ഇന്ത്യന്‍ കളക്ഷനില്‍ നിന്ന് 500 കോടി ക്ലബ്ബിലും ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 1000 കോടി ക്ലബ്ബിലും ഇടം നേടി മുന്നോട്ട് കുതിച്ച് പഠാന്‍
1 min read

ഇന്ത്യന്‍ കളക്ഷനില്‍ നിന്ന് 500 കോടി ക്ലബ്ബിലും ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 1000 കോടി ക്ലബ്ബിലും ഇടം നേടി മുന്നോട്ട് കുതിച്ച് പഠാന്‍

നാല് വര്‍ഷത്തിനു ശേഷം ഷാരൂഖ് ഖാന്‍ നായകനായി എത്തിയ ചിത്രമാണ് പഠാന്‍. ഒരു മാസത്തിനിപ്പുറവും പുതുതായി ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തു കൊണ്ടിരിക്കുകയാണ് ഈ ചിത്രം. ബോളിവുഡ് സിനിമകളുടെ ചരിത്രത്തില്‍ തന്നെ രാജ്യത്ത് ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രമെന്ന റെക്കോര്‍ഡും പഠാന്‍ നേടി കഴിഞ്ഞു.

Pathan OTT Release Date: When, Where to Watch Shah Rukh Khan, Deepika  Padukone Movie | How-to

ഇന്ത്യന്‍ കളക്ഷനില്‍ നിന്ന് 500 കോടി ക്ലബ്ബിലും ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 1000 കോടി ക്ലബ്ബിലും ഇടംപിടിച്ച പഠാന്‍ ജനുവരി 25 നാണ് തിയേറ്ററുകളില്‍ എത്തിയത്. റിലീസിന്റെ ഏഴാം വാരത്തിലും തിയേറ്ററുകളില്‍ സാന്നിധ്യം അറിയിക്കുന്നുണ്ട്. തൂ ഛൂട്ടീ മേം മക്കാര്‍ അടക്കം ബോളിവുഡില്‍ നിന്നുള്ള പുതിയ റിലീസുകള്‍ എത്തിയിട്ടും ഒരു മാറ്റവുമില്ലാതെ കുതിച്ച് മുന്നേറുകയാണ് പഠാന്‍.

How to Watch 'Pathaan' full movie in HD online free: Shah Rukh Khan movie  available on

ഇക്കഴിഞ്ഞ വാരാന്ത്യത്തിലും ചിത്രം മികച്ച കളക്ഷനാണ് ചിത്രം നേടിയത്. വെള്ളി 1.05 കോടി, ശനി 2.05 കോടി, ഞായര്‍ 2.55 കോടി, തിങ്കള്‍ 75 ലക്ഷം, ചൊവ്വ 1.25 കോടി, ബുധന്‍ 70 ലക്ഷം എന്നിങ്ങനെയാണ് കണക്കുകള്‍. പഠാന്റെ ഹിന്ദി പതിപ്പ് ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയിരിക്കുന്നത് 519 കോടിയാണ്. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് ഭാഷാ പതിപ്പുകള്‍ ഇതുവരെ നേടിയിട്ടുള്ളത് 18.49 കോടിയാണ്. എല്ലാ ഭാഷാ പതിപ്പുകളും ചേര്‍ത്തുള്ള ഇന്ത്യന്‍ കളക്ഷന്‍ 537.49 കോടി ആണെന്നും പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ തരണ്‍ ആദര്‍ശ് അറിയിക്കുന്നു.

Shah Rukh Khan's Birthday: Net Worth, Pathan teaser and more

2018 ല്‍ പുറത്തിറങ്ങിയ സീറോയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനായെത്തുന്ന ചിത്രമാണിത്. സലാം നമസ്‌തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര്‍ ഒക്കെ ഒരുക്കിയ സിദ്ധാര്‍ഥ് ആനന്ദ് ആണ് സംവിധായകന്‍. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നു.

Pathan movie trailer: Pathaan trailer OUT! Shah Rukh Khan blazes in  espionage film, Deepika Padukone looks gorgeous