‘മോഹന്‍ലാലിനൊപ്പം മലയാളം സിനിമയില്‍ അഭിനയിക്കണം’ : പ്രിയദര്‍ശനോട് ആഗ്രഹം പ്രകടിപ്പിച്ച് അക്ഷയ് കുമാര്‍
1 min read

‘മോഹന്‍ലാലിനൊപ്പം മലയാളം സിനിമയില്‍ അഭിനയിക്കണം’ : പ്രിയദര്‍ശനോട് ആഗ്രഹം പ്രകടിപ്പിച്ച് അക്ഷയ് കുമാര്‍

റ്റവും പുതിയ ചിത്രമായ രക്ഷാബന്ധന്‍ എന്ന ചിത്രത്തിന്റെ റിലീസിന്റെയും പ്രമോഷന്റേയും തിരക്കുകള്‍ക്കിടയിലാണ് ബോളിവുഡ് താരം അക്ഷയ് കുമാര്‍. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തില്‍ അക്ഷയ് പറഞ്ഞ ഒരു കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മലയാളത്തിലെ സൂപ്പര്‍ താരം മോഹന്‍ലാലിനൊപ്പം മലയാള സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നാണ് അക്ഷയ് കുമാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. തമിഴില്‍ രജനികാന്തിനൊപ്പം താന്‍ ഒരു ചിത്രത്തില്‍ അഭിനയിച്ചുവെന്നും കന്നടയിലും അഭിനയിച്ചു കഴിഞ്ഞു ഇനി മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാനായി ഒരു അവസരം പ്രിയദര്‍ശനോടു ചോദിക്കണമെന്നും അക്ഷയ് കുമാര്‍ പറയുകയുണ്ടായെന്നും അക്ഷയ് കുമാര്‍ പറയുന്നു.

പ്രമോഷന്‍ പരിപാടി കാണാനെത്തിയ മലയാളി യുവാവ് രക്ഷാ ബന്ധന്‍ മലയാളത്തില്‍ റീക്രിയേറ്റ് ചെയ്താല്‍ താങ്കള്‍ അതില്‍ അഭിനയിക്കുമോ എന്നാണ് ചോദിച്ചത്. മലയാള സിനിമയില്‍ അഭിനയിക്കാന്‍ സന്തോഷം മാത്രമേ ഉള്ളൂ. പക്ഷേ പ്രശ്നമുണ്ട്, മലയാളം സംസാരിക്കാന്‍ എനിക്ക് അറിയില്ല. മറ്റൊരാള്‍ എനിക്ക് വേണ്ടി ഡബ്ബ് ചെയ്യുന്നത് നിങ്ങള്‍ക്ക് ഇഷ്ടപ്പെടുമോ? എന്റെ ശബ്ദത്തില്‍ തന്നെ അത് കേള്‍ക്കാനാണ് എനിക്ക് ഇഷ്ടം. മറ്റൊരാള്‍ എനിക്ക് വേണ്ടി ശബ്ദം നല്‍കുന്നതില്‍ താല്‍പ്പര്യമില്ല. എനിക്ക് മലയാളം സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും അക്ഷയ് കുമാര്‍ പറയുന്നു.

തമിഴില്‍ ഞാന്‍ രജനികാന്തിനൊപ്പം അഭിനയിച്ചിട്ടുണ്ട്. കന്നഡയിലും അഭിനയിച്ചിട്ടുണ്ട്. ഇനി മലയാളത്തില്‍ മോഹന്‍ലാലിനോടൊപ്പം അഭിനയിക്കണം. മോഹന്‍ലാലിനൊപ്പം ഒരു ചിത്രത്തില്‍ എന്നെ അഭിനയിപ്പിക്കുമോ എന്ന് പ്രിയദര്‍ശനോട് ചോദിക്കും. അങ്ങനെ ഒരു സിനിമ സംഭവിക്കുകയാണെങ്കില്‍ അതൊരു ബഹുമതിയായി കരുതുന്നുവെന്നും അക്ഷയ് വ്യക്തമാക്കുന്നു. മോഹന്‍ലാലിന്റെ കൂടെ സിനിമ ചെയ്യണമെന്ന് ആഗ്രഹം പറഞ്ഞതോടെ മോഹന്‍ലാല്‍ ആരാധകര്‍ ഏറെ ആവേശത്തോടെയാണ് ഇരുവരും ഒന്നിക്കുന്നതിനായി കാത്തിരിക്കുന്നത്.

അക്ഷയ് കുമാറിന്റെ രക്ഷാ ബന്ധന്‍ നാളെ തിയേറ്ററുകളില്‍ എത്തും. തന്റെ സഹോദരിമാര്‍ക്ക് നല്ല ഭാവി ഉറപ്പാക്കാന്‍ ജീവിതം ത്യജിക്കാന്‍ തയ്യാറായ ഒരു ജ്യേഷ്ഠന്റെ കഥയാണ് ചിത്രം പറയുന്നത്. രക്ഷാ ബന്ധന്റെ തിരക്കഥ രചിച്ചിരിക്കുന്നത് കനികയും ഭര്‍ത്താവ് ഹിമാന്‍ഷു ശര്‍മ്മയും ചേര്‍ന്നാണ്. ഭൂമി പെഡ്നേക്കര്‍, സഹെജ്മീന്‍ കൗര്‍, ദീപിക ഖന്ന, സാദിയ ഖത്തീബ്, സ്മൃതി ശ്രീകാന്ത് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആനന്ദ് എല്‍ റായ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.