07 Jan, 2025
1 min read

റെക്കോർഡുകൾ തിരുത്തി കുറിച്ച് തല അജിത്ത് കുമാർ ; സോഷ്യൽ മീഡിയയിൽ തരംഗമായി “ചില്ല ചില്ല”

തമിഴകത്തിന്റെ തല തൊട്ടപ്പൻ തല അജിത് കുമാർ നായകനായി റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തുനിവ്’.ആരാധകരും സിനിമാ പ്രേമികളും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ്  തുനിവ്. സംവിധായകൻ എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം പൊങ്കൽ റിലീസായി എത്തുമെന്നാണ് ലഭിക്കുന്ന വിവരം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും തല അജിത്തിന്റെ സ്റ്റൈലിഷ് സ്റ്റില്ലുകളും സമൂ​ഹമാദ്ധ്യമങ്ങളിൽ തരം​ഗമായിരുന്നു. ഇപ്പോഴിതാ, ആരാധകർക്കും സിനിമാ പ്രേമികൾക്കും ആവേശമായി തുനിവിലെ ആദ്യ ഗാനം എത്തിയിരിക്കുകയാണ്. ‘ചില്ല ചില്ല’ എന്ന ​ഗാനം സോഷ്യൽ […]

1 min read

വിവാഹ ശേഷം മദ്യപാനം നിര്‍ത്തി, ഭാര്യ മദ്യപിക്കും ഞാന്‍ അത് നോക്കിയിരിക്കും: ധ്യാന്‍ ശ്രീനിവാസന്‍

മലയാളികൾക്ക് ഏവർക്കും സുപരിചിതനായ താരമാണ് ധ്യാൻ ശ്രീനിവാസൻ. താരത്തിന്റെ ജ്യേഷ്ഠനായ  വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തിര എന്ന സിനിമയിലൂടെയാണ് താരം സിനിമ ജീവിതത്തിലേക്ക് കാലെടുത്തു വെക്കുന്നത്.  കുഞ്ഞിരാമായണം, അടി കപ്യാരെ കൂട്ടമണി, എന്നീ സിനിമകളിലൂടെ താരം നമ്മെ ചിരിപ്പിച്ചതിന് കണക്കുകൾ ഇല്ല. നടൻ എന്നതിന് പുറമേ ഒരു മികച്ച സംവിധായകനും, തിരക്കഥാകൃത്തും കൂടിയാണ് താരം. താരം സംവിധാനം ചെയ്ത ലൗ ആക്ഷൻ ഡ്രാമ തീയറ്ററുകളിൽ വൻ വിജയം നേടിയിരുന്നു. ധ്യാൻ ശ്രീനിവാസൻ നിരവധി അഭിമുഖങ്ങൾ നടത്തിയിരുന്നു. […]

1 min read

പെരുമാറ്റം കൊണ്ട് അന്ന് ലാൽ അത്ഭുതപ്പെടുത്തിക്കളഞ്ഞു : വർഷങ്ങൾക്ക് ശേഷം മോഹൻലാലിനെ കാണാൻ പോയതിന്റെ ഓർമ്മ പങ്കിട്ട് കൊച്ചുപ്രേമൻ

ശബ്ദവും രൂപവും ഒപ്പം പ്രതിഭയും ഒത്തുചേർന്ന താരമായിരുന്നു കൊച്ചുപ്രേമൻ. നാടകത്തിലൂടെ സിനിമയിൽ എത്തിയ അദ്ദേഹം 250 ൽ അധികം ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ എത്തി പ്രേക്ഷകരെ രസിപ്പിച്ചു. ഏഴു നിറങ്ങൾ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത് എങ്കിലും, 1997 ൽ പുറത്തിറങ്ങിയ ദില്ലിവാല രാജകുമാരനിലൂടെയാണ് സിനിമയിൽ കൊച്ചുപ്രേമൻ എന്ന നടൻ ഒരു ഇരിപ്പിടം സ്വന്തമാക്കിയത്. ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ടിലൂടെ, മോഹൻലാലിനൊപ്പം ജനപ്രതിനിധിയായ സഹപ്രവർത്തകന്റെ വേഷത്തിലാണ് കൊച്ചുപ്രേമൻ അടുത്തിടെ വെള്ളിത്തിരയിൽ എത്തിയത്. ലാലിനൊപ്പം ഒരു […]

1 min read

ഒരുപാട് നാൾക്കു ശേഷം ഹൃദയംകൊണ്ട് ഒരു സിനിമ കണ്ടു,, “സൗദി വെള്ളക്കയെ” കുറിച്ച് പ്രേക്ഷകന്റെ ഹൃദയസ്പർശിയായ വാക്കുകൾ…

ഓപ്പറേഷന്‍ ജാവ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം തരുണ്‍ മൂ‌ര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് സൗദി വെള്ളക്ക. ഡിസംബർ രണ്ടിനാണ് ചിത്രം തീയറ്ററുകളിൽ റിലീസ് ചെയ്തത്.‘ഓപ്പറേഷൻ ജാവ’ സൈബർ ഫോറൻസിക് വിഷയവുമായെത്തി കൊറോണക്കാലത്തെ തീയറ്ററുകളെ സജീവമാക്കിയിരുന്നു. അവിടെ നിന്ന് ‘സൗദി വെള്ളക്ക’ യിൽ എത്തുമ്പോഴും നിയമ വ്യവസ്ഥ തന്നെയാണ് സിനിമയുടെ മൂല കഥ. കോടതിയിൽ കെട്ടി കിടക്കുന്ന ലക്ഷ കണക്കിന് കേസുകളാണ് ഇത്തവണ ‘സൗദി വെള്ളക്ക’ യുടെ വിഷയം. സിനിമയെക്കുറിച്ച് കൂടുതൽ വിശകലനങ്ങൾ തേടി കഷ്ടപ്പെട്ട് സിനിമ […]

1 min read

‘റോഷാക്ക്’വെളുത്ത മുറിയിലിരിക്കുന്ന മമ്മൂട്ടി!’വൈറ്റ് റൂം ടോര്‍ച്ചറി’ന്‍റേത്?

  മമ്മൂട്ടി മുഖം മറച്ച് പ്രത്യക്ഷപ്പെട്ട ഫസ്റ്റ് ലുക്ക് മുതല്‍ സൃഷ്ടിച്ചെടുത്ത നിഗൂഢതയെ ഇരട്ടിപ്പിക്കുന്ന ഒന്നായിരുന്നു ചിത്രത്തിന്‍റെ രണ്ട് ദിവസം മുന്‍പെത്തിയ ട്രെയ്‍ലര്‍. ആഗോള മനുഷ്യാവകാശ സംഘടനകള്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിട്ടുള്ള ഒരു പീഡനമുറയാണ് വൈറ്റ് ടോര്‍ച്ചര്‍ എന്നും വൈറ്റ് റൂം ടോര്‍ച്ചര്‍ എന്നുമൊക്കെ അറിയപ്പെടുന്നത്.ദൃശ്യത്തിലെ ചുവരുകളും തറയും സീലിംഗും ഫര്‍ണിച്ചറുകളുമെല്ലാം വെളുത്ത നിറത്തിലാണ്. മമ്മൂട്ടി ഇരിക്കുന്ന കിടക്കയിലെ വിരിപ്പുകളും കഥാപാത്രത്തിന്‍റെ വസ്ത്രവുമെല്ലാം വെളുപ്പ് നിറത്തില്‍ തന്നെ. വെളുപ്പല്ലാതെ മറ്റൊരു നിറവും ആ ഫ്രെയ്മില്‍ ഇല്ല.ഈ ദൃശ്യത്തില്‍ […]

1 min read

സിനിമയ്ക്ക് ഉള്ളിലെ സിനിമയുടെ പ്രശ്നങ്ങളുമായി അറ്റെൻഷൻ പ്ലീസ്; കാർത്തിക് സുബ്ബരാജിന്റെ ആദ്യ മലയാള നിർമ്മാണ ചിത്രത്തിന് മികച്ച പ്രതീക്ഷകൾ ; ടീസർ ട്രെൻഡിംഗിൽ

നവാഗതനായ ജിതിൻ ഐസക് തോമസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന അറ്റൻഷൻ പ്ലീസ് എന്ന ചിത്രത്തിൻറെ ട്രെയിലർ പുറത്തിറക്കി. വിഷ്ണുഗോവിന്ദൻ, ആതിര കല്ലിങ്കൽ എന്നിവർ പ്രധാന കഥാപാത്രത്തിൽ എത്തുന്ന ചിത്രത്തിന് മികച്ച പ്രതികരണം ആണ് ഇപ്പൊ ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിൽ ആനന്ദ് മന്മഥൻ, ശ്രീജിത്ത്, ജോബിൻ ജിക്കി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജാതിയുടെയും നിറത്തിന്റെയും പേരിൽ കളിയാക്കൽ അതിരുവിടുമ്പോൾ സംഭവിക്കുന്ന പ്രശ്നങ്ങളും അതിനെ തുടർന്നുണ്ടാകുന്ന സംഭവബഹുലമായ മുഹൂർത്തങ്ങളുമാണ് ചിത്രത്തിൽ പ്രധാനമായും ചൂണ്ടിക്കാണിക്കപ്പെടുന്നത്. സിനിമയ്ക്കുള്ളിൽ നിലനിൽക്കുന്ന വിവേചനവും വേർതിരിവും […]

1 min read

‘പടം ഹിറ്റായാൽ പൃഥ്വിരാജ് 5 കോടിയുടെ കാർ വാങ്ങും, പക്ഷെ സുരേഷ് ഗോപി 10 പേർക്ക് കൂടുതൽ നന്മ ചെയ്യും’

ഏറ്റവും കൂടുതൽ മത്സരം നടക്കുന്ന മേഖലയാണ് സിനിമാ മേഖല. അത് ഓരോ സിനിമയുടേയും കലക്ഷൻ റിപ്പോർട്ടുകൾ പുറത്ത് വരുമ്പോൾ തന്നെ നമുക്ക് മനസിലാക്കാൻ സാധിക്കും. പടം വിജയിച്ചാലും തോറ്റാലും താരങ്ങൾ പരസ്പരം ഏറ്റുമുട്ടുകയോ മത്സരിക്കുകയോ ചെയ്യാറില്ലെങ്കിലും അവരുടെ ഫാൻസ് തങ്ങളുടെ പ്രിയപ്പെട്ട താരത്തെ വർണിച്ചും മറ്റുള്ള അഭിനേതാക്കളെ പരിഹാസിക്കാനും മടികാണിക്കാറില്ല. ചിലപ്പോഴൊക്കെ ഫാൻ ഫൈറ്റ് അതിര് കടന്ന് പോകുന്ന സ്ഥിതിയുമുണ്ടാകാറുണ്ട്. അടുത്തിടെ തിയേറ്ററുകളിൽ റിലീസ് ചെയ്ത രണ്ട് സിനിമകളാണ് പൃഥ്വിരാജിന്റെ കടുവയും സുരേഷ് ​ഗോപിയുടെ പാപ്പനും. വലിയ […]

1 min read

‘അപമാനമായി നഞ്ചിയമ്മയുടെ പാട്ടും ചാക്കോച്ചന്റെ ഡാൻസും!; ഈ സിനിമാക്കാർ ഇത് എങ്ങോട്ടാണ്?’; സോഷ്യൽമീഡിയ പോസ്റ്റ് വൈറൽ!

കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽമീഡിയ മുഴുവൻ നിറയുന്നത് നടൻ കുഞ്ചോക്കോ ബോബന്റെ ഒരു കലക്കൻ ഡാൻസാണ്. നാട്ടിൻ പുറങ്ങളിലെ ഉത്സവ പറമ്പുകളിലും പൊതുപരിപാടികളിലും പാട്ടുകൾ ഉയരുമ്പോൾ അതിനൊപ്പം ഡാൻസ് അറിയില്ലെങ്കിലും തന്നെകൊണ്ട് കഴിയുംമ്പോലെ ചുവടുവെക്കുന്ന ചിലരുണ്ട്. അത്തരക്കാരെയൊക്കെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് കുഞ്ചാക്കോ ബോബൻ ഇപ്പോൾ വൈറലായികൊണ്ടിരിക്കുന്ന വീഡിയോ ഗാനത്തിൽ ചുവടുവെച്ചിരിക്കുന്നത്. ന്നാ താൻ കേസ് കൊട് എന്ന കുഞ്ചാക്കോ ബോബന്റെ റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിലേതാണ് വൈറൽ വീഡിയോ സോങ്. മമ്മൂട്ടി അഭിനയിച്ച് വർഷങ്ങൾക്ക് മുമ്പ് […]

1 min read

“മമ്മൂട്ടിയും കമലഹാസനും പുതിയ തലമുറയിലെ താരങ്ങളെ സിനിമയിൽ അഭിനയിപ്പിക്കുന്നു… എന്നാൽ മോഹൻലാൽ അങ്ങനെ അല്ല”… ഫാസിൽ പറയുന്നു

ഫഹദ് ഫാസിൽ എന്ന നടൻ മലയാള സിനിമയുടെ അഭിമാനമായി മാറി കൊണ്ടിരിക്കുകയാണ്. ഫഹദ് അഭിനയിക്കുന്ന സിനിമകളെ ക്കുറിച്ചും അഭിനയ മികവിനെ കുറിച്ചും മറ്റുള്ള ഇൻഡസ്ട്രിയിൽ നിന്നും നിരവധി ആളുകളാണ് മികച്ച അഭിപ്രായം പറഞ്ഞു കൊണ്ട് രംഗത്തെത്തുന്നത്. ഉലക നായകനായ കമൽ ഹാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഏറ്റവും പുതിയ ചിത്രമായ വിക്രം എന്ന സിനിമയിലെ ഫഹദ് ഫാസിലിന്റെ കഥാപാത്രത്തിന് മികച്ച അഭിപ്രായം തന്നെയാണ് ലഭിച്ചത്. കമലഹാസനെ പോലെ ഒരു വ്യക്തി സ്വന്തം സിനിമയിൽ പുതുമുഖ താരങ്ങൾക്ക് കൂടുതൽ […]

1 min read

മെഗാസ്റ്റാറിന്റെ ആദ്യത്തെ പാൻ ഇന്ത്യൻ സിനിമ തെലുങ്കിൽ നിന്ന്! ; ‘ഏജന്റ്’ വരുന്നു ; ടീസർ ഈ മാസം

ഭാഷ ഭേദമന്യേ സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന  സ്പൈ-ത്രില്ലർ ചിത്രമാണ് ‘ഏജന്റ്’. അഖിൽ അക്കിനെനി കേന്ദ്രbകഥാപാത്രമായി എത്തുന്ന സിനിമയുടെ പാൻ-ഇന്ത്യൻ റിലീസിങ്ങ് അധികം വൈകാതെ നടക്കുമെന്നാണ് അറിയാൻ കഴിയുന്നത് .  തെലുങ്കിന് പുറമെ തമിഴ്, മലയാളം, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം ഡബ്ബ് എത്തുന്ന സിനിമയിൽ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.  ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ അവസാന ഘട്ടത്തിലാണ്.  ഇപ്പോഴിത ചിത്രത്തിന്റെ ടീസർ ജൂലൈ 15 ന് പുറത്തിറങ്ങുമെന്ന് അണിയറയ പ്രവർത്തകർ […]