‘കൊടുക്കുന്ന വേഷം വിസ്മയമാക്കുന്ന മലയാളത്തിന്റെ അഭിമാനം’; മമ്മൂട്ടിയെ കുറിച്ച് അസീസ് നെടുമങ്ങാട്
1 min read

‘കൊടുക്കുന്ന വേഷം വിസ്മയമാക്കുന്ന മലയാളത്തിന്റെ അഭിമാനം’; മമ്മൂട്ടിയെ കുറിച്ച് അസീസ് നെടുമങ്ങാട്

മിനിസ്‌ക്രീനിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന അസീസ് നെടുമങ്ങാട്, മലയാള ടെലിവിഷന്‍ കോമഡി ഷോകളിലൂടെ പ്രേക്ഷ ശ്രദ്ധ നേടി. പിന്നീട് നിരവധി സിനിമകളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് വെള്ളത്തിരയിലും തിളങ്ങി. അടുത്ത കാലത്ത് റിലീസ് ജയ ജയ ജയ ഹേ എന്ന ചിത്രത്തിലെ അസീസിന്റെ കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ച് അസീസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

Read all Latest Updates on and about Azees Nedumangad

മമ്മൂട്ടിയെ നായകനാക്കി റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. ചിത്രത്തില്‍ മമ്മൂട്ടിയ്ക്ക് ഒപ്പം അസീസും അഭിനയിക്കുന്നുണ്ട്. ഈ ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോയ്ക്ക് ഒപ്പമാണ് മമ്മൂട്ടി നല്‍കുന്ന സപ്പോര്‍ട്ടിനെ കുറിച്ച് അസീസ് തുറന്നു പറഞ്ഞത്. സിനിമയില്‍ ഇന്നലെ കാല്‍വെച്ച തന്നെ പോലുള്ളവര്‍ക്ക് സപ്പോര്‍ട്ട് നല്‍കുന്ന മമ്മൂട്ടി അഭിമാനമാണെന്നാണ് അസീസ് പറയുന്നത്.

azees nedumangad facebook post about actor mammootty nrn

കൊടുക്കുന്ന വേഷം വിസ്മയമാക്കുകയും, കൂടെ അഭിനയിക്കുന്ന ഇന്നലെ മലയാള സിനിമയില്‍ കാല്‍ വെച്ച്തുടങ്ങിയ എന്നെ പോലുള്ള ഈ ചെറിയ കലാകാരന്‍മാരെ സപ്പോര്‍ട് ചെയ്യാന്‍ കാണിക്കുന്ന ഈ വലിയ മനസുണ്ടല്ലോ, വളര്‍ന്നു വരുന്ന ഓരോ കലാകാരന്‍മാര്‍ക്കും മാതൃകായാണ് മലയാളത്തിന്റെ ഈ അഭിമാനം’, എന്നാണ് അസീസ് ഫേസ്ബുക്കില്‍ കുറിച്ചത്.

Kannur Squad first look: Mammootty plays an ASI in investigative thriller | Entertainment News,The Indian Express

അതേസമയം, കണ്ണൂര്‍ സ്‌ക്വാഡിന്റെ ചിത്രീകരണം ഫെബ്രുവരി 15നാണ് ആരംഭിച്ചത്.
മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണവും. മുഹമ്മദ് ഷാഫിയുടേതാണ് ചിത്രത്തിന്റെ കഥ. അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നടന്‍ റോണി ഡേവിഡ് രാജ് ആണ്. മുഹമ്മദ് റാഹില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് സുഷിന്‍ ശ്യാമും എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകറുമാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. പൂനെ, പാലാ, കൊച്ചി, കണ്ണൂര്‍, വയനാട്, അതിരപ്പിള്ളി, മുംബൈ എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

Kannur Squad: Mammootty REVEALS the title of Megastar 421; Drops an exciting update | PINKVILLA