മലയാളത്തിലെ ആദ്യത്തെ 200 കോടി ക്ലബ് “റോഷാക്ക്” നേടുമോ ? മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രത്തിന്റെ പുറത്തുവരുന്ന അപ്‌ഡേറ്റുകള്‍
1 min read

മലയാളത്തിലെ ആദ്യത്തെ 200 കോടി ക്ലബ് “റോഷാക്ക്” നേടുമോ ? മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രത്തിന്റെ പുറത്തുവരുന്ന അപ്‌ഡേറ്റുകള്‍

മ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്. പ്രഖ്യാപനസമയം മുതല്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. പേരിലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധനേടിയ ചിത്രം കൂടിയാണ് റോഷാക്ക്. ചിത്രത്തിന്റെ ഷൂട്ടിംങ് നേരത്തെ പൂര്‍ത്തിയായിരുന്നു. ദുബൈയില്‍ ആയിരുന്നു സിനിമയുടെ അവസാന ഷെഡ്യൂള്‍ ചിത്രീകരിച്ചത്. ചിത്രത്തില്‍ നടന്‍ ആസിഫലി അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. റോഷാക്ക് സെറ്റില്‍ ആസിഫ് എത്തിയത് സോഷ്യല്‍ മീഡിയകളിലെല്ലാം വലിയ വാര്‍ത്തയായിരുന്നു. ആസിഫിന്റെ ചിത്രങ്ങളും വീഡിയോസും വൈറലായിരുന്നു.

ഇപ്പോഴിതാ റോഷാക്കിന്റെ എഡിറ്റിംങ് ജോലികള്‍ പുരോഗമിച്ചുവരുകയാണ്. കഴിഞ്ഞ ദിവസം മുതല്‍ ചിത്രത്തിന്റെ കളറിംങ്ങും ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏഴ് വര്‍ഷത്തെ പരിചയമുള്ള ശ്രീക് വാര്യരാണ് റോഷാക്കിന് കളറിംങ് ഗ്രേഡ് ചെയ്യുന്നത്. ഭീഷ്മപര്‍വ്വം കുറുപ്പ്, ലൂക്ക, ജോണ്‍ ലൂദര്‍ തുടങ്ങി കഴിഞ്ഞ ദിവസം റിലീസ് ചെയ്ത മഹാവീര്യര്‍ അടക്കം നിരവധി സിനിമകള്‍ക്ക് കളറിംങ് ചെയ്ത ശ്രീക് വാര്യരാണ് റോഷാക്കിനും കളറിംങ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ നല്ലൊരു വിഷ്വല്‍ എക്‌സ്പീരിയന്‍സ് റോഷാക്ക് സമ്മാനിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. റോഷാക്ക് ചിത്രത്തെക്കുറിച്ച് വരുന്ന അപ്‌ഡേറ്റുകളെല്ലാം വളരെ പെട്ടന്ന് തന്നെ വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്.

ഓണത്തിന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സിനിമാപ്രേമികളും മമ്മൂട്ടി ആരാധകരും ഒന്നടങ്കം ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ്. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിനുശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രം മമ്മൂട്ടിയുടെ നിര്‍മ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് നിര്‍മ്മിക്കുന്നത്. അഡ്വഞ്ചഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ്’ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീര്‍ അബ്ദുള്‍ ആണ് റോഷാക്കിന്റെ തിരക്കഥ ഒരുക്കുന്നത്. ഷറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍ , മണി ഷൊര്‍ണ്ണൂര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

റോഷാക്ക് ഒരു ചികിത്സരീതിയാണ് അല്ലാതെ കഥാപാത്രം ഒരു സൈക്കോ അല്ലയെന്നും കഥസന്ദര്‍ഭവുമായി ബന്ധപ്പെടുത്തുന്നതെയുള്ളെന്നും മമ്മൂട്ടി ഒരിക്കല്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് വൈറലായിരുന്നു. നിമീഷ് രവിയാണ് റോഷാക്കിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഗരുഡ ഗമന വൃഷഭ വാഹന എന്ന കന്നഡത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ മിഥുന്‍ മുകുന്ദന്‍ ആണ് സംഗീതം നിര്‍വഹിക്കുന്നത്. എന്‍.എം ബാദുഷയാണ് ചിത്രത്തിന്റെ സഹനിര്‍മാതാവ്.