‘കണ്ണൂര്‍ സ്‌ക്വാഡ്’ ടീം വയനാട്ടിലേക്ക്; മമ്മൂട്ടി ചിത്രം പുരോഗമിക്കുന്നു
1 min read

‘കണ്ണൂര്‍ സ്‌ക്വാഡ്’ ടീം വയനാട്ടിലേക്ക്; മമ്മൂട്ടി ചിത്രം പുരോഗമിക്കുന്നു

മമ്മൂട്ടിയെ നായകനാക്കി റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കണ്ണൂര്‍ സ്‌ക്വാഡ്’. ഫെബ്രുവരി 15ന് തുടങ്ങിയ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. സിനിമയുടെ പൂനെ ഷെഡ്യൂള്‍ കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. ഇപ്പോഴിതാ കണ്ണൂര്‍ സ്‌ക്വാഡ് ടീം ഷൂട്ടിങിനായി വയനാട്ടിലേക്ക് തിരിച്ചുവന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. വയനാട്ടില്‍ 10 ദിവസത്തെ ഷെഡ്യൂളാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്. ഇതിന് ശേഷം എറണാകുളത്തും ചില രംഗങ്ങള്‍ ചിത്രീകരിക്കും. ഈ രംഗങ്ങള്‍ക്ക് ശേഷമായിരിക്കും സിനിമ പാക്കപ്പ് ചെയ്യുക എന്നാണ് സൂചന.

കണ്ണൂർ സ്‌ക്വാഡ് വയനാട്ടിലേക്ക്; മമ്മൂട്ടി ചിത്രം പുരോഗമിക്കുന്നു

അതേസമയം, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. വേറിട്ട ഗെറ്റപ്പിലുള്ള പോലീസ് കഥാപാത്രമാകും മമ്മൂട്ടിയുടേതെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംങ് കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, എറണാകുളം, തിരുവനന്തപുരം, പാലാ, പൂനെ, മുംബൈ, ഉത്തര്‍പ്രദേശ്, മംഗളൂരു, ബെല്‍ഗം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലാണ്. ഛായാഗ്രാഹകന്‍ റോബി വര്‍ഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

The new schedule of 'Kannur Squad' begins; Beloved actor Mammootty drives himself to Pune | 'കണ്ണൂര്‍ സ്‌ക്വാഡ്' ന്റെ പുതിയ ഷെഡ്യൂളിന് തുടക്കം ; പുനെയിലേക്ക് സ്വയം വാഹനമോടിച്ച് ...

മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണവും. നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, കാതല്‍ എന്നിവയ്ക്കു ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രമാണ് ഇത്. മുഹമ്മദ് ഷാഫിയുടേതാണ് ചിത്രത്തിന്റെ കഥ. അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നടന്‍ റോണി ഡേവിഡ് രാജ് ആണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. എസ് ജോര്‍ജ് ആണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

കണ്ണൂര്‍ സ്‍ക്വാഡ്' പൂനെയിലെത്തി, കൂടെ മമ്മൂട്ടിയും; ലൊക്കേഷന്‍ വീഡിയോ | Mammootty's Kannur Squad Movie location video

ലൈന്‍ പ്രൊഡ്യൂസര്‍ സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് ജിബിന്‍ ജോണ്‍, അരിഷ് അസ്ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാന്‍ റിജോ നെല്ലിവിള, പ്രൊഡക്ഷന്‍ ഡിസൈനര്‍ ഷാജി നടുവില്‍, മേക്കപ്പ് റോണെക്സ് സേവ്യര്‍, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, അഭിജിത്, സൗണ്ട് ഡിസൈന്‍ ടോണി ബാബു എംപിഎസ്ഇ, അസോസിയേറ്റ് ഡയറക്ടേഴ്സ് വി ടി ആദര്‍ശ്, വിഷ്ണു രവികുമാര്‍, വി എഫ് എക്സ് ഡിജിറ്റല്‍ ടര്‍ബോ മീഡിയ, സ്റ്റില്‍സ് നവീന്‍ മുരളി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വിഷ്ണു സുഗതന്‍, അനൂപ് സുന്ദരന്‍, ഡിസൈന്‍ ഏയ്സ്തെറ്റിക് കുഞ്ഞമ്മ. ചിത്രത്തിന്റെ ഓവര്‍സീസ് വിതരണം സമദ് ട്രൂത്തിന്റെ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് ആണ്. പി ആര്‍ ഒ പ്രതീഷ് ശേഖര്‍.

Kannur Squad: Mammootty wraps up Mumbai schedule- The New Indian Express