‘അദ്ദേഹത്തിന് വേണമെങ്കില്‍ ലാല്‍ എന്ന് വിളിക്കാമായിരുന്നു, പക്ഷെ ലാലേട്ടനെ വിളിച്ചത് ‘സര്‍’ എന്ന്’ ; ഇന്ദ്രന്‍സിനെ വാഴ്ത്തി സോഷ്യല്‍ മീഡിയ
1 min read

‘അദ്ദേഹത്തിന് വേണമെങ്കില്‍ ലാല്‍ എന്ന് വിളിക്കാമായിരുന്നു, പക്ഷെ ലാലേട്ടനെ വിളിച്ചത് ‘സര്‍’ എന്ന്’ ; ഇന്ദ്രന്‍സിനെ വാഴ്ത്തി സോഷ്യല്‍ മീഡിയ

ലയാള സിനിമയില്‍ വ്യത്യസ്തമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത് ശ്രദ്ധ നേടുകയും തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്ന താരമാണ് ഇന്ദ്രന്‍സ്. ഹാസ്യ വേഷത്തിലൂടെയാണ് നടന്‍ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. വര്‍ഷങ്ങളോളം കോമഡിയില്‍ മാത്രം അദ്ദേഹം ഒതുങ്ങി പോയി. എന്നാലിപ്പോള്‍ അഭിനയപ്രാധാന്യമുള്ള വേഷങ്ങളിലും തിളങ്ങിയ ഇന്ദ്രന്‍സിന്റെ സമീപകാല ചിത്രങ്ങള്‍ പ്രേക്ഷകരുടെ നിറഞ്ഞ കയ്യടിയാണ് നേടുന്നത്. അടുത്തിടെ ഇറങ്ങിയ ഹോം, ഉടല്‍ എന്നീ ചിത്രങ്ങള്‍ ഇന്ദ്രന്‍സിലെ അഭിനേതാവിന്റെ ഭാവപ്രകടനങ്ങള്‍ക്ക് മാറ്റുകൂട്ടുന്നവയായിരുന്നു. തയ്യല്‍ക്കാരനില്‍ നിന്നും സിനിമയിലെ വസ്ത്രാലങ്കാരം ചെയ്ത്, പിന്നീട് നടനായി മാറിയ ചരിത്രമാണ് ഇന്ദ്രന്‍സിന്റേത്.

ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത്. മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലും ഇന്ദ്രന്‍സും ഒന്നിച്ച് ഒരു വേദിയിലെത്തുന്ന ഒരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. മഴവില്‍ എന്റന്‍ടെയ്ന്‍മെന്റ് 2022ലെ അവാര്‍ഡ് നൈറ്റിന്റെ വേദിയിലാണ് ഇരുവരും ഒന്നിച്ചിരിക്കുന്നത്. പ്രമോ വീഡിയോയില്‍ മോഹന്‍ലാല്‍ ഇന്ദ്രന്‍സിനോട് ഞാന്‍ ഒരുപാട്‌നാള്‍ ആയിട്ട് ഒരു കാര്യം ചോദിച്ചിട്ട് തരാത്തതെന്താ എന്ന് ചോദിക്കുന്നുണ്ട്. അതങ്ങനെ എല്ലാരുടെ അടുത്തും പറയാവുന്ന കാര്യമല്ലല്ലോ ‘സാര്‍’ ചോദിച്ചത് എന്നായിരുന്നു മറുപടി നല്‍കിയത്.

വീഡിയോയ്ക്ക് താഴെ നിരവധിപേരാണ് കമന്റുകള്‍ ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ വിനയമാണ് അദ്ദേഹത്തോട് ഇന്നും എല്ലാവര്‍ക്കും ഇഷ്ടം തോന്നുന്നത്. ഇത്രയധികം അംഗീകാരങ്ങളും പുരസ്‌കാരങ്ങളും ലഭിച്ചിട്ടും അദ്ദേഹം മോഹന്‍ലാലിനെ സാര്‍ എന്നായിരുന്നു വിളിച്ചത്. ‘അദ്ദേഹത്തിന് വേണമെങ്കില്‍ ലാല്‍ എന്ന് വിളിക്കാമായിരുന്നു….പക്ഷെ അദ്ദേഹം ലാലേട്ടനെ വിളിച്ചത് ‘സര്‍’ എന്ന്…..അംഗീകാരങ്ങളും ആരാധകരും കൂടും തോറും വിനയം കൂടി കൂടി വരുന്ന ഒരു മനുഷ്യന്‍….ഇന്ദ്രന്‍സ് സര്‍….’ എന്നായിരുന്നു ഒരാളുടെ കമന്റ്. നിഷ്‌കളങ്കനായ ഒരു പാവം മനുഷ്യന്‍ എന്നാണ് മറ്റൊരാളുടെ കമന്റ്. ‘ഉയരുംതോറും ചിലമനുഷ്യര്‍ കൂടുതല്‍ വിനയവാന്‍മാരാകുന്നു,’ ‘കരുണദയ,എളിമയും കൂടിച്ചേര്‍ന്നാല്‍ ഈ മൂന്ന് ഭാവങ്ങള്‍ ഒര്‍ജിനല്‍ ഉള്ള നടന്‍ ഇന്ദ്രന്‍സ് മാത്രം’, ‘വിനയത്തിന്റെ വെക്തി മുദ്ര പതിപ്പിച്ച ഒരേ ഒരു മനുഷ്യന്‍ ഇന്ദ്രന്‍സ് ഏട്ടന്‍’ എന്നെല്ലാം നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.

ഉടല്‍ എന്ന ചിത്രമായിരുന്നു ഇന്ദ്രന്‍സിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. അദ്ദേഹത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍ അനില്‍ വി നാഗേന്ദ്രന്‍ സംവിധാനം ചെയ്തിരിക്കുന്ന തീ എന്ന ചിത്രത്തില്‍ അധോലോകനായകനായി വേറിട്ട ഭാവത്തിലാണ് ഇന്ദ്രന്‍സ് എത്തുന്നത്. ഇന്ദ്രന്‍സ് പ്രധാന കഥാപാത്രമായെത്തുന്ന ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്യുന്ന ഫാമിലി ത്രില്ലര്‍ ചിത്രം ജാക്‌സണ്‍ ബസാര്‍ നിലവില്‍ ഷൂട്ടിംഗ് പുരോഗമിക്കുന്നു. നെയ്യാര്‍ ഫിലിംസിന്റെ ബാനറില്‍ ഗിരീഷ് നെയ്യാര്‍ നിര്‍മ്മാണവും ശിവറാം മണി എഡിറ്റിംഗും സംവിധാനവും നിര്‍വ്വഹിക്കുന്ന ശുഭദിനമാണ് റിലീസിനായി കാത്തിരിക്കുന്ന ചിത്രങ്ങള്‍.