‘അന്നും ഇന്നും മമ്മൂക്കയാണ് ദി ബെസ്റ്റ് ‘ ; മമ്മൂട്ടിയെക്കുറിച്ച് വാചാലനായി അമിത് ചക്കാലക്കല്‍
1 min read

‘അന്നും ഇന്നും മമ്മൂക്കയാണ് ദി ബെസ്റ്റ് ‘ ; മമ്മൂട്ടിയെക്കുറിച്ച് വാചാലനായി അമിത് ചക്കാലക്കല്‍

ചെറിയ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് അമിത് ചക്കാലക്കല്‍. എന്‍ജിനീയറിങ്ങ് പഠനത്തിനുശേഷമാണ് ചലച്ചിത്രരംഗത്തേക്കു കടന്നുവരുന്നത്.മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത എബിസിഡി എന്ന ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ചായിരുന്നു തുടക്കം. പിന്നീട് ആസിഫ് അലി, ഭാവന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ഹണിബീ എന്ന ചിത്രത്തില്‍ ക്യാരക്റ്റര്‍ റോള്‍ ചെയ്തു. ഇയ്യോബിന്റെ പുസ്തകം, ഹണീബി 2, സൈറാബാനു, കായംകുളം കൊച്ചുണ്ണി, പ്രേതം 2 തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു.

ഇപ്പോഴിതാ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാവുന്നത്. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടിയെക്കുറിച്ച് താരം പറഞ്ഞിരിക്കുന്ന വാക്കുകളാണ് വൈറലാവുന്നത്. അന്നും ഇന്നും മമ്മൂക്കയാണ് ബെസ്റ്റെന്നും, മമ്മൂട്ടി അവസാനമായി അഭിനയിച്ച സിനിമയായിരിക്കും ബെസ്റ്റ്. മമ്മൂക്കയാണ് തന്നെ ഇന്‍സ്പയര്‍ ചെയ്തിട്ടുള്ള ഒരു ആക്ടറെന്നും അമിത് പറയുന്നു. മമ്മൂക്കയുടെ സിനിമകള്‍ കാണുമ്പോള്‍ ഇന്ന് അവസാനം ഇറങ്ങിയ സിനിമ കണ്ടുകഴിഞ്ഞാല്‍ അത് അടിപൊളിയാണ്. എന്നാല്‍ നേരെ മറിച്ച് മോഹന്‍ലാലിന്റെ പഴയ സിനിമകള്‍ കണ്ട് പുതിയ സിനിമ കാണുമ്പോള്‍ ലാലേട്ടന്റെ പണ്ടത്തെ സിനിമയേക്കാളും എന്നാണ് പറയുക. പക്ഷേ മമ്മൂട്ടി അങ്ങനല്ല. മമ്മൂക്കയുടെ അവസാന സിനിമയും അതായിരിക്കും ബെസ്റ്റ് എന്നും അമിത് കൂട്ടിച്ചേര്‍ത്തു.

പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസം, മലയാളത്തിന്റെ അഭിനയ ചക്രവര്‍ത്തി മമ്മൂട്ടിയെ പലരും വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. ഒരു ഡയലോഗ് പോലുമില്ലാതെ 1971 ഓഗസ്റ്റ് ആറിന് ആദ്യമായി അഭിനയിച്ച ചിത്രം അനുഭവങ്ങള്‍ പാളിച്ചകള്‍. 73-ല്‍ കാലചക്രം എന്ന സിനിമയില്‍ ആദ്യമായി ഡയലോഗ് പറഞ്ഞഭിനയിച്ചു. നാല് പതിറ്റാണ്ടുകളിലേറെയായി സജീവ അഭിനയ രംഗത്തുള്ള ഇദ്ദേഹം മികച്ച നടനുള്ള ദേശീയപുരസ്‌കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. ഇതിനു പുറമേ 7 തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരവും, 12 തവണ ഫിലിംഫെയര്‍ (ദക്ഷിണേന്ത്യന്‍) പുരസ്‌കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന രണ്ടാമത്തെ ചിത്രം ആണിത്. 2010ല്‍ പുറത്തെത്തിയ പ്രമാണിയാണ് ഇരുവരും ഒന്നിച്ച ആദ്യ ചിത്രം. ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍. റോഷാക്ക്, ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം തുടങ്ങിയ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി റിലീസ് കാത്തിരിക്കുന്ന ചിത്രങ്ങള്‍.