18 Mar, 2025
1 min read

പതിമൂന്ന് പേർ കൊല്ലപ്പെട്ട ​ഗുണ കേവ്സിൽ മഞ്ഞുമ്മൽ ബോയ്സിന് മുന്നേ മോഹൻലാൽ..!: ചർച്ചയായി ​​ഗുണ കേവ്സിനുള്ളിലെ മോഹൻലാൽ ചിത്രം

​ഗംഭീര ഓപ്പണിങ്ങ് കളക്ഷൻ ലഭിച്ച് കൊണ്ട് മുന്നേറിക്കൊണ്ടിരിക്കുകയാണ് ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്‌സ്’ എന്ന സിനിമ. ഓപ്പണിംഗ് ദിനത്തിൽ കേരളത്തിൽ നിന്ന് മാത്രം മൂന്ന് കോടിയിലേറെ കളക്ഷൻ നേടിയ ചിത്രം ഏഴ് കോടി രൂപയാണ് ആഗോളതലത്തിൽ ബോക്‌സ് ഓഫീസിൽ നിന്നും നേടിയത്. ചിത്രത്തിന്റെ ടീസർ എത്തിയത് മുതൽ മഞ്ഞുമ്മൽ ടീം അകപ്പെട്ടു പോയ ഗുണ കേവ്‌സ് ചർച്ചകളിൽ നിറഞ്ഞിരുന്നു. കമൽ ഹാസൻ ചിത്രം ‘ഗുണ’ ചിത്രീകരിച്ചതിന് പിന്നാലെയാണ് ഈ സ്ഥലം ഗുണ കേവ്‌സ് എന്നറിയപ്പെടാൻ തുടങ്ങിയത്. […]

1 min read

”മോഹൻലാലിന്റെ എമ്പുരാൻ മലയാളത്തിലെ ഏറ്റവും വലിയ സിനിമ”; ഇനിയും ആറ് മാസത്തോളം ഷൂട്ടിങ്ങ് നീളുമെന്ന് ഇന്ദ്രജിത്ത്

മോഹൻലാൽ പ്രധാനവേഷത്തിലെത്തുന്ന എമ്പുരാന്റെ ഷൂട്ടിങ് പുരോ​ഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനിടെ ചിത്രത്തിന്റെ വിശേഷങ്ങളുമായെത്തിയിരിക്കുകയാണ് നടൻ ഇന്ദ്രജിത്ത് സുകുമാരൻ. മലയാള സിനിമയിലെ ഏറ്റവും കൂടുതൽ മുതൽ മുടക്കുള്ള വലിയ സിനിമയുമാകും എമ്പുരാൻ എന്നാണ് ഇന്ദ്രജിത്ത് പറയുന്നത്. ഇനിയും ആറ് മാസത്തോളം ഷൂട്ടിംഗ് ഉണ്ടാകും എന്നും താരം വ്യക്തമാക്കി. ”എമ്പുരാൻ വലിയൊരു സിനിമയാണ്. ലൂസിഫറിനെക്കാൾ ഭയങ്കര വലിയ സിനിമയാണ്. ലൊക്കേഷനുകൾ വളരെ കൂടുതലാണ്. ഒരുപാട് രാജ്യങ്ങളിൽ എമ്പുരാൻ ഷൂട്ട് ചെയ്യുന്നുണ്ട്. എല്ലാ രീതിയിലും പ്രൊഡക്ഷൻ വാല്യു അനുസരിച്ച് ഏറ്റവും വലിയ പണം […]

1 min read

മലൈക്കോട്ടൈ വാലിബൻ ഇന്ന് മുതൽ ഒടിടിയിൽ; ഇതുവരെ നേടിയത് എത്ര കോടി?

ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങിയ മലൈക്കോട്ടൈ വാലിബൻ ഇന്ന് മുതൽ ഒടിടി പ്ലാറ്റ്ഫോമിൽ സ്ട്രീമിങ്ങ് ആരംഭിച്ചിരിക്കുകയാണ്. മലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരുന്ന ഈ ചിത്രം റിലീസിന് മുൻപ് ലഭിച്ച ഹൈപ്പിനൊത്ത് ഉയർന്നില്ല എന്നാണ് ആക്ഷേപം. പക്ഷേ പ്രേക്ഷകർക്കിടയിൽ നിന്നും മികച്ച പ്രതികരണങ്ങൾ ലഭിക്കുകയും ചെയ്തു. ചിത്രത്തിന്റെ സിനിമാട്ടോ​ഗ്രഫിക്കും മോഹൻലാലിന്റെ പ്രകടനത്തിനും മേക്കിങ്ങിനുമെല്ലാം പ്രശംസ ലഭിച്ചിരുന്നു. ഇപ്പോഴിതാ തിയറ്റർ റൺ അവസാനിപ്പിച്ച് വാലിബൻ ഒടിടിയിൽ എത്തുകയാണ്. ഇന്നാണ് മലൈക്കോട്ടൈ വാലിബൻ ഒടിടിയിൽ സ്ട്രീമിം​ഗ് ആരംഭിച്ചത്. ഡിസ്നി പ്ലസ് […]

1 min read

അടുത്ത ഹിറ്റടിക്കാനൊരുങ്ങി മമ്മൂട്ടി; ടർബോ സെക്കൻഡ് ലുക്ക് നാളെ എത്തും; ബജറ്റ് 70 കോടി…

മമ്മൂട്ടി- രാഹുൽ സദാശിവൻ കൂട്ടുകെട്ടിലൊരുങ്ങിയ ഭ്രമയു​ഗം രണ്ടാം വാരത്തിലേക്ക് കടക്കുകയാണ്. ഇതിനിടെ പുതിയ മമ്മൂട്ടി ചിത്രത്തിന്റെ അപ്ഡേറ്റ് എത്തി. വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോ എന്ന ചിത്രത്തിന്റേതാണ് അപ്ഡേറ്റ്. ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ നാളെ എത്തുമെന്നാണ് മമ്മൂട്ടി അറിയിച്ചിരിക്കുന്നത്. നാളെ രാത്രി 9 മണിക്കാകും പോസ്റ്റർ പ്രേക്ഷകർക്ക് മുന്നിൽ എത്തുക. മമ്മൂട്ടി കമ്പനിയാണ് ടർബോ നിർമിക്കുന്നത്. ഇവരുടെ അഞ്ചാമത്തെ നിർമാണ സംരംഭവും ആദ്യത്തെ ആക്ഷൻ പടവുമാണ് ഇത്. ചിത്രത്തിൽ ടർബോ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി […]

1 min read

”മോഹൻലാലിനൊന്നും ഇല്ലാത്ത തരം ഒരു ജീവിതം മമ്മൂട്ടിക്കുണ്ട്”; ചർച്ചയായി വികെ ശ്രീരാമന്റെ വാക്കുകൾ

എഴുത്തുകാരൻ, നടൻ എന്നീ നിലകളിൽ പ്ര​ഗത്ഭനാണ് വികെ ശ്രീരാമൻ. സമൂഹമാധ്യമങ്ങളിൽ സജീവമായ അദ്ദേഹം തന്റെ വീട്ടിലെ മാലതി എന്ന മാൾട്ടിയെന്ന് വിളിപ്പേരുള്ള പട്ടിയെ വെച്ച് എഴുതുന്ന ആക്ഷേപ ഹാസ്യ പോസ്റ്റുകൾക്കെല്ലാം വലിയ സ്വീകാര്യതയുമാണ്. മലയാളത്തിലെ മിക്ക എഴുത്തുകാരുമായും നടൻമാരുമായും അടുത്ത ബന്ധമുള്ള ഇദ്ദേഹത്തിന് മമ്മൂട്ടിയുമായും മോഹൻലാലുമായും നല്ല ബന്ധമാണുള്ളത്. മലയാളത്തിന്റെ പ്രിയപ്പെട്ട മോഹൻലാലിനെയും മമ്മൂട്ടിയെയും കുറിച്ച് അദ്ദേഹം മുമ്പ് ഒരിക്കൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്. മോഹൻലാലിനൊന്നും ഇല്ലാത്ത തരം ഒരു ജീവിതം മമ്മൂട്ടിക്കുണ്ട് എന്നായിരുന്നു […]

1 min read

”എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവം”; വാലിബന്റെ പ്രേക്ഷകപ്രതികരണം നിരാശപ്പെടുത്തിയില്ലെന്ന് ചമതകൻ

ലിജോ ജോസ് പെല്ലിശ്ശേരി – മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങിയ മലൈക്കോട്ടൈ വാലിബൻ വലിയ ഹൈപ്പോടെയായിരുന്നു തിയേറ്ററുകളിലെത്തിയത്. മലയാളികൾ ഇതുവരെ കണ്ട് ശീലിച്ചിട്ടില്ലാത്ത അവതരണ രീതി പിന്തുടർന്ന ഈ സിനിമ ആദ്യ ദിനം തന്നെ വലിയ ഡീ​ഗ്രേഡിങ്ങിന് ഇരയാക്കപ്പെട്ടെങ്കിലും പിന്നീട് കൂടുതൽ ആളുകൾ കണ്ടതോടെ മൗത്ത് പബ്ലിസിറ്റി നേടി ചിത്രം മുന്നേറി. തിയേറ്റർ വിട്ടിറങ്ങിയപ്പോൾ കൂടുതൽ പേർ തിരഞ്ഞത് ചമതകൻ എന്ന ഡാനിഷ് സേഠ് ആരാണ് എന്നായിരുന്നു. മോഹൻലാലിനൊപ്പം കട്ടയ്ക്ക് നിൽക്കുന്ന പ്രകടനമായിരുന്നു അദ്ദേഹം കാഴ്ചവെച്ചത്. ചിത്രത്തിൽ ചമതകൻ എന്ന […]

1 min read

തെലുങ്കിൽ ദുരന്തമായി മമ്മൂട്ടി ചിത്രം; സിനിമ കാണാനെത്തിയത് പാർട്ടി പ്രവർത്തകർ മാത്രം

മലയാളത്തിൽ വ്യത്യസ്തതകളുടെ അംബാസിഡർ പദവി അലങ്കിരിക്കുകയും വമ്പൻ ഹിറ്റുകൾ സൃഷ്ടിക്കുകയും ചെയ്യുന്ന താരമാണ് മമ്മൂട്ടി. പക്ഷേ താരത്തിന് തെലുങ്കിൽ കനത്ത പരാജയമാണ് നേരിടേണ്ടി വന്നിരിക്കുന്നത്. മലയാളത്തിൽ ‘ഭ്രമയുഗം’ തകർത്തോടുമ്പോൾ, തെലുങ്കിൽ ‘യാത്ര 2’ കനത്ത പരാജയമായിരിക്കുകയാണ്. മമ്മൂട്ടി അഭിനയിച്ച് തെലുങ്കിൽ സൂപ്പർ ഹിറ്റ് ആയ ചിത്രമായിരുന്നു ‘യാത്ര’. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് യാത്ര 2 എത്തിയത്. ഫെബ്രുവരി 8ന് റിലീസായ ചിത്രം രണ്ട് കോടിയിലേറെ ഓപ്പണിംഗ് കളക്ഷൻ നേടിയത്. 50 കോടിയിലേറെ ബജറ്റിൽ ഒരുക്കിയ ചിത്രത്തിന്റെ […]

1 min read

അന്ന് മമ്മൂട്ടി ചിത്രത്തിൽ ആൾക്കൂട്ടത്തിൽ നിന്ന പയ്യൻ മമ്മൂട്ടി ചിത്രത്തിനൊപ്പം കട്ടയ്ക്ക് നില്‍ക്കുന്നു….!!

കേരള ബോക്സ് ഓഫിസില്‍ ഇത് സിനിമകളുടെ നല്ല കാലമാണ്. നസ്‍ലെൻ നായകനായ പ്രേമലുവും മമ്മൂട്ടി ചിത്രം ഭ്രമയുഗവും വൻ കുതിപ്പാണ് നടത്തുന്നത്. ഇന്നലെ മാത്രം പ്രേമലു നേടിയത് മൂന്ന് കോടിയോളം ആണെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ പറയുന്നു. ചിത്രം ആഗോളതലത്തിൽ 50 കോടിയിലേക്ക് കുതിക്കുകയാണ്. അതായത് 2024 ലെ ആദ്യത്തെ 50 കോടി ക്ലബ് മലയാള ചിത്രം ആയിരിക്കും പ്രേമലു എന്നാണ് ഇപ്പോള്‍ ട്രേഡ് അനലിസ്റ്റുകള്‍ പ്രവചിക്കുന്നത്. യുവ പ്രണയത്തിന്റെ പുതിയ കാല കഥ പ്രമേയമായ പ്രേമലുവിന് […]

1 min read

“മമ്മൂട്ടിക്കോ ഇപ്പോഴുള്ള മറ്റാർക്കെങ്കിലുമൊ അഭിനയിച്ചെത്താനാവാത്ത സ്ഥാനത്താണ് മോഹൻലാൽ” ; കുറിപ്പ് വൈറൽ

മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടിയും മോഹൻലാലും. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി മലയാള സിനിമയുടെ നെടുംതൂണുകളായി നിൽക്കുന്നവർ. ഇവരെ പോലെ മലയാളി പ്രേക്ഷകരെ സ്വാധീനിച്ച മറ്റു താരങ്ങൾ ഉണ്ടോ എന്നത് പോലും സംശയമാണ്. പുതിയ താരങ്ങൾ നിരവധി മലയാള സിനിമയിൽ പിറവിയെടുത്തിട്ടും മോഹൻലാൽ, മമ്മൂട്ടി എന്നീ താരങ്ങളുടെ സിംഹാസനം കയ്യടക്കാൻ പോകുന്ന തരത്തിലുള്ള വിസ്മയ പ്രകടനം ഒരാൾ പോലും ഇതുവരെയും കാഴ്ചവെച്ചിട്ടില്ല. മാത്രമല്ല. മോഹൻലാലിനും മമ്മൂട്ടിക്കും ലഭിച്ച പോലുള്ള സിനിമകളുടെയും കഥാപാത്രങ്ങളുടെയും അഭാവം മലയാള സിനിമയിലുണ്ട്. ഇപ്പോഴിതാ […]

1 min read

”ഭ്രമയു​ഗത്തിൽ അർജുൻ അശോകന് പകരം നിശ്ചയിച്ചയിച്ചിരുന്നത് ആസിഫ് അലിയെ”; ചെയ്യാൻ പറ്റാത്തതിന്റെ കാരണം വ്യക്തമാക്കി ആസിഫ്

മമ്മൂട്ടി ​ഗ്രേ ഷേ‍ഡിലെത്തിയ രാഹുൽ സദാശിവൻ സംവിധാനം ചെയ്ത സിനിമയാണ് ഭ്രമയു​ഗം. മിസ്റ്ററി – ഹൊറർ ജോണറിലിറങ്ങിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്. മമ്മൂട്ടിയുടെ പ്രകടനത്തിനൊപ്പം അർജുൻ അശോകന്റെയും സിദ്ധാർത്ഥ് ഭരതന്റെയും കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങൾ കൂടിയായിരുന്നു ചിത്രത്തിലേത്. ഇരുവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാൽ അർജുൻ അശോകൻ ചെയ്ത കഥാപാത്രം ചെയ്യേണ്ടിയിരുന്നത് ആസിഫ് അലി ആയിരുന്നു. പക്ഷേ മറ്റ് സിനിമകളുമായി ഡേറ്റ് ക്ലാഷ് ഉള്ളതുകൊണ്ടാണ് ആസിഫ് അലി ഭ്രമയുഗത്തിൽ നിന്നും പിന്മാറിയത്. […]