന താരത്തിന്റെ കരിയറിലെ വഴിത്തിരിവായ ചിത്രമായിരുന്നു ‘റാംജിറാവു സ്പീക്കിംഗ്’ പോലുള്ള ചിത്രങ്ങൾ. മലയാളികളുടെ എക്കാലത്തെയും ജനപ്രിയ നടനാണ് വിജയരാഘവൻ. ഇപ്പോഴിതാ കാൻ ചാനൽ എന്ന മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ വിജയരാഘവൻ നടനും നാടകാ കൃത്തുമായ അച്ഛന്റെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ്. “അച്ഛൻ കാണുന്ന പോലെ ദേഷ്യക്കാരൻ അല്ല. ഞാനും അച്ഛനും തമ്മിൽ ഭയവും ബഹുമാനവും ഒക്കെയുള്ള ബന്ധമാണ്. എന്റെ ഏറ്റവും നല്ല സുഹൃത്താണ്. […]

1 min read

“ഇതിലെ തിരക്കഥ തന്നെയാണ് നായകൻ, ഇതിലെ തിരക്കഥ തന്നെയാണ് വില്ലൻ”… മോൺസ്റ്ററിന്റെ വിശേഷങ്ങളുമായി മോഹൻലാൽ

‘പുലിമുരുകൻ’ എന്ന ചിത്രത്തിനു ശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ‘മോൺസ്റ്റർ’ ഒക്ടോബർ 21 – നാണ് തീയറ്ററുകളിൽ എത്തുന്നത്. ഉദയ കൃഷ്ണയാണ് മോൺസ്റ്ററിന്റെ തിരക്കഥ ഒരുക്കുന്നത്. ഇപ്പോഴിതാ മോൺസ്റ്ററിന്റെ വിശേഷങ്ങളുമായി മോഹൻലാൽ എത്തിയിരിക്കുകയാണ്. മോഹൻലാൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ തരംഗമായി കൊണ്ടിരിക്കുന്നത്. മോൺസ്റ്റർ ഒരു പ്രത്യേകതയുള്ള സിനിമയാക്കാനുള്ള കാരണങ്ങളെ കുറിച്ച് സംസാരിക്കുകയാണ് മോഹൻലാൽ. “എന്നെ സംബന്ധിച്ചിടത്തോളം അല്ലെങ്കിൽ ഒരു ആക്ടർ എന്നുള്ള രീതിയിൽ ഒരുപാട് സവിശേഷതകൾ ഉള്ള ഒരു […]

1 min read

‘ചെറുപ്പമായി തുടരാനുള്ള ശാഠ്യമാണ് മമ്മൂട്ടിയെ വ്യത്യസ്തനാക്കുന്നത്. ആ തീ ഒരുകാലത്തും അണയുകയുമില്ല’; കുറിപ്പ് വൈറല്‍

സിനിമയെ വല്ലാതെ സ്‌നേഹിച്ച്, സിനിമയ്ക്കായി സ്വയം നവീകരിച്ച്, അമ്പതു വര്‍ഷത്തിലധികമായി ആവേശത്തോടെ ഇന്നും സിനിമയെ സമീപിക്കുന്ന ഒരു നടന്‍! ശരിക്കും ഇത്തരത്തില്‍ മമ്മൂട്ടിയെ പോലെ ഒരു നടന്‍ ഇന്ത്യന്‍ സിനിമയില്‍ തന്നെ വേറെയുണ്ടോ? 2022 മമ്മൂട്ടിയുടെ വര്‍ഷമെന്നു നിശംസയം പറയാം. കാരണം വ്യത്യസ്തവും പുതുമയും നിറഞ്ഞതായിരുന്നു മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയ ചിത്രങ്ങളും അണിയിറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളും. എഴുപതു കഴിഞ്ഞ പ്രായത്തിലും പരീഷണത്തിനും പുതുമകള്‍ക്കും അയാള്‍ തയാറാകുന്നു. മലയാളത്തില്‍ പുതിയ സംവിധായകര്‍ക്ക് ഇത്രമാത്രം അവസരം നല്‍കിയ മറ്റൊരു നടനില്ലെന്നു പറയാം. […]

1 min read

‘സോംബി വരുന്നു, സോംബി വരുന്നു…വെറും 8 കോടി ബജറ്റില്‍’ ; മറുപടി നല്‍കി വൈശാഖ്

മോഹന്‍ലാല്‍ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മോണ്‍സ്റ്റര്‍. ചിത്രം റിലീസിനൊരുങ്ങുകയാണ്. ഒക്ടോബര്‍ 21നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായ പുലിമുരുകന്‍ സംവിധാനം ചെയ്ത വൈശാഖും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നതുകൊണ്ട് തന്നെ സിനിമാപ്രേമികള്‍ ഏറെ ആകാംഷയോടെയാണ് ചിത്രത്തെനേക്കികാണുന്നത്. സിനിമയുടെ പ്രഖ്യാപനം മുതല്‍ ചിത്രമൊരു സോംബിയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ വന്നിരുന്നു. ഇതേ തുടര്‍ന്ന് ഈ വാര്‍ത്തകളെല്ലാം വാസ്തവ വിരുദ്ധമാണെന്നും സോംബി ചിത്രമല്ലെന്നും സംവിധായകന്‍ വൈശാഖ് വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ സിനിമയെ […]