22 Jan, 2025
1 min read

”റിയലിസ പായസം കുടിച്ചു മയങ്ങി കിടക്കുന്ന പ്രേക്ഷകരുടെ സുഖ മയക്കത്തെയാണ് ‘മഹാവീര്യര്‍’ അലോസരപ്പെടുത്തുന്നത്” ; സംവിധായകന്‍ രഞ്ജന്‍ പ്രമോദ്

എബ്രിഡ് ഷൈന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘മഹാവീര്യര്‍’കഴിഞ്ഞ ആഴ്ച്ചയാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ആസിഫ് അലിയും നിവിന്‍ പോളിയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ഫാന്റസിയും ടൈം ട്രാവലും നിറഞ്ഞ മഹാവീര്യര്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു. ഇപ്പോഴിതാ മഹാവീര്യര്‍ ചിത്രത്തെക്കുറിച്ച് തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജന്‍ പ്രമോദ് എഴുതിയ ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്. കാലങ്ങളായി റിയലിസ പായസം കുടിച്ചു മയങ്ങി കിടക്കുന്ന പ്രേക്ഷകരെ അലോസരപ്പെടുത്തുന്ന മഹാവീര്യര്‍ എന്നാണ് അദ്ദേഹം കുറിപ്പില്‍ […]

1 min read

‘മമ്മൂട്ടിയുടെ ആ സിനിമയിലെ ഡബ്ബിങ്ങും വോയ്സ് മോഡുലേഷനും മോഹന്‍ലാലിനോട് കേട്ട് പഠിക്കാന്‍ പറഞ്ഞു’: ഫാസില്‍

കലാമൂല്യവും കച്ചവടസാധ്യതയുമുള്ള സിനിമകള്‍ ചെയ്ത് മലയാളികളുടെ മനസ്സില്‍ ഇടം നേടിയ സംവിധായകനാണ് ഫാസില്‍. മിമിക്രിയിലൂടെയും നാടകങ്ങളിലൂടെയുമാണ് ഫാസിലിന്റെ കലാജീവിതം തുടങ്ങുന്നത്. നാലു പതിറ്റാണ്ടിനടുത്ത സിനിമാജീവിതത്തിനിടയില്‍ തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി നിരവധി സിനിമകളാണ് ഫാസില്‍ സംവിധാനം ചെയ്തത്. മലയാള സിനിമയുടെ വാണിജ്യപരവും കലാപരവുമായ നിലനില്‍പ്പിന് ഫാസില്‍ നല്‍കിയ സംഭാവന ഏറെ വലുതാണ്. ഇപ്പോഴിതാ മമ്മൂട്ടിയെയും മോഹന്‍ലാലിനെക്കുറിച്ചുമൊക്കെ പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മലയന്‍കുഞ്ഞ് സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടെയാണ് പഴയ കാല ഓര്‍മകളും മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും സ്ട്രെങ്ത്തും […]

1 min read

‘കടുവ’യുടെ ഒടിടി റിലീസ് തടയണം ; വീണ്ടും പരാതിയുമായി കുറുവച്ചന്‍

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ തിയേറ്ററുകളില്‍ ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. സമീപകാലത്ത് തിയറ്ററുകളില്‍ ശ്രദ്ധ നേടിയ പൃഥ്വിരാജിന്റെ തന്നെ ജനഗണമനയേക്കാള്‍ മികച്ച ഓപണിംഗ് കളക്ഷനാണ് ചിത്രം നേടിയത്. ബോക്‌സ് ഓഫീസില്‍ ‘കടുവ’യുടെ കളക്ഷന്‍ 40 കോടി കടന്നെന്നാണ് റിപ്പോര്‍ട്ട്. ഈ ചിത്രം ഒരുങ്ങുന്ന സമയം മുതല്‍ക്ക് തുടങ്ങിയ നിയമ പ്രശ്‌നങ്ങള്‍ ഇപ്പോഴും നീളുകയാണ്. ഏറെ നാളത്തെ നിയമ പോരാട്ടത്തിന് ഒടുവില്‍ ജൂലൈ ഏഴിനാണ് ചിത്രം റിലീസ് ചെയ്തത്. മികച്ച വിജയം നേടിയ […]

1 min read

‘നായര്‍ സാബ്, ന്യൂ ഡല്‍ഹിയെല്ലാം പാന്‍ ഇന്ത്യന്‍ ചിത്രങ്ങള്‍ ആയിരുന്നു, ഇന്ന് പാന്‍ ഇന്ത്യയെ പറ്റി പറയുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല ‘ ; ദുല്‍ഖര്‍ സല്‍മാന്‍

യുവതാരങ്ങള്‍ക്കിടയില്‍ സൂപ്പര്‍ താരമാണ് കുഞ്ഞിക്ക എന്ന് വിളിപ്പേരുള്ള ദുല്‍ഖര്‍ സല്‍മാന്‍. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകനെന്ന ലേബലില്‍ സിനിമയിലേക്ക് എത്തിയ ദുല്‍ഖര്‍ പിന്നീട് തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള മലയാളി താരമായി. ബോളിവുഡിലും താരം തന്റെ സാന്നിധ്യം അറിയിച്ചു. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്റ് ഷോയാണ് ദുല്‍ഖറിന്റെ ആദ്യ സിനിമ. പിന്നീട് ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രം ഹിറ്റായതിന് ശേഷം സിനിമാ നിര്‍മാതാക്കളെല്ലാം ഡേറ്റിന് വേണ്ടി ക്യൂ നില്‍ക്കുന്ന കാഴ്ച്ചയായിരുന്നു. പിന്നണി ഗായകന്‍ എന്നീ നിലകളിലും ദുല്‍ഖര്‍ സിനിമാ […]

1 min read

‘മമ്മൂട്ടിയാണ് ഫോണില്‍ വിളിക്കുന്നത് എന്ന് പറഞ്ഞ് തന്നാല്‍ എഴുന്നേറ്റ് നിന്ന് സംസാരിക്കും’ ; മമ്മൂട്ടിയുമായുള്ള സൗഹൃദത്തെക്കുറിച്ച് സുരേഷ് ഗോപി

ഒരുകാലത്ത് സുരേഷ് ഗോപി – മമ്മൂട്ടി കോംബിനേഷന്‍ സിനിമകളെല്ലാം തിയേറ്ററുകളില്‍ വലിയ ആരവം തീര്‍ത്തിരുന്നു. പപ്പയുടെ സ്വന്തം അപ്പൂസ്, ധ്രുവം, ന്യൂഡല്‍ഹി, ദ കിങ് തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലെല്ലാം മമ്മൂട്ടിയും സുരേഷ് ഗോപിയും ഒന്നിച്ച് അഭിനയിച്ച് ഹിറ്റാക്കിയ ചിത്രങ്ങളായിരുന്നു. ഒരേ സമയത്തായിരുന്നു ഇരുവരും അഭിനയിക്കാന്‍ തുടങ്ങിയത്. ഇരുവരും വളരെ അടുത്ത സുഹൃത്ത് ബന്ധം സൂക്ഷിക്കുന്നവരാണ് ഇരുവരും. എന്നാല്‍ ഇടയ്ക്ക് ഇരുവരും തമ്മില്‍ കടുത്ത ശത്രുതയിലായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും തമ്മിലുള്ള പിണക്കമെല്ലാം അവസാനിച്ചത്. മമ്മൂട്ടിയുമായുള്ള ബന്ധത്തിന് […]

1 min read

‘അന്നേ ഞാന്‍ പറഞ്ഞിരുന്നു സുരേഷ് ഗോപി സുപ്പര്‍സ്റ്റാറാകുമെന്ന് ‘ ; ഷാജി കൈലാസ് വെളിപ്പെടുത്തുന്നു

മലയാള സിനിമയിലെ സൂപ്പര്‍ താരമാണ് സുരേഷ് ഗോപി. തീപ്പൊരി ഡയലോഗുകളുമായി സ്‌ക്രീന്‍ തീപടര്‍ത്തിയ ആക്ഷന്‍ കിംങാണ് സുരേഷ് ഗോപി. പോലീസായും അധോലോക നായകനായുമെല്ലാം പ്രേക്ഷക മനസില്‍ ഇടം നേടിയ താരമാണ്. ത്രില്ലര്‍ ജോണറില്‍ 1989ല്‍ പുറത്തിറങ്ങി സുരേഷ് ഗോപി ചിത്രമായിരുന്നു ന്യൂസ്. ജഗദീഷ് രചന നിര്‍വ്വഹിച്ച ഈ സിനിമയിലൂടെയാണ് ഷാജി കൈലാസ് എന്ന ഹിറ്റ് സംവിധായകന്‍ സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴിതാ ഷാജി കൈലാസിന്റെ ഒരു അഭിമുഖമാണ് വൈറലാവുന്നത്. ന്യൂസ് എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിന് മുമ്പ് സുരേഷ് […]

1 min read

മാസ്സ് ഡയറക്ടർ ടിനു പാപ്പച്ചന്റെ നായകൻ കുഞ്ചാക്കോ ബോബൻ! ഈ മാസ്സ്ചിത്രം ട്രെൻഡ് സെറ്റർ ആവുമെന്ന് അഭ്യൂഹങ്ങൾ

മലയാള സിനിമയിലെ യുവ സംവിധായകരില്‍ മലയാളികളുടെ പ്രിയപ്പെട്ട ഒരാളാണ് ടിനു പാപ്പച്ചന്‍. ലിജോ ജോസ് പെല്ലിശേരിയുടെ അസിസ്റ്റന്റ് ആയിരുന്ന ടിനു പാപ്പച്ചന്‍ ആന്റണി വര്‍ഗീസിനെ നായകനാക്കി ഒരുക്കിയ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിലൂടെ ആണ് സ്വതന്ത്ര സംവിധായകന്‍ ആയി അരങ്ങേറ്റം കുറിച്ചത്. ചിത്രം വന്‍ഹിറ്റായതോടെ ടിനു പാപ്പച്ചനെ മലയാളികള്‍ ഏറ്റെടുക്കുകയായിരുന്നു. ഇതിന് ശേഷം ടിനു സംവിധാനം ചെയ്ത ചിത്രമായിരുന്നു അജഗജാന്തരം. ചിത്രം തിയേറ്ററുകളെ ഇളക്കി മറിക്കുകയായിരുന്നു. ബോക്‌സ്ഓഫീസിലും മികച്ച കളക്ഷന്‍ ചിത്രത്തിന് നേടാന്‍ സാധിച്ചിരുന്നു. അജഗജാന്തരം എന്ന […]

1 min read

‘ഐ ലവ് യൂ’ എന്നായിരുന്നു മമ്മൂക്കയുടെ മറുപടി’ ; ‘ദേവദൂതര്‍’ ഗാനം മമ്മൂക്കയെ ആദ്യം കാണിച്ചപ്പോൾ.. കുഞ്ചാക്കോ ബോബന്‍ പറയുന്നു

കാതോട് കാതോരമെന്ന ചിത്രത്തിലെ ദേവദൂതര്‍ പാടിയെന്ന ഗാനത്തില്‍ ഡാന്‍സ് കളിച്ചുള്ള കുഞ്ചാക്കോ ബോബന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുന്നത്. ഉത്സവപ്പറമ്പില്‍ ആരേയും കൂസാതെ പാട്ടുമായി ഒരു ബന്ധവുമില്ലാത്ത രീതിയില്‍ ഡാന്‍സ് ചെയ്യുന്ന ചാക്കോച്ചന്റെ വീഡിയോ ക്ഷണനേരം കൊണ്ടായിരുന്നു സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടിയത്. 1985ല്‍ മമ്മൂട്ടിയും സരിതയും അഭിനയിച്ച കാതോട് കാതോരം എന്ന ചിത്രത്തിലെ പാട്ടിന്റെ റീമേക്ക് വേര്‍ഷനാണ് പുറത്ത് വിട്ടത്. കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ന്നാ […]

1 min read

മലയാളത്തിലെ ആദ്യത്തെ 200 കോടി ക്ലബ് “റോഷാക്ക്” നേടുമോ ? മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രത്തിന്റെ പുറത്തുവരുന്ന അപ്‌ഡേറ്റുകള്‍

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്. പ്രഖ്യാപനസമയം മുതല്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. പേരിലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധനേടിയ ചിത്രം കൂടിയാണ് റോഷാക്ക്. ചിത്രത്തിന്റെ ഷൂട്ടിംങ് നേരത്തെ പൂര്‍ത്തിയായിരുന്നു. ദുബൈയില്‍ ആയിരുന്നു സിനിമയുടെ അവസാന ഷെഡ്യൂള്‍ ചിത്രീകരിച്ചത്. ചിത്രത്തില്‍ നടന്‍ ആസിഫലി അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. റോഷാക്ക് സെറ്റില്‍ ആസിഫ് എത്തിയത് സോഷ്യല്‍ മീഡിയകളിലെല്ലാം വലിയ വാര്‍ത്തയായിരുന്നു. ആസിഫിന്റെ ചിത്രങ്ങളും വീഡിയോസും വൈറലായിരുന്നു. ഇപ്പോഴിതാ റോഷാക്കിന്റെ എഡിറ്റിംങ് ജോലികള്‍ പുരോഗമിച്ചുവരുകയാണ്. കഴിഞ്ഞ […]

1 min read

“മമ്മൂട്ടിക്ക് പത്മഭൂഷണ്‍ ലഭിക്കാത്തതിന് പിന്നില്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയം” ; ജോണ്‍ ബ്രിട്ടാസ്

പതിറ്റാണ്ടുകളായി മലയാളസിനിമയിലെ മഹാസാന്നിധ്യമായി നിലകൊള്ളുന്ന നടനാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. കരിയറിന്റെ ഓരോ ഘട്ടത്തിലും അത്ഭുതപ്പെടുത്തുന്ന പാഠപുസ്തകമാകുകയായിരുന്നു മമ്മൂട്ടി. ഇത്ര സുദീര്‍ഘമായ കാലം സൂപ്പര്‍താര പദവിയില്‍ നിലനിന്നുകൊണ്ട് ഓരോ ഘട്ടത്തിലും സ്വയം നവീകരിച്ചു കൊണ്ടിരിക്കുന്ന പ്രതിഭ എന്നതാണ് മമ്മൂട്ടിയെ മറ്റ് താരങ്ങളില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. ഓരോ ഘട്ടത്തിലും മിനുക്കിയും ചിട്ടപ്പെടുത്തിയും ഗൃഹപാഠം ചെയ്ത പ്രതിഭയാണ് അദ്ദേഹം. ആകാരഭംഗി, മുഖസൗന്ദര്യം, ഘനഗംഭീരമായ ശബ്ദം, വിവിധ ഭാഷകളിലുള്ള പ്രാവീണ്യം, ഗൗരവതരമായ വേഷങ്ങളിലെ അഭിനയപാടവം എന്നീ ഗുണങ്ങളാല്‍ നടനെന്ന് നിലയില്‍ അദ്ദേഹം പൂര്‍ണനാണ്. […]