22 Dec, 2024
1 min read

‘അടുത്തതായി സംവിധാനം ചെയ്യാന്‍ പോകുന്ന സിനിമയുടെ കഥ പറയാന്‍ ഞാന്‍ ലാലേട്ടന്റെ വീട്ടിലേക്ക് പോവുകയാണ് ‘; പൃഥ്വിരാജ്

മലയാള സിനിമയില്‍ പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് മോഹന്‍ലാലും പൃഥ്വിരാജും. സിനിമയ്ക്ക് അപ്പുറം ഏറെ ആത്മബന്ധം സൂക്ഷിക്കുന്ന രണ്ട് താരങ്ങളാണ് ഇരുവരും. ഏട്ടന്‍ എന്നാണ് പൃഥ്വി മോഹന്‍ലാലിനെ വിളിക്കുന്നത്. തിരിച്ച് സഹോദരതുല്യമായ സ്‌നേഹവും വാത്സല്യവുമൊക്കെയാണ് മോഹന്‍ലാലിന് പൃഥ്വിരാജിനോടുള്ളത്. 2019ല്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായിരുന്നു ലൂസിഫര്‍. വമ്പന്‍ ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രം ബോക്സ്ഓഫീസില്‍ നിന്നും റോക്കോഡ് കളക്ഷനാണ് സ്വന്തമാക്കിയത്. ചിത്രത്തിന്റെ രണ്ടാംഭാഗം എമ്പുരാന്‍ ഉടന്‍ ഉണ്ടാവുമെന്നും പൃഥ്വിരാജ് അറിയിച്ചിരുന്നു. ആരാധകര്‍ ഏതാനും വര്‍ഷങ്ങളായി കാത്തിരിക്കുന്ന […]

1 min read

‘മോഹന്‍ലാല്‍ സിനിമകളുടെ കഥകള്‍ കേട്ടിട്ടാണ് സിനിമയിലേക്ക് വരണമെന്നുള്ള തോന്നലുണ്ടായത്’; കല്ല്യാണി പ്രിയദര്‍ശന്‍

സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകള്‍ എന്നതിലുപരി തെന്നിന്ത്യന്‍ സിനിമാലോകത്ത് സ്വന്തമായൊരു സ്ഥാനം നേടിയെടുക്കാന്‍ കല്യാണി പ്രിയദര്‍ശന് സാധിച്ചിട്ടുണ്ട്. തെലുങ്ക് സിനിമയിലൂടെയാണ് താരം സിനിമാരംഗത്തേക്ക് എത്തുന്നത്. പിന്നീട് മലയാളത്തില്‍ നായികയായി മാറുകയായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ മലയാളത്തില്‍ ബ്രോ ഡാഡി, ഹൃദയം, എന്നീ സിനിമകളില്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. രണ്ട് സിനിമകളും പ്രേക്ഷക പ്രശംസ നേടിയെടുത്തിരുന്നു. ഇന്നലെയാണ് കല്യാണിയുടെ ഏറ്റവും പുതിയ ചിത്രം തല്ലുമാല റിലീസ് ചെയ്തത്. താരം മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചിരിക്കുന്നതെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഇപ്പോഴിതാ താരം […]

1 min read

‘എന്റെ ഭാര്യ ഭയങ്കര മോഹന്‍ലാല്‍ ആരാധികയാണ്, മോഹന്‍ലാലിനെക്കുറിച്ച് വാ തോരാതെ സംസാരിക്കും’; കിച്ച സുദീപ്

നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാ സ്വപ്‌നങ്ങള്‍ക്ക് ഭാവവും ഭാവുകത്വവും നല്‍കിയ നടന വിസ്മയമാണ് മോഹന്‍ലാല്‍. സിനിമയ്ക്കകത്തും പുറത്തുമെല്ലാം മലയാളികള്‍ക്ക് ആഘോഷമാണ് മോഹന്‍ലാല്‍. വില്ലനായി കടന്നുവന്ന് മലയാളികളുടെ മനസ്സില്‍ കൂടുകൂട്ടിയ അസാമാന്യ പ്രതിഭയാണ് അദ്ദേഹം. മലയാള സിനിമാ ബോക്‌സ്ഓഫീസിന്റെ ഒരേ ഒരു രാജാവ് എന്ന വിശേഷണം മോഹന്‍ലാലിന് സ്വന്തമാണ്. ഇതുവരെ മറ്റാര്‍ക്കും തകര്‍ക്കാനാവാത്ത ബോക്‌സ്ഓഫീസ് റെക്കോര്‍ഡുകളും മോഹന്‍ലാലിന്റെ പേരിലാണ് ഉള്ളത്. താര ജീവിതത്തില്‍ ആരാധകര്‍ക്കുള്ള പ്രാധാന്യം എത്ര വലുതാണെന്നത് പറഞ്ഞ് അറിയിക്കേണ്ടതില്ല. ഓരോ താരത്തേയും വളര്‍ത്തുന്നത് അവരുടെ ആരാധകരായിരിക്കും. […]

1 min read

അങ്കമാലി ദേശത്തെ പിടിച്ച് കുലുക്കി മെഗാസ്റ്റാര്‍ മമ്മൂട്ടി…! സ്റ്ററ്റെലിഷ് ലുക്കില്‍ മാസ്സ് എന്‍ട്രി ; ചിത്രങ്ങളും വീഡിയോകളും വൈറല്‍

പ്രായം റിവേഴ്‌സ് ഗിയറിലോടുന്ന നടന്‍ എന്നാണ് മലയാളികള്‍ മമ്മൂട്ടിയെ വിശേഷിപ്പിക്കുന്നത്. കൂടെ പഠിച്ചവരിലും ഒപ്പം സിനിമയിലെത്തിയവരിലുമൊക്കെ പ്രായത്തിന്റെ അടയാളങ്ങള്‍ കാണുമ്പോള്‍ മമ്മൂട്ടി ഇന്നും ചെറുപ്പമായി മലയാളികളെ വിസ്മയിപ്പിക്കുകയാണ്. 70 കഴിഞ്ഞിട്ടും ഇപ്പോഴും യുവത്വം നിലനിര്‍ത്തുന്ന മമ്മൂട്ടി എന്ന നടനും മനുഷ്യനും മലയാളികള്‍ക്ക് എപ്പോഴും ആവേശമാണ്. ജെനറേഷന്‍ എത്ര കടന്നാലും കൊച്ചുകുട്ടികള്‍ക്ക് പോലും മമ്മൂട്ടി മമ്മൂക്കയാണ്. തന്റെ സിനിമാ ജീവിതത്തില്‍ 51 വര്‍ഷങ്ങള്‍ പിന്നിട്ടു കഴിഞ്ഞു അദ്ദേഹം. അമ്പത് വര്‍ഷം നീണ്ട തന്റെ സിനിമാ ജീവിതത്തില്‍ ചെറുതും വലുതുമായ […]

1 min read

മലയാള സിനിമാ ചരിത്രത്തില്‍ ഏറ്റവും വലിയ ഹൈപ്പില്‍ വന്ന സിനിമ ; താണ്ഡവത്തിന്റെ 20 വര്‍ഷം ആഘോഷിച്ച് ആരാധകര്‍

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ എന്ന നടന്റെ കഥാപാത്രങ്ങള്‍ പോലെ തന്നെയാണ് അദ്ദേഹത്തിന്റെ സിനിമാ ഡയലോഗുകളും. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞിട്ടും ആ ഡയലോഗുകളൊക്കെയും മലയാളികള്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഷാജി കൈലാസിന്റെ സംവിധാനത്തില്‍ 2002ല്‍ പുറത്തിറങ്ങിയ ‘താണ്ഡവ’ത്തിലെ ”സ്ട്രോങ്ങല്ലേ” എന്ന ഡയലോഗ് മോഹന്‍ലാലിന്റെ പഞ്ച് ഡയലോഗുകളിലൊന്നാണ്. വന്‍വിജയം കൊയ്ത നരസിംഹത്തിന് ശേഷം ഷാജി കൈലാസ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് താണ്ഡവം. സിനിമ റിലീസ് ചെയ്ത് 20 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. താണ്ഡവം 20 വര്‍ഷം പിന്നിട്ടതിനെ ഓര്‍മിച്ച്കാണ്ട് ഫെയ്‌സ്ബുക്കില്‍ ഒരു […]

1 min read

ഒന്നിനൊന്ന് മികച്ച സിനിമകളുമായി മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി മൂവരും ഒരുമിച്ചെത്തുന്നു…! ആകാംഷയോടെ പ്രേക്ഷകര്‍

വര്‍ഷങ്ങളായി മലയാള സിനിമയില്‍ രണ്ടു സൂപ്പര്‍താരങ്ങളേ സ്ഥിരമായി നിലനിന്നു പോന്നിട്ടുള്ളു. മമ്മൂട്ടിയും മോഹന്‍ലാലും. എന്നാല്‍ ഇടക്കാലത്ത് സുരേഷ് ഗോപിയും സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ന്നുവെങ്കിലും അത് നിലനിര്‍ത്താനായിട്ടുണ്ടായില്ല. എന്നാല്‍ പാപ്പന്‍ എന്ന സിനിമയിലൂടെ സൂപ്പര്‍ താര പദവിയിലേക്ക് സുരേഷ് ഗോപി ഗംഭീര തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ഇപ്പോഴിതാ ഒരു ഇടവേളയ്ക്കുശേഷം മലയാള സിനിമയില്‍ വീണ്ടും സൂപ്പര്‍താര പോരിന് കളം ഒരുങ്ങുകയാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നീ സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ ഒരുമിച്ച് തീയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ തയ്യാറെടുക്കുകയാണ്. മലയാള […]

1 min read

‘വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’; ന്നാ താന്‍ കേസ് കൊട് പോസ്റ്ററിലെ ക്യാപ്ഷന്‍ വിവാദത്തില്‍

കനകം, കാമിനി, കലഹം എന്ന ചിത്രത്തിന് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ന്നാ താന്‍ കേസ് കൊട്. കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന ചിത്രത്തിലെ യേശുദാസ് – ഓ. എന്‍. വി. കുറുപ്പ് കൂട്ടുകെട്ടില്‍ ഔസേപ്പച്ചന്‍ സംഗീതം നല്‍കിയ നിത്യഹരിത ഗാനം ‘ദേവദൂതര്‍ പാടി’യുടെ റീമിക്‌സ് പതിപ്പും കുഞ്ചാക്കോയുടെ വേറിട്ട ഡാന്‍സുമെല്ലാം വൈറലായിരുന്നു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പത്ത് ലക്ഷത്തിലധികം കാഴ്ചക്കാരുമായി സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു ഗാനം. നിയമ പ്രശ്‌നങ്ങള്‍ ചുറ്റിപറ്റി കോടതിയില്‍ […]

1 min read

‘സ്ഫടികത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ആടുതോമ എനിക്ക് എക്കാലവും പ്രചോദനമാണ്’ ; നടന്‍ കാര്‍ത്തി

മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് 1995ല്‍ പുറത്തിറങ്ങിയ സ്ഫടികം എന്ന ചിത്രത്തിലെ ആടുതോമ. മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന, റെയ്ബാന്‍ ഗ്ലാസ് വെച്ച് നടക്കുന്ന തെമ്മാടിയായ ആടുതോമ ഇന്നും പ്രേക്ഷകരുടെ മനസില്‍ കുടികൊള്ളുന്നു. തിയറ്ററുകളിലും ബോക്സോഫീസിലുമെല്ലാം ഗംഭീര പ്രകടനം കാഴ്ച വെച്ച സൂപ്പര്‍ഹിറ്റ് സിനിമയായിരുന്നു. ഊതിക്കാച്ചിയ പൊന്നുപോലെയായിരുന്നു ചിത്രത്തിലെ ഓരോ രംഗങ്ങളും സംഭാഷണങ്ങളും. ഭദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ തിലകന്‍, ഉര്‍വ്വശി, കെ.പി.എ.സി ലളിത അങ്ങനെ നിരവധി താരങ്ങള്‍ അണിനിരന്നിരുന്നു. മലയാളത്തിലെ മികച്ച സിനിമകളിലൊന്നായ സഫ്ടികവും […]

1 min read

‘മോഹന്‍ലാലിനൊപ്പം മലയാളം സിനിമയില്‍ അഭിനയിക്കണം’ : പ്രിയദര്‍ശനോട് ആഗ്രഹം പ്രകടിപ്പിച്ച് അക്ഷയ് കുമാര്‍

ഏറ്റവും പുതിയ ചിത്രമായ രക്ഷാബന്ധന്‍ എന്ന ചിത്രത്തിന്റെ റിലീസിന്റെയും പ്രമോഷന്റേയും തിരക്കുകള്‍ക്കിടയിലാണ് ബോളിവുഡ് താരം അക്ഷയ് കുമാര്‍. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തില്‍ അക്ഷയ് പറഞ്ഞ ഒരു കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മലയാളത്തിലെ സൂപ്പര്‍ താരം മോഹന്‍ലാലിനൊപ്പം മലയാള സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നാണ് അക്ഷയ് കുമാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. തമിഴില്‍ രജനികാന്തിനൊപ്പം താന്‍ ഒരു ചിത്രത്തില്‍ അഭിനയിച്ചുവെന്നും കന്നടയിലും അഭിനയിച്ചു കഴിഞ്ഞു ഇനി മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാനായി ഒരു അവസരം പ്രിയദര്‍ശനോടു ചോദിക്കണമെന്നും അക്ഷയ് […]

1 min read

‘മമ്മൂട്ടിയെ കൊണ്ടു നിര്‍ത്തിയാല്‍ തന്നെ ഒരു ഉത്സവമാണ്’ ; മാസ് ഡയറക്ടര്‍ ഷാജി കൈലാസ് വെളിപ്പെടുന്നു

മലയാളികള്‍ ഇന്നും ഓര്‍ത്തിരിക്കുന്ന കഥാപാത്രമാണ് മമ്മൂട്ടി ഷാജി കൈലാസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങി ദി കിംഗിലെ മമ്മൂട്ടിയുടെ കളക്ടര്‍ കഥാപാത്രം. തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്സായി തീയറ്റര്‍ നിറഞ്ഞുനിന്ന മമ്മൂട്ടിയെ പ്രേക്ഷകര്‍ നിറഞ്ഞ കൈയടികളോടെയാണ് ഇന്നും എതിരേല്‍ക്കുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ സ്‌റ്റൈലിനും മാനറിസങ്ങള്‍ക്കും തന്നെ ഇപ്പോഴും ആരാധകരുണ്ട്. ചിത്രത്തിലെ ഡയലോഗുകള്‍ പോലും ആരാധകര്‍ക്ക് കാണാപ്പാഠമാണ്. മാക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം. അലി നിര്‍മ്മിച്ച ചിത്രം 1995-ല്‍ ആയിരുന്നു പ്രദര്‍ശനത്തിനെത്തിയത്. രഞ്ജി പണിക്കര്‍ തിരക്കഥ രചിച്ച ദി കിംഗ് അന്ന് തീയറ്ററുകള്‍ […]