സംവിധായകനായി അരങ്ങേറ്റം കുറിച്ച് ഭീമന്‍ രഘു; ‘ചാണ’ റിലീസ് തീയതി പ്രഖ്യാപിച്ചു
1 min read

സംവിധായകനായി അരങ്ങേറ്റം കുറിച്ച് ഭീമന്‍ രഘു; ‘ചാണ’ റിലീസ് തീയതി പ്രഖ്യാപിച്ചു

വില്ലന്‍ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ തിളങ്ങിയ നടനാണ് ഭീമന്‍ രഘു. പിന്നീട് ഹാസ്യ നടനായും മലയാളത്തില്‍ സജീവമായി. എന്നാല്‍ ഇപ്പോള്‍ ഇതാ ‘ചാണ’എന്ന സിനിമയിലൂടെ താരം സംവിധാന രംഗത്ത് അരങ്ങേറ്റം കുറിക്കുകയാണ്. ഭീമന്‍ രഘു തന്നെയാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കവിയൂര്‍ പൊന്നമ്മ, ജനാര്‍ദ്ദന്‍, അജു വര്‍ഗീസ് തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജി അയിലറയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിക്കുന്നത്.

Ottayadi Pathayile | Chana | Tamil Song | Bheeman Raghu | Murali Appadath | Malayalam Movie Songs - YouTube

ചിത്രം ഈ മാസം 17 ന് തിയേറ്ററുകളില്‍ എത്തും. ഉപജീവനത്തിനായി തെങ്കാശിയില്‍ നിന്ന് തന്റെ തൊഴില്‍ ഉപകരണമായ ചാണയുമായി കേരളത്തിലേക്ക് വരുന്ന ഒരു തമിഴ് യുവാവിന്റെ ജീവിതത്തിലുണ്ടാകുന്ന ആകസ്മിക സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തില്‍ രണ്ട് തമിഴ് ഗാനങ്ങളാണ് ഉള്ളത്. പുതുമുഖം മീനാക്ഷി ചന്ദ്രനാണ് ചിത്രത്തിലെ നായിക. രാമന്‍ വിശ്വനാഥ്, രഘുചന്ദ്രന്‍, സമ്മോഹ്, സൂരജ് സുഗതന്‍, കൃഷ്ണന്‍കുട്ടി നായര്‍, സനോജ് കണ്ണൂര്‍, വിഷ്ണു (ഭീമന്‍ പടക്കക്കട), മുരളീധരന്‍ നായര്‍, വിഷ്ണു, മണികണ്ഠന്‍, അജിത്ത്, മീനാക്ഷി ആദിത്യ, സൗമ്യ, സിനി സാനു തുടങ്ങിയ നാടകരംഗത്തെ പ്രശസ്തരും പുതുമുഖങ്ങളായ ശ്രീറാം, അലൈന എന്നീ ബാലതാരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

കിടിലൻ ട്രെയിലറുമായി 'ചാണ'; ചിത്രത്തിൽ ഭീമന്‍ രഘു അസാമാന്യ വേഷപ്പകര്‍ച്ചയിൽ - Malabar News - Most Reliable & Dependable News Portal

കെ സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. സ്വീറ്റി പ്രൊഡക്ഷന്‍സ് നിര്‍മ്മാണവും വിതരണവും നിര്‍വ്വഹിക്കുന്നു. നിര്‍മ്മാണം കെ ശശീന്ദ്രന്‍ കണ്ണൂര്‍, കഥ, തിരക്കഥ, സംഭാഷണം അജി അയിലറ, ഡി ഒ പി ജെറിന്‍ ജയിംസ്, അസോസിയേറ്റ് ഡയറക്ടര്‍ രാമന്‍ വിശ്വനാഥന്‍, എഡിറ്റര്‍ ഐജു ആന്റു, മേക്കപ്പ് ജയമോഹന്‍, കോസ്റ്റ്യൂംസ് ലക്ഷ്മണന്‍, ആര്‍ട്ട് അജയ് വര്‍ണ്ണശാല, ഗാനരചന ലെജിന്‍ ചെമ്മാനി, കത്രീന ബിജിമോള്‍, മ്യൂസിക് മുരളി അപ്പാടത്ത്, പശ്ചാത്തല സംഗീതം മണികുമാരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രൂപേഷ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് അനില്‍ കണ്ടനാട്. ഡി ഐ രഞ്ജിത്ത് ആര്‍ കെ, സ്റ്റുഡിയോ കെ സ്റ്റുഡിയോ കൊച്ചി, സ്റ്റില്‍സ് ലാലു വേട്ടമുക്ക്, ശ്രീക്കുട്ടന്‍, പി ആര്‍ ഓ പി ആര്‍ സുമേരന്‍, ഡിസൈന്‍ സജീഷ് എം ഡിസൈന്‍സ്.

Bheeman Raghu | 'Chana', actor Bheeman Raghu becomes the director - time.news - Time News