‘മമ്മൂക്ക നായകസ്ഥാനത്ത് നിന്ന് മാറേണ്ട സമയമായി എന്ന് ശ്രുതി തമ്പി’ ; വിമര്‍ശനത്തിന് മറുപടിയുമായി പ്രശസ്ത യൂട്യൂബ് ചാനല്‍
1 min read

‘മമ്മൂക്ക നായകസ്ഥാനത്ത് നിന്ന് മാറേണ്ട സമയമായി എന്ന് ശ്രുതി തമ്പി’ ; വിമര്‍ശനത്തിന് മറുപടിയുമായി പ്രശസ്ത യൂട്യൂബ് ചാനല്‍

ലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത പ്രതികാര കഥയും ആഖ്യാന രീതിയുമായി എത്തി തിയറ്ററുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ച ചിത്രമാണ് ‘റോഷാക്ക്’. മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം തന്നെ മറ്റ് അഭിനേതാക്കളും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. റിലീസ് ദിവസം മുതല്‍ ബോക്‌സ്ഓഫീസിലും മിന്നും പ്രകടനമാണ് കാഴ്ച്ചവെച്ചത്. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. നിമിഷ് രവി ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ സംഗീത വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത് മിഥുന്‍ മുകുന്ദന്‍ ആണ്.

റോഷാക്ക് സിനിമ കണ്ടതിന് ശേഷം ടിക്ടോക് താരം ശ്രുതി തമ്പി ഒരു റിവ്യൂ പോസ്റ്റ് ചെയ്തിരുന്നു. ‘സിനിമ വളരെ ലാഗ് അടിപ്പിക്കുന്നതാണെന്നും വളരെ സ്ലോ ആയി ഇഴഞ്ഞിഴഞ്ഞ് പോകുന്നു. വളരെ സസ്‌പെന്‍സ് നിറഞ്ഞ സിനിമയാണ്. ഓരോ സീനിലും നമ്മളെ ത്രില്ലടിപ്പിച്ചാണ് കൊണ്ടുപോകുന്നത്. അടുത്തത് എന്താണെന്നുള്ള സസ്‌പെന്‍സ് തന്നു. പക്ഷേ നല്ല രീതിയില്‍ ലാഗടിപ്പിച്ചു. കാസ്റ്റിങ്ങെല്ലാം അടിപൊളിയായിരുന്നു. കുറെ പുതുമുഖങ്ങള്‍ വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ മമ്മൂക്കയുടെ പ്രായം സിനിമയില്‍ വളരെ അധികം എടുത്ത് കാണിക്കുന്നു. മമ്മൂക്ക ഒരു നായകസ്ഥാനത്ത് നിന്ന് മാറേണ്ട സമയമായി’ എന്നായിരുന്നു ശ്രുതി റിവ്യൂ വീഡിയോയി പറഞ്ഞത്. ഈ വീഡിയോ വളരെ വൈറലാവുകയും മമ്മൂട്ടി ഫാന്‍സ് ട്രോളുകയുമെല്ലാം ചെയ്തിരുന്നു.

ഇപ്പോഴിതാ ഈ റിവ്യൂവിന് മറുപടിയുമായി സീക്രട്ട് എജന്റ് യൂട്യൂബ് ചാനല്‍ ഒരു വീഡിയോ ഇട്ടിരിക്കുകയാണ്. ‘ശ്രുതി തമ്പി പറഞ്ഞത് അഭിനയം കൊള്ളാം. മമ്മൂട്ടിക്ക് കുറച്ച് പ്രായമായിട്ടുണ്ട് നായകസ്ഥാനത്ത് നിന്ന് മാറണം. ഇതിന് മമ്മൂട്ടിയുടെ ആക്ടിങ്ങിനെ വിലയിരുത്താന്‍ ഇവര്‍ ആരാണ്. പിന്നെ പ്രായമായി എന്ന് പറഞ്ഞതിനുള്ള മറുപടി മമ്മൂട്ടി എവിടേയും പറഞ്ഞ് നടക്കണില്ല എനിക്ക് 18 വയസ്സാണെന്ന്. മമ്മൂട്ടിയുടെ വയസ്സ് ഏത് ചെറിയകുട്ടികള്‍ക്കുമറിയാം. പിന്നെ വയസ്സ് തോന്നാത്തത് അത് മമ്മൂട്ടിയുടെ കഴിവാണെന്നും അത് അംഗീകരിക്കുകയാണ് വേണ്ടതെന്നും ഇവര്‍ വീഡിയോയില്‍ പറയുന്നു. അഭിപ്രായ സ്വതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ട്. മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ ലെജന്റ്‌സ് ആണ്. അവരുടെ പ്രായം പറഞ്ഞ് അവര്‍ക്ക് ഇനി നിര്‍ത്തികൂടെ അഭിനയം എന്നെല്ലാം പറയുന്നത് ആര്‍ക്കും ഉള്‍കൊള്ളാന്‍ സാധിക്കില്ല. അവര്‍ ചെയ്ത കഥാപാത്രത്തെക്കുറിച്ച് എന്തെങ്കിലും പറയാം. ഫാന്‍സിന് അനുസരിച്ച് വികാരങ്ങള്‍ മാറുമെന്നും ഇവര്‍ പറയുന്നു.