“ഇതിലെ തിരക്കഥ തന്നെയാണ് നായകൻ, ഇതിലെ തിരക്കഥ തന്നെയാണ് വില്ലൻ”… മോൺസ്റ്ററിന്റെ വിശേഷങ്ങളുമായി മോഹൻലാൽ
1 min read

“ഇതിലെ തിരക്കഥ തന്നെയാണ് നായകൻ, ഇതിലെ തിരക്കഥ തന്നെയാണ് വില്ലൻ”… മോൺസ്റ്ററിന്റെ വിശേഷങ്ങളുമായി മോഹൻലാൽ

‘പുലിമുരുകൻ’ എന്ന ചിത്രത്തിനു ശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ‘മോൺസ്റ്റർ’ ഒക്ടോബർ 21 – നാണ് തീയറ്ററുകളിൽ എത്തുന്നത്. ഉദയ കൃഷ്ണയാണ് മോൺസ്റ്ററിന്റെ തിരക്കഥ ഒരുക്കുന്നത്. ഇപ്പോഴിതാ മോൺസ്റ്ററിന്റെ വിശേഷങ്ങളുമായി മോഹൻലാൽ എത്തിയിരിക്കുകയാണ്. മോഹൻലാൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ തരംഗമായി കൊണ്ടിരിക്കുന്നത്. മോൺസ്റ്റർ ഒരു പ്രത്യേകതയുള്ള സിനിമയാക്കാനുള്ള കാരണങ്ങളെ കുറിച്ച് സംസാരിക്കുകയാണ് മോഹൻലാൽ. “എന്നെ സംബന്ധിച്ചിടത്തോളം അല്ലെങ്കിൽ ഒരു ആക്ടർ എന്നുള്ള രീതിയിൽ ഒരുപാട് സവിശേഷതകൾ ഉള്ള ഒരു ചിത്രമാണ് ‘മോൺസ്റ്റർ’. ഒരുപാട് സർപ്രൈസ് എലമെന്റുകൾ ഉണ്ട്. എല്ലാ സിനിമയിലും ഉണ്ട്, പക്ഷേ ഇതിൽ പ്രമേയം തന്നെയാണ് ഇതിന്റെ പ്രത്യേകത. ഇതിന്റെ കഥ, തിരക്കഥ…

ഒരുപക്ഷേ മലയാളത്തിൽ ആദ്യമായിട്ട് ആയിരിക്കും ഇങ്ങനെയൊരു പ്രമേയം ഇത്ര ധൈര്യപൂർവ്വം അവതരിപ്പിച്ചിരിക്കുന്നത്. ഒരുപാട് സർപ്രൈസ് എലമെന്റുകൾ ആണ്. വേണമെങ്കിൽ തിരക്കഥ തന്നെയാണ് താരം. ഇതിൽ ഒരു ഹീറോ അല്ലെങ്കിൽ ഒരു വില്ലൻ എന്നു പറയുന്ന കോൺസെപ്റ്റ് ഒക്കെ ഈ സിനിമയിൽ ഉണ്ടോ എന്ന് ചോദിച്ചാൽ, ഇതിലെ തിരക്കഥ തന്നെയാണ് നായകൻ, ഇതിലെ തിരക്കഥ തന്നെയാണ് വില്ലൻ. ആ സിനിമയെക്കുറിച്ച് ഇത്രയേ പറയാൻ പറ്റുള്ളൂ. ഒരുപാട് സവിശേഷതകൾ ഉണ്ട്. വളരെ അപൂർവ്വമായാണ് ഇത്തരം സിനിമകൾ അഭിനയിക്കാൻ ഒരു ആക്ടർ എന്നുള്ള രീതിയിൽ സാധിക്കുന്നത്. വളരെയധികം ഹാപ്പിയാണ് ഞാൻ, ഈ സിനിമയിൽ അഭിനയിച്ചതിൽ”. മോഹൻലാൽ പറഞ്ഞു.

 

അതേസമയം മോൺസ്റ്ററിന്റെ പ്രദർശന അനുമതി എൽ. ജി. ബി. ടി. ക്യു രംഗങ്ങൾ ഉള്ളതിനാൽ ഗൾഫ് മേഖലയിൽ നിഷേധിച്ചിരിക്കുകയാണ്. മോൺസ്റ്ററിന്റെ പ്രവർത്തകർ വേണ്ട മാറ്റങ്ങൾ വരുത്തി ചിത്രം വീണ്ടും സമർപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പക്ഷേ നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ താമസിക്കുന്നതിനാൽ 21 – ന് ഗൾഫിൽ റിലീസ് ചെയ്യാൻ സാധ്യമാകില്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നിരുന്നാലും 100 കോടി ക്ലബ്ബിൽ ഇടം നേടിയ പുലിമുരുകൻ എന്ന വമ്പൻ ഹിറ്റ് ചിത്രത്തിനു ശേഷം അതേ ടീം വീണ്ടും ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഈ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്.