ജോഷിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം ‘ പൊറിഞ്ചു മറിയം ജോസ്’ തെലുങ്കിലേക്ക്
1 min read

ജോഷിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം ‘ പൊറിഞ്ചു മറിയം ജോസ്’ തെലുങ്കിലേക്ക്

ജോഷി സംവിധാനം ചെയ്ത് 2019 ഓഗസ്റ്റ് 23ന് തിയേറ്ററുകളില്‍ എത്തിയ ചിത്രമായിരുന്നു പൊറിഞ്ചു മറിയം ജോസ്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, നൈല ഉഷ, ചെമ്പന്‍ വിനോദ് ജോസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ജോഷി ഈ സിനിമ സംവിധാനം ചെയ്തത്. കീര്‍ത്തന മൂവീസിന്റെ ബാനറില്‍ റെജിമോന്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ കഥയും തിരക്കഥയും അഭിലാഷ് എന്‍ ചന്ദ്രന്റേതാണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രഹണം. സംഗീതം ജേക്സ് ബിജോയ്. എഡിറ്റിംഗ് ശ്യാം ശശിധരന്‍.

Porinju Mariyam Jose Movie Review {3.0/5}: Critic Review of Porinju Mariyam Jose by Times of India

ഇപ്പോഴിതാ, ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് വരുന്നെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ദൃശ്യം 2, കപ്പേള, അയ്യപ്പനും കോശിയും അടക്കമുള്ള ചിത്രങ്ങള്‍ തെലുങ്കിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു. തിയേറ്ററുകളില്‍ മികച്ച വിജയം നേടിയ ജോഷി ചിത്രം പൊറിഞ്ചു മറിയം ജോസ് ആണ് ഇപ്പോള്‍ തെലുങ്ക് റീമേക്കിന് ഒരുങ്ങുന്നത്. നിര്‍മ്മാതാക്കളായ അഭിഷേക് അഗര്‍വാള്‍ ആര്‍ട്‌സ് ആണ് തങ്ങളുടെ അടുത്ത പ്രോജക്റ്റ് ആയി ഈ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ബോളിവുഡ് ചിത്രം ദി കശ്മീര്‍ ഫയല്‍സ് ഉള്‍പ്പെടെ നിര്‍മ്മിച്ച ബാനര്‍ ആണിത്.

Porinju Mariyam Jose (2019)| Official Audio Jukebox | Joshiy | Jakes Bejoy - YouTube

അതേസമയം, ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണെന്ന് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നു. തെലുങ്ക് പ്രേക്ഷകരെ മുന്നില്‍ കണ്ട് തിരക്കഥയില്‍ ആവശ്യമായ മാറ്റങ്ങളോടെയാവും ചിത്രം എത്തുക. നായകതാരം ആരെന്നത് പിന്നാലെ പ്രഖ്യാപിക്കുമെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നതെങ്കിലും നാഗാര്‍ജുനയാവും നായകനെന്നാണ് റിപ്പോര്‍ട്ടുകള്‍.

Porinju Mariam Jose movie review and rating by audience: Live updates - IBTimes India

നാഗാര്‍ജുനയുടെ കരിയറിലെ 99-ാമത് ചിത്രമായിരിക്കും ഇത്. തിരക്കഥാകൃത്ത് എന്ന നിലയില്‍ ഇതിനകം ശ്രദ്ധിക്കപ്പെട്ട പ്രസന്ന കുമാറിന്റെ സംവിധാന അരങ്ങേറ്റവുമായിരിക്കും ചിത്രം. ഏതായാലും ഔദ്യോഗിക പ്രഖ്യാപനത്തിനുവേണ്ടി കാത്തിരിക്കുകയാണ് ചിരഞ്ജീവി ആരാധകര്‍.

Prime Video: Porinju Mariyam Jose