26 Jan, 2025
1 min read

വരുന്നു മോഹന്‍ലാലിന്റെ ആക്ഷനും ഇമോഷനും നിറഞ്ഞ ബിഗ് ബജറ്റ് എന്റര്‍ടെയ്‌നര്‍ ചിത്രം; ‘വൃഷഭ’ ചിത്രീകരണം ഉടന്‍

മോഹന്‍ലാലിനെ നായകനാക്കി നന്ദ കിഷോര്‍ സംവിധാനം ചെയ്യുന്ന ഒരു പാന്‍ ഇന്ത്യന്‍ ചിത്രം അണിയറയില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന പ്രോജക്ടില്‍ തെലുങ്കില്‍ നിന്നൊരു സൂപ്പര്‍ താരം കൂടി അഭിനയിക്കും. മലയാളം, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളില്‍ മൊഴിമാറ്റിയും ചിത്രം പ്രദര്‍ശനത്തിനെത്തും. അച്ഛനും മകനും തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെയും പ്രതികാരത്തിന്റെയും കഥപറയുന്ന ചിത്രത്തിന് ‘വൃഷഭ’യെന്നാണ് പേരിട്ടിരിക്കുന്നത്. ആക്ഷനും ഇമോഷനും നിറഞ്ഞ ബിഗ് ബജറ്റ് എന്റര്‍ടെയ്‌നറായിരിക്കും ചിത്രമെന്നാണ് സൂചന. എവിഎസ് സ്റ്റുഡിയോസിന്റെ ബാനറില്‍ അഭിഷേക് വ്യാസ്, പ്രവീര്‍ […]

1 min read

ഫൈറ്റ് സീനുകളില്‍ മുന്നില്‍ മോഹന്‍ലാല്‍, മമ്മൂട്ടിയുടെ കൈ പൊങ്ങില്ലെന്ന് ഭീമന്‍ രഘു

മലയാള സിനിമയില്‍ വില്ലന്‍ കഥാപാത്രത്തിലൂടെ തിളങ്ങി പ്രേക്ഷകരുടെ മനംകവര്‍ന്ന നടനാണ് ഭീമന്‍ രഘു. മാത്രമല്ല, വില്ലന്‍ കഥാപാത്രം എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ പ്രേക്ഷകരുടെ മനസിലേയ്ക്ക് ആദ്യം ഓടിയെത്തുന്ന പേരുകളില്‍ ഒന്നാണ് ഭീമന്‍ രഘു. രൂപം കൊണ്ടും ഭാവം കൊണ്ടും ഏത് വില്ലന്‍ കഥാപാത്രത്തെയും മികച്ച രീതിയില്‍ അവതരിപ്പിക്കുന്ന ഭീമന്‍ രഘു സമീപ കാലത്ത് കോമഡി കഥാപാത്രങ്ങളിലേയ്ക്ക് മാറിയിരുന്നു. അതുപോലെ, മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സുരേഷ് ഗോപിയുടെയുമെല്ലാം വില്ലനായി നിരവധി ചിത്രങ്ങളില്‍ ഭീമന്‍ രഘു അഭിനയിച്ചിട്ടുണ്ട്. മൂന്ന് സൂപ്പര്‍ […]

1 min read

‘കണ്ണൂര്‍ സ്‌ക്വാഡ്’ ടീം വയനാട്ടിലേക്ക്; മമ്മൂട്ടി ചിത്രം പുരോഗമിക്കുന്നു

മമ്മൂട്ടിയെ നായകനാക്കി റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കണ്ണൂര്‍ സ്‌ക്വാഡ്’. ഫെബ്രുവരി 15ന് തുടങ്ങിയ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. സിനിമയുടെ പൂനെ ഷെഡ്യൂള്‍ കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. ഇപ്പോഴിതാ കണ്ണൂര്‍ സ്‌ക്വാഡ് ടീം ഷൂട്ടിങിനായി വയനാട്ടിലേക്ക് തിരിച്ചുവന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. വയനാട്ടില്‍ 10 ദിവസത്തെ ഷെഡ്യൂളാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്. ഇതിന് ശേഷം എറണാകുളത്തും ചില രംഗങ്ങള്‍ ചിത്രീകരിക്കും. ഈ രംഗങ്ങള്‍ക്ക് ശേഷമായിരിക്കും സിനിമ പാക്കപ്പ് ചെയ്യുക എന്നാണ് സൂചന. അതേസമയം, ചിത്രത്തിന്റെ […]

1 min read

തിയേറ്ററുകളില്‍ പ്രേക്ഷകരെ ‘രോമാഞ്ചം’ കൊള്ളിച്ച രോമാഞ്ചം ഒരുമാസം കൊണ്ട് നേടിയത്

നവാഗതനായ ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രമാണ് രോമാഞ്ചം. മൂന്ന് കോടിയില്‍ താഴെ ബഡ്ജറ്റില്‍ ഒരുക്കിയ ഹൊറര്‍ കോമഡി ചിത്രമായ ‘രോമാഞ്ചം’ ഫെബ്രുവരി മൂന്നിനാണ് തിയേറ്ററുകളില്‍ എത്തിയത്. പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. മികച്ച കോമഡി ടൈമിംഗ്, നന്നായി നിര്‍വ്വഹിച്ച ഹൊറര്‍ സീക്വന്‍സുകള്‍ എന്നിവ ‘രോമാഞ്ച’ത്തിന്റെ പ്രധാന ഹൈലൈറ്റുകളാണെന്ന് പറയപ്പെടുന്നു. അതുപോലെ മലയാളത്തില്‍ നിന്നും ഈ വര്‍ഷത്തെ ആദ്യ ബോക്‌സ് ഓഫീസ് ഹിറ്റ് ചിത്രമാണ് രോമാഞ്ചം. ചിത്രം നാലാം വാരത്തില്‍ എത്തിയപ്പോള്‍ കേരളത്തില്‍ 197 […]

1 min read

സംവിധായകനായി അരങ്ങേറ്റം കുറിച്ച് ഭീമന്‍ രഘു; ‘ചാണ’ റിലീസ് തീയതി പ്രഖ്യാപിച്ചു

വില്ലന്‍ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ തിളങ്ങിയ നടനാണ് ഭീമന്‍ രഘു. പിന്നീട് ഹാസ്യ നടനായും മലയാളത്തില്‍ സജീവമായി. എന്നാല്‍ ഇപ്പോള്‍ ഇതാ ‘ചാണ’എന്ന സിനിമയിലൂടെ താരം സംവിധാന രംഗത്ത് അരങ്ങേറ്റം കുറിക്കുകയാണ്. ഭീമന്‍ രഘു തന്നെയാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കവിയൂര്‍ പൊന്നമ്മ, ജനാര്‍ദ്ദന്‍, അജു വര്‍ഗീസ് തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജി അയിലറയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിക്കുന്നത്. ചിത്രം ഈ മാസം 17 ന് തിയേറ്ററുകളില്‍ എത്തും. […]

1 min read

ഇന്ത്യന്‍ കളക്ഷനില്‍ നിന്ന് 500 കോടി ക്ലബ്ബിലും ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 1000 കോടി ക്ലബ്ബിലും ഇടം നേടി മുന്നോട്ട് കുതിച്ച് പഠാന്‍

നാല് വര്‍ഷത്തിനു ശേഷം ഷാരൂഖ് ഖാന്‍ നായകനായി എത്തിയ ചിത്രമാണ് പഠാന്‍. ഒരു മാസത്തിനിപ്പുറവും പുതുതായി ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തു കൊണ്ടിരിക്കുകയാണ് ഈ ചിത്രം. ബോളിവുഡ് സിനിമകളുടെ ചരിത്രത്തില്‍ തന്നെ രാജ്യത്ത് ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രമെന്ന റെക്കോര്‍ഡും പഠാന്‍ നേടി കഴിഞ്ഞു. ഇന്ത്യന്‍ കളക്ഷനില്‍ നിന്ന് 500 കോടി ക്ലബ്ബിലും ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 1000 കോടി ക്ലബ്ബിലും ഇടംപിടിച്ച പഠാന്‍ ജനുവരി 25 നാണ് തിയേറ്ററുകളില്‍ എത്തിയത്. റിലീസിന്റെ ഏഴാം വാരത്തിലും […]

1 min read

ജോഷിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം ‘ പൊറിഞ്ചു മറിയം ജോസ്’ തെലുങ്കിലേക്ക്

ജോഷി സംവിധാനം ചെയ്ത് 2019 ഓഗസ്റ്റ് 23ന് തിയേറ്ററുകളില്‍ എത്തിയ ചിത്രമായിരുന്നു പൊറിഞ്ചു മറിയം ജോസ്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, നൈല ഉഷ, ചെമ്പന്‍ വിനോദ് ജോസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ജോഷി ഈ സിനിമ സംവിധാനം ചെയ്തത്. കീര്‍ത്തന മൂവീസിന്റെ ബാനറില്‍ റെജിമോന്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ കഥയും തിരക്കഥയും അഭിലാഷ് എന്‍ ചന്ദ്രന്റേതാണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രഹണം. സംഗീതം ജേക്സ് ബിജോയ്. […]

1 min read

മമ്മൂട്ടി ചിത്രം ‘ക്രിസ്റ്റഫർ’ ഒടിടിയില്‍ എത്തി

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് ക്രിസ്റ്റഫര്‍. ‘ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്ന ടാഗ് ലൈനോടെ തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. ചിത്രം ഇപ്പോള്‍ ഒടിടിയില്‍ എത്തിയിരിക്കുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയിലാണ് ഉദയ്കൃഷ്ണന്റെ തിരക്കഥയില്‍ ഒരുങ്ങിയ ‘ക്രിസ്റ്റഫര്‍’ എത്തിയിരിക്കുന്നത്. സ്ത്രീകള്‍ക്ക് എതിരെ അതിക്രമം കാണിക്കുന്നവരെ നിയമത്തിനോ കോടതിക്കോ വിട്ടു കൊടുക്കാതെ സ്‌പോട്ടില്‍ തന്നെ ശിക്ഷ വിധിക്കുന്ന ‘DPCAW’ എന്ന അന്വേഷണ ഏജന്‍സിയുടെ തലവനായ ‘ക്രിസ്റ്റഫര്‍’ എന്ന ടൈറ്റില്‍ […]

1 min read

‘കൊടുക്കുന്ന വേഷം വിസ്മയമാക്കുന്ന മലയാളത്തിന്റെ അഭിമാനം’; മമ്മൂട്ടിയെ കുറിച്ച് അസീസ് നെടുമങ്ങാട്

മിനിസ്‌ക്രീനിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന അസീസ് നെടുമങ്ങാട്, മലയാള ടെലിവിഷന്‍ കോമഡി ഷോകളിലൂടെ പ്രേക്ഷ ശ്രദ്ധ നേടി. പിന്നീട് നിരവധി സിനിമകളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് വെള്ളത്തിരയിലും തിളങ്ങി. അടുത്ത കാലത്ത് റിലീസ് ജയ ജയ ജയ ഹേ എന്ന ചിത്രത്തിലെ അസീസിന്റെ കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ച് അസീസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. മമ്മൂട്ടിയെ നായകനാക്കി റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. ചിത്രത്തില്‍ മമ്മൂട്ടിയ്ക്ക് ഒപ്പം […]

1 min read

തുറമുഖം റിലീസ് ചെയ്യാന്‍ വൈകിയതിന്റെ കാരണം വെളിപ്പെടുത്തി നിവിന്‍ പോളി

നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് തുറമുഖം. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ചിത്രത്തിന്റെ റിലീസിന് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രം മാര്‍ച്ച് 10ന് തിയേറ്ററുകളില്‍ എത്തും. ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസ് ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്. നിരവധി പ്രതിസന്ധികളെ മറികടന്നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. മൂന്ന് തവണ റിലീസ് മാറ്റിവച്ച ചിത്രമാണ് തുറമുഖം. അതിന് പിന്നില്‍ നിര്‍മ്മാതാവിന്റെ പ്രശ്‌നങ്ങളാണെന്ന് തുറന്നു പറയുകയാണ് ചിത്രത്തിലെ നായകനായ നിവിന്‍ പോളി. […]