അങ്കമാലി ദേശത്തെ പിടിച്ച് കുലുക്കി മെഗാസ്റ്റാര്‍ മമ്മൂട്ടി…! സ്റ്ററ്റെലിഷ് ലുക്കില്‍ മാസ്സ് എന്‍ട്രി ; ചിത്രങ്ങളും വീഡിയോകളും വൈറല്‍
1 min read

അങ്കമാലി ദേശത്തെ പിടിച്ച് കുലുക്കി മെഗാസ്റ്റാര്‍ മമ്മൂട്ടി…! സ്റ്ററ്റെലിഷ് ലുക്കില്‍ മാസ്സ് എന്‍ട്രി ; ചിത്രങ്ങളും വീഡിയോകളും വൈറല്‍

പ്രായം റിവേഴ്‌സ് ഗിയറിലോടുന്ന നടന്‍ എന്നാണ് മലയാളികള്‍ മമ്മൂട്ടിയെ വിശേഷിപ്പിക്കുന്നത്. കൂടെ പഠിച്ചവരിലും ഒപ്പം സിനിമയിലെത്തിയവരിലുമൊക്കെ പ്രായത്തിന്റെ അടയാളങ്ങള്‍ കാണുമ്പോള്‍ മമ്മൂട്ടി ഇന്നും ചെറുപ്പമായി മലയാളികളെ വിസ്മയിപ്പിക്കുകയാണ്. 70 കഴിഞ്ഞിട്ടും ഇപ്പോഴും യുവത്വം നിലനിര്‍ത്തുന്ന മമ്മൂട്ടി എന്ന നടനും മനുഷ്യനും മലയാളികള്‍ക്ക് എപ്പോഴും ആവേശമാണ്. ജെനറേഷന്‍ എത്ര കടന്നാലും കൊച്ചുകുട്ടികള്‍ക്ക് പോലും മമ്മൂട്ടി മമ്മൂക്കയാണ്. തന്റെ സിനിമാ ജീവിതത്തില്‍ 51 വര്‍ഷങ്ങള്‍ പിന്നിട്ടു കഴിഞ്ഞു അദ്ദേഹം. അമ്പത് വര്‍ഷം നീണ്ട തന്റെ സിനിമാ ജീവിതത്തില്‍ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ച് ജൈത്രയാത്ര തുടരുകയാണ് താരം.

മമ്മൂട്ടിയുടേതായി പുറത്തുവരുന്ന ഫോട്ടോകളും വീഡിയോകളും ഞൊടിയിട കൊണ്ടാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഹരിപ്പാട് ഒരു ഷോറൂം ഉദ്ഘാടനം ചെയ്യാനെത്തിയ താരത്തെ കാണാന്‍ തടിച്ചു കൂടിയ ജനങ്ങളെ യും റോഡ് ബ്ലൊക്കായപ്പോള്‍ അതില്‍ ഇടപെട്ട മമ്മൂട്ടിയുടെയും വീഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ അങ്കമാലിയില്‍ ഒരു ഉദ്ഘാടനത്തിന് എത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. വന്‍ ജനക്കൂട്ടമാണ് മമ്മൂട്ടിയെ വരവേറ്റത്. സ്‌റ്റൈലിഷ് ലുക്കിലായിരുന്നു താരത്തിന്റെ എന്‍ട്രി.

സ്‌റ്റൈലിഷ് ലുക്കില്‍ കൂളിംഗ് ഗ്ലാസ് ധരിച്ചാണ് മമ്മൂട്ടി എത്തിയത്. ആരാധകരെ നിരാശരാക്കാതെ കൈകള്‍ വീശി കാണിച്ച് തന്റെ സന്തോഷം മമ്മൂട്ടിയും പ്രകടിപ്പിച്ചു. മമ്മൂട്ടി വന്നിറങ്ങിയതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുകയാണ്. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി വലിയൊരു ജനക്കൂട്ടത്തിന് മുന്നില്‍ എത്തിയത് ആലപ്പുഴ ഹരിപ്പാട് നടന്ന പരിപാടിയിലായിരുന്നു. ആലപ്പുഴ എം.പി എ.എം ആരിഫ്, ഹരിപ്പാട് എംഎല്‍എ രമേശ് ചെന്നിത്തലല എന്നിവരും ചടങ്ങില്‍ സന്നിഹിതരയിരുന്നു.

അതേസമയം ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന രണ്ടാമത്തെ ചിത്രം ആണിത്. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ തിരക്കഥ ഉദയകൃഷ്ണയുടേതാണ്. ഒരു പൊലീസ് ഓഫീസറുടെ റോളിലാണ് മമ്മൂട്ടി എത്തുക. മമ്മൂട്ടിയുടേതായി റിലീസ് കാത്തിരിക്കുന്ന ചിത്രങ്ങള്‍ റോഷാക്ക്, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ന്‍പകല്‍ നേരത്ത് മയക്കം തുടങ്ങിയവയാണ്. നന്‍പകല്‍ നേരത്ത് മയക്കം ചിത്രം ഓണം റിലീസിനായി എത്തുമെന്നാണ് വിവരം.