മമ്മൂട്ടി ചിത്രം ‘ക്രിസ്റ്റഫർ’ ഒടിടിയില്‍ എത്തി
1 min read

മമ്മൂട്ടി ചിത്രം ‘ക്രിസ്റ്റഫർ’ ഒടിടിയില്‍ എത്തി

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് ക്രിസ്റ്റഫര്‍. ‘ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്ന ടാഗ് ലൈനോടെ തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. ചിത്രം ഇപ്പോള്‍ ഒടിടിയില്‍ എത്തിയിരിക്കുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയിലാണ് ഉദയ്കൃഷ്ണന്റെ തിരക്കഥയില്‍ ഒരുങ്ങിയ ‘ക്രിസ്റ്റഫര്‍’ എത്തിയിരിക്കുന്നത്.

Christopher (2023) - IMDb

സ്ത്രീകള്‍ക്ക് എതിരെ അതിക്രമം കാണിക്കുന്നവരെ നിയമത്തിനോ കോടതിക്കോ വിട്ടു കൊടുക്കാതെ സ്‌പോട്ടില്‍ തന്നെ ശിക്ഷ വിധിക്കുന്ന ‘DPCAW’ എന്ന അന്വേഷണ ഏജന്‍സിയുടെ തലവനായ ‘ക്രിസ്റ്റഫര്‍’ എന്ന ടൈറ്റില്‍ കഥാപാത്രമായാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ എത്തിയത്. സ്‌നേഹയാണ് നായികയായി ചിത്രത്തില്‍ എത്തിയത്.

Christopher movie review: A wake-up call after three lovely Mammootty starrers…-Entertainment News , Firstpost

തമിഴ് നടന്‍ ശരത് കുമാറും ഈ ചിത്രത്തില്‍ മമ്മൂട്ടിക്ക് ഒപ്പം പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ‘ക്രിസ്റ്റഫറി’ല്‍ പ്രതി നായക വേഷത്തില്‍ എത്തുന്നത് തമിഴ് നടന്‍ വിനയ് റായ് ആണ്. വിനയ് റായിയുടെ ആദ്യ മലയാള ചിത്രം കൂടിയാണ്. ക്രിസ്റ്റഫര്‍ ആര്‍ഡി ഇല്യൂമിനേഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അമല പോളും, ഐശ്വര്യ ലക്ഷ്മിയും ചിത്രത്തില്‍ നായികമാരായി എത്തിയിരിക്കുന്നു. അമലാ പോളും ഐശ്വര്യ ലക്ഷ്മിയും മമ്മൂട്ടിക്ക് ഒപ്പം ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയായിരുന്നു ‘ക്രിസ്റ്റഫര്‍’.

Christopher Malayalam movie review - The South First

അതേസമയംെ, ‘ആറാട്ട്’ എന്ന ചിത്രത്തിന് ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. 2010 ല്‍ പുറത്തിറങ്ങിയ ‘പ്രമാണി’ക്ക് ശേഷം മമ്മൂട്ടിയും ബി ഉണ്ണികൃഷ്ണനും ഒന്നിച്ച ചിത്രമെന്ന പ്രത്യേകതയും ‘ക്രിസ്റ്റഫറി’നുണ്ട്. ചിത്രത്തില്‍ ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി, ദീപക്ക് പറമ്പോള്‍ തുടങ്ങിയവരോടൊപ്പം പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിട്ടിരുന്നു.

Amala Paul's character poster from Mammootty's Christopher out