‘നായര്‍ സാബ്, ന്യൂ ഡല്‍ഹിയെല്ലാം പാന്‍ ഇന്ത്യന്‍ ചിത്രങ്ങള്‍ ആയിരുന്നു, ഇന്ന് പാന്‍ ഇന്ത്യയെ പറ്റി പറയുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല ‘ ; ദുല്‍ഖര്‍ സല്‍മാന്‍
1 min read

‘നായര്‍ സാബ്, ന്യൂ ഡല്‍ഹിയെല്ലാം പാന്‍ ഇന്ത്യന്‍ ചിത്രങ്ങള്‍ ആയിരുന്നു, ഇന്ന് പാന്‍ ഇന്ത്യയെ പറ്റി പറയുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല ‘ ; ദുല്‍ഖര്‍ സല്‍മാന്‍

യുവതാരങ്ങള്‍ക്കിടയില്‍ സൂപ്പര്‍ താരമാണ് കുഞ്ഞിക്ക എന്ന് വിളിപ്പേരുള്ള ദുല്‍ഖര്‍ സല്‍മാന്‍. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകനെന്ന ലേബലില്‍ സിനിമയിലേക്ക് എത്തിയ ദുല്‍ഖര്‍ പിന്നീട് തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള മലയാളി താരമായി. ബോളിവുഡിലും താരം തന്റെ സാന്നിധ്യം അറിയിച്ചു. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്റ് ഷോയാണ് ദുല്‍ഖറിന്റെ ആദ്യ സിനിമ. പിന്നീട് ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രം ഹിറ്റായതിന് ശേഷം സിനിമാ നിര്‍മാതാക്കളെല്ലാം ഡേറ്റിന് വേണ്ടി ക്യൂ നില്‍ക്കുന്ന കാഴ്ച്ചയായിരുന്നു. പിന്നണി ഗായകന്‍ എന്നീ നിലകളിലും ദുല്‍ഖര്‍ സിനിമാ രംഗത്ത് ചുവടുറപ്പിച്ചു.

ദുല്‍ഖര്‍ നായകനായി തെലുങ്കില്‍ നിന്നും റിലീസിനൊരുങ്ങുന്ന ചിത്രമാണ് സീതരാമം. മൃണാല്‍ ടാക്കൂര്‍ നായികയായി അഭിനയിക്കുന്ന സിനിമ ഓഗസ്റ്റ് അഞ്ചിന് റിലീസ് ചെയ്യും. സിനിമയുടെ പ്രൊമോഷന്‍ തിരക്കുകളിലാണ് താരമിപ്പോള്‍. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയില്‍ മാധ്യമങ്ങളെ കണ്ടപ്പോഴാണ് പാന്‍ ഇന്ത്യന്‍ സിനിമകളെ പറ്റിയുള്ള തന്റെ അഭിപ്രായം ദുല്‍ഖര്‍ പങ്കുവെച്ചത്. ഇന്ന് എല്ലാവരും പാന്‍ ഇന്ത്യയെ പറ്റി പറയുന്നത് എന്തിനാണെന്ന് എന്നെനിക്ക് മനസിലാകുന്നില്ലെന്നും ഇത് പണ്ട് മുതലേ ഉള്ളതാണെന്നും ദുല്‍ഖര്‍ പറയുന്നു. നായര്‍ സാബ്, ന്യൂ ഡല്‍ഹി തുടങ്ങിയ ഒട്ടുമിക്ക മമ്മൂട്ടി-ജോഷി ചിത്രങ്ങളും പാന്‍ ഇന്ത്യയില്‍ വലിയ സ്വീകരണം ലഭിച്ചിരുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞിരുന്നു. ഇത് സമ്മതിച്ചുകൊണ്ടായിരുന്നു ദുല്‍ഖര്‍ സംസാരിച്ചത്. അഭിലാഷ് ജോഷി തന്നെ നായകനാക്കി ഒരുക്കുന്ന കിങ് ഓഫ് കൊത്ത വലിയ ക്യാന്‍വാസില്‍ ഒറുക്കുന്ന ചിത്രമാണെന്നും ദുല്‍ഖര്‍ വ്യക്തമാക്കി.

സീതാരാമം ചിത്രത്തില്‍ മൃണാള്‍ താക്കൂറും, രശ്മിക മന്ദാനയും നായികമാരായെത്തുന്നത്. ചിത്രത്തില്‍ സുമന്താണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തരുണ്‍ ഭാസ്‌കര്‍, ഗൗതം വാസുദേവ് മേനോന്‍, ഭൂമിക ചൗള തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വൈജയന്തി മൂവീസിന്റെ ബാനറില്‍ ഹനു രാഘവപുടിയാണ് സംവിധാനം. തെലുങ്ക്, തമിഴ് മലയാളം എന്നീ ഭാഷകളിലായി ചിത്രം ആഗസ്റ്റ് അഞ്ചിനാണ് തീയറ്ററുകളില്‍ എത്തുന്നത്. ലഫ്റ്റനന്റ് റാം എന്ന കഥാപാത്രമായാണ് സിനിമയില്‍ ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നത്.

കാശ്മീര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലായിട്ടാണ് സിനിമയുടെ ചിത്രീകരണം നടന്നത്. വിശാല്‍ ചന്ദ്രശേഖറാണ് ചിത്രത്തിന്റെ സംഗീതം സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പി എസ് വിനോദ്, ശ്രേയസ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. കോട്ടഗിരി വെങ്കിടേശ്വര റാവുവാണ് എഡിറ്റിങ് നടത്തിയിരിക്കുന്നത്.