‘ഇത് ത്രില്ലര്‍ പടങ്ങളിലെ പുതു ചരിത്രം, ജോഷി ചതിച്ചില്ല… പാപ്പന്‍ കിടു’ ; പ്രേക്ഷക പ്രതികരണങ്ങള്‍
ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വീണ്ടും പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രം പാപ്പന്‍ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. എബ്രഹാം മാത്യു മാത്തന്‍ എന്ന കഥാപാത്രത്തെയാണ് മലയാളത്തിന്റെ ആക്ഷന്‍ ഹീറോ പാപ്പനില്‍ അവതരിപ്പിക്കുന്നത്. മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ് കൂട്ടുകെട്ടായ സുരേഷ് ഗോപി- ജോഷി ടീം ആയതുകൊണ്ട് തന്നെ പ്രേക്ഷകര്‍ ഏറെ ആകാംഷയിലുമായിരുന്നു. ആ പ്രതീക്ഷകളെല്ലാം നിറവേറ്റുന്ന ഒരു ചിത്രമാണ് ‘പാപ്പന്‍’ എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് വരുന്ന പ്രതികരണങ്ങള്‍. ‘പാപ്പന്‍’ മികച്ച ഒരു ഫാമിലി ത്രില്ലര്‍ ആണെന്നാണ് പ്രതികരണങ്ങള്‍. […]
നിങ്ങളല്ലേ യഥാര്‍ഥ കടുവ ? ടൈഗര്‍ ഡേയില്‍ ഫോട്ടോ പങ്കുവെച്ച് മമ്മൂട്ടി ; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
മലയാള സിനിമയില്‍ സൂപ്പര്‍ താരമാണ് മമ്മൂട്ടി. തന്റെ മികച്ച അഭിനയ പാടവം കൊണ്ട് പ്രേക്ഷകരെ ത്രസിപ്പിച്ച് സനിമയില്‍ അമ്പത് വര്‍ഷവും പിന്നിട്ടുകഴിഞ്ഞിരിക്കുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസമെന്നാണ് താരത്തെ കുറിച്ച് എപ്പോഴും ആരാധകര്‍ പറയുന്നത്. മലയാളത്തിന്റെ അഭിനയ ചക്രവര്‍ത്തി എഴുപത് പിന്നിട്ട് നില്‍ക്കുകയാണ്. എന്നാല്‍ ഇപ്പോഴും ഒരു ചെറുപ്പക്കാരന്റെ ലുക്കിലാണുള്ളത്. ഫിറ്റ്‌നസിന്റെയും ഗ്ലാമറിന്റെയും കാര്യത്തില്‍ ഏതൊരു മലയാളിയുടെയും സ്വകാര്യ അഹങ്കാരവും ഏറ്റവും വലിയ പ്രചോദനവുമാണ് മമ്മൂട്ടി എന്ന മഹാനടന്‍. പലപ്പോഴും മമ്മൂട്ടിയുടേതായി […]
‘തീയറ്ററൊക്കെ ശോകമാണ്, സുരേഷ് ഗോപിയുടെ പടമാണ്.. കേറി പോവോ?’ : ശ്രദ്ധനേടി പ്രേക്ഷകൻ ജിതിൻ കൃഷ്ണയുടെ കുറിപ്പ്
മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് കോമ്പോ ആയ ജോഷി- സുരോഷ് ഗോപി കൂട്ടുകെട്ടില്‍ പിറക്കുന്ന പുതിയ ചിത്രമാണ് ‘പാപ്പന്‍’. കുറെ നാളുകള്‍ക്ക്‌ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. അതുകൊണ്ട് തന്നെ പ്രഖ്യാപന സമയം മുതല്‍ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ സിനിമയുടെ റിലീസിനായി കാത്തിരുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ‘പാപ്പന്‍’ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിന് മുന്നേ ജിതിന്‍ കൃഷ്ണ എഴുതിയ ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്. പാപ്പന്‍ ഇന്നു റിലീസ് ആവുന്നു.. തീയറ്ററൊക്കെ ശോകമാണ്, […]
‘ജോഷിയെപ്പോലൊരു സംവിധായകന് ഒരു വട്ടം പോലും കണ്ണ് കൂര്‍പ്പിക്കേണ്ടി വന്നിട്ടില്ലാത്ത ഷാര്‍പ് ആയ, ഫോക്കസ്ഡ് ആയ പ്രൊഫഷണല്‍’ ; മോഹന്‍ലാലിനെക്കുറിച്ച് എഴുതിയ കുറിപ്പ് വൈറലാവുന്നു
നാല് പതിറ്റാണ്ടുകളായി മലയാളികളുടെ സിനിമാസ്വപ്‌നങ്ങള്‍ക്ക് ഭാവവും ഭാവുകത്വവും നല്‍കിയ നടന വിസ്മയമാണ് മോഹന്‍ലാല്‍. വില്ലനായി കടന്നുവന്ന് മലയാളികളുടെ മനസില്‍ കൂടുക്കൂട്ടിയ അദ്ദേഹം മലയാളത്തിന്റെ അതിര്‍ത്തികള്‍ക്ക് അപ്പുറത്തേക്ക് വളര്‍ന്ന് ഇന്ത്യന്‍ സിനിമയുടെ തന്നെ ഇതിഹാസ താരമായി മാറുകയായിരുന്നു. അദ്ദേഹത്തെക്കുറിച്ച് ഈ അടുത്ത് സുരേഷ് ഗോപി പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ഏത് നേരത്തടാ നിന്നെയൊക്കെ എന്ന് ജോഷി സാര്‍ ദേഷ്യത്തോടെ എന്നോടും മമ്മൂക്കയുയോടുമെല്ലാം ചോദിക്കാറുണ്ടെന്നും എന്നാല്‍ ലാലിനോട് മാത്രമേ അത് ചോദിക്കാതെയുള്ളൂവെന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. ലാലിനോട് […]
”റിയലിസ പായസം കുടിച്ചു മയങ്ങി കിടക്കുന്ന പ്രേക്ഷകരുടെ സുഖ മയക്കത്തെയാണ് ‘മഹാവീര്യര്‍’ അലോസരപ്പെടുത്തുന്നത്” ; സംവിധായകന്‍ രഞ്ജന്‍ പ്രമോദ്
എബ്രിഡ് ഷൈന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘മഹാവീര്യര്‍’കഴിഞ്ഞ ആഴ്ച്ചയാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ആസിഫ് അലിയും നിവിന്‍ പോളിയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ഫാന്റസിയും ടൈം ട്രാവലും നിറഞ്ഞ മഹാവീര്യര്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു. ഇപ്പോഴിതാ മഹാവീര്യര്‍ ചിത്രത്തെക്കുറിച്ച് തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജന്‍ പ്രമോദ് എഴുതിയ ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്. കാലങ്ങളായി റിയലിസ പായസം കുടിച്ചു മയങ്ങി കിടക്കുന്ന പ്രേക്ഷകരെ അലോസരപ്പെടുത്തുന്ന മഹാവീര്യര്‍ എന്നാണ് അദ്ദേഹം കുറിപ്പില്‍ […]
‘മമ്മൂട്ടിയുടെ ആ സിനിമയിലെ ഡബ്ബിങ്ങും വോയ്സ് മോഡുലേഷനും മോഹന്‍ലാലിനോട് കേട്ട് പഠിക്കാന്‍ പറഞ്ഞു’: ഫാസില്‍
കലാമൂല്യവും കച്ചവടസാധ്യതയുമുള്ള സിനിമകള്‍ ചെയ്ത് മലയാളികളുടെ മനസ്സില്‍ ഇടം നേടിയ സംവിധായകനാണ് ഫാസില്‍. മിമിക്രിയിലൂടെയും നാടകങ്ങളിലൂടെയുമാണ് ഫാസിലിന്റെ കലാജീവിതം തുടങ്ങുന്നത്. നാലു പതിറ്റാണ്ടിനടുത്ത സിനിമാജീവിതത്തിനിടയില്‍ തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി നിരവധി സിനിമകളാണ് ഫാസില്‍ സംവിധാനം ചെയ്തത്. മലയാള സിനിമയുടെ വാണിജ്യപരവും കലാപരവുമായ നിലനില്‍പ്പിന് ഫാസില്‍ നല്‍കിയ സംഭാവന ഏറെ വലുതാണ്. ഇപ്പോഴിതാ മമ്മൂട്ടിയെയും മോഹന്‍ലാലിനെക്കുറിച്ചുമൊക്കെ പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മലയന്‍കുഞ്ഞ് സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടെയാണ് പഴയ കാല ഓര്‍മകളും മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും സ്ട്രെങ്ത്തും […]
‘കടുവ’യുടെ ഒടിടി റിലീസ് തടയണം ; വീണ്ടും പരാതിയുമായി കുറുവച്ചന്‍
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ തിയേറ്ററുകളില്‍ ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. സമീപകാലത്ത് തിയറ്ററുകളില്‍ ശ്രദ്ധ നേടിയ പൃഥ്വിരാജിന്റെ തന്നെ ജനഗണമനയേക്കാള്‍ മികച്ച ഓപണിംഗ് കളക്ഷനാണ് ചിത്രം നേടിയത്. ബോക്‌സ് ഓഫീസില്‍ ‘കടുവ’യുടെ കളക്ഷന്‍ 40 കോടി കടന്നെന്നാണ് റിപ്പോര്‍ട്ട്. ഈ ചിത്രം ഒരുങ്ങുന്ന സമയം മുതല്‍ക്ക് തുടങ്ങിയ നിയമ പ്രശ്‌നങ്ങള്‍ ഇപ്പോഴും നീളുകയാണ്. ഏറെ നാളത്തെ നിയമ പോരാട്ടത്തിന് ഒടുവില്‍ ജൂലൈ ഏഴിനാണ് ചിത്രം റിലീസ് ചെയ്തത്. മികച്ച വിജയം നേടിയ […]
‘നായര്‍ സാബ്, ന്യൂ ഡല്‍ഹിയെല്ലാം പാന്‍ ഇന്ത്യന്‍ ചിത്രങ്ങള്‍ ആയിരുന്നു, ഇന്ന് പാന്‍ ഇന്ത്യയെ പറ്റി പറയുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല ‘ ; ദുല്‍ഖര്‍ സല്‍മാന്‍
യുവതാരങ്ങള്‍ക്കിടയില്‍ സൂപ്പര്‍ താരമാണ് കുഞ്ഞിക്ക എന്ന് വിളിപ്പേരുള്ള ദുല്‍ഖര്‍ സല്‍മാന്‍. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകനെന്ന ലേബലില്‍ സിനിമയിലേക്ക് എത്തിയ ദുല്‍ഖര്‍ പിന്നീട് തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള മലയാളി താരമായി. ബോളിവുഡിലും താരം തന്റെ സാന്നിധ്യം അറിയിച്ചു. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്റ് ഷോയാണ് ദുല്‍ഖറിന്റെ ആദ്യ സിനിമ. പിന്നീട് ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രം ഹിറ്റായതിന് ശേഷം സിനിമാ നിര്‍മാതാക്കളെല്ലാം ഡേറ്റിന് വേണ്ടി ക്യൂ നില്‍ക്കുന്ന കാഴ്ച്ചയായിരുന്നു. പിന്നണി ഗായകന്‍ എന്നീ നിലകളിലും ദുല്‍ഖര്‍ സിനിമാ […]
‘മമ്മൂട്ടിയാണ് ഫോണില്‍ വിളിക്കുന്നത് എന്ന് പറഞ്ഞ് തന്നാല്‍ എഴുന്നേറ്റ് നിന്ന് സംസാരിക്കും’ ; മമ്മൂട്ടിയുമായുള്ള സൗഹൃദത്തെക്കുറിച്ച് സുരേഷ് ഗോപി
ഒരുകാലത്ത് സുരേഷ് ഗോപി – മമ്മൂട്ടി കോംബിനേഷന്‍ സിനിമകളെല്ലാം തിയേറ്ററുകളില്‍ വലിയ ആരവം തീര്‍ത്തിരുന്നു. പപ്പയുടെ സ്വന്തം അപ്പൂസ്, ധ്രുവം, ന്യൂഡല്‍ഹി, ദ കിങ് തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലെല്ലാം മമ്മൂട്ടിയും സുരേഷ് ഗോപിയും ഒന്നിച്ച് അഭിനയിച്ച് ഹിറ്റാക്കിയ ചിത്രങ്ങളായിരുന്നു. ഒരേ സമയത്തായിരുന്നു ഇരുവരും അഭിനയിക്കാന്‍ തുടങ്ങിയത്. ഇരുവരും വളരെ അടുത്ത സുഹൃത്ത് ബന്ധം സൂക്ഷിക്കുന്നവരാണ് ഇരുവരും. എന്നാല്‍ ഇടയ്ക്ക് ഇരുവരും തമ്മില്‍ കടുത്ത ശത്രുതയിലായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും തമ്മിലുള്ള പിണക്കമെല്ലാം അവസാനിച്ചത്. മമ്മൂട്ടിയുമായുള്ള ബന്ധത്തിന് […]
‘അന്നേ ഞാന്‍ പറഞ്ഞിരുന്നു സുരേഷ് ഗോപി സുപ്പര്‍സ്റ്റാറാകുമെന്ന് ‘ ; ഷാജി കൈലാസ് വെളിപ്പെടുത്തുന്നു
മലയാള സിനിമയിലെ സൂപ്പര്‍ താരമാണ് സുരേഷ് ഗോപി. തീപ്പൊരി ഡയലോഗുകളുമായി സ്‌ക്രീന്‍ തീപടര്‍ത്തിയ ആക്ഷന്‍ കിംങാണ് സുരേഷ് ഗോപി. പോലീസായും അധോലോക നായകനായുമെല്ലാം പ്രേക്ഷക മനസില്‍ ഇടം നേടിയ താരമാണ്. ത്രില്ലര്‍ ജോണറില്‍ 1989ല്‍ പുറത്തിറങ്ങി സുരേഷ് ഗോപി ചിത്രമായിരുന്നു ന്യൂസ്. ജഗദീഷ് രചന നിര്‍വ്വഹിച്ച ഈ സിനിമയിലൂടെയാണ് ഷാജി കൈലാസ് എന്ന ഹിറ്റ് സംവിധായകന്‍ സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴിതാ ഷാജി കൈലാസിന്റെ ഒരു അഭിമുഖമാണ് വൈറലാവുന്നത്. ന്യൂസ് എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിന് മുമ്പ് സുരേഷ് […]